ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ മലയാളത്തിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എല്ലാവരോടും, പ്രത്യേകിച്ച് തന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർഥിക്കുന്നുവെന്നും ഷാ പറഞ്ഞു.
Read MoreDay: April 6, 2021
ഉത്തര ഉണ്ണി വിവാഹിതയായി; താരമായി ബിജു മേനോനും സംയുക്തയും
നടി ഊർമിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബംഗളൂരുവിൽ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരൻ. 2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. വിവാഹവേദിയിൽ താരങ്ങളായത് ബിജു മേനോനും ഭാര്യ സംയുക്ത വർമയുമാണ്. സംയുക്തയുടെ ബന്ധുവാണ് ഊർമിള ഉണ്ണി. കുടുംബസമേതമാണ് ബിജു മേനോൻ പങ്കെടുത്തത്. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
Read Moreയുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി; തുടർഭരണം ഉറപ്പെന്ന് ജോസ് കെ. മാണി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് തരംഗമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയമാണ്. ഇത് പിആര്‍ ഏജൻസിയുടെ നിർദേശ പ്രകാരമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു. തുടർഭരണം ഉറപ്പെന്ന് ജോസ് കെ. മാണി കോട്ടയം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി. പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളാ കോൺഗ്രസ്-എം മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയിക്കും. രണ്ടില ചിഹ്നം കൂടുതൽ കരുത്താകുന്നെന്നും ജോസ് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കോട്ടയം: സംസ്ഥാനത്ത് തുടർഭരണം ഉറപ്പെന്ന് പാലായിലെ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണി. പാലായിൽ…
Read Moreഓട്ടോറിക്ഷയില്‍ ഒപ്പം യാത്ര ചെയത് യുവതിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പിടിയില്‍ ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരനില്‍ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് യുവതിയുടെ പരാതി. തന്റെ നേരെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോറിക്ഷയിലെ സഹയാത്രികനെ യുവതിയുടെ പരാതിയില്‍ പൊലീസ് പിടികൂടി. പൂനയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ചികിത്സയ്ക്കായി മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓട്ടോറിക്ഷയില്‍ കൂടെ യാത്ര ചെയ്തിരുന്ന യാത്രക്കാരന് തന്റെ നേരെ നോക്കി സ്വയംഭോഗം ചെയ്തു. യശ്വന്താവോ ചവാന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉടന്‍ തന്നെ പൊലീസുകാരോട് ദുരനുഭവം പറയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് 30 വയസുകാരനെ പിടികൂടുകയും ചെയ്തു.
Read Moreഅമ്മിണിയെ ഒലത്താന്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണ്ടേ മിസ്റ്റര്‍ ജയശങ്കര്‍ ! അഡ്വ.ജയശങ്കറിനെതിരേ ആക്ഷേപവുമായി ബിന്ദു അമ്മിണി…
രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കേറ്റ് ജയശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ മൈനര്‍ ആയ മകളെ കുറിച്ച് അപവാദ പ്രചാരണം നടത്തിയ ജയശങ്കര്‍ മാപ്പു പറയണമെന്നാണ് ബിന്ദു അമ്മിണിയുടെ ആവശ്യം. ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് മകളെക്കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. ഇതിനെതിരേയാണ് ബിന്ദു അമ്മിണി വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. ‘എന്റെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താന്‍ പറയുമ്പോള്‍ അതിന്റെ ഉറവിടം കൂടി വ്യക്തമാക്കണം. തീര്‍ത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ് എന്റെ പങ്കാളി. അങ്ങനെ ഉള്ള ആള് ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്.’പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. ബിന്ദു അമ്മിണിയുടെ കുറിപ്പ്… Ad.ജയശങ്കര്‍ പഠിച്ച കള്ളനാണ്. ഞാന്‍…
