ചാവേര്‍ ഒരുക്കം..! താജ്മഹല്‍ ലക്ഷ്യമിട്ട് ഭീകരര്‍; ഐഎസ് അനുകൂല സംഘടനയുടേതാണ് ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത

is-thajmahal

ന്യൂഡ​ൽ​ഹി: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്(​ഐ​എ​സ്) ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട് പുറത്ത് വന്നതിനെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ അ​ഹ്വാ​ൽ ഉ​മ്മ​ത്ത് മീ​ഡി​യ സെ​ന്‍റ​ർ താ​ജ്മ​ഹ​ലി​നെ ല​ക്ഷ്യ​മി​ടു​ന്നെ​ന്നാ​ണ് വി​വ​രം. ര​ഹ​സ്യാ​ന്വേ​ഷ​ണ ഗ്രൂ​പ്പാ​യ  സൈ​റ്റ് ഇ​ൻ​റ​ലി​ജ​ൻ​സ് ഗ്രൂ​പ്പാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. താ​ജ്മ​ഹ​ലാ​ണ് തീ​വ്ര​വാ​ദി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ഗ്രാ​ഫി​ക്സ് ചി​ത്ര​വും ഉ​മ്മ​ത് മീ​ഡി​യ പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്.

ടെ​ലി​ഗ്രാം ആ​പ്ലി​ക്കേ​ഷ​ൻ ചാ​ന​ലി​ൽ നി​ന്നാ​ണ് ചി​ത്രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​റു​ത്ത മു​ഖം​മൂ​ടി അ​ണി​ഞ്ഞ ആ​യു​ധ​ധാ​രി​യാ​യ ഒ​രാ​ൾ താ​ജ്മ​ഹ​ലി​ന് നേ​രെ തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​തും താ​ജ്മ​ഹ​ലി​ന് താ​ഴെ ന്യൂ ​ടാ​ർ​ജെ​റ്റ് എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്ന​തു​മാ​ണ് ചി​ത്ര​ത്തി​ൽ ഉ​ള്ള​ത്.ചാവേർ ആക്രമണമാണ് നടത്താൻ‌ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ ‘Agra martyrdom-seeker’ എന്നെഴുതിയ ഒരു വാനും ചിത്രത്തിനൊപ്പമുണ്ട്. മാ​ർ​ച്ച് 14നാ​ണ് ചിത്രം  പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മാ​ർ​ച്ച് എ​ട്ടി​ന് ല​ഖ്നൗ​വി​ൽ ഭീ​ക​ര​വാ​ദി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സെ​യ്ഫു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ശേ​ഷം മ​റ്റൊ​രു ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യും ഇ​ന്ത്യ ആ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.ഇ​ന്ത്യ​ക്കാ​രാ​യ എ​ഴു​പ​തി​ലേ​റെ പേ​ർ ഐ​എ​സി​ൽ ചേ​ർ​ന്ന​താ​യാണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നത്. ഇ​തി​ൽ 45 പേ​ർ ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​രി​ട്ട് പോ​യ​താ​ണ്.

ബാ​ക്കി​യു​ള്ള​വ​ർ വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ്. കേ​ര​ളം, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പേ​ർ ഐ​എ​സി​ൽ ചേ​ർ​ന്ന​തതെന്നാണ് ഇന്‍റലിജൻസ് ഏജൻസികൾ പറയുന്നത്. ഇന്ത്യയിൽ നിന്നു എെഎസിൽ ചേരാൻ പോയ 37 പേരെ ഇതുവരെ സുരക്ഷാ ഏജൻസികൾ പിടികൂടിയിട്ടുണ്ട്. ഐഎസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ സന്ദർശിക്കുന്നവർക്ക് കഴിഞ്ഞ നവംബറിൽ യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Related posts