മാഡ്രിഡ്: ലാ ലിഗ ഫുട്ബോള്‍ ആവേശകരമായ അന്ത്യത്തിലേക്ക്. ഏകപക്ഷീയമായ വിജയവുമായി റയൽ മാഡ്രിഡ് കിരീട പോരാട്ടത്തിൽ തിരികെയെത്തി. ഗ്രാനഡയ്ക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ലൂക്കാ മോഡ്രിച്ച്(17), റോഡ്രിഗോ(45), അൽവാരോ ഒഡ്രിയിസോള(75), കരീം ബെൻസെമ(76) എന്നിവരാണ് റയൽ ഗോൾ സ്കോറർമാർ. 71-ാം മിനിറ്റിൽ ജോർജ് മൊളിനയുടെ വകയായിരുന്നു ഗ്രാനഡയുടെ ഏകഗോൾ. ജയത്തോടെ റയലിന് 78 പോയിന്റായി. 80 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു. 76 പോയിന്റുമായി ബാഴ്സലോണയാണ് മൂന്നാമത്. ലീഗിൽ ഇനി രണ്ടു റൗണ്ട് മത്സരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
Read MoreDay: May 14, 2021
ഗാസയിൽ ടാങ്കുകളും കാലാൾപ്പടയുമായി ഇസ്രയേൽ; ഹമാസ് തീവ്രവാദികൾക്കെതിരെ കരയുദ്ധം തുടങ്ങി
ജറുസലേം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഗാസയിലെ ഹമാസ് തീവ്രവാദികൾക്കെതിരെ ഇസ്രയേൽ സൈന്യം കരയുദ്ധം തുടങ്ങി. ഗാസാ അതിർത്തിയിൽ ഇസ്രയേൽ ടാങ്കുകളെയും സൈന്യത്തെയും വിന്യസിച്ചു. വ്യോമ, കര പോരാട്ടം തുടങ്ങിയെങ്കിലും ഗാസയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ ഭരിക്കുന്ന ഹമാസ് തിങ്കളാഴ്ച രാത്രി റോക്കറ്റാക്രമണം നടത്തുകയും ഇസ്രയേൽ ശക്തമായി തിരിച്ചടിക്കാനും തുടങ്ങിയതോടെയാണ് സംഘർഷം രൂക്ഷമായത്. വ്യാഴാഴ്ചയും ഹമാസ് തീവ്രവാദികൾ റോക്കറ്റാക്രമണം അഴിച്ചുവിട്ടതോടെ ഇസ്രയേൽ സൈന്യം ശക്തമായ പ്രത്യാക്രമണത്തിന് ഒരുങ്ങുകയായിരുന്നു. ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്. 2014നു ശേഷമുള്ള ഏറ്റവും വലിയ ഇസ്രേലി- പലസ്തീൻ സംഘർഷമായി ഇതു മാറിയിരിക്കുകയാണ്. ഗാസയിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ഏഴ് പേർ ഇസ്രായേലിൽ മരിക്കുകയും ചെയ്തു. അതിനിടെ ഇസ്രയേലിലുള്ള അറബ് വംശജർ നടത്തുന്ന പ്രതിഷേധങ്ങളും ആഭ്യന്തര കലാപത്തിന് തിരികൊളുത്തി. ഇതിനകം നാനൂറിലധികം പേർ അറസ്റ്റിലായി. ആഭ്യന്തര കലാപം അടിച്ചമർത്താൻ സുരക്ഷാ സേനയെ…
Read Moreകേരള നിയമസഭ! ചില കൗതുകങ്ങൾ…
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലാണ്. 1982 മേയ് മാസത്തിൽ എറണാകുളം ജില്ലയിലെ പറവൂരിൽ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു അത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി എ.സി. ജോസിന്റെ പരാതിയിൽ സുപ്രീംകോടതി ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച 50 ബൂത്തുകളിൽ റീപോളിംഗിന് ഉത്തരവിട്ടു. ബാലറ്റ് പേപ്പർ ഉപയോഗിച്ചു നടത്തിയ റീ പോളിംഗിൽ എ.സി. ജോസ് വിജയിക്കുകയും ചെയ്തു. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത് 1001 മേയ് 10നാണ്. 2.മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തിയാണ് സി.