സ്വന്തം ലേഖകൻ കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകൾക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകൾ മാത്രം. യാത്രക്കാർക്കും കോർപറേഷനും ഒരുപോലെ ലാഭകരമാകുമെന്ന് പ്രതീക്ഷിച്ച് എംഡി ബിജു പ്രഭാകറിന്റെ നിർദേശപ്രകാരം ആരംഭിച്ച സർവീസ് യാത്രക്കാരില്ലാതെ നഷ്ടത്തിലോടാൻ തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിൽനിന്നും തലശേരി ഡിപ്പോയിൽനിന്നും കഴിഞ്ഞ ഫെബ്രുവരി 13 മുതലാണ് ലോ ഫ്ളോര്‍ എസി സര്‍ക്കുലര്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചത്. ദിവസം പതിനായിരത്തിലധികം രൂപ ചെലവിട്ട് സര്‍വീസ് നടത്തുമ്പോള്‍ പ്രതിദിന വരുമാനമായി 4,000ല്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ ബസ് വന്‍ നഷ്ടത്തിലാണ് ഓടുന്നത്. കണ്ണൂര്‍ വിമാനത്താവളത്തെയും കണ്ണൂര്‍, തലശേരി റെയില്‍വേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് സമാപിക്കുന്ന സര്‍വീസ് വഴി പരമാവധി 4,000 രൂപവരെ മാത്രമേ യാത്രാക്കൂലി ഇനത്തില്‍ ലഭിക്കുന്നുള്ളൂ. ഡ്രൈവര്‍,…
Read MoreDay: April 13, 2021
ശരീരം ഒന്ന്, തല രണ്ട്,കൈകള്‍ മൂന്ന്,കാലുകള്‍ രണ്ട് ! അപൂര്‍വ സയാമീസ് ഇരട്ടകള്‍ പിറന്നു…
ഒരു ഉടലില്‍ രണ്ടു തലയും മൂന്നു കൈകളും രണ്ടു കാലുകളുമായി സയാമീസ് ഇരട്ടകളുടെ ജനനം. ഒഡീഷയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. സയാമീസ് ഇരട്ടകള്‍ പെണ്‍കുഞ്ഞാണ്. ഞായറാഴ്ച സ്വകാര്യ നഴ്സിംഗ് ഹോമിലാണ് കുഞ്ഞുങ്ങളുടെ ജനനം. ജനിച്ച ആദ്യ മണിക്കൂറുകളില്‍ ഇരട്ടക്കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നും രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ആരോഗ്യവതികളാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാജ്നഗറിലെ കനി ഗ്രാമത്തിലുള്ള അംബിക- ഉമാകാന്ത് പരിഡ ദമ്പതികള്‍ക്കാണ് സയാമീസ് ഇരട്ടകള്‍ ജനിച്ചത്. കുട്ടികളുടെ തുടര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ഉമാകാന്ത് പറയുന്നു. ഇത്തരത്തില്‍ സയമീസ് ഇരട്ടകള്‍ അപൂര്‍വമായി മാത്രമാണ് ജനിക്കുന്നതെന്ന് ജില്ലാ ആശുപത്രിയില്‍ കുട്ടികളെ ചികിത്സിക്കുന്ന ഡോ. ദേബാശിഷ് സാഹു പറഞ്ഞു. സയാമീസ് ഇരട്ട സഹോദരിമാര്‍ ഒരൊറ്റ ശരീരവും മൂന്ന് കൈകളും രണ്ട് കാലുകളും പങ്കിടുന്നു. അവര്‍ രണ്ട് വായ കൊണ്ട് ഭക്ഷണം കഴിക്കുകയും രണ്ട്…
Read Moreഫ്ളാറ്റിൽ ഒളിഞ്ഞിരുന്ന സത്യം; സനു മോഹന്റെ തിരോധാനത്തിൽ പോലീസിന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന
കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തിൽ നിർണായക തെളിവ് ലഭിച്ചതായി സൂചന. സനു താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ മറ്റൊരു ഫ്ളാറ്റിൽ നിന്നാണ് പോലീസിന് തെളിവുകൾ ലഭിച്ചത്. ഫോറൻസിക് വിദഗ്ധരും പോലീസും പരിശോധന നടത്തി. ഉടമകളുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. വാടകക്കരാറില്ലാതെ കുറച്ചു പേർ ഇവിടെ താമസിച്ചിരുന്നുവെന്നും പോലീസിന് അറിവ് ലഭിച്ചു. അതേസമയം, സനുവിന്റെ ഏതാനും സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.
