Set us Home Page

നുരയും കറിയും ഒത്തുകളി! പണം മുടക്കിയത് മദ്യകമ്പനികളോ ? ഫേസ്ബുക്ക് പേജില്‍ ചില ബ്രാന്‍ഡുകള്‍ക്ക് അമിത പ്രാധാന്യം; അഡ്മിനെതിരേ ജാമ്യമില്ലാവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും എ​ന്ന ഫേസ് ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ അഡ്മിൻ അ​ജി​ത് കു​മാ​ർ തന്‍റെ ഫേസ്ബുക്ക് പേജിൽ ചി​ല മ​ദ്യ​ക​ന്പ​നി​ക​ളു​ടെ ബ്രാ​ൻ​ഡി​ന് അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്നു​വെ​ന്ന് സൂചന.

ഫേസ് ബു​ക്ക് പേ​ജ് പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ബാ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ച മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇതു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇതോടെ അജിത്തും ബാറുകാരും തമ്മിലുള്ള ഒത്തുകളി നടന്നതായി സംശയിക്കപ്പെടുന്നു.

പ്ര​ധാ​ന​പ്പെ​ട്ട ബാ​ർ ഹോ​ട്ട​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ പ​ല പാ​ർ​ട്ടി​ക​ളു​ടെ​യും പ​ണം മു​ട​ക്കി​യ​ത് മ​ദ്യ​ക​ന്പ​നി​ക​ളാ​ണെ​ന്ന് സംശയിക്കുന്നതായി എ​ക്സൈ​സ് പറഞ്ഞു. എ​ന്നാ​ൽ ഇ​തി​നു​ള്ള വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് എ​ക്സൈ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​ക്സൈ​സി​ന് പു​റ​മെ നാ​ർ​കോ​ട്ടി​ക് സെ​ല്ലും പോ​ലീ​സും അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

മ​റ​വി​ൽ മ​ദ്യ​വ്യാ​പാ​രം പ്രോ​ത്സാ​ഹി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ഡ്മി​നെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ എ​ക്സൈ​സ് തീ​രു​മാ​നം. അ​ഡ്മി​ൻ നേ​മം സ്വ​ദേ​ശി അ​ജി​ത് കു​മാ​ർ, ഇ​യാ​ളു​ടെ ഭാ​ര്യ വി​നി​ത എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് എ​ക്സൈ​സ് കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ജി​ത് കു​മാ​ർ ഡി​ജെ പാ​ർ​ട്ടി ന​ട​ത്തു​ക​യും കൂ​പ്പ​ണ്‍ ന​ൽ​കി മ​ദ്യ​സ​ൽ​ക്കാ​രം ഒ​രു​ക്കി​യ പാ​പ്പ​നം​കോ​ട്ടെ ബാറിലെ ഹോ​ട്ട​ൽ മാ​നേ​ജ​രി​ൽ നി​ന്നും എ​ക്സൈ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളി​ൽ മ​ദ്യ​പാ​ന ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ഉ​ൾ​പ്പെ​ടെ ചെ​യ്തി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തു​മെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​ജി​ത് കു​മാ​റി​നോ​ടൊ​പ്പം സ​ഹ​ക​രി​ച്ച മ​റ്റ് അ​ഡ്മി​ൻ​മാ​ർ​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ച ശേ​ഷം കൂ​ടു​ത​ൽ പേ​രെ പ്ര​തി​യാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഫേസ് ബു​ക്ക് കൂ​ട്ടാ​യ്മ​യി​ൽ 18 ല​ക്ഷ​ത്തി​ൽ​പ്പ​രം ആ​ളു​ക​ൾ ത​ന്നോ​ടൊ​പ്പം ഉ​ണ്ടെ​ന്ന് അ​വ​കാ​ശം ഉ​ന്ന​യി​ച്ച് അ​ജി​ത്കു​മാ​ർ ബാ​ർ ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​മാ​യി വി​ല​പേ​ശ​ലി​ലൂടെ​യാ​ണ് ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ദ്യ​പാ​ന​ത്തി​ലേ​ക്ക് ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച് കൂ​പ്പ​ണ്‍ വി​റ്റ് വ​ൻ തു​ക​ക​ൾ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ ഇ​യാ​ൾ സ​ന്പാ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ നി​ഗ​മ​നം. ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലീ​സും എ​ക്സൈ​സും ശേ​ഖ​രി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​തേ സ​മ​യം ഒ​ളി​വി​ൽ ക​ഴി​യു​ന്ന അ​ജി​ത്കു​മാ​റും ഭാ​ര്യ​യും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS