എറണാകുളത്ത്  വ്യത്യസ്ത അപകടങ്ങളിൽ രണ്ട് മരണം; സ്കൂ​ട്ട​റി​ൽ നി​ന്നും വീ​ണ നഴ്സ് ടോ​റ​സ് ലോ​റി​ക​യ​റി മ​രി​ച്ചു; നിർത്തിയിട്ട ട്രെയിലറിന് പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പി​റ​വം: നി​യ​ന്ത്ര​ണം വി​ട്ട് ജീ​പ്പി​ലി​ടി​ച്ച് സ്കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ചു റോ​ഡി​ൽ വീ​ണ നേ​ഴ്സ് ടോ​റ​സ് ലോ​റി ക​യ​റി മ​രി​ച്ചു. ആ​ര​ക്കു​ന്നം ഗ​വ​ണ്‍​മെ​ന്‍റ് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പി​റ​വം പാ​ല​ച്ചു​വ​ട് ചാ​മ​ക്കാ​ലാ​യി​ൽ സ​ലി​മി​ന്‍റെ ഭാ​ര്യ ജ​യ​ശ്രി (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ പാ​ഴൂ​ർ പെ​രും​തൃ​ക്കോ​വി​ൽ ക്ഷേ​ത്ര ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്കൂ​ട്ട​റി​ൽ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജ​യ​ശ്രി​യു​ടെ വ​ണ്ടി ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ജീ​പ്പി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ജ​യ​ശ്രീ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ഇ​തു​വ​ഴി വ​ന്ന ടോ​റ​സ് ലോ​റി ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

വൈ​റ്റി​ല​യ്ക്കു സ​മീ​പം വാ​ഹ​നാ​പ​ക​ടം; യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു
കൊ​ച്ചി: വൈ​റ്റി​ല​യ്ക്കു സ​മീ​പം പു​ല​ർ​ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​ന​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു, സ​ഹ​യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ 4.50 ഓ​ടെ വൈ​റ്റി​ല ഗോ​ൾ​ഡ് സൂ​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ല​റി​നു പി​ന്നി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ യു​വാ​വ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Related posts