യാ​തൊ​രു സു​ര​ക്ഷ​യും ഇ​ല്ലാ​തെ ജീ​വി​ച്ചു​വ​ന്ന അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഇ​നി സന്തോഷിക്കാം! തകർച്ചയിൽ നിന്നും പിടിച്ച് കയറ്റി നന്മ ഫൗണ്ടേഷൻ

പേ​രൂ​ർ​ക്ക​ട: സ​ർ​ക്കാ​ർ ഭൂ​മി ന​ൽ​കി​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത വീ​ടി​നു​ള്ളി​ൽ യാ​തൊ​രു സു​ര​ക്ഷ​യും ഇ​ല്ലാ​തെ ജീ​വി​ച്ചു​വ​ന്ന അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഇ​നി സന്തോഷിക്കാം.

കാ​ഞ്ഞി​രം​പാ​റ പി.​കെ.​പി ന​ഗ​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ച​ന്ദ്രി​ക (55) യ്ക്കും ​മ​ക​ൾ ബി​ന്ദു​വി​നും ഇ​നി അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ൽ ക​ഴി​യാം.

തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യു​ള്ള ന​ന്മ ഫൗ​ണ്ടേ​ഷ​ൻ ആ​ണ് ത​ക​ർ​ച്ച​യി​ലാ​യ പ​ഴ​യ വീ​ടി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ വീ​ട് വ​ച്ചു​ന​ൽ​കി​യ​ത്.

ച​ന്ദ്രി​ക​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ര​ണ​പ്പെ​ട്ടു. ജീ​വി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​യ​തോ​ടെ ആ​ക്രി പെ​റു​ക്കി വി​റ്റാ​ണ് കു​ടും​ബം ക​ഴി​ഞ്ഞു വ​ന്ന​ത്.

ക​യ​റി​ക്കി​ട​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ ഒ​രു വീ​ട് ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​മ്മ​യും മ​ക​ളും.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ന്മ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി ഫാ. ​സോ​ണി​യാ​ണ് ച​ന്ദ്രി​ക​യ്ക്ക് ന​ൽ​കി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ച​ട​ങ്ങി​ൽ ന​ന്മ പ്ര​വ​ർ​ത്ത​ക​രാ​യ, പ​ട​യ​ണി ഷാ​ജി, രാ​കേ​ഷ്, ഷാ​ജി ഫ​ർ​ണാ​ണ്ട​സ്, അ​ഡ്വ. റെ​ക്സ് ജേ​ക്ക​ബ്, പി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment