ചെന്നൈ: പ്രതിദിന രോഗവ്യാപനം പുതിയ റെക്കോര്‍ഡില്‍ എത്തിയതോടെ തമിഴ്നാട്ടില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പുതിയ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേന്നാണ് രണ്ടാഴ്ചത്തെ അടച്ചിടലിനു തീരുമാനമായത്. കര്‍ണാടകയിലും 10 മുതല്‍ 24 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ അടച്ചിടലിനു തീരുമാനമെടുത്തിരുന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളില്‍ തുടരുകയാണ്. അതില്‍ 30 ജില്ലകളിലെങ്കിലും രോഗവ്യാപനം അതിരൂക്ഷമായ നിലയിലാണ്. ആരോഗ്യമന്ത്രാലയം ഈ അവസ്ഥയെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ശക്തമായ മുന്‍കരുതലുകള്‍ എടുത്താല്‍ കോവിഡിന്റെ മൂന്നാം തരംഗത്തെ നിയന്ത്രിക്കാമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് കെ. വിജയരാഘവന് പറഞ്ഞു.
Read MoreDay: May 8, 2021
യാതൊരു സുരക്ഷയും ഇല്ലാതെ ജീവിച്ചുവന്ന അമ്മയ്ക്കും മകൾക്കും ഇനി സന്തോഷിക്കാം! തകർച്ചയിൽ നിന്നും പിടിച്ച് കയറ്റി നന്മ ഫൗണ്ടേഷൻ
പേരൂർക്കട: സർക്കാർ ഭൂമി നൽകിയെങ്കിലും പൂർത്തിയാക്കാൻ സാധിക്കാത്ത വീടിനുള്ളിൽ യാതൊരു സുരക്ഷയും ഇല്ലാതെ ജീവിച്ചുവന്ന അമ്മയ്ക്കും മകൾക്കും ഇനി സന്തോഷിക്കാം. കാഞ്ഞിരംപാറ പി.കെ.പി നഗർ കോളനിയിൽ താമസിക്കുന്ന ചന്ദ്രിക (55) യ്ക്കും മകൾ ബിന്ദുവിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. തിരുവനന്തപുരം ആസ്ഥാനമായുള്ള നന്മ ഫൗണ്ടേഷൻ ആണ് തകർച്ചയിലായ പഴയ വീടിന്റെ സ്ഥാനത്ത് പുതിയ വീട് വച്ചുനൽകിയത്. ചന്ദ്രികയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതായതോടെ ആക്രി പെറുക്കി വിറ്റാണ് കുടുംബം കഴിഞ്ഞു വന്നത്. കയറിക്കിടക്കാൻ സുരക്ഷിതമായ ഒരു വീട് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ അമ്മയും മകളും. വീടിന്റെ താക്കോൽദാനം നന്മ ഫൗണ്ടേഷൻ ഭാരവാഹി ഫാ. സോണിയാണ് ചന്ദ്രികയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ നന്മ പ്രവർത്തകരായ, പടയണി ഷാജി, രാകേഷ്, ഷാജി ഫർണാണ്ടസ്, അഡ്വ. റെക്സ് ജേക്കബ്, പി. അനിൽകുമാർ എന്നിവർ…
Read Moreകുടുംബവഴക്ക്! പതിനേഴുകാരനെ പോലീസ് മർദിച്ചതായി പരാതി; കണ്ടുനിന്ന പിതാവ് കുഴഞ്ഞുവീണു; ഇയാളെ കണ്ടല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പോലീസ് തടിതപ്പി
കാട്ടാക്കട : കുടുംബവഴക്കിനെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ പതിനേഴുകാരനെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരൻ ക്രൂരമായി മർദിച്ചുവെന്ന് പരാതി. മകനെ മർദിക്കുന്നതു കണ്ട് പിതാവ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. മാറനല്ലൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം. ബന്ധുവിനെ മർദിച്ചെന്ന പരാതിയെ തുടർന്ന് പോങ്ങുമ്മൂട് സ്വദേശിയായ അച്ഛനെയും മകനെയും മാറനല്ലൂർ എസ്ഐ ഇന്നലെ സ്റ്റേഷനിൽ വിളിപ്പിച്ചു. ഇതനുസരിച്ച് ഇരുവരും ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി. ഈ സമയം സ്റ്റേഷനിൽ മഫ്ത്തിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ 17 വയസുകാരനായ മകനെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് സ്റ്റേഷനിലെ ചുവരിൽ ചേർത്ത് ഇടിക്കുകയുമായിരുന്നുവെന്ന് പിതാവ് പറയുന്നു. പിതാവ് കുഴഞ്ഞുവീണതോടെ സംഗതി പുലിവാലാകുമെന്ന് ഭയന്ന പോലീസുകാർ ഇയാളെ സമീപത്തെ കണ്ടല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തടിതപ്പി. പ്രായപൂർത്തിയാകാത്ത മകന്റെ പേരിൽ ജൂവനയിൽ ആക്ടനുസരിച്ച് കേസെടുക്കുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. എന്നാൽ ബന്ധുവിനെ മർദിച്ച പരാതിയിലാണ് ഇവരെ താൻ…
Read Moreലോക്ഡൗണ്‍! എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തം; പോലീസ് അധികൃതര്‍ നല്കുന്ന വിവരം ഇങ്ങനെ…
കൊച്ചി: സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ജില്ലയില്‍ നിയന്ത്രണങ്ങളും പോലീസ് പരിശോധനയും കൂടുതല്‍ കര്‍ശനമാക്കി. ജില്ലയുടെ എല്ലാ ഭാഗത്തും രാവിലെ മുതല്‍ തന്നെ പോലീസിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. എറണാകുളം നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ ജംഗ്ഷനുകളിലും പോലീസ് പരിശോധനയുണ്ട്. കൂടാതെ 45 ബൈക്ക് പട്രോളുകളും 42 ജീപ്പ് പട്രോളുകളും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ഇടക്കൊച്ചി പാലം, കുമ്പളങ്ങിപാലം, ഗുണ്ടുപറമ്പ്, കമാലക്കടവ് പാലം, പുത്തന്‍കാവ് ജംഗ്ഷന്, പെരിങ്ങാല ജംഗ്ഷന്, പ്രീമിയര്‍ ജംഗ്ഷന്, കുമ്പളം എന്നീ സ്ഥലങ്ങളില്‍ അതിര്‍ത്ത് അടച്ച് കര്‍ശന പരിശോധനയും പോലീസ് നടത്തുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ ഇന്ന് ഗണ്യമായ കുറവ് വന്നിട്ടുണ്ടന്നാണ് പോലീസ് അധികൃതര്‍ നല്കുന്ന വിവരം. രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ആളുകളെ മാത്രമാണ് രാവിലെ പരിശോധനയില്‍ കാണപ്പെട്ടതെന്നും മുന്‍ ദിവസങ്ങളിലെ…
Read Moreകാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു ! ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; രോഗവ്യാപനം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്…
കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം ഉണ്ടായതായി ഗവേഷകരുടെ കണ്ടെത്തല്‍. അതിനാല്‍ കോവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് മന്ത്രിതല യോഗം ചേര്‍ന്ന് രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തും. ഇന്ത്യന്‍ വകഭേദമായ B. 1. 617 വൈറസിന് മൂന്ന് ജനിതക മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ മരണസംഖ്യയും ഉയരുകയാണ്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേരളത്തിന് പുറമേ തമിഴ്നാടും രോഗവ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Read Moreഎറണാകുളത്ത് ചികിത്സയിലുള്ളത് 64,000ത്തിലധികം കോവിഡ് രോഗികള്‍
കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലയില്‍ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ജില്ലയില്‍ 64456 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. 5238 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം അയ്യായിരത്തിന് മുകളിലെത്തുന്നത്. കേരളത്തിന് പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കൊഴികെ ബാക്കിയുള്ള 5233 പേര്‍ക്കും രോഗമുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ 1317 കിടക്കകള്‍ നിലവില്‍ ഒഴിവുണ്ട്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3113 കിടക്കകളില്‍ 1796 പേര് നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി ജില്ലയില്‍ 567 പേര് ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 26 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 888 കിടക്കള്‍ ഒഴിവുണ്ട്. ജില്ലയില്‍ ബിപിസിഎല്‍,…
Read Moreബാരിക്കേഡുകള്‍ സ്ഥാപിച്ച് വ്യാപക പരിശോധന! അതിഥി തൊഴിലാളികള്‍ക്കായി കണ്ട്രോള് റൂം
പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും പോലീസും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരസഭകളും ഗ്രാമപഞ്ചായത്തുകളും പ്രാദേശികതലത്തില്‍ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. നിയുക്ത എംഎല്‍എമാരുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മണ്ഡലാടിസ്ഥാനത്തില്‍ ആരംഭിച്ചു. ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള പരിശോധന പ്രധാന നിരത്തുകളിലെല്ലാം ഉണ്ട്. ലോക്ക്ഡൗണിനോടനുബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്നുറപ്പാക്കാന് ജില്ലാ ഭരണകൂടവും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകണം. ഭക്ഷണം, മരുന്ന് തുടങ്ങി അവശ്യവസ്തുക്കള്‍ ഉറപ്പാക്കാനും രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാനും ക്രമീകരണങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ക്കും അടിയന്തര ആവശ്യങ്ങളിലുള്ളവര്ക്കു യാത്രയ്ക്കു തടസമുണ്ടാകരുതെന്ന നിര്‍ദേശവും ഉണ്ട്. ഇന്നു മുതല്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തിയിരിക്കുകയാണ്. സമ്പൂര്‍ണ ലോക്ക്ഡൗണിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര് നിശാന്തിനി അറിയിച്ചു. കോവിഡ് വ്യാപനം…
Read Moreകണ്ണൂര്‍ അമ്പാടിമുക്കില്‍ പി. ജയരാജന് ക്യാപ്റ്റനെക്കാളും ഉയരത്തില്‍; പച്ച തുരുത്തില് നിന്നും അഴീക്കോടിനെ ചുവപ്പിക്കാന്‍ നേതൃത്വം നല്കിയ സഖാവ് പി. ജയരാജേട്ടന് അഭിവാദ്യങ്ങള്‍
നിശാന്ത് ഘോഷ്കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെന്ന ക്യാപ്റ്റനെക്കാളും ഉയരത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ബോര്‍ഡ് സ്ഥാപിച്ച് കണ്ണൂര്‍ അമ്പാടിമുക്കിലെ സഖാക്കള്‍. ഇടത് കൈ ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന പി. ജയരാജന്റെ കൂറ്റന്‍ ബോര്‍ഡാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് താഴെയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജയരാജന്റെ ബോര്ഡിനെക്കാളും പകുതിയോളമേ വരികയുള്ളൂ. സിറ്റിംഗ് എംഎല്‍എയായിരുന്ന കെ.എം. ഷാജിയ പരാജയപ്പെടുത്തി അഴീക്കോട് മണ്ഡലം സിപിഎമ്മിനും എല്‍ഡിഎഫിനും തിരിച്ചു പിടിച്ചു കൊടുത്ത മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിന്റെ ചിത്രവും ജയരാജന്റെ ബോര്ഡിലിടം പിടിച്ചിട്ടുണ്ട്. പച്ച തുരുത്തില് നിന്നും അഴീക്കോടിനെ ചുവപ്പിക്കാന്‍ നേതൃത്വം നല്കിയ സഖാവ് പി. ജയരാജേട്ടന് അഭിവാദ്യങ്ങള്‍ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. അതേ സമയം ജയിച്ച സ്ഥാനാര്‍ഥിക്കോ…
