കൊച്ചി: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പ്രിയദർശിനി പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കാണാൻ സാധിക്കുന്നില്ലേയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Read MoreDay: June 22, 2026
ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ആര്; പിഎസ്സി ചോദ്യ പേപ്പറില്‍ ഇടം പിടിച്ച് ദിയ
പാലാ: പിഎസ്സി ചോദ്യപേപ്പറിലും ചരിത്ര ഉത്തരമായി പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം. ശനിയാഴ്ച നടന്ന വനിതാ കോണ്‍സ്റ്റബിള്‍ എഴുത്തുപരീക്ഷയിലെ ശരിയുത്തരം ദിയ ബിനു ആയിരുന്നു. ചോദ്യപേപ്പറിലെ പതിനേഴാമത്തെ ചോദ്യമായി വന്നത്, 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ആര് എന്നതായിരുന്നു. ശരിയുത്തരം തെരഞ്ഞെടുക്കുന്നതിനായി നാല് ഓപ്ഷനുകള്‍ കൊടുത്തിരുന്നു.പരീക്ഷ കഴിഞ്ഞയുടനെ ഈ പരീക്ഷ എഴുതിയ ദിയയുടെ അടുത്ത സുഹൃത്താണ് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന ചരിത്ര സ്ഥാനത്തെത്തിയ ദിയ ബിനുവിന്റേത് കന്നി മത്സരമായിരുന്നു. മത്സരിക്കുന്പോഴും പിന്നീട് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 21 വയസേ ആയിരുന്നുള്ളൂ. ഈ ചരിത്ര നേട്ടത്തെ പിഎസ്സി കൂടി ചോദ്യപേപ്പറിലൂടെ ആദരിച്ചിരിക്കുകയാണിപ്പോള്‍.
Read Moreഡിജിറ്റൽ ഡീറ്റോക്സ്: ഫോൺ മാറ്റിവെച്ചപ്പോൾ ജീവിതം മാറിമറിഞ്ഞെന്ന് യുവാവ്; വൈറലായി എക്സ് പോസ്റ്റ്
സ്മാർട്ട്ഫോണുകളുടെ ലോകത്ത് നിന്ന് വാരാന്ത്യങ്ങളിൽ മാത്രം മാറിനിൽക്കാൻ ഒരു യുവാവ് എടുത്ത തീരുമാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. രണ്ട് ദിവസത്തേക്ക് ഫോൺ പൂർണമായും ഓഫ് ചെയ്ത് വെച്ചപ്പോൾ തന്റെ ജീവിതരീതിയിലും സമയക്രമത്തിലും ഉണ്ടായ അത്ഭുതകരമായ മാറ്റങ്ങളാണ് സിദ്ധാർഥ് ഭിമാനി എന്ന യുവാവ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും അനാവശ്യ ചിന്തകൾ കുറയ്ക്കാനും ഈ പരീക്ഷണം സഹായിച്ചെങ്കിലും, ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോണില്ലാതെ ജീവിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സിദ്ധാർഥിന്റെ പോസ്റ്റ് പ്രകാരം, എല്ലാ വെള്ളിയാഴ്ച രാത്രിയും അദ്ദേഹം തന്റെ ഐഫോൺ പൂർണമായും സ്വിച്ച് ഓഫ് ചെയ്യും. തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ഒരു സാധാരണ നോക്കിയ ഫ്ലിപ്പ് ഫോൺ മാത്രമാണ് ഉപയോഗിക്കുക. ഈ കൊച്ചു പരീക്ഷണം തനിക്ക് നൽകിയ ഫലങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. ഫോൺ ഇല്ലാതായതോടെ ധാരാളം…
Read Moreബിജെപിയുടെ വികസന സദസിൽ എയിംസിനുവേണ്ടി വാക്പയറ്റ് നടത്തി സുരേഷ് ഗോപിയും ഷോൺ ജോർജും
കോട്ടയം: വെള്ളൂരിൽ ന്യൂസ്പ്രിന്റ് ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ച ശേഷം ലഭ്യമായ 600 ഏക്കറോളം സ്ഥലത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മോദി സർക്കാരിന്റെ 12 വർഷത്തെ വികസന യാത്രയുടെ ഭാഗമായി ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസന സദസിലാണ് ഷോൺ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി “അത് തൃശൂരിന് തന്നെയാണ് വേണ്ടത്” എന്ന് തിരിച്ചടിച്ചു. ജലലഭ്യത, റോഡ്-റെയിൽ-വിമാന ഗതാഗത സൗകര്യങ്ങൾ എന്നിവയാൽ സമ്പന്നമായ വെള്ളൂരിലെ ഭൂമി എയിംസിന് ഏറ്റവും അനുയോജ്യമാണെന്ന് ഷോൺ ചൂണ്ടിക്കാട്ടി. തൃശൂരിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഏകദേശ സമദൂരത്തിൽ എത്തിച്ചേരാനാകുന്ന കേന്ദ്രസ്ഥാനമെന്ന ഗുണവും തൃശൂരിനുണ്ടെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. “എന്തായാലും അടുത്ത തവണ കോട്ടയത്തുനിന്ന് ഒരു ബിജെപി എംപിയെ വിജയിപ്പിക്കാൻ…