Read Moreകയ്യൂർ-ചീമേനിയിൽ 18 പേരുടെ പേരിൽ കള്ളവോട്ട്! ഇതിൽ 11 പേരും വിദേശത്തുള്ളവരാണ്; രണ്ടുപേർ ഗോവയിലും; തെളിവുകളുമായി യുഡിഎഫ് നേതൃത്വം
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ സിപിഎം ഉരുക്കുകോട്ടയായ കയ്യൂർ-ചീമേനി പഞ്ചായത്തിൽ 16 പേരുടെ പേരിൽ കള്ളവോട്ട് നടന്നതിനുള്ള തെളിവ് യുഡിഎഫ് നേതൃത്വം പുറത്തുവിട്ടു. യഥാർഥ വോട്ടർമാരുടെയും കള്ളവോട്ട് ചെയ്തവരുടെയും പേരും വോട്ട് ചെയ്ത സമയവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് യുഡിഎഫ് പുറത്തിറക്കിയിരിക്കുന്നത്. ആലന്തട്ട എയുപി സ്കൂളിലെ 36, 37 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. ഇതിൽ 16 വോട്ടുകൾ 37-ാം ബൂത്തിലും രണ്ടെണ്ണം 36-ാം ബൂത്തിലുമാണ് നടന്നത്. ഇതിൽ 11 പേരും വിദേശത്തുള്ളവരാണ്. രണ്ടുപേർ ഗോവയിലും. ഒരാൾ മർച്ചന്റ് നേവി ജീവനക്കാരനാണ്. ഇവരാരും തന്നെ വോട്ടിംഗ് ദിവസം നാട്ടിലുണ്ടായിരുന്നില്ല. 37-ാമത്തെ ബൂത്തിൽ ഉച്ചയ്ക്ക് 12.45ന് എത്തിയ കള്ളവോട്ടുകാരനെ തങ്ങൾ എതിർത്തപ്പോൾ വോട്ട് ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു. എന്നാൽ പിന്നീട് വന്ന കള്ളവോട്ടുകാർക്കെതിരേ ഭീഷണി കാരണം തങ്ങൾ പ്രതികരിച്ചില്ല. ഇവരുടെയെല്ലാം വീട്ടുകാരുടെ ഒത്താശയോടെയാണ് കള്ളവോട്ട് നടന്നതെന്ന് യുഡിഎഫ്…
Read Moreമൻസൂറിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു; കൃത്യത്തിന് പതിനഞ്ചുമിനിറ്റ് മുൻപ് അവർ ഒത്തു ചേർന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പടുത്തിയ കേസിലെ പ്രതികൾ കൃത്യം നടത്തുന്നതിനു മുൻപ് ഒത്തു ചേരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടക്കുന്നതിന് 15 മിനിട്ട് മുൻപ് നൂറ് മീറ്റർ അകലെവച്ചാണ് പ്രതികൾ ഒത്തു ചേർന്നത്. പ്രതികൾ ഫോണിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം, കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
Read Moreഇന്ത്യ-അമേരിക്ക ഭായ് ഭായ് ! അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ; ഈ മാറ്റത്തിനു കാരണം ഇങ്ങനെ…
അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യമായി മാറി ഇന്ത്യ.2021 കലണ്ടര്‍ വര്‍ഷത്തെ ആദ്യ മൂന്നുമാസക്കാലത്തെ കണക്കുകള്‍ പ്രകാരമാണിത്. 2020 കലണ്ടര്‍ വര്‍ഷത്തില്‍ അമേരിക്കയില്‍നിന്ന് എണ്ണവാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. ദിവസം ശരാശരി 2,87,000 ബാരല്‍ എണ്ണയാണ് ഇക്കാലത്ത് ഇന്ത്യ വാങ്ങിയത്. 