വ​ന​ത്തേ​യും വ​ന്യ​ജീ​വി​ക​ളേ​യും അ​ടു​ത്ത​റി​യാൻ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഫോ​റ​സ്റ്റ് മ്യൂ​സി​യം സ്ഥാ​പി​ക്കും: മ​ന്ത്രി കെ. ​രാ​ജു

കുളത്തൂപ്പുഴ: പ​ത്ത് കോ​ടി രൂ​പ ചെ​ല​വി​ല്‍ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഫോ​റ​സ്റ്റ് മ്യൂ​സി​യം നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ള​ത്തൂ​പ്പു​ഴ​യി​ലെ വ​ന​ശ്രീ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള മ​ണ​ല്‍ വി​ത​ര​ണത്തിന്‍റെ ഉ​ദ്ഘാ​ട​നം നിർവഹിച്ച് പ്രസംഗി ക്കുക​യാ​യി​രു​ന്നു മ​ന്ത്രി. വ​ന​ത്തേ​യും വ​ന്യ​ജീ​വി​ക​ളേ​യും അ​ടു​ത്ത​റി​യു​ന്ന​തി​നാ​ണ് മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല്ലം ജി​ല്ല​യി​ലേ​യും നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലേ​യും ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നു​ള്ള ആ​റ്റു​മ​ണ​ലാ​ണ് വ​ന​ശ്രീ​യി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്യു​ക. ബിപി​എ​ല്‍. കു​ടും​ബ​ങ്ങ​ള്‍​ക്ക് ലോ​ഡി​ന് 12,425 രൂ​പ​യ്ക്കും എ​പി​എ​ല്‍ വി​ഭാ​ഗ​ത്തി​ന് 22,225 രൂ​പ​യ്ക്കു​മാ​ണ് മ​ണ​ല്‍ ല​ഭി​ക്കു​ക. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് മ​ണ​ലി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

കു​ള​ത്തൂ​പ്പു​ഴ വ​ന​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള സൗ​ജ​ന്യ പാ​ച​ക ക​ണ​ക്ഷ​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം, എ​സ്​എ​സ്എ​ല്‍​സി, പ്ല​സ് ടു പരീക്ഷകളിൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം എ​ന്നി​വ​യും മ​ന്ത്രി നി​ര്‍​വ്വ​ഹി​ച്ചു. തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ര​ഞ്ജു സു​രേ​ഷും, കൊ​ല്ലാ​യി​ല്‍ ഗ​വ​ണ്‍​മെന്‍റ് സ്‌​കൂ​ളി​ലേ​യ്ക്കു​ള്ള ക​മ്പ്യൂ​ട്ട​ര്‍ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. ഷീ​ജ​യും നി​ര്‍​വ​ഹി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ ഗ്രീ​ന്‍​വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ എ​സ്. ന​ളി​നി​യ​മ്മ അ​ധ്യ​ക്ഷ​യാ​യി. തി​രു​വ​ന​ന്ത​പു​രം ഡിഎ​ഫ്ഒ ഡി. ​ര​തീ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കൊ​ല്ലം സ​തേ​ണ്‍ സ​ര്‍​ക്കി​ള്‍ സ.​സി​എ​ഫ് കെ. ​വി​ജ​യാ​ന​ന്ദ​ന്‍, കു​ള​ത്തൂ​പ്പു​ഴ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ജ​ലീ​ല്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

Related posts