ഒ​രെ​ണ്ണ​ത്തി​ന് 25000 മു​ത​ൽ 28000 രൂ​പ വി​ല! ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ നിന്ന്‌ 29 ലാ​പ്ടോ​പ്പു​ക​ൾ മോ​ഷ​ണം പോ​യി; ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്തും മോ​ഷ​ണം ന​ട​ന്നി​രു​ന്നു..

ഇ​രി​ട്ടി : ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ വ​ൻ ക​വ​ർ​ച്ച. 29 ലാ​പ്ടോ​പ്പു​ക​ൾ മോ​ഷ​ണം പോ​യി. ഹൈ​സ്കൂ​ൾ ബ്ലോ​ക്കി​ലെ കം​പ്യൂ​ട്ട​ർ ലാ​ബി​ൽ സൂ​ക്ഷി​ച്ച ലാ​പ്ടോ​പ്പു​ക​ളാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്. ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നാ​ലും താ​ലൂ​ക്ക്ത​ല വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റാ​യി സ്കൂ​ൾ ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത​തി​നാ​ലും സ്കൂ​ൾ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​ന്ന​ലെ മു​ഖ്യാ​ധ്യാ​പി​ക എ​ൻ. പ്രീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം കം​പ്യൂ​ട്ട​ർ ലാ​ബ് ഉ​ൾ​പ്പെ​ടെ സ്കൂ​ളി​ലെ പ്ര​ധാ​ന മു​റി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ്കൂ​ളി​ന്‍റെ പി​ൻ​വ​ശ​ത്തു​ള്ള ഗ്രി​ൽ​സ് ത​ക​ർ​ത്ത് സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച മോ​ഷ്ടാ​ക്ക​ൾ തൊ​ട്ട​ടു​ത്ത കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ മു​റി​യു​ടെ ഗ്രി​ൽ​സി​ന്‍റെ​യും വാ​തി​ലി​ന്‍റെ​യും പൂ​ട്ടു ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി ലാ​ബി​ൽ സൂ​ക്ഷി​ച്ച മു​ഴു​വ​ൻ ലാ​പ്ടോ​പ്പു​ക​ളും ക​വ​ർ​ച്ച ചെ​യ്യു​ക​യാ‍​യി​രു​ന്നു. ഐ​ടി പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ഇ​ത്ര​യും ലാ​പ്ടോ​പ്പു​ക​ൾ കം​പ്യൂ​ട്ട​ർ റൂ​മി​ൽ സ​ജ്ജീ​ക​രി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​ടി പ​രീ​ക്ഷ സ​ർ​ക്കാ​ർ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ…

Read More

അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യ്ക്ക് പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളു​ടെ സം​വി​ധാ​നം ! അ​നി​റ്റ അ​ഗ​സ്റ്റി​ന്‍ സം​വി​ധാ​നം ചെ​യ്ത ‘മൂ​രി’ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു

സി​ജോ ഡൊ​മി​നി​ക് ആ​ല​ക്കോ​ട്: അ​ച്ഛ​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ള്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു. പോ​ലീ​സ് ഓ​ഫീ​സ​റാ​യ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ചാ​ണോ​ക്കു​ണ്ട് സ്വ​ദേ​ശി​എ​ന്‍.​പി. അ​ഗ​സ്റ്റി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ള്‍ അ​നി​റ്റ അ​ഗ​സ്റ്റി​ന്‍ സം​വി​ധാ​നം ചെ​യ്ത ‘മൂ​രി’ എ​ന്ന സി​നി​മ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ണ​ര്‍​ത്തു​ന്ന നി​ര​വ​ധി ടെ​ലി​ഫി​ലി​മു​ക​ള്‍ സം​വി​ധാ​നം ചെ​യ്ത അ​ഗ​സ്റ്റി​ന്‍റെ അ​തേ പാ​ത പി​ന്തു​ട​രു​ക​യാ​ണ് മ​ക​ള്‍ അ​നി​റ്റ​യും. മേ​ക്കു​ന്നേ​ല്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ വി​ല്‍​സ​ണ്‍ മേ​ക്കു​ന്നേ​ല്‍ ആ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. പി.​ജെ. സാ​ജ​ന്‍ ചാ​യാ​ഗ്ര​ഹ​ണ​വും മാ​ഫി​യ ശ​ശി സം​ഘ​ട്ട​ന​വും ഒ​രു​ക്കു​ന്ന സി​നി​മ​യ്ക്ക് ര​ണ്ടു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ണ്ട്. 17 ദി​വ​സം കൊ​ണ്ട് തൊ​ടു​പു​ഴ, കാ​ളി​യാ​ര്‍, വ​ണ്ണ​പ്പു​റം, പോ​ത്താ​നി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ്. സീ​മ ജി. ​നാ​യ​ര്‍, മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഫ്രി​ഡോ​ള്‍, ത​പ​സ്യ എ​ന്നി​വ​രാ​ണ് നാ​യ​ക-​നാ​യി​ക വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. മി​ല്ലേ​നി​യം ഓ​ഡി​യോ​സി​ന്‍റെ ര​ണ്ടു ഗാ​ന​ങ്ങ​ളും മാ​ഫി​യ ശ​ശി​യു​ടെ…

