തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്പിൾ, സെന്റിനല്‍ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,61,54,929 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108),…
Read MoreDay: May 3, 2021
കേരള രാഷ്ട്രീയത്തിൽ എക്കാലവും നിറഞ്ഞുനിന്ന നേതാവ്; ഒരു രാഷ്ട്രീയക്കാരന് പ്രധാനം തന്നിഷ്ടമല്ല ജനങ്ങളുടെ ഇഷ്ടമാണെന്ന് കരുതിയയാൾ; കൊട്ടാരക്കരയെന്നാൽ പിള്ളയെന്ന്…
രാജീവ് ഡി.പരിമണംകൊല്ലം: കേരള രാഷ്ട്രീയത്തിൽ എക്കാലവും നിറഞ്ഞുനിന്ന നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. കൊട്ടാരക്കരയെന്നാൽ പിള്ളയെന്നാണ്. പിള്ളയുടെ വിയോഗം രാഷ്ട്രീയകേരളത്തിന് തീരാനഷ്ടം തന്നെ. ആറ് പതിറ്റാണ്ടായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന പിള്ള എട്ടുതവണയാണ് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയം കൊയ്തത്. മൂന്നതവണ പരാജയത്തിന്റെ കൈയ്പും അദ്ദേഹം അറിഞ്ഞിട്ടുണ്ട്. യുഡിഎഫ് സ്ഥാപക നേതാക്കളിൽ ഒരാളായ പിള്ള 2016ൽ യുഡിഎഫിനോട് വിടചൊല്ലി എൽഡിഎഫിൽ ചേക്കേറി.രാഷ്ട്രീയലോകത്ത് ശ്രദ്ധാകേന്ദ്രമായ കൊട്ടാരക്കരയുടെ ഗതിവിഗതികളിൽ പിള്ളയുടെ പങ്ക് വളരെ വലുതാണ്. കേരളാകോൺഗ്രസിന്റെ സ്ഥാപന ജനറൽ സെക്രട്ടറി കൂടിയായിരുന്നു. ഒരു രാഷ്ട്രീയക്കാരന് പ്രധാനം തന്നിഷ്ടമല്ല ജനങ്ങളുടെ ഇഷ്ടമാണെന്ന് കരുതിയ നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. ജനങ്ങൾക്ക് വേണ്ടിയാകണം ഓരോനേതാവുമെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വിദ്യാർഥിയായിരിക്കുന്പോൾ രാഷ്ട്രീയത്തിലിറങ്ങി. കേവലം 22 വയസുള്ളപ്പോൾ ഉന്നത പദവിയിലെത്തിയത് ജനപിൻതുണ കൊണ്ടുമാത്രമാണ്. അവർ നൽകിയ ആവേശം അദ്ദേഹത്തെ രാഷ്ട്രീ യത്തിലുറപ്പിച്ചുനിർത്തി. പേരുകേട്ട കുടുംബത്തിൽനിന്ന് വന്നതിന്റെ ഗർവില്ലായെന്ന് സാധാരണക്കാർ പറയുന്പോൾ ബാലകൃഷ്ണ പിള്ള…
Read Moreഹൃദ്രോഗസാധ്യത, നേരത്തേ കണ്ടെത്താം; പ്രതിരോധിക്കാം
ഫിൻലൻഡിൽ നടന്ന ബൃഹത്തായ ഒരു പഠനത്തിൽ ഹൃദ്രോഗാനന്തര മരണസംഖ്യ 76 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചത് അപകടഘടകങ്ങളുടെ സമയോചിതമായ നിയന്ത്രണംകൊണ്ടു മാത്രമാണെന്നു കണ്ടെത്തി. ഇതിൽനിന്ന് ഒരു വസ്തുത സുവിദിതമാണ്. എത്രയൊക്കെ അത്യാധുനിക സാങ്കേതികമികവുള്ള ചികിത്സാപദ്ധതികൾ ഇപ്പോൾ സുലഭമാണെങ്കിലും ഹൃദ്രോഗസാധ്യതയും അതേത്തുടർന്നുള്ള മരണവും കടിഞ്ഞാണിടാൻ പ്രതിരോധമാർഗങ്ങൾതന്നെ ഏറ്റവും നല്ലത്. എന്നാൽ, എന്താണു നാം കണ്മുന്പിൽ കാണുന്നത്? രോഗങ്ങളെ ചെറുത്തുനിർത്തുന്ന മാർഗങ്ങൾ ആരായുന്നതിൽ ആരും താൽപര്യം പ്രകടിപ്പിക്കുന്നില്ല എന്നതുതന്നെ. ശരീരത്തിന്റെ ഉൗർജസ്രോതസുകളിൽ ലീനമായി സ്ഥിതിചെയ്യുന്ന