ഹോണ്ട നവി

honda-naviനമ്മള്‍ കണ്ടു ശീലിച്ച ബൈക്കുകളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു മോഡലുമായാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഇത്തവണ ഓട്ടോ എക്‌സ്!പോയില്‍ ശ്രദ്ധ ആകര്‍ഷിച്ചത്. നവി എന്ന പുതിയ മോഡല്‍ കാഴ്ചയ്ക്ക് കണ്‍സപ്റ്റ് പോലെ തോന്നും. പക്ഷേ ഉടനെ വിപണിയിലെത്തുന്ന മോഡലാണെന്നതാണ് യാഥാര്‍ഥ്യം. നവിയ്ക്ക് 39,500 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

ഡേര്‍ട്ട് ബൈക്ക്, മോപെഡ്, സ്കൂട്ടര്‍ എന്നിവയുടെയെല്ലാം സങ്കരമാണ് നവി. ബൈക്കിന്റെ മുകള്‍ഭാഗം ഡേര്‍ട്ട് ബൈക്കിനെ ഓര്‍മിപ്പിക്കും. സാധാരണ ബൈക്കുകളുടെ എന്‍ജിന്‍ ഇരിക്കുന്ന ഭാഗത്ത് മോപെഡിന്റെ പോലെ ലഗേജ് വയ്ക്കാനുള്ള സ്ഥലമാണ്. പിന്നിലെ വീലിനു സമീപം ഉറപ്പിച്ച എന്‍ജിനും വലുപ്പം കുറഞ്ഞ ടയറുമെല്ലാം സ്കൂട്ടറിനെ ഓര്‍മിപ്പിക്കും. യുവതലമുറയെ ലക്ഷ്യം വച്ച് നിര്‍മിച്ച നവിയ്ക്ക വലുപ്പവും കുറവാണ്. നീളം വെറും 1805 മിമീ. ഭാരം 101 കിലോഗ്രാം മാത്രം.

ആക്ടിവ സ്കൂട്ടറില്‍ ഉപയോഗിക്കുന്നതരം 110 സിസി , ഫോര്‍സ്‌ട്രോക്ക് എന്‍ജിനാണ് നവിയ്ക്കും കരുത്തേകുന്നത്. 7.8 ബിഎച്ച്പിയാണ് എന്‍ജിന്‍ കരുത്ത്. മുന്നില്‍ 12 ഇഞ്ചും പിന്നില്‍ 10 ഇഞ്ചും വലുപ്പമുള്ള ടയറുകളുള്ള നവിയ്ക്ക് ഡ്രം ബ്രേക്കുകളാണ്. ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്‌പെന്‍ഷനാണ് മുന്‍ ചക്രത്തിന്. പിന്നില്‍ സ്!പ്രിങ് ലോഡഡ് ഹൈഡ്രോളിക് ടൈപ്പും. ഹോണ്ടയുടെ ഇന്ത്യയിലെ ആര്‍ ആന്‍ഡ് ഡി ടീം പൂര്‍ണ്ണമായും ഡിസൈന്‍ ചെയ്ത ആദ്യ വാഹനം എന്നതും നവിയുടെ സവിശേഷതയാണ്.

ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നവിയുടെ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. ഏപ്രിലില്‍ വണ്ടിയുടെ വിതരണം ആരംഭിക്കും. സ്ട്രീറ്റ് , ഓഫ് റോഡ്, അഡ്വഞ്ചര്‍ എന്നീ വകഭേദങ്ങള്‍ നവിയ്ക്കുണ്ട്. കസ്റ്റമൈസ് ചെയ്യാന്‍ നിരവധി ഓപ്ഷനുകളും കമ്പനി നല്‍കുന്നു.

Related posts