Read More

കോ​വി​ഡ് കാ​ല​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ള​ക​റ്റാ​ന്‍ ‘സ്‌​മൈ​ലീ​സ്’! രാ​ജ്യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് നാ​ല്പ്പതോ​ളം വോ​ള​ണ്ടി​യ​ര്‍​മാര്‍; പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ…

കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് വീ​ണ്ടും പി​ടി​മു​റു​ക്കു​ന്ന കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ശ​ങ്ക​ക​ളും മാ​ന​സി​ക സ​മ്മ​ര്‍​ദ​വും അ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍. അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ കൈ​ത്താ​ങ്ങാ​യി നി​ല്‍​ക്കാ​ന്‍ സ​ദാ സേ​വ​ന​സ​ന്ന​ദ്ധ​രാ​യി നി​ല്‍​ക്കു​ക​യാ​ണ് യു​വ​തീ​യു​വാ​ക്ക​ളു​ടെ ഒ​രു കൂ​ട്ടാ​യ്മ. ബാം​ഗ്ലൂ​ര്‍ ആ​സ്ഥാ​ന​മാ​യ സ്‌​മൈ​ലീ​സ് ഇ​ന്ത്യ എ​ന്ന എ​ന്‍​ജി​ഒ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് 8618803780 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കു​ക​യോ വാ​ട്‌​സ് ആ​പ് സ​ന്ദേ​ശം അ​യ​ക്കു​ക​യോ ചെ​യ്താ​ല്‍ ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല്പ​തോ​ളം വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് സ്‌​മൈ​ലീ​സി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കൂ​ട്ടാ​യ്മ​യു​ടെ കേ​ര​ള ഘ​ട​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹാ​പ്പി പീ​പ്പി​ള്‍ പ്രോ​ജ​ക്ടി​ന് രൂ​പം ന​ല്‍​കി​യ​ത് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പാ​ണ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ നി​ധി​ന്‍ നെ​ടും​ക​ണ്ട​ത്തി​ലാ​ണ്. ബി​ടെ​ക് ക​ഴി​ഞ്ഞ് ബം​ഗ​ളൂ​രു​വി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന കാ​ല​ത്താ​ണ് നി​ധി​ന്‍ ഈ ​കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഫോ​ണി​ലൂ​ടെ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തും ബ​ധി​ര​ത​യു​ള്ള​വ​ര്‍​ക്കു​വേ​ണ്ടി ആം​ഗ്യ​ഭാ​ഷ…

Read More

നാ​ട്ടു​കാരുടെ ജെ​പി..! ലോ​ക്ക്ഡൗണ്‍ കാ​ല​ത്തും ക​ര്‍​മ​നി​ര​ത​നാ​യി പാ​ലാ​വ​യ​ലി​ന്‍റെ സൂ​ക്ഷി​പ്പു​കാ​രന്‍; ഇതില്‍ ഒ​തു​ങ്ങു​ന്ന​ത​ല്ല ജോ​സ് പ്ര​കാ​ശി​ന്‍റെ വ്യ​ക്തി​ത്വ​വും സാ​മൂ​ഹ്യ​സേ​വ​ന​വും