Read Moreയുഎസ് -ഇറാൻ ചർച്ചയ്ക്കു തുടക്കമായി
ജനീവ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസ്-ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചയ്ക്കു സ്വിറ്റ്സർലൻഡിൽ തുടക്കമായി. കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട താത്കാലിക ധാരണ ഉറപ്പിക്കുന്നതിനാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറേനിയൻ പ്രതിനിധിസംഘവും ചർച്ച ആരംഭിച്ചത്. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാനെ പ്രതിനിധീകരിച്ചു സംഘത്തിലുണ്ട്. ഇതുകൂടാതെ പാക്കിസ്ഥാൻ, ഖത്തർ പ്രതിനിധികളും സമാധാന ചർച്ചയ്ക്കെത്തി. 60 ദിവസത്തിനുള്ളിൽ അന്തിമ സമാധാന കരാറിലെത്തുക, ലബനൻ ഉൾപ്പെടെ എല്ലായിടത്തും ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക എന്നിവയാണ് കഴിഞ്ഞയാഴ്ച ധാരണയിലെത്തിയത്. ചർച്ചയ്ക്കെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. പാക് കരസേനാ മേധാവി അസിം മുനീറും ഷരീഫിനൊപ്പം സ്വിറ്റ്സർലൻഡിലെത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറേനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും കഴിഞ്ഞയാഴ്ച സമാധാനത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.…
Read Moreഐടി മേഖലയിലെ കടുത്ത പ്രതിസന്ധി: ബിരുദം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ മലയാളി വിദ്യാർഥിനി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് നിലവിൽ ഐടി മേഖല കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ, പഠനം പൂർത്തിയാക്കിയിട്ടും ജോലി കണ്ടെത്താനാകാതെ മാനസിക വിഷമം അനുഭവിക്കുന്ന ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. “ഈ മാസം ബിരുദം കഴിഞ്ഞിട്ടും ഒരു സോഫ്റ്റ്വെയർ ജോലി നേടാൻ ഞാൻ വൈകിപ്പോയോ?” എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ പരമാവധി ശ്രമിച്ചിട്ടും ഒരു ജോലി പോലും കണ്ടെത്താൻ സാധിക്കാത്തതിലുള്ള നിരാശയാണ് ഈ 2026 ബിടെക് ബിരുദധാരി പങ്കുവെക്കുന്നത്. “ഞാൻ ഒരു ടയർ3 കോളേജിൽ നിന്നും ഈ മാസം ബിരുദം പൂർത്തിയാക്കിയ വിദ്യാർഥിയാണ് ഇതുവരെ എനിക്ക് കാമ്പസ് പ്ലേസ്മെന്റ് ഒന്നും ലഭിച്ചിട്ടില്ല. രണ്ട് ഇന്റേൺഷിപ്പുകൾ, നിരവധി പ്രോജക്റ്റുകൾ, മികച്ച ഒരു പോർട്ട്ഫോളിയോ എന്നിവ എനിക്കുണ്ട്. കൂടാതെ ഡിഎസ്എ, ഇന്റർവ്യൂ തയ്യാറെടുപ്പുകൾ എന്നിവയെല്ലാം കൃത്യമായി…
Read Moreഇത് യുഡിഎഫ് സർക്കാർ… തെരഞ്ഞെടുപ്പ് വാഗ്ദാനമായ ക്ഷേമ പെൻഷൻ 3000 രൂപയാക്കും; എൽഎഡിഎഫ് സർക്കാരിന്റെ വാഗ്ദാനം പോലെ നീളില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുകയെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു. ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെ ആയിരിക്കില്ല. എൽഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എൽഡിഎഫ് സർക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതിൽനിന്ന് 2000 ആക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ…
