നിലമ്പൂര്‍: നിലമ്പൂര്‍ വാളംതോടില്‍ 13 ദിവസം പ്രായമായ ആദിവാസി കുട്ടിയെ കൊന്നുകുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ കസ്റ്റഡിയിലെടുത്തു. ചാലിയാര്‍ പഞ്ചായത്തിലെ നായാടംപൊയില്‍ ആദിവാസി കോളനിയിലെ 36കാരിയെയാണ് സംഭവത്തില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ മാസം 30നു പ്രസവിച്ച പെണ്‍കുഞ്ഞിനെ ഈ ഞായറാഴ്ചയാണ് കൊലപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചു. തുടര്‍ന്നു കുഴിച്ചിടുകയായിരുന്നു. ഇന്നലെ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്. നിലമ്പൂര്‍ സിഐ ടി.സജീവന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കുട്ടിയുടെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തും.