സ്വ​ന്തം ലേ​ഖ​ക​ൻ പാ​ലാ​വ​യ​ല്‍: മ​ഴ​യാ​യാ​ലും മ​ഞ്ഞാ​യാ​ലും ലോ​ക്ഡൗ​ണ്‍ കാ​ല​മാ​യാ​ലും എ​ന്നും ക​ര്‍​മ​നി​ര​ത​നാ​യി പാ​ലാ​വ​യ​ല്‍ ടൗ​ണി​നൊ​രു സൂ​ക്ഷി​പ്പു​കാ​ര​നു​ണ്ട്. അ​തി​രാ​വി​ലെ നാ​ല​ര​യ്ക്ക് എ​ഴു​ന്നേ​റ്റ് പ്ര​ഭാ​ത​സ​വാ​രി ക​ഴി​ഞ്ഞ് കൈ​ലി മ​ട​ക്കി​ക്കു​ത്തി കൈ​യി​ല്‍ നീ​ള​മു​ള്ള ചൂ​ലും തൂ​മ്പാ​യും പ്ലാ​സ്റ്റി​ക് വ​ട്ടി​യു​മാ​യി സേ​വ​ന​ത്തി​നി​റ​ങ്ങും. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്ത് സ്വ​ന്തം വീ​ട്ടു​മു​റ്റ​മെ​ന്ന പോ​ലെ ടൗ​ണെ​ല്ലാം അ​ടി​ച്ചു​തൂ​ത്ത് വൃ​ത്തി​യാ​ക്കും. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ചു​വ​ച്ച് റീ​സൈ​ക്കി​ള്‍ ചെ​യ്യു​ന്ന​തി​നാ​യി ക​ള​ക്ഷ​ന് വ​രു​ന്ന​വ​രെ ഏ​ല്‍​പി​ക്കും. ക​ട​ലാ​സും മ​റ്റും ക​ത്തി​ച്ചു​ക​ള​യും. മ​ഴ​ക്കാ​ല​ത്ത് ഓ​വു​ചാ​ലി​ല്‍ വ​ന്നു​നി​റ​ഞ്ഞ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റു മ​ലി​ന​വ​സ്തു​ക്ക​ളും പെ​റു​ക്കി​മാ​റ്റും. കോ​വി​ഡ് കാ​ലം തു​ട​ങ്ങി​യ​തി​നു ശേ​ഷം എ​ല്ലാ ദി​വ​സ​വും അ​ഞ്ചോ അ​തി​ല​ധി​ക​മോ ഉ​പ​യോ​ഗി​ച്ച ശേ​ഷം ഉ​പേ​ക്ഷി​ച്ച മാ​സ്‌​കു​ക​ള്‍ റോ​ഡ​രി​കി​ലു​ണ്ടാ​കും. അ​വ​യും എ​ടു​ത്തു​മാ​റ്റി യ​ഥാ​വി​ധി സം​സ്‌​ക​രി​ക്കും. ഇ​തെ​ല്ലാം സ്വ​മ​ന​സാ​ലേ ചെ​യ്യു​ന്ന സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്. ശ​രി​ക്കു​ള്ള ജോ​ലി തു​ട​ങ്ങു​ന്ന​ത് ഇ​തി​നു ശേ​ഷ​മാ​ണ്. രാ​വി​ലെ എ​ട്ട​ര​യോ​ടെ സേ​വ​ന​മെ​ല്ലാം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​തി​നു​ശേ​ഷം കു​ളി​ച്ച് പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴേ​ക്കും…

Read More

കാ​ർ​ഗി​ലി​ൽ മ​ഞ്ഞു​മ​ല അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സൈ​നി​ക​നു നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി; കാ​ഷ്മീ​രി​ൽ എ​ത്തി​യ​ത് സ്ഥാ​ന​ക്ക​യ​റ്റ​ത്തെ​ത്തു​ടര്‍ന്ന്‌…

