കോട്ടയം: സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല. ശബരിമല യുവതി പ്രവേശനത്തിലെ സത്യവാങ്മൂലം പിൻവലിക്കാൻ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക മറുപടിയാണ് പിണറായി നൽകിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ശബരിമലയില്‍ യുടേണ്‍ എടുത്തത് ജനങ്ങളെ ഭയന്നാണ്. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ ആത്മാര്‍ത്ഥ എന്തെന്ന് ജനങ്ങള്‍ക്കറിയാം. ഈ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നും പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയശേഷം ഉമ്മൻചാണ്ടി പറഞ്ഞു.
Read MoreDay: April 6, 2021
വയനാടിനെ പണയപ്പെടുത്തി വായ്പയെടുത്തത് 2000 കോടിയെന്ന് യുഡിഎഫ്; ആരോപണം പച്ചക്കള്ളമാണെന്ന് എൽഡിഎഫ് നേതാക്കൾ
സുൽത്താൻ ബത്തേരി: വയനാടിനെ പണയപ്പെടുത്തി എൽഡിഎഫ് സർക്കാർ 2000 കോടി രൂപ വായ്പയെടുത്തുവെന്ന് യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച രേഖകൾ സർക്കാർ പുറത്തുവിടണം. ഇല്ലെങ്കിൽ രേഖ പുറത്തുവിടുമെന്നും ഭാരവാഹികൾ പറഞ്ഞു. ആഴക്കടൽ വിൽപന പോലെ തന്നയാണ് വയനാടിനെ പണയപ്പെടുത്തിയതും. ലോക ബാങ്കിന്റെ നിബന്ധനകൾ പൂർണമായും അംഗീകരിച്ചാണ് വായ്പയെടുത്തത്. ഇതിന്റെ ഭാഗമായാണ് വയനാട്ടിലെ പ്രധാന ടൗണുകളെ പോലും ഉൾപ്പെടുത്തിയുള്ള ബഫർസോണ്‍ പ്രഖ്യാപനത്തിനായി സംസ്ഥാന സർക്കാർ ശിപാർശ ചെയ്തിരിക്കുന്നത്. ബത്തേരി നഗരസഭയിൽ നടപ്പാക്കുന്ന മാസ്റ്റർ പ്ലാനും ലോക ബാങ്കുമായുള്ള കരാറിന്റെ ഭാഗമാണ്. കിഫ്ബിയുടെ ഭാഗമാക്കി ലോക ബാങ്കിൽ നിന്നും ഗ്രീൻ ബോണ്ട് വഴിയാണ് വായ്പയെടുത്തിരിക്കുന്നത്. ഇതിനായി വയനാടിന്റെ മലയോര പ്രദേശങ്ങളെയാണ് പണയം വെച്ചിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവും പ്രദേശത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ജനങ്ങൾക്കുമേൽ കടുത്ത നിയന്ത്രണവുമാണ് സർക്കാർ ഗ്രീൻ ബോണ്ടിലൂടെ ലോക ബാങ്കിന് ഉറപ്പ്…
Read Moreവോട്ട് ചെയ്ത പ്രമുഖർ…
രണ്ടുകോടിയുടെ സ്വര്‍ണാഭരണ കവര്‍ച്ച! മുന്‍ജീവനക്കാരനെ തേടി പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു
കോഴിക്കോട്: രണ്ടുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു. ചാലപ്പുറം പുഷ്പ ജംഗ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്ളാറ്റിലെ സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചാണ് രണ്ടംഗസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഏട്ടുവര്‍ഷമായി സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ചാലപ്പുറത്തും പരിസരപ്രദേശങ്ങളിലുമുള്ള കടകളിലേയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണെന്ന് കസബ സിഐ യു.ഷാജഹാന് പറഞ്ഞു. പോലീസ് സ്ഥാപിച്ച കാമറകളും പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേ സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. തെരഞ്ഞെടുപ്പിനു ശേഷം പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും കസബ പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിംഗി(27)നെയാണ് ആക്രമിച്ച് നാലുകിലോഗ്രാം…
