ഓ​ട്ടം ജീ​വ​ൻ പ​ണ​യം​വ​ച്ച്; ശമ്പളം കിട്ടിയിട്ടു 2 മാ​സം; 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ക​ഷ്ട​ത്തി​ൽ

നെ​ടു​മ്പാ​ശേ​രി: കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വ​ന്‍ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി രോ​ഗി​ക​ളെ​യും രോ​ഗല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ രാ​പ​ക​ലി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന ‘108 ആം​ബു​ല​ന്‍​സി​ലെ ‘ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന​ട​ക്കം കോ​വി​ഡ് രോ​ഗല​ക്ഷ​ണ​മു​ള്ള​വ​രെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ എ​ത്തി​ക്കാ​നും സ​ദാ സ​മ​യ​വും ജാ​ഗ്ര​ത​യി​ലാ​ണ് ഇ​വ​ര്‍.

കോ​വി​ഡ് 19 ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ 108 ആം​ബു​ല​ന്‍​സി​ന്‍റെ ക​രാ​ര്‍ ക​മ്പ​നി​യാ​യ ജി​വി​കെ​ഇ​എം​ആ​ര്‍​ഐ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന 30 ആം​ബു​ല​ന്‍​സു​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്.

രോ​ഗം സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ തൃ​ശൂ​രി​ല്‍നി​ന്ന് 10 ആം​ബു​ല​ന്‍​സു​ക​ള്‍ കൂ​ടി എ​ത്തി​ച്ചു. ഇ​പ്പോ​ള്‍ 40 ആം​ബു​ല​ന്‍​സു​ക​ളാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

ഈ ​ആം​ബു​ല​ന്‍​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം കി​ട്ടി​യി​ട്ട് ഇ​ന്നേ​ക്ക് ര​ണ്ടു മാ​സം പി​ന്നി​ടു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 21 നാ​ണ് ഇ​വ​ര്‍​ക്ക് അ​വ​സാ​ന​മാ​യി ക​മ്പ​നി​യി​ല്‍നി​ന്നു ശ​മ്പ​ളം ല​ഭി​ച്ച​തെ​ന്നു ജീ​വ​ന​ക്കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

ശ​മ്പ​ളം മു​ട​ങ്ങി​യ​തോ​ടെ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ അ​വ​സ്ഥ​യും ക​ഷ്ട​ത്തി​ലാ​യി. ശ​മ്പ​ളം എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി അ​ധി​കൃ​ത​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​ട്ടും ഫ​ല​മി​ല്ലാ​താ​യ​തോ​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ പ്ര​തി​നി​ധി സം​ഘം എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു പ​രാ​തി ന​ല്‍​കി.

Related posts

Leave a Comment