Read Moreകാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്! കണ്ണുകൾ തുറക്കാൻ കഴിയില്ലാത്ത സ്ഥിതി; കുഞ്ഞുങ്ങളെ ഡോക്ടറെ കാണിക്കാൻ തള്ളപ്പൂച്ച മൃഗാശുപത്രിയിൽ
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞെന്നൊരു പഴഞ്ചൊല്ലുണ്ട്. എല്ലാ ജീവികൾക്കും തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യം പ്രാധാന്യമുള്ളതാണെന്നു സൂചിപ്പിക്കുന്നതാണ് ഈ ചൊല്ല്. അത്തരമൊരു സംഭവമാണ് തുർക്കിയിൽ നിന്ന് വരുന്നത്. ഒരു പൂച്ച തന്റെ കുഞ്ഞുങ്ങളെയുമായി മൃഗാശുപത്രിയിലെത്തിയ സംഭവമാണ് ആ വിശേഷം. കുഞ്ഞുങ്ങൾക്ക് വയ്യാതായതോടെ ഇവയെ തള്ളപ്പൂച്ച വെറ്ററിനറി ആശുപത്രിയിൽ എത്തുകയായിരുന്നു. ആദ്യം ഒരു കുഞ്ഞിനെ എത്തിച്ചു, പിന്നാലെ രണ്ടാമത്തെതിനേയും. കുഞ്ഞുങ്ങളുടെ കണ്ണുകളിലുണ്ടായ അണുബാധയെത്തുടർന്ന് പീള കെട്ടിയ അവസ്ഥയായിരുന്നു. അതുകൊണ്ടുഅവയ്ക്ക് കണ്ണുകൾ തുറക്കാൻ കഴിയില്ലാത്ത സ്ഥിതിയായിരുന്നു. ഇപ്പോൾ തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും ഇസ്മിർ പ്രവിശ്യയിലെ കരബഗ്ലർ മുനിസിപ്പാലിറ്റിയുടെ സംരക്ഷണയിലാണ്. രോഗം മാറിയശേഷം മൂവരെയും ദത്ത് നൽകനാണ് അധികൃതരുടെ തീരുമാനം.
Read Moreസൂയസ് കനാലിലെ ബ്ലോക്കിന് കാരണം ഈ സുന്ദരിയോ? അന്വേഷണവുമായി സോഷ്യൽ മീഡിയ; ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് മര്‍വ
സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്കായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുന്‍പ് മാധ്യമങ്ങളിലെ വാർത്ത. ജപ്പാനീസ് കമ്പനിയുടെ ഉടമസ്ഥതയിലുളള എവര്‍ഗിവണ്‍ എന്ന കപ്പലാണ് മാര്‍ച്ച് 23നു രാവിലെ കനാലില്‍ കുടുങ്ങിയത്. ഈ ബ്ലോക്കിന് കാരണമെന്താണെന്നുള്ള അന്വേഷണത്തിലാണ് കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ. ഒടുവിൽ സോഷ്യൽ മീഡിയ ബ്ലോക്കിന്റെ കാരണക്കാരിയെ കണ്ടുപിടിച്ചു. വനിതാ ക്യാപ്റ്റനായ മര്‍വ എല്‍സ് ലെഹദാരെയാണ് സോഷ്യൽ മീഡിയ പ്രതിയാക്കിയത്. ആദ്യ വനിതാ ഈജിപ്ഷ്യന്‍ ക്യാപ്റ്റനാണ് മർവ. അറബ് ന്യൂസില്‍ വന്ന മര്‍വയുടെ ലേഖനത്തിന്റെ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് വ്യാജ പ്രചാരണമുണ്ടായത്. കോടിക്കണക്കിന് ഡോളറുകള്‍ നഷ്ടമുണ്ടായ സംഭവത്തിന് കാരണക്കാരി മര്‍വ ആണെന്നായിരുന്നു പ്രചാരണം. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി തവണയാണ് ഈ വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിച്ചത്. എന്നാൽ ഇത് വ്യാജവാർത്തയാണെന്നാണ് പുറത്തുവരുന്ന വിവരം. സൂയസ് കനാലില്‍ എവർഗിവൺ കുടുങ്ങിയ സമയത്ത് മര്‍വ അലക്സാന്‍ഡ്രിയയില്‍നിന്നും നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്തായിരുന്നു. ഐഡ ഫോര്‍ എന്ന…
Read Moreകടക്ക് പുറത്ത്! ധർമജനെ പോളിംഗ് ബൂത്തിൽനിന്ന് സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു; ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം
കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ നിന്ന് ഇറക്കിവിട്ടു. ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബൂത്തിനകത്ത് ധർമജൻ യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദർശിക്കവെ സിപിഎം പ്രവർത്തകർ തടയുകയും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതേസമയം, കൂടുതൽ പ്രശ്നം ഉണ്ടാകേണ്ടെന്ന് കരുതിയാണ് താൻ ഇറങ്ങിപ്പോയതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, പോളിംഗ് ബൂത്തിൽ വോട്ട് അഭ്യർഥിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്നും സന്ദർശിക്കുന്നതിന് സ്ഥാനാർഥിക്ക് തടസമില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിനോട് പ്രതികരിച്ചു.
