ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങി 13കാരന്‍ ! പയ്യന്‍ അശ്ലീല വീഡിയോകള്‍ കണ്ടത് അച്ഛന്റെ ഫോണില്‍;നെന്മാറയില്‍ നടന്ന സംഭവം ഇങ്ങനെ…

ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങി പതിമൂന്നുകാരന്‍. നെന്മാറ സ്വദേശിയായ പയ്യനാണ് കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരേയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷനില്‍ കുടുങ്ങിയത്.

അച്ഛന്റെ ഫോണില്‍ നിന്നാണ് ബാലന്‍ അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചത്. സൈബര്‍ പോലീസ് വിദഗ്ധരുടെ നിരീക്ഷണത്തിലാണ് മൊബൈല്‍ ഐ.പി വിലാസം ഉപയോഗിച്ച് പതിമൂന്നുകാരനെ പോലീസ് പിടികൂടിയത്.

ഓണ്‍ലൈന്‍ ക്ലാസിനായി ഉപയോഗിക്കുന്ന ഈ ഫോണ്‍ വിവര ശേഖരണത്തിനായി പോലീസ് പിടിച്ചെടുത്തു. ഇത്രയും പ്രായം കുറഞ്ഞ കുട്ടി പി ഹണ്ടില്‍ കുടുങ്ങുന്നത് ഇത് ആദ്യമായാണ്.

Related posts

Leave a Comment