Read Moreഇളയദളപതി വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍ ! വീഡിയോ വൈറലാകുന്നു…
തമിഴ്സിനിമയിലെ സൂപ്പര്‍താരം വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍.താരം സൈക്കിള്‍ ചവിട്ടി ബൂത്തിലേക്കെത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വില വര്‍ധനയ്ക്കെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിള്‍ ചവിട്ടി വോട്ട് ചെയ്യാനെത്തിയതെന്നാണ് ചിലരുടെ വ്യാഖ്യാനം. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Read Moreകോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്! കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്; കെ.സുരേന്ദ്രന്
കോഴിക്കോട്: സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണിത്. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടി. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി നീക്കുപോക്കിന് തയാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എല്‍ഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Read Moreസ്ഥാനാര്‍ഥിയുടെ കാറില്‍ കന്നാസില്‍ പെട്രോള്‍! ആക്രമണശ്രമമെന്ന് സ്ഥാനാര്‍ഥി, കത്തിക്കാന്‍ വന്നെന്നു മേഴ്സിക്കുട്ടിയമ്മ; കുണ്ടറയില്‍ പെട്രോള്‍ വിവാദം കത്തുന്നു
കൊല്ലം :കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും ഇഎംസിസി ഡയറക്ടറുമായ ഷിജു വർഗീസ് തനിക്കെതിരെ ആക്രമണശ്രമമുണ്ടായെന്നു കാട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താൻ ശ്രമിച്ചുവെന്നാണ് ഷിജു വർഗീസ് പറയുന്നത്. കണ്ണന്നല്ലൂർ-കുരീപ്പള്ളി റോഡിൽ വെച്ചായിരുന്നു ആക്രമണം. ആരാണ് പിന്നിലെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഷിജുവിന്റെ കാറിൽനിന്ന് ഒരു കന്നാസ് പെട്രോൾ കണ്ടെടുത്തുവെന്നു പറയുന്നെങ്കിലും നിജസ്ഥിതി അറിവായിട്ടില്ല. അതേസമയം, ആക്രമണ ശ്രമമുണ്ടായെന്ന വാദം പോലീസ് നിഷേധിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഷിജുവർഗീസ് നടത്തിയതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത്. കാറിൽ ഇന്ധനവുമായി സ്ഥാനാർഥി വന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. വാഹനം കത്തിച്ചുകൊണ്ട് നാടകം നടത്താനുള്ള ശ്രമമായിരുന്നുവെന്നും മന്ത്രി ആരോപിച്ചു. ഷിജുവർഗീസ് കണ്ണനല്ലൂർ പോലീസിന്റെ നിരീക്ഷണത്തിലാണ്. വണ്ടിക്കുള്ളിൽ സ്ഫോടനശബ്ദം കേട്ടതായി ഷിജു പോലീസിനോട് പറഞ്ഞു. ഇതിനെതുടർന്നാണ് ഷിജു പോലീസ് സ്റ്റേഷനിലെത്തിയത്. ഇയാൾ…
Read Moreദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് വോട്ടുചെയ്തേനെയെന്ന് കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എൽഡിഎഫിന് വോട്ടുചെയ്തേനെയെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് തുടർഭരണം ഉറപ്പാണെന്നും കോടിയേരി മാധ്യങ്ങളോട് പറഞ്ഞു. സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. എൽഡിഎഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഅകാലത്തില്‍ ഭര്‍ത്താവും മകളും വിട്ടകന്നു ! കടം പെരുകിയപ്പോള്‍ വീടും നഷ്ടമായി; ആകെയുള്ള കൂട്ട് കാഴ്ചശക്തിയില്ലാത്ത മകന്; ഇന്ന് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സൗജന്യമായി മേക്കപ്പ് ചെയ്തു കൊടുക്കുന്നു…