Read Moreവാക്സിനേഷന് വലിയ ഗുണം ചെയ്യില്ല ! ജൂലൈയില്‍ മൂന്നാം തരംഗം ഉറപ്പ്; കോവിഡിനെ പിടിച്ചു കെട്ടാനാവില്ലേ എന്ന ചോദ്യം പരസ്പരം ചോദിച്ച് ലോക ജനത…
ജൂലൈ മാസത്തില്‍ ബ്രിട്ടനില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന് മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നതോടെയാണിതെന്ന് ശാസ്ത്രോപദേശക സമിതിയംഗങ്ങള്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ജനുവരിയില്‍ കണ്ടതുപോലെ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. ജൂണ്‍ 21 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അകലം പാലിക്കല്‍ എന്ന നിയമവും ഇല്ലാതെയാവുകയാണ്. എന്നാല്‍, ഈ മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ അത് നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. സര്‍ക്കാര്‍, മുന്‍പ് നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശരേഖകളില്‍ നിന്നും മാറി ശാസ്ത്രോപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചാല്‍ കടുത്ത ആരോപണമായിരിക്കും ഉയരുക. ജനങ്ങള്‍ കൂട്ടമായെത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുകയും പബ്ബുകള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ രോഗവ്യാപനം ഉണ്ടാകുമെന്നുറപ്പാണ്. ജൂണ്‍ 21 ന് സകല നിയന്ത്രണങ്ങളും എടുത്തുകളയുന്നതോടെ മൂന്നാം തരംഗം ശക്തി പ്രാപിക്കാന്‍ തുടങ്ങും. ഇതാണ് ശാസ്ത്രോപദേശക സമിതി…
Read Moreനിനച്ചിരിക്കാതെ, ബാലേട്ടൻ..! നാടകത്തിലെ ‘മികച്ച നടി’യെന്ന വിശേഷണത്തോടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം…
ലിജിൻ കെ. ഈപ്പൻ അരങ്ങിൽ കളി തീർന്നു പിന്തിരിയുന്ന നടനെ പോലെ കാലത്തിന്റെ ചുവരിൽ ബാലേട്ടൻ എന്നു കൈയൊപ്പു പതിപ്പിച്ച് പി. ബാലചന്ദ്രൻ യാത്രയായി. മലയാള സിനിമാ ലോകത്തിനും നാടകവേദിക്കും ശൂന്യത സൃഷ്ടിച്ച് ഇനിയൊരു പാത്രാവിഷ്കാരത്തിനു അവസരമില്ലാതെയുള്ള യാത്ര. ‘മനുഷ്യന്റെയുൾത്തടത്തിലെ വികാര വിചാര പരിണാമങ്ങളാണു കലകളുടെ കാന്പ്. നാടകത്തിലും സിനിമയിലും ആ ഉൾത്തടങ്ങളെയാണ് ഞാൻ സൃഷ്ടിച്ചത്’’- പി. ബാലചന്ദ്രൻ ഒരിക്കൽ പറഞ്ഞു. നാടകത്തിന്റെ അനുഭവ പൈതൃകം നെഞ്ചോടു ചേർത്താണ് തിരക്കഥാകൃത്തായും നടനായും സംവിധായകനായും പി. ബാലചന്ദ്രൻ എന്ന വിലാസം അദ്ദേഹം കുറിച്ചിട്ടത്. എഴുത്തും കലയും കായൽതീരങ്ങളുള്ള ശാസ്താംകോട്ടയിലെ നാട്ടിൻപുറത്ത് കലാപാരന്പര്യം എടുത്തുപറയത്തക്കവിധമുള്ള ചുറ്റുപാട് ഒന്നുമില്ലാത്തിടത്തു നിന്നുമാണ് ബാലചന്ദ്രന്റെ തുടക്കം. നാടകത്തിലെ ’മികച്ച നടി’യെന്ന വിശേഷണത്തോടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. ക്ലാസിൽ തല്ലു കിട്ടാതിരിക്കാനാണ് ബാലചന്ദ്രൻ അധ്യാപകരുടെ നാടകത്തിൽ അഭിനയിച്ചു തുടങ്ങുന്നത്. അക്കാലത്ത് സ്കൂളിൽ നാടകം കാണാനെത്തിയ നാടകാചാര്യൻ ജി.…
Read More