Read Moreപൊതു കല്ലറയിൽ രണ്ട് മൃതദേഹം; 10വർഷംമുമ്പ് കാണാതായ യുവാവിന്റേതാണെന്ന സംശയവുമായി ബന്ധുക്കൾ; മറ്റൊരു കണ്ടെത്തലുമായി പോലീസും
കണ്ണൂർ: ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട മൃതദേഹം പത്ത് വർഷം മുമ്പ് കാണാതായ കോഴിക്കോട് വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയവുമായി ബന്ധുക്കൾ. വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ കാണപ്പെട്ട മൃതദേഹം സംബന്ധിച്ചാണ് ബന്ധുക്കൾ സംശയവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുകല്ലറയിൽ നേരത്തെ സംസ്കരിച്ച മൃതദേഹത്തിന് സമീപം പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ പള്ളി വികാരിതന്നെ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ കുടുംബം രംഗത്തുവന്നത്. 2014ൽ കുടുംബവുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സിജോ ഭാര്യക്കൊപ്പം അവരുടെ നാടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോയതായിരുന്നു. പിന്നീട് മാതാപിതാക്കളുമായോ ബന്ധുക്കളുമായോ സിജോ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. തുടർന്ന് 2020-ലാണ് സിജോയെ ഭാര്യവീട്ടിൽ നിന്നും കാണാതായെന്ന വിവരം ബന്ധുക്കൾ അറിയുന്നത്. അന്ന് കുറ്റ്യാടി പോലീസിൽ പരാതി നൽകിയെങ്കിലും…
Read Moreനീറ്റ് പുനപരീക്ഷയ്ക്കിടെ ആൾമാറാട്ടം; ബീഹാറിൽ ഒൻപത് പേർ അറസ്റ്റിൽ, യുപിയിൽ വിദ്യാർഥിയിൽനിന്ന് സിം കാർഡ് കണ്ടെത്തി
ന്യൂഡൽഹി: നീറ്റ് പുനപരീക്ഷയ്ക്കിടെ ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർഥ വിദ്യാർഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പോലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽനിന്ന് സിം കാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തുകയായിരുന്നു. ബല്ലിയ സ്വദേശി പ്രിൻസ് ദുബെയാണ് കസ്റ്റഡിയിലായത്. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.
Read Moreപനിമാറാൻ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം; കുടുംബത്തിന്റെ തീരാവേദനയായി ഒൻപതാംക്ലാസുകാരൻ എയ്ഞ്ചലോ
മണ്ണുത്തി: പനിയെത്തുടർന്ന് വീട്ടിൽ വച്ച് പാത്രത്തിൽ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു. വലക്കാവ് നെല്ലാനി സ്വദേശി കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. പൊള്ളലേറ്റ കുട്ടിയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെയാണു സംഭവം. പാൽ തിളപ്പിക്കുന്ന പാത്രത്തിൽവച്ചാണ് വെള്ളം തിളപ്പിച്ചിരുന്നത്. കിടപ്പുരോഗിയായ അപ്പാപ്പനും ഇളയ സഹോദരങ്ങളുമാണു സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അപ്പനും അമ്മാമ്മയും റബർ പാൽ ശേഖരിക്കാൻ പോയിരിക്കുകയായിരുന്നു. അമ്മ വിദേശത്താണ്. പുതപ്പുമൂടി മുഖം പൊള്ളി കിടക്കുന്നതുകണ്ട് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം പിന്നീട്. അമ്മ: ഫേബ, സഹോദരങ്ങൾ: ക്രിസ്റ്റി, മിഖായേൽ.
Read More