കുടുംബം കടുത്ത പട്ടിണിയിൽ; പൂട്ടിക്കിടന്ന കമ്പിനിയിൽ തൊ​ഴി​ലാ​ളി​  മ​രി​ച്ചനി​ല​യി​ൽ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം


തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി​യി​ലെ​ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ ​ക​മ്പ​നി​യി​ൽ തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ന്പ​നി​ക്കു​ള്ളി​ൽ ആ​ണ് വേ​ളി മാ​ധ​വ​പു​രം സ്വ​ദേ​ശി പ്ര​ഭു​ല്ല കു​മാ​ർ (50) നെ ​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ക​മ്പ​നി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലാ​യി​രു​ന്നു. ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​യാ​യ പ്ര​ഭു​ല്ല കു​മാ​റും കു​ടും​ബ​വും പ​ട്ടി​ണി​യി​ലാ​യി​രു​ന്നു​വെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു.

പ്ര​ഫു​ല്ല​കു​മാ​റും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷം മാ​ത്ര​മെ മൃ​ത​ദേ​ഹം മാ​റ്റാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

അ​തേ സ​മ​യം ക​മ്പ​നി യു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്ത് കൊ​ടു ത്തെ​ന്ന് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി ആ​രോ​പി​ച്ചു.

Related posts

Leave a Comment