ആന്തരിക ശക്തികളാണ് രോഗങ്ങളെ തടയുന്നതും ശമിപ്പിക്കുന്നതുമെന്ന് ആയുർവേദം പഠിപ്പിക്കുന്നു. ഇവ പതറുന്പോഴാണു രോഗങ്ങളുണ്ടാകുന്നത്. ഈ ശക്തികൾക്കുള്ള ഉത്തേജനം മാത്രമാണു വിവിധ ചികിത്സാവിധികൾ. രോഗലക്ഷണങ്ങൾ ഇല്ലാതെയുംഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40-50 ശതമാനത്തോളം സംഭവിക്കുന്നതു നേരത്തെ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലാണെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു. അതുകൊണ്ടു രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെതന്നെ കണ്ടുപിടിച്ചു പ്രാഥമിക പ്രതിരോധ നടപടികൾ നടത്തുക ആവശ്യമാണ്. അതിനു…
Read Moreതോൽവിയിൽനിന്ന് പാർട്ടി പഠിക്കണം, തോൽവിയുടെ കാരണം പഠിക്കാതെ ഇനി മൽസരിക്കില്ലെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: തെരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണമെന്തെന്നു പഠിക്കണമെന്ന് തൃശൂർ നിയോജകമണ്ഡലത്തിൽ മൽസരിച്ചു 946 വോട്ടിനു പരാജയപ്പെട്ട കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ. തോൽവിയിൽനിന്ന് പാർട്ടി പഠിക്കണം. അല്ലാതെ മുന്നോട്ടുപോവുക പ്രയാസമാണെന്ന് പറഞ്ഞ പത്മജ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇനി മത്സരിക്കുന്ന കാര്യം ചിന്തിക്കില്ലെന്നും വ്യക്തമാക്കി. ഇതിനിടെ കോണ്‍ഗ്രസിലെ “കസേര കച്ചവട’ത്തിനെതിരേ പ്രതികരണവുമായി നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള സീറ്റുകളും പാർട്ടി ഭാരവാഹിത്വവുമെല്ലാം പാർട്ടിയിലെ യോഗ്യർക്കു നൽകാതെ അയോഗ്യരിൽനിന്നു പണം നൽകി കച്ചവടം നടത്തുകയാണെന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റിനും എംപിക്കുമെല്ലാം എതിരേ ആരോപണങ്ങൾ ഉന്നയിച്ച് മുന്നു മാസത്തിനിടെ ഏതാനും നേതാക്കൾ കോണ്ഗ്രസിൽനിന്ന്് രാജിവച്ചിരുന്നു. മുതിർന്ന നേതാക്കളായ സി.ഐ. സെബാസ്റ്റ്യൻ, അഡ്വ. പി.കെ. ജോണ്‍, അഡ്വ. കെ.ബി. രണേന്ദ്രനാഥ്, കെ.ജെ. റാഫി തൂടങ്ങിയവർ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാണ് പലപ്പോഴായി പാർട്ടി വിട്ടത്.
Read Moreമാധ്യമങ്ങള്‍ ശക്തമാണ്, കോടതി നടപടികൾ ജനം അറിയട്ടെ: മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്. കോടതിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുഴുവനും നിർബന്ധമായും റിപ്പോർട്ട് ചെയ്യപ്പെടണം.മാധ്യമങ്ങള്‍ ശക്തമാണ്. വിധിന്യായങ്ങള്‍ മാത്രമല്ല, ചോദ്യോത്തരങ്ങളും സംഭാഷണങ്ങളും പൗരന്മാര്ക്ക് താല്പര്യമുള്ളതാണ്- തെരഞ്ഞെടുപ്പ് കമ്മിഷനോടു സുപ്രീം കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് എതിരേയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി വിമർശിച്ചത്.
Read More“കോൺഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം, സുധാകരൻ അനുയോജ്യനെന്ന് തിരുവഞ്ചൂർ
കോട്ടയം: കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരൻ അനുയോജ്യനെന്ന് പരോക്ഷമായി സൂചിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുധാകരന് മികച്ച നേതാവാണ്. വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിരുവഞ്ചൂർ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം. നിലവിൽ സുധാകരനു മാത്രമെ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കുകയുള്ളുവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കേരളത്തിലെ യുഡിഎഫിന്റെ ദയനീയ തോൽവിക്കു പിന്നാലെയാണ് തിരുവഞ്ചൂറിന്റെ തുറന്നു പറച്ചിൽ ഉണ്ടായിരിക്കുന്നത്.
Read Moreസംസ്ഥാനത്ത് ഞായറാഴ്ച വരെ അതിതീവ്ര നിയന്ത്രണം! ലംഘിക്കുന്നവർക്കെതിരേ നടപടി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. വാരാന്ത്യ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. * അത്യാവശ്യമല്ലാതെ യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പോലീസിന് അധികാരം. * ദീര്‍ഘദൂര യാത്ര അത്യാവശ്യമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കാം. * വിമാനത്താവളം, ആശുപത്രി, വാക്സിനേഷന് കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമില്ല. * പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. പരമാവധി ഡോർ ഡെലിവറി വേണം. * പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ടു മീറ്റർ അകലം പാലിക്കണം, രണ്ടു മാസ്കുകളും കഴിയുമെങ്കിൽ കൈയുറയും ധരിക്കണം * ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. * ഹോട്ടലുകൾക്കും…
Read Moreകോവിഡ് പോസറ്റീവ്; പ്രതിഭയുടെ വിജയാഹ്ലാദം ഹോം ക്വാറന്റൈനിൽ
കായംകുളം : ശക്തമായ പോരാട്ടത്തിൽ തുടർ വിജയം നേടിയെങ്കിലും പ്രവർത്തകരെ കാണാനോ ആഹ്ലാദം പങ്കിടാനോ കഴിയാതെ ഹോം ക്വാറന്റൈനിൽ കഴിയുകയാണ് കായംകുളത്ത് വിജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ യു പ്രതിഭ. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തകഴിയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. പ്രവർത്തകർക്കൊപ്പം വിജയാഹ്ലാദം പങ്കിടാൻ കഴിയാത്ത വിഷമം പ്രതിഭ വീഡിയോ പോസ്റ്റിലൂടെ ഫേസ് ബുക്കിലും സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു.:സഖാക്കളെ ആഘോഷിക്കാൻ അടുത്ത് വരാൻ കഴിയുന്നില്ല.ഒറ്റമുറിയിലാണ് രണ്ടു ദിവസമായി.ഇപ്പഴും അങ്ങനെ തന്നെയാണ് . ടി വി കാണാനും പറ്റിയില്ല.കായംകുളത്ത് എൽ ഡി എഫ് തോൽക്കണമെന്ന് ഒരുപാട് പേർ ആഗ്രഹിച്ചു.എന്നാൽ ആത്മാർത്ഥമായ പ്രവർത്തനത്തിൽ വിജയം കണ്ടു.വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി കായംകുളത്തിനൊപ്പം ചേർന്ന് നിൽക്കും. കോവിഡിനെതിരെ ജാഗ്രത വേണമെന്നും പ്രതിഭ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാർഥി എന്ന വിശേഷണം നൽകി കളത്തിൽ ഇറക്കിയ അരിതബാബുവിലൂടെ…