ക​ൽ​പ്പ​റ്റ: ജ​മ്മു-​കാ​ഷ്മീ​രി​ലെ കാ​ർ​ഗി​ലി​ൽ മ​ഞ്ഞി​ടി​ച്ചി​ലി​ൽ മ​രി​ച്ച വ​യ​നാ​ട് പൊ​ഴു​ത​ന സ്വ​ദേ​ശി നാ​യി​ക് സു​ബൈ​ദ​ർ സി.​പി. ഷി​ജി​ക്കു(45) നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി. കാ​ർ​ഗി​ലി​ൽ​നി​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം  സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ ഇ​ന്ന​ലെ  രാ​വി​ലെ പ​ത്തി​നു ക​റു​വ​ന്തോ​ട് പ​ണി​ക്ക​ശേ​രി ത​റ​വാ​ട് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. പൊ​ഴു​ത​ന രാ​ഷ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം സം​സ്കാ​ര​ത്തി​നു എ​ടു​ത്ത​ത്. അ​ര മ​ണി​ക്കൂ​ർ നീ​ണ്ട സൈ​നി​ക ച​ട​ങ്ങു​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സ​മു​ദാ​യ ആ​ചാ​ര​പ്ര​കാ​രം മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​ത്.  വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച  മൃ​ത​ദേ​ഹം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്തു വൈ​ത്തി​രി ത​ഹ​സി​ൽ​ദാ​ർ എം.​ഇ.​എ​ൻ. നീ​ല​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. നി​യു​ക്ത ക​ൽ​പ്പ​റ്റ എം​എ​ൽ എ ​ടി. സി​ദ്ദി​ഖ് മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.  പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ  സ​ർ​ക്കാ​രി​നു​വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല  റീ​ത്ത് സ​മ​ർ​പ്പി​ച്ചു. സൈ​നി​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ…

Read More

ആ​കെ​യു​ള്ളത്‌ 120 ഡോ​സ് വാ​ക്സിന്‍, എ​ത്തി​യ​ത് ആ​യി​ര​ത്തോ​ളം പേ​ർ! ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ഒ​ഴു​കി എ​ത്താ​ൻ കാ​ര​ണം…

കാ​ളി​കാ​വ്: ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണാ​യ കാ​ളി​കാ​വി​ൽ വാ​ക്സി​നെ​ടു​ക്കാ​ൻ ഇ​ടി​ച്ചു​ക​യ​റി ജ​ന​ങ്ങ​ൾ. ആ​കെ​യു​ള്ള 120 ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തി​യ​ത് ആ​യി​ര​ത്തോ​ളം പേ​ർ. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ൽ അ​ധി​കൃ​ത​ർ അ​ങ്ക​ലാ​പ്പി​ൽ. പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ കൃ​ത്യ​മാ​യ ഏ​കീ​ക​ര​ണ​വും ക്ര​മീ​ക​ര​ണ​വും ന​ട​ത്താ​ത്ത​താ​ണ് വാ​ക്സി​നെ​ടു​ക്കാ​ൻ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ഒ​ഴു​കി എ​ത്താ​ൻ കാ​ര​ണം. ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണാ​യ കാ​ളി​കാ​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചു മ​ണി മു​ത​ൽ കാ​ളി​കാ​വ് ആ​ശു​പ​ത്രി​യി​ൽ സെ​ക്ക​ന്‍റ്് ഡോ​സ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി എ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്. എ​ന്നാ​ൽ സി​എ​ച്ച്സി​യി​ൽ ആ​കെ 120 ഡോ​സു​ക​ളാ​ണ് എ​ത്തി​യ​ത്. അ​റു​പ​ത് ക​ഴി​ഞ്ഞ​വ​രാ​ണ് ഇ​തി​ൽ അ​ധി​ക​വും. സി​എ​ച്ച്സി​യി​ൽ വാ​ക്സി​ൻ എ​ത്തി​യി​ട്ടു​ണ്ട് എ​ന്ന് അ​ത​ത് വാ​ർ​ഡി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ന​ങ്ങ​ളെ​ത്തി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും പ​ര​സ്പ​രം ഏ​കീ​ക​ര​ണ​മി​ല്ലാ​ത്ത​താ​ണ് 120 ഡോ​സി​നു വേ​ണ്ടി ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ എ​ത്തേ​ണ്ടി വ​ന്ന​ത്. ഇ​തി​നി​ടെ ബ​ഹ​ളം വെ​ച്ച ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പോ​ലീ​സ് ഇ​ട​പെ​ടേ​ണ്ട​താ​യും വ​ന്നു. തു​ട​ർ​ന്നു…

