മത്സരം കടുക്കുന്നു! 1000 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുമായി ജിയോ-ഗൂഗിള്‍ കൂട്ടുകെട്ട്; ജിയോയുടെ പരിധിയില്ലാതെ വോയ്‌സ്‌കോളുകളും

56757475.cmsകടുത്ത മത്സരമാണ് ടെക് മേഖലയില്‍ നടന്നുവരുന്നത്. മത്സരത്തിന്റെ ഭാഗമായി പലവിധത്തിലുള്ള അടവുനയങ്ങളും പല കമ്പനികളും പരീക്ഷിച്ചുവരുന്നു. ഗൂഗിളുമായി സഹകരിച്ച് 1000 രൂപയ്ക്ക് സമാര്‍ട്ട് ഫോണ്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ. ജിയോയുടെ അത്യാകര്‍ഷകമായ പല ഓഫറുകളെയും തകര്‍ക്കാന്‍ മറ്റു കമ്പനികള്‍ തലകുത്തി ശ്രമിക്കുമ്പോഴാണ് ജിയോ ഒരുപടി കൂടി കടന്നു ചിന്തിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ ജിയോ 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ഗൂഗിള്‍ ബ്രാന്‍ഡിങ് ഉപയോഗിച്ച് തങ്ങളുടെ ഫോണിനും മറ്റ് ഉത്പന്നങ്ങള്‍ക്കും കൂടുതല്‍ സ്വീകാര്യത നല്‍കുക എന്നതാണ് ജിയോ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗൂഗിള്‍ ബ്രാന്‍ഡിങ് വിപണിമൂല്യം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ ഈ നീക്കം.

ആന്‍ഡ്രോയ്ഡ് വണ്‍ എന്ന പേരില്‍ ഗൂഗിള്‍ നേരത്തെ സമാര്‍ട്ട് ഫോണ്‍ ഇറക്കിയിരുന്നെങ്കിലും, മറ്റു കമ്പനികള്‍ ആന്‍ഡ്രോയ്ഡ് വണ്ണിനേക്കാള്‍ വിലകുറഞ്ഞതും കൂടുതല്‍ സവിശേഷതകള്‍ ഉള്ളതുമായ ഫോണുകള്‍ ഇറക്കിയതാണ് ഗൂഗിളിന് തിരിച്ചടിയായത്. ചൈനീസ് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് 15 ഡോളര്‍ വിലയില്‍ (ഏകദേശം 1000 രൂപ) ഫോണ്‍ വിപണിയില്‍ എത്തിക്കുക എന്നതാണ് പുതിയ റിലയന്‍സ്-ഗൂഗിള്‍ സംരംഭം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ 30 ഡോളറിന് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.റിലയന്‍സ് ജിയോ നെറ്റ്വര്‍ക്കില്‍ മാത്രമാവും ഫോണ്‍ പ്രവര്‍ത്തിക്കുക. ജിയോയുടെ പരിധിയില്ലാതെ വോയിസ് കോളുകളും മറ്റും ഫോണില്‍ ലഭ്യമാകും. സ്മാര്‍ട്ട് ടിവി ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ വിപണിയിലെത്തിക്കാനും ഈ കൂട്ടുകെട്ടിന് പദ്ധതിയുണ്ട്.

Related posts