പാക്കിസ്ഥാനിലെ ജാൻ മുഹമ്മദിന്‍റെ ലക്ഷ്യം കേൾക്കണോ ? ഭാര്യ മൂന്ന്, ലക്ഷ്യം 100 മക്കൾ; നിലവിൽ 43 കാ​ര​നാ​യ ജാ​ൻ മു​ഹ​മ്മ​ദി​ന് മൂന്ന് ഭാര്യമാരിലായി 38 മ​ക്ക​ളുണ്ട്

100-babys1

പാ​ക്കിസ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാനി​ലെ ക്വ​റ്റ​യി​ൽ നി​ന്നു​ള്ള 43 കാ​ര​നാ​യ ജാ​ൻ മു​ഹ​മ്മ​ദിന്‍റെ ജീവിത ലക്ഷ്യം കേട്ടാൽ ആരുമൊന്ന് അന്പരക്കും. മ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ സെ​ഞ്ച്വ​റി തി​ക​യ്ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​താണ് ജാനിന്‍റെ ലക്ഷ്യം. ഇത് സാധിക്കുമോ എന്ന് ചിന്തിക്കാൻ വരട്ടെ. നിലവിൽ 43 കാ​ര​നാ​യ ജാ​ൻ മു​ഹ​മ്മ​ദി​ന് മൂന്ന് ഭാര്യമാരിലായി 38 മ​ക്ക​ളുണ്ട്.ഒ​രാ​ഴ്ച മു​ത​ൽ 16 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള മ​ക്ക​ളാ​ണ് ഡോ​ക്ട​റും വ്യ​വ​സാ​യി​യു​മാ​യ ജാ​ൻ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലു​ള്ള​ത്. ജാ​നി​ന്‍റെ പ്ര​തി​മാ​സ കു​ടും​ബ ചെ​ല​വ് ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മേ​ലെ​യാ​ണ്.

100-babys2

100 മ​ക്ക​ൾ വേ​ണ​മെ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം. ഈ ​ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി​ന് നാ​ലാ​മ​തൊ​രു ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി ജാ​ൻ മു​ഹ​മ്മ​ദ് ത​യ്യാ​റെ​ടു​ത്തി​ട്ട് വ​ർ​ഷ​മൊ​ന്നു​ക​ഴി​ഞ്ഞു. പ​ക്ഷേ സ്ത്രീ​ക​ളാ​രും ത​യ്യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണ് ജാ​ൻ മു​ഹ​മ്മ​ദി​ന്‍റെ പ​രാ​തി. സ്ത്രീ​ക​ളു​ടെ നി​സഹ​ക​ര​ണം കൊ​ണ്ടൊ​ന്നും പിന്മാ​റാ​ൻ ത​യ്യാ​റ​ല്ലെ​ന്നും ജാ​ൻ മു​ഹ​മ്മ​ദ് പ​റ​യു​ന്നു. ജാൻ മുഹമ്മദിന് മാത്രമല്ല പാക്കിസ്ഥാനിൽ ഇത്രയും കുട്ടികളുള്ളത്.

അ​ന്പ​ത്തേ​ഴു​കാ​ര​നാ​യ ഗു​ൽ​സാ​ർ ഖാ​ന് മൂ​ന്നു ഭാ​ര്യ​മാ​രി​ലാ​യി 36 മ​ക്ക​ളാണുള്ളത്. മൂ​ന്നാ​മ​ത്തെ ഭാ​ര്യ നി​ല​വി​ൽ ഗ​ർ​ഭി​ണി​യു​മാ​ണ്. ഗു​ൽ​സാ​റി​നേ​ക്കാ​ൾ മൂ​ത്ത​താ​ണെ​ങ്കി​ലും സ​ഹോ​ദ​ര​ൻ മ​സ്താ​ൻ ഖാ​ൻ വാ​സി​റി(70)​ന് 22 മ​ക്ക​ളേ​യു​ള്ളൂ. ഭാ​ര്യ​മാ​ർ മൂ​ന്നു​ത​ന്നെ. ത​ങ്ങ​ളു​ടെ മ​ക്ക​ളെ​യും പേ​ര​മ​ക്ക​ളെ​യും നോ​ക്കി ഒ​രേ സ്വ​ര​ത്തി​ൽ അ​വ​ർ പ​റ​യും ദൈ​വം ത​രു​ന്നു, ഞ​ങ്ങ​ൾ ഇ​രു കൈയും നീ​ട്ടി സ്വീ​ക​രി​ക്കു​ന്നു .മൂ​ന്നു ക്രി​ക്ക​റ്റ് ടീം ​രൂ​പീ​ക​രി​ക്കാ​ൻ വേ​ണ്ട​തി​ലു​മ​ധി​കം മ​ക്ക​ൾ ത​നി​ക്കു​ണ്ടെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന ഗു​ൽ​സാ​റി​ന്‍റെ അ​തേ മ​നോ​ഭാ​വ​മാ​ണു​പാ​ക് സ​മൂ​ഹ​ത്തി​ൽ പൊ​തു​വേ​യു​ള്ള​ത്. ഒ​രു സ്ത്രീ​ക്കു ശ​രാ​ശ​രി മൂ​ന്നു​മ​ക്ക​ൾ എ​ന്ന​താ​ണു പാ​ക്കിസ്ഥാനി​ലെ ജ​ന​സം​ഖ്യാ​നി​ര​ക്ക്. ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ജ​ന​ന​നി​ര​ക്കാ​ണി​ത്.

100-babys3

പാ​ക്കിസ്ഥാ​നി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് ന​ട​ന്ന​ത് 1998-ലാ​ണ്. അ​ത​നു​സ​രി​ച്ച് ജ​ന​സം​ഖ്യ 13.5 കോ​ടി​യാ​യി​രു​ന്നു. ഈ​വ​ർ​ഷ​മാ​ദ്യം ന​ട​ന്ന കാ​നേ​ഷു​മാ​രി​പ്ര​കാ​രം അ​ത് 20 കോ​ടി​യാ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക​സൂ​ച​ന.

Related posts