സൈക്കിള്‍ തന്നെയാണ് ആരോഗ്യത്തിനു നല്ലത് ! പെട്രോള്‍ വില 100 കടന്നതിനെ ട്രോളി സണ്ണി ലിയോണി…

രാജ്യത്ത് ഇന്ധനവില 100 രൂപയും പിന്നിട്ട് കുതിക്കുകയാണ്. നിരവധി ആളുകളാണ് ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും പ്രതിഷേധിക്കുന്നത്. ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഈ പ്രതിഷേധത്തില്‍ പങ്കു ചേരുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ട്രോളിലൂടെയായിരുന്നു സണ്ണിയുടെ പ്രതിഷേധം. ഇന്ധനവില അവസാനം നൂറ് കടന്ന സ്ഥിതിക്ക് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്… സൈക്ലിംഗാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നാണ് സണ്ണി ലിയോണി കുറിച്ചത്.

Read More

ഇളയദളപതി വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍ ! വീഡിയോ വൈറലാകുന്നു…

തമിഴ്‌സിനിമയിലെ സൂപ്പര്‍താരം വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍.താരം സൈക്കിള്‍ ചവിട്ടി ബൂത്തിലേക്കെത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിള്‍ ചവിട്ടി വോട്ട് ചെയ്യാനെത്തിയതെന്നാണ് ചിലരുടെ വ്യാഖ്യാനം. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read More

സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങും മുമ്പ് സ്വയം മാസ്‌ക് ധരിച്ചു ! പിന്നെ വളര്‍ത്തു നായയെയും മാസ്‌ക് ധരിപ്പിച്ചു; സാമൂഹിക പ്രതിബദ്ധതയുള്ള കുട്ടിയുടെ വീഡിയോ വൈറലാകുന്നു…

സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങും മുമ്പ് സ്വയം മാസ്‌ക് ധരിച്ചതിനു ശേഷം തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെക്കൂടി മാസ്‌ക്ക് ധരിപ്പിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനുഷ്യരെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള മറ്റുജീവികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ബാലന്‍. സൈക്കിളിന്റെ മുന്‍ഭാഗത്തായി നായയെ ഇരുത്തി മാസ്‌ക് ധരിപ്പിച്ച ശേഷമാണ് അവന്‍ യാത്ര തുടങ്ങുന്നത്. എന്നാല്‍ സൈക്കിളില്‍ കയറിയ ശേഷവും നായ മുഖത്തു നിന്നും മാസ്‌ക് മാറ്റിയിട്ടില്ല എന്ന് പല ആവര്‍ത്തി ഉറപ്പ് വരുത്താന്‍ ബാലന്‍ ശ്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയുടെ കരുതലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വരുന്നത്. ഈ പ്രവൃത്തി മുതിര്‍ന്നവര്‍ കൂടി മാതൃകയാക്കേണ്ടതാണ് എന്നാണ് മിക്കയാളുകളും പ്രതികരിക്കുന്നത്. സാമൂഹ്യപ്രതിബദ്ധത മനുഷ്യനോട് മാത്രം കാണിക്കാനുള്ളതല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണിതെന്നും പലരും അഭിപ്രായപ്പെടുന്നു. പലരാജ്യങ്ങളിലും വളര്‍ത്തുമൃഗങ്ങളിലും കോവിഡ് ബാധ ഉണ്ടാകുന്നതായി സ്ഥിരീകരിക്കപ്പെട്ട…

Read More

അക്കൗണ്ട്‌സ് സ്ഥാപനത്തിലെ ജോലിയ്ക്കായി ചെന്നൈയിലെത്തി ! ഒടുവില്‍ രക്ഷയില്ലാതെ സൈക്കിള്‍ ചവിട്ടി നാട്ടിലേക്ക്; പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ ലോക്ക്ഡൗണ്‍ യാത്ര ഇങ്ങനെ…

തൊഴില്‍തേടി അന്യസംസ്ഥാനങ്ങളില്‍ പോയ നിരവധി മലയാളികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ചിലര്‍ സാഹസയാത്രയിലൂടെ കേരളത്തില്‍ തിരിച്ചെത്തുന്നുമുണ്ട്. ഇത്തരത്തിലൊരാളാണ് പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് മുളമുക്ക് ഷാരോണ്‍വില്ലയില്‍ അനീഷ് ഷാജന്‍. തൊഴില്‍തേടി ചെന്നൈയില്‍ എത്തിയ അനീഷ് നാട്ടില്‍ തിരിച്ചെത്തിയത് ദീര്‍ഘദൂരം സൈക്കിള്‍ ചവിട്ടിയാണ്. ചെന്നൈയിലെ അക്കൗണ്ട്സ് സ്ഥാപനത്തില്‍ നിന്ന് നിയമന ഉത്തരവ് വന്നെങ്കിലും ലോക്ക്ഡൗണ്‍ മൂലം ജോലിയില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്ന് ലോക്ഡൗണ്‍ തീരും വരെ അവിടെ തങ്ങാന്‍ പറ്റാതെ വന്നതോടെ 150 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയും ആന്റോ ആന്റണി എംപിയുടെയും പൊലീസുകാരുടെയും കരുണയില്‍ പാസും വാഹനങ്ങളും തരപ്പെടുത്തിയുമാണ് 632 കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തിയത്. ഇന്റര്‍വ്യൂവിനായി മാര്‍ച്ച് രണ്ടിനാണ് അനീഷ് ചെന്നൈയിലേക്ക് പോയത്. മൂന്നിനും നാലിനുമായിരുന്നു ഇന്റര്‍വ്യൂ. ഇതില്‍ വിജയിക്കുകയും 23ന് ജോലിക്കായി ഹാജരാകാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു. ചെന്നൈയിലുള്ള സഹോദരന്‍ എബീഷിന്റെ കൂടെ താമസിച്ച് ജോലിക്കു പോകാനായിരുന്നു തീരുമാനം. അതിനിടയിലാണ് 24…

Read More