Read Moreതല ബാക്കിയുണ്ട്, ഡൈ വേസ്റ്റ് ആക്കരുത്!ലോക്ഡൗൺ നിരോധനങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ ബ്യൂട്ടിപാർലറിലെത്തിയ യുവതി കാട്ടിക്കൂട്ടിയ ചേഷ്ടകൾ വൈറലാകുന്നു
ലോക്ക്ഡൗണിൽ വീടിനുള്ളിൽ കുടുങ്ങിപ്പോയിട്ടുള്ളവർക്കറിയാം, എത്ര മാത്രം വിഷമകരമായിരുന്നു ആ ദിവസങ്ങളെന്ന്. പലതരത്തിലുള്ള ആശങ്കകളും ആകുലതകളും നിറഞ്ഞ ആ ദിവസങ്ങൾ ഓർത്തെടുക്കാൻപോലും പലരും ഇഷ്ടപ്പെടുന്നില്ല. ലോക്ക്ഡൗൺ അവസാനിച്ചു പുറത്തേക്കിറങ്ങിയ നമ്മളിൽ പലരുടെയും അവസ്ഥ ആദ്യമായി സ്കൂളിലേക്കു ചെന്ന കുട്ടിയെപ്പോലെയായിരുന്നു. എന്തു ചെയ്യണം, എവിടുന്നു തുടങ്ങണം എന്നിങ്ങനെ ആകെ കിളി പോയ അവസ്ഥ എന്നു വേണമെങ്കിലും പറയാം. ഇത്തരത്തിൽ കിളിപോയ ഒരു യുവതി കാണിച്ചതെന്തെന്നറിഞ്ഞാൽ ആരും ചിരിച്ചു പോകും. ഹെയ്ലി ഡെൻകർ എന്ന ഹെയർ സ്റ്റൈലിസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ രണ്ടുലക്ഷത്തിൽപ്പരം ആളുകൾ കണ്ടുകഴിഞ്ഞു. ലോക്ക്ഡൗൺ കഴിഞ്ഞതോടെ ആളുകൾ കൂട്ടത്തോടെ പാർലറിൽ വരുന്നതിനാൽ ഹെയ്ലിയും സഹപ്രവർത്തകരും വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് തലമുടി കളർ ചെയ്യണം എന്ന ആവശ്യവുമായി ഒരു യുവതി ഹെയ്ലിയുടെ ബ്യൂട്ടി പാർലറിൽ എത്തുന്നത്. ഹെയ്ലിയുമായി യുവതി സംസാരിക്കുകയും ഇഷ്ടമുള്ള നിറം തെരഞ്ഞെടുക്കുകയും ചെയ്തു.…
Read Moreകണക്കുകൂട്ടലുകള്‍ തെറ്റിച്ച്, റാന്നി ഞെട്ടിച്ചു; പ്രമോദിന്റെ വിജയത്തിന് തിളക്കമേറെ
റാന്നി: റാന്നിയിലെ വോട്ടെണ്ണല്‍ തുടക്കംമുതല്‍ ഉദ്വേഗ നിമിഷങ്ങളായിരുന്നു. കേരളത്തില്‍ തന്നെ അവസാനഫലം വന്ന നിയോജകമണ്ഡലമായി റാന്നി. നേരിയ ലീഡ്നില മാറിമാറിവന്നതും അവസാനം വോട്ടിംഗ് യന്ത്രത്തിന്റെ പണിമുടക്കും വിവിപാറ്റ് എണ്ണി അവസാനഫലം പ്രഖ്യാപിക്കാനുള്ള തീരുമാനവുമെല്ലാം കൂടി വോട്ടെണ്ണലിനെ അവസാനംവരെയും ഉദ്വേഗഭരിതമാക്കി. തർക്കം, തകരാറ്വിജയം പ്രതീക്ഷിച്ച് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ യുഡിഎഫ് നേതാക്കളെ ഞെട്ടിച്ച് ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രമോദ് നാരായണ്‍ 751 വോട്ട് ലീഡ് ചെയ്തു. കോട്ടാങ്ങല്‍, വെച്ചൂച്ചിറ തുടങ്ങി യുഡിഎഫ് പ്രതീക്ഷ പുലര്‍ത്തിയ മേഖലയില്‍ പോലും വോട്ടുകളില്‍ കുറവ്. രണ്ട് മുതല്‍ നാലുവരെ റൗണ്ടുകളിലും ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് പ്രമോദ് ലീഡ് നിലനിര്‍ത്തി. പിന്നീട് ചെറിയ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന് ലീഡിലേക്കു വന്നു. രണ്ടുപേരും മാറിയും തിരിഞ്ഞും ലീഡ് കൈവരിച്ചുവെങ്കിലും 1500നുമുകളിലേക്ക് ഇത് ഉയര്‍ന്നില്ല. അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ ലീഡ് നില 100ല്‍ താഴെ…
Read More