ഇന്ന് സൗന്ദര്യബോധമുള്ളവര്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ആളുകളാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍. ഇതില്‍ ഏറ്റവും പണച്ചിലവുള്ള ഒന്നാണ് വിവാഹ മേക്കപ്പ്. ഇത് പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. എന്നാല്‍ നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് ഫ്രീയായി മേക്കപ്പ് ഇട്ടു കൊടുക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു വനിതയുണ്ട്. അതാണ് ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ത്രിവേണി. ജോലിയിലെ പൊലിമയൊന്നും ത്രിവേണിയുടെ ജീവിതത്തിലില്ല. എങ്കിലും കാശു കുറച്ച് കയ്യില്‍ നിന്നും പോയാലും പാവപ്പെട്ട പെണ്‍കുട്ടികളുടെ മുഖത്ത് ചിരി വിരിയിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ത്രിവേണി എന്ന ഈ നല്ല മനസ്സിനുടമ. പൂത്തോള്‍ അടിയാട്ട് ലെയിനിലെ വാടകവീട്ടില്‍ മകനുമൊത്താണ് താമസം. ദുരന്തങ്ങള്‍ മാത്രം നിറഞ്ഞ ഒരു ജീവിതത്തിന്റെ ഉടമയാണ് ത്രിവേണി. ദുരന്തങ്ങള്‍ ഓരോ പ്രാവശ്യവും തളര്‍ത്തിയപ്പോഴും പ്രതിസന്ധി മറികടക്കാന്‍ ത്രിവേണിക്ക് തുണയായത് മേക്കപ്പ് കിറ്റാണ്. ആ മേക്കപ്പ് കിറ്റിലാണ് ത്രിവേണി ഇപ്പോള്‍ കാരുണ്യത്തിന്റെ ചായം കലര്‍ത്തിയിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍നിന്ന്…
Read More1,35,000 തവണ കോഴിയെ അടിച്ചു, സ്വദിഷ്ടമായ ചിക്കൻ ഫ്രൈ റെഡി! വീഡിയോ ചിത്രീകരിച്ചത് രണ്ടുമാസത്തോളമെടുത്ത്
ഭക്ഷണം എങ്ങനെ വ്യത്യസ്തമായി പാചകം ചെയ്യാമെന്ന ഗവേഷണം നടത്തുന്ന നിരവധി ആളുകളുണ്ട്. ഇക്കാര്യത്തിൽ യുട്യൂബർമാരാണ് മുന്നിൽ. പാചക വീഡിയോയിലൂടെ ലക്ഷങ്ങൾ സന്പാദിക്കുന്ന യുട്യൂബർമാർ നമ്മുടെ നാട്ടിലുമുണ്ട്. ചില യുട്യൂബർമാർ വീഡിയോ വൈറലാകാൻ എന്തുപരിപാടിയും ചെയ്യും അത്തരത്തിലുള്ള ഒരു പരീക്ഷണ വീഡിയോയാണ് നവമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബർ ലൂയിസ് വെയ്സാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഒരു കോഴിയെയാണ് ലൂയിസ് പാചകം ചെയ്യുന്നത്. വെറുതെ പാചകം ചെയ്യുകയല്ല, യന്ത്രസഹായത്തോടെ അടിച്ചടിച്ചാണ് പാചകം. അവർത്തിച്ച് അടിക്കുന്നതുകാരണം ഉണ്ടാകുന്ന ചൂടുകൊണ്ട് കോഴി പാകമാകുമെന്നാണ് ലൂയിസ് പറയുന്നത്. തൊലി കളഞ്ഞ് വൃത്തിയാക്കിയ കോഴിയെ എട്ടുമണിക്കൂർ സമയംകൊണ്ട് 13,5000 തവണ അടിച്ച് ലൂയിസ് വേവിച്ചെടുത്തു. 7500 വാട്ട് വൈദ്യൂതിയാണ് ഇതിനായി ചെലവഴിച്ചത്. അതായിത് ഒരു അവനിൽ വച്ച് കോഴി വേവിച്ചെടുക്കുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി വൈദ്യൂതി. രണ്ടുമാസത്തോളമെടുത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ലൂയിസ് പറയുന്നത്. ഏതായാലും ലൂയിസിന്റെ പാചകം വീഡിയോ…
Read More