Read More

ജനിതകമാറ്റം സംഭവിച്ച 8500 കോവിഡ് കേസുകള്‍ ഫ്‌ളോറിഡയില്‍

ഫ്‌ളോറിഡ: ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം ഫ്‌ളോറിഡ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 62 പേര്‍ ഇതുവരെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. സിഡിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 8500 ഇത്തരം പുതിയ കേസുകളാണ് ഫ്‌ളോറിഡയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കലിഫോര്‍ണിയ സംസ്ഥാനമാണ് ഇതില്‍ അമേരിക്കയില്‍ ഒന്നാംസ്ഥാനത്ത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്തരം കേസുകള്‍ ഇരട്ടിച്ചിരിക്കുകയാണ്. യുകെ വേരിയന്റാണ് പൊതുവെ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ മധ്യത്തോടെ ഫ്‌ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 62 ശതമാനം യുകെ വേരിയന്റും, 5.4 ശതമാനം ബ്രസീലിയന്‍ വേരിയന്റും, .2 ശതമാനം സൗത്ത് ആഫ്രിക്കന്‍ സ്‌ട്രെയിനുമാണ്. പാംബീച്ച് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ (600). 54 വയസിനു മുകളിലുള്ളവര്‍ക്കാണ് ഇത്തരം വൈറസുകള്‍ ബാധിച്ചിരിക്കുന്നതെന്ന് ഡോ. അലീന അലോണ്‍സായ അറിയിച്ചു. കോവിഡ് വാക്‌സിനേഷന്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ആറ് മില്യന്‍ പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. മൂന്നു മില്യന്‍ പേര്‍ രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നു.…

Read More

കോ​വി​ഡി​നെ ഇ​ല്ലാ​താ​ക്കും! ഡി​ആ​ർ​ഡി​ഒ വി​ക​സി​പ്പി​ച്ച മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി; പൊ​ടി രൂ​പ​ത്തി​ലു​ള്ള ഈ ​മ​രു​ന്ന് വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ച് കഴിക്കാം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സി​നെ​തി​രെ ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) വി​ക​സി​പ്പി​ച്ച മ​രു​ന്ന് ഫ​ല​പ്ര​ദ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. 2 ഡി ​ഓ​ക്സി ഡി ​ഗ്ലൂ​ക്കോ​സ് എ​ന്ന മ​രു​ന്ന് കോ​വി​ഡ് രോ​ഗി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി. ഡി​ആ​ർ​ഡി​ഒ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ആ​ൻ​ഡ് അ​ലൈ​ഡ് സ​യ​ൻ​സ​സും (ഐ‌​എ​ൻ‌​എം‌​എ​സ്) ഹൈ​ദ​രാ​ബാ​ദി​ലെ ഡോ ​റെ​ഡ്ഡീ​സ് ലാ​ബു​മാ​യി സ​ഹ​ക​രി​ച്ച് വി​ക​സി​പ്പി​ച്ച മ​രു​ന്നാ​ണ് ഇ​ത്. കോ​വി​ഡ് ബാ​ധി​ത​ർ ഓ​ക്സി​ജ​നെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​നും വ​ള​രെ വേ​ഗ​ത്തി​ൽ രോ​ഗ​മു​ക്തി നേ​ടാ​നും മ​രു​ന്ന് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഈ ​മ​രു​ന്ന് എ​ളു​പ്പ​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നും വ​ള​രെ അ​ള​വി​ൽ ല​ഭ്യ​മാ​ക്കാ​നും ക​ഴി​യു​മെ​ന്ന് ഡി​ആ​ർ​ഡി​ഒ അ​റി​യി​ച്ചു. പൊ​ടി രൂ​പ​ത്തി​ലു​ള്ള ഈ ​മ​രു​ന്ന് വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ചാ​ണ് ക​ഴി​ക്കു​ന്ന​ത്. വൈ​റ​സ് ബാ​ധി​ച്ച കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞ് കൂ​ടി വൈ​റ​സി​ന്‍റെ വ​ള​ർ​ച്ച​യെ മ​രു​ന്ന് ത​ട​യു​ന്നു​വെ​ന്ന് ഡി​ആ​ർ​ഡി​ഒ വ്യ​ക്ത​മാ​ക്കി.