2019-ലേക്കാള്‍ 26 ശതമാനം അധികമായിരുന്നു ഇത്. എന്നാല്‍ 2021 ജനുവരി – മാര്‍ച്ച് കാലയളവില്‍ പ്രതിദിനം അമേരിക്കയില്‍ നിന്ന് 4,21,000 ബാരല്‍ എണ്ണയാണ് ഇന്ത്യ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ദിവസം ശരാശരി 3,13,000 ബാരല്‍ എണ്ണ ഇറക്കുമതിചെയ്യുന്ന ദക്ഷിണ കൊറിയയാണ് രണ്ടാമത്. 2,95,000 ബാരലുമായി ചൈന മൂന്നാമതും നില്ക്കുന്നു. 2020-ല്‍ അമേരിക്കയില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയത് ചൈനയായിരുന്നു. ദിവസം ശരാശരി 4,61,000 ബാരല്‍. 40 വര്‍ഷത്തോളം എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചിരുന്ന അമേരിക്ക 2016 ജനുവരിയിലാണ് എണ്ണവിപണി കയറ്റുമതിക്കായി തുറന്നത്. 2020-ല്‍ ദിവസം 29 ലക്ഷം…
Read Moreകേരളത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന്; ആവശ്യമെങ്കിൽ സുധാകരന് ഹെക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്ന് മുല്ലപ്പള്ളി
ന്യൂഡൽഹി: കേരളത്തിൽ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് സുധാകരൻ പറഞ്ഞിരുന്നു. സംഘടന തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ സുധാകരന് ഹെക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്നും മുല്ലപ്പള്ളി പറഞ്ഞു. വട്ടിയൂർക്കാവിലെ സ്ഥാനാർഥി വീണയുടെ പോസ്റ്റർ വിവാദത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന സംശയം ആവർത്തിച്ച മുല്ലപ്പള്ളി അന്വേഷണ കമ്മീഷൻ ജയപരാജയങ്ങളെക്കുറിച്ച് പരിശോധിക്കാനല്ലെന്നും പ്രതികരിച്ചു. സംഘടനാ പ്രവർത്തനം കൃത്യമായി നടത്തുന്നവരുമായേ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂ. അല്ലാത്തവരെ വച്ച് പൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read Moreവെറും മൂന്നു വയസുള്ളപ്പോള്‍ വിവാഹിതയായി ! കാന്‍സര്‍ നല്കിയ തിരിച്ചടിയെ മനോധൈര്യത്താല്‍ അതിജീവിച്ചു; പോലീസ് ദീദിയുടെ ഐതിഹാസിക ജീവിതം ഇങ്ങനെ…
സിനിമയെ കവച്ചു വെക്കുന്ന സംഭവങ്ങളാവും പലപ്പോഴും പലരുടെയും ജീവിതത്തില്‍ സംഭവിക്കുക. അത്തരത്തിലുള്ള അസാധാരണ അനുഭവങ്ങളിലൂടെ കടന്നു പോവുന്ന പലരുടെയും ജീവിതം സിനിമയാവാറുമുണ്ട്. അത്തരത്തില്‍ സിനിമയാക്കാവുന്ന ഒരു ജീവിതമാണ് രാജസ്ഥാന്‍കാരുടെ പോലീസ് വാലി ദീദിയുടേത്. മൂന്നാം വയസില്‍ വിവാഹിതയായ പെണ്‍കുട്ടി 19-ാം വയസില്‍ ഒരു പോലീസുകാരിയായി. പിന്നീട് അവരെ കാത്തിരുന്നത് കാന്‍സര്‍ എന്ന മഹാമാരിയുടെ ദുരിതങ്ങളായിരുന്നു. എന്നാല്‍ മനക്കരുത്തുകൊണ്ടും അതിജീവനശേഷികൊണ്ടും അവര്‍ പ്രതിസന്ധികളെ മറികടന്ന് മുമ്പോട്ടു കുതിച്ചു. അനേകര്‍ക്ക് പ്രത്യാശയുടെ കിരണമായി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ അസാധാരണ കഥ പങ്കുവയ്ക്കപ്പെട്ടത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…’സമീപ ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിയുമായി എന്റെ വിവാഹം കഴിയുമ്പോള്‍ അന്നെനിക്ക് മൂന്നേ മൂന്ന് വയസ്. ഞങ്ങളുടെ ഗ്രാമത്തില്‍ ബാല വിവാഹങ്ങള്‍ സര്‍വ സാധാരണമാണ്. ഞങ്ങളുടെ മതവിഭാഗത്തിലും അങ്ങനെ അനുശാസിക്കുന്നുണ്ട്. 18 വയസ്സ് തികഞ്ഞതിന് ശേഷം എന്നെ ഭര്‍തൃഗൃഹത്തിലേക്ക് അയക്കും.…
Read Moreക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി; പക്ഷേ രാജസ്ഥാനെ രക്ഷിക്കാനായില്ല
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് തോൽവി.അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് പഞ്ചാബിന്റെ ജയം. ഉജ്ജ്വല സെഞ്ചുറിയുമായി സഞ്ജു പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. പഞ്ചാബ് ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (0), മനന്‍ വോറ (12), ജോസ് ബട്ട്ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അർധസെഞ്ചുറി തികച്ചു. അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്.…
Read Moreപഞ്ഞിക്കു പകരം ഉപയോഗിച്ച മാസ്കുകൾകൊണ്ട് കിടക്കനിർമാണം! കിടക്കനിർമാണ ഫാക്ടറി പൂട്ടിച്ചു
മുംബൈ: മഹാരാഷ് ട്രയിലെ ജൽഗാവിൽ ഉപയോഗിച്ച മാസ്കുകൾകൊണ്ട് കിടക്കകൾ നിർമിച്ചുവരികയായിരുന്ന ഫാക്ടറി പോലീസ് അടച്ചുപൂട്ടി. റെയ്ഡിനു ശേഷമായിരുന്നു കുസുംബ ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറി അടച്ചുപൂട്ടിയത്. പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് സാമഗ്രികളോ ഉപയോഗിക്കുന്നതിനു പകരം ഉപയോഗിച്ച മാസ്കുകൾകൊണ്ടായിരുന്നു ഇവിടെ കിടക്കനിർമാണം. ജൽഗാവിലെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനി(എംഐഡിസി)ൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനിൽ ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു നടപടി. വിവിധയിടങ്ങളിൽനിന്ന് ഉപയോഗശൂന്യമായ മാസ്കുകൾ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ റെയ്ഡിൽ ഫാക്ടറിക്കുള്ളിലും പരിസരത്തും മാസ്കുകളുടെ വൻശേഖരം പോലീസ് കണ്ടെത്തി. ഫാക്ടറി ഉടമ അംജദ് അഹമ്മദ് മൻസൂരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് ഗവാലി അറിയിച്ചു. ഫാക്ടറിയിൽ കണ്ടെത്തിയ മാസ്ക്ശേഖരം കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പോലീസ് നശിപ്പിച്ചു. 2020 മാർച്ചിനുശേഷം ഇന്ത്യയിൽ പ്രതിദിനം 1.5 കോടി മാസ്ക് നിർമിക്കുന്നുണ്ട്. ഉപയോഗിച്ച…
Read More