Read Moreഅഞ്ചു കിലോമീറ്റർ, 2000 രൂപ! കോവിഡ് മറയാക്കി ആംബുലൻസ് ഡ്രൈവർമാർ അമിത വില ഈടാക്കുന്നെന്ന്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അമ്പലപ്പുഴ: കോവിഡ് മറയാക്കി ആംബുലൻസുകാർ അമിത ചാർജ് ഈടാക്കുന്നതായി ആക്ഷേപം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കോവിഡ് രോഗികളുമായി പോകുന്നതിന് അമിതനിരക്ക് ഈടാക്കുന്നത്. ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് പി പി ഇ കിറ്റ് ഉൾപ്പെടെയുള്ള ചെലവാണ് പറയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം രോഗിയെ കൊണ്ടുപോകാൻ 2000 രൂപയാണ് ഈടാക്കുന്നത്. ഇതിനുപുറമേ പി പി ഇ കിറ്റിന് 500രൂപ വീതം നൽകേണ്ടിവരുന്നു. ആശുപത്രി പരിസരങ്ങളിൽ വിലകുറച്ച് കിറ്റുകൾ ലഭ്യമാണെങ്കിലും രോഗികളോടൊപ്പം ഉള്ളവരോട് കിറ്റിന്റെ വില പറയാതെ യാത്രാനിരക്കുൾപ്പെടെയുള്ള തുക കൈപ്പറ്റുകയാണ് ചെയ്യുന്നത്. ഏജന്റുമാർ മുഖേനയാണ് ഇവർക്ക് പി പി ഇ കിറ്റ് ലഭിക്കുന്നത്. ആശുപത്രി വളപ്പിനുള്ളിൽ കച്ചവടങ്ങൾ അനുവദനീയമല്ലെങ്കിലും കിറ്റിന്റെ കച്ചവടം ആശുപത്രി വളപ്പിൽ തകൃതിയാണ്. ഇടനിലക്കാർ മുഖേനയാണ് ഇവിടെ കിറ്റ് എത്തുന്നത്. ആംബുലൻസുകാർക്ക് 250 മുതൽ 300…
Read Moreഒപ്പിന് സ്പര്‍ശനം ! ഈ കോവിഡ് കാലത്തും വകുപ്പ് തലവനില്‍ നിന്നും അതിക്രമം നേരിട്ടു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനി…
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വകുപ്പുമേധാവിയ്ക്കെതിരേ പരാതിയുമായി വിദ്യാര്‍ഥിനി. വകുപ്പുമേധാവി ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. എസ്എഫ്ഐ മെഡിക്കല്‍ കോളജ് യൂണിറ്റ് നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ പരിപാടിയിലാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. മറ്റുപലര്‍ക്കും സമാനമായ അനുഭവമുണ്ടായതായി അറിഞ്ഞതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രിന്‍സിപ്പലിന് പരാതി നല്കി. ആരോപണവിധേയന് വിരമിച്ചതിന് പിന്നാലെയാണ് വിവരം പുറത്തായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നയാള്‍ക്കെതിരെയാണ് പരാതി. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് പേരു വെളിപ്പെടുത്താതെ ഒരു വിദ്യാര്‍ഥിനി ഇയാളുടെ മോശം പെരുമാറ്റത്തെ പറ്റി എഴുതിയത്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങാന്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ആവശ്യമാണ്. അതിന് ഹൗസ് സര്‍ജന്‍സി ചെയ്ത വകുപ്പുകളുടെ തലവന്മാരുടെ ഒപ്പ് ആവശ്യമാണ്. ഈ ഒപ്പുവാങ്ങാന്‍ ചെന്നപ്പോഴാണ് ഇയാള്‍ മോശമായി പെരുമാറിയതെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി. 2015 ബാച്ചിലുണ്ടായിരുന്ന, നിലവില്‍ ഹൗസ് സര്‍ജനായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തിയതെന്ന് പിന്നീട്…
Read More