Read More

അതീവ ജാഗ്രത! കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 21 പേ​ർ മ​രി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ജ​യ്പു​ർ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 21 പേ​ർ മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ സി​കാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ശ​വ​സം​സ്കാ​ര ച​ട​ങ്ങ് ന​ട​ന്ന​ത്. ഏ​പ്രി​ൽ 15നും ​മേ​യ് അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് ഇ​ത്ര​യും ആ​ളു​ക​ൾ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ നാ​ല് പേ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഏ​പ്രി​ൽ 21നാ​ണ് ഖീ​ർ​വ ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. സം​സ്കാ​ര ച​ട​ങ്ങി​ൽ 150ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​ത്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഈ ​ബാ​ഗി​ൽ സ്പ​ർ​ശി​ച്ച​ത്. ച​ട​ങ്ങി​നെ​ത്തി​യ​വ​രി​ൽ ആ​രും ത​ന്നെ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​രു​ന്നി​ല്ല. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ്രാ​യം​ചെ​ന്ന​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ര​യും മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 147 പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും സാം​പി​ൾ ശേ​ഖ​രി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ ഗ്രാ​മ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും…

Read More

മരണ നിഴലിൽ ജീവിതം! മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റു​മു​ട്ടി​യ​ത് നി​ര​വ​ധി ത​വ​ണ​; ഏ​റ്റു​മു​ട്ട​ലെ​ന്നാ​ൽ കേ​വ​ലം കൂ​ട്ട​ത്ത​ല്ലൊ​ന്നു​മ​ല്ല…

ഉ​പ്പ​ള സ്വ​ദേ​ശി മു​ത്ത​ലി​ബി​നെ വ​ധി​ക്കു​ന്ന​തോ​ടെ എ​തി​രാ​ളി​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി​യാ​യ കാ​ലി​യ റ​ഫീ​ഖി​ന്‍റെ ക്രി​മി​ന​ൽ ജീ​വി​തം പു​തി​യൊ​രു ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ​യാ​ണ് കാ​ലി​യ റ​ഫീ​ഖി​ന്‍റെ​യും ക​സാ​യി അ​ലി​യു​ടെ​യും സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​വ​ർ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ പ​ല​പ്പോ​ഴും ഉ​പ്പ​ള, മ​ഞ്ചേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ഏ​റ്റു​മു​ട്ട​ലെ​ന്നാ​ൽ കേ​വ​ലം കൂ​ട്ട​ത്ത​ല്ലൊ​ന്നു​മ​ല്ല. വെ​ടി​വ​യ്പും വെ​ട്ടും കു​ത്തും നി​റ​ഞ്ഞ ഗ്യാം​ഗ് വാ​ർ ത​ന്നെ. മു​ത്ത​ലി​ബ് വ​ധം ഉ​പ്പ​ള ടൗ​ണി​ൽ​നി​ന്നു രാ​ത്രി മ​ണ്ണ​ങ്കു​ഴി സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്കു കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് മു​ത്ത​ലി​ബ് ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. മു​ത്ത​ലി​ബി​ന്‍റെ വ​ര​വും പ്ര​തീ​ക്ഷി​ച്ചു ക്വാ​ർ​ട്ടേ​ഴ്സി​ന​ടു​ത്ത് ഒ​ളി​ഞ്ഞി​രു​ന്ന കാ​ലി​യ റ​ഫീ​ഖും കൂ​ട്ടാ​ളി ഷം​സു​ദീ​നും മു​ത്ത​ലി​ബി​ന്‍റെ കാ​റി​നു നേ​രെ വെ​ടി​വ​ച്ചു. വെ​ടി​യേ​റ്റ മു​ത്ത​ലി​ബ് കാ​റോ​ടി​ച്ചു പോ​യെ​ങ്കി​ലും പി​ന്തു​ട​ർ​ന്നെ​ത്തി​യ ഇ​രു​വ​രും കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു മു​ത്ത​ലി​ബി​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ കാ​ലി​യ​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യി​രു​ന്ന മു​ത്ത​ലി​ബ് കാ​ലി​യ കേ​സി​ൽ​പ്പെ​ട്ട​പ്പോ​ൾ സ​ഹാ​യി​ക്കാ​തി​രു​ന്ന​താ​ണ് അ​യാ​ളോ​ടു​ള്ള പ​ക​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് ഇ​തേ​ക്കു​റി​ച്ചു…

Read More