എച്ച് മുഹമ്മദ് കോയ.അതുപോലെ എംഎൽഎ,എംപി,മന്ത്രി,ഉപമുഖ്യമന്ത്രി,മുഖ്യമന്ത്രി,സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുളള ഏകവ്യക്തിയും രണ്ടുതവണ ഉപമുഖ്യമന്ത്രിയായിരുന്ന ഒരേയാളും സി.എച്ച് മുഹമ്മദ് കോയയാണ്. 3.കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി സി.അച്യുതമേനോനാണ് (1970-77).അഞ്ചുവർഷം തികച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ.കരുണാകരനും(1982-87). 4.ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത…
Read Moreമേയ് 14 വാക്സിന്റെ പിറന്നാളാണ്, അന്നാണ് വസൂരിക്കു വാക്സിൻ കണ്ടുപിടിച്ചത്! വലിയൊരു നിധി കൈയിലുണ്ടായിട്ടും നയാപൈസയുടെ സമ്പാദ്യമുണ്ടാക്കാതെ ജീവിച്ച, ഒരു മഹാന്റെ കഥ
vaccineകഥയുടെ സസ്പെൻസ് ആദ്യം പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുമോയെന്ന് അറിയില്ല. പക്ഷേ, അതങ്ങു പറയുകയാണ്. വലിയൊരു നിധി കൈയിലുണ്ടായിട്ടും നയാപൈസയുടെ സന്പാദ്യമുണ്ടാക്കാതെ ജീവിച്ച, ഇക്കാലത്ത് പലരും മണ്ടനെന്നു വിളിക്കാനിടയുള്ള ഒരു മഹാന്റെ കഥയാണിത്. കുറച്ചുകൂടി തെളിച്ചു പറയാം. ലോകത്ത് ഏറ്റവും വലിയ കോടീശ്വരനാകാൻ അവസരമുണ്ടായിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. എഡ്വേർഡ് ജെന്നർ. അദ്ദേഹമാണ് വാക്സിൻ കണ്ടുപിടിച്ചത്. 20-ാം നൂറ്റാണ്ടിൽ മാത്രം മൂന്നു കോടി മനുഷ്യരുടെ ജീവനപഹരിച്ച വസൂരിയുടെ കാര്യമാണ് പറയുന്നത്. വാക്സിൻ കണ്ടുപിടിച്ചതും നിർമിച്ചതും വിതരണം ചെയ്തതുമെല്ലാം അദ്ദേഹം തന്നെ. പക്ഷേ, അദ്ദേഹം അതിനു പേറ്റന്റ് എടുക്കുകയോ മറ്റാരും ഉപയോഗിക്കരുതെന്നു പറയുകയോ ചെയ്തില്ല. സന്പന്നൻ അല്ലാതിരുന്നിട്ടും ഓരോ ഡോസിനും ഇത്രരൂപ തനിക്കു കിട്ടണമെന്നു വാശിപിടിച്ചില്ല. മാത്രമല്ല, അത് സകലർക്കും സൗജന്യമായിരിക്കണമെന്നു നിർബന്ധം പിടിക്കുകയും ചെയ്തു. അധ്വാനത്തിന്റെ പ്രതിഫലം പോലും എടുക്കാതെ വിതരണം ചെയ്തിട്ടും കരുണകൊണ്ടാണ് താനിങ്ങനെ ചെയ്യുന്നതെന്ന് അവകാശപ്പെട്ടുമില്ല. എന്താല്ലേ?…
Read Moreആനക്കൂട്ടം വീണ്ടും! വനംവകുപ്പിന്റെ ഉറപ്പ് വെറുംവാക്കായി മാറി; മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ കര്‍ഷകരുടെ കാവല്‍
മുളിയാര്‍: കര്‍ണാടക വനത്തില്‍നിന്നും വീണ്ടും പുലിപ്പറമ്പിലെ സൗരോര്‍ജവേലി തകര്‍ത്തെത്തിയ കാട്ടാനക്കൂട്ടം പയസ്വിനി പുഴയുടെ വൃഷ്ടിപ്രദേശമായ നെയ്യംകയത്ത് നിലയുറപ്പിച്ചതോടെ എരിഞ്ഞിപ്പുഴ പാലത്തിനു മുകളില്‍ രാത്രി മുഴുവന്‍ കാവലുമായി കര്‍ഷകര്‍. പുഴ കടന്ന് ആനക്കൂട്ടം മുളിയാര്‍ വനത്തിലെത്തിയാല്‍ വീണ്ടും ജനവാസകേന്ദ്രങ്ങളിലിറങ്ങുമെന്നും പിന്നീട് ഇവയെ തുരത്തുന്നത് ഏറെ പ്രയാസകരമായിരിക്കുമെന്നുമുള്ള മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കര്‍ഷകരുടെ കാവല്‍. പാലത്തിനു മുകളില്‍ നിന്ന് ശബ്ദമുണ്ടാക്കിയും താഴേക്ക് പടക്കങ്ങള്‍ കത്തിച്ചെറിഞ്ഞുമാണ് ഇവര്‍ ആനകള്‍ പുഴ കടക്കുന്നതിനെ പ്രതിരോധിക്കുന്നത്. വേനല്‍മഴയെ തുടര്‍ന്ന് പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതിനാല്‍ മുന്‍കാലങ്ങളിലേതുപോലെ ആളുകള്‍ക്ക് പന്തം കത്തിച്ച് പുഴയിലിറങ്ങി ആനകളെ പ്രതിരോധിക്കാനാവുന്നില്ല. എന്നാല്‍ നീരൊഴുക്ക് വര്‍ധിച്ചത് ആനക്കൂട്ടത്തിന് പുഴകടക്കാന്‍ പ്രയാസമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് കര്‍ഷകരുടെ അനുഭവം. സമീപകാലത്ത് മൂന്നുതവണയാണ് എരിഞ്ഞിപ്പുഴ കടന്ന് കാട്ടാനക്കൂട്ടം മുളിയാറിലെത്തിയത്. ദശലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് അന്നെല്ലാം മുളിയാറിലും സമീപ പഞ്ചായത്തുകളിലും ഉണ്ടായത്. ആറളത്തുനിന്നും വയനാട്ടില്‍ നിന്നുമെത്തിയ വിദഗ്ധ സംഘം ഉള്‍പ്പെടെയുള്ള…
Read Moreസങ്കടം തോന്നുന്നു..! മകള്‍ക്ക് കോവിഡാണെന്നു പറഞ്ഞു പരത്തിയ ആളെ കണ്ടെത്തിയതില്‍ സമാധാനമുണ്ടെന്നു ഗായിക അമൃത സുരേഷ്
മകള്‍ക്ക് കോവിഡാണെന്നു പറഞ്ഞു പരത്തിയ ആളെ കണ്ടെത്തിയതില്‍ സമാധാനമുണ്ടെന്നു ഗായിക അമൃത സുരേഷ്. അമൃത സുരേഷിന്റെ മകൾക്കു കോവിഡ് ആണെന്നു സ്ഥിരീകരിച്ചത് കുട്ടിയുടെ അച്ഛനായ നടന് ബാല തന്നെയെന്ന് വാർത്ത നൽകിയ ഓൺലൈൻ മാധ്യമ വെളിപ്പെടുത്തിയിരുന്നു. ബാല–അമൃത ഫോൺ കോൾ റെക്കോർഡ് തങ്ങൾക്ക് നൽകിയതും ബാലയാണെന്ന് അവർ വെളിപ്പെടുത്തി. ബാലയുമായുള്ള ഫോൺ സംഭാഷണത്തിന്റെ പൂര്‍ണരൂപം കഴിഞ്ഞ ദിവസം അമൃത പരസ്യപ്പെടുത്തിയിരുന്നു. സ്വന്തം മകൾക്കു കോവിഡ് ആണെന്ന് അച്ഛൻ തന്നെ പറഞ്ഞു പരത്തിയതിൽ സങ്കടം തോന്നുന്നുന്നുവെന്നും എന്നാൽ കോവിഡ് ആണെന്ന തെറ്റായ വിവരത്തിനു പിന്നിൽ ആരാണെന്നു തെളിഞ്ഞതിൽ സമാധാനമുണ്ടെന്നും അമൃത വ്യക്തമാക്കി. പാപ്പു എന്ന അവന്തിക കോവിഡ് ബാധിച്ചു ചികിത്സയിലാണെന്ന് ഒരു ഓൺലൈൻ മാധ്യമം വാർത്ത നല്‍കിയതിനെത്തുടർന്ന് അമൃത സുരേഷ് വീഡിയോ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമം വിശദീകരണവുമായി രംഗത്തെത്തിയത്.
Read Moreഅമ്മയ്ക്ക് അറിയാമായിരുന്നിട്ടും ആ രഹസ്യം വെളിപ്പെടുത്തിയില്ല! പ്രമേഹരോഗത്തിന് ചികിത്സ ലഭിക്കാതെ പതിനാലു വയസുള്ള മകൾ മരിച്ചു; മാതാവിന് മുട്ടന്‍പണി
മാഡിസണ്‍(ഷിക്കാഗോ): പതിനാലു വയസുള്ള മകൾക്ക് പ്രമേഹ ചികിത്സ നൽകാതെ മരിക്കാനിടയായ സംഭവത്തിൽ മാതാവിനെ ഏഴുവർഷത്തേക്ക് ശിക്ഷിച്ചു കോടതി ഉത്തരവായി. ആംബർ ഹാംഷെയറി(41)നെയാണ് ജഡ്ജി കെയ്ൽ താപു ഏഴുവർഷത്തേക്ക് ശിക്ഷിച്ചത്. മേയ് 11 ചൊവ്വാഴ്ചയായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. 2018 നവംബർ മൂന്നായിരുന്നു പതിനാലുകാരിയായ എമിലി ഹാംഷെയർ പ്രമേഹരോഗത്തിന് ചികിത്സാ ലഭിക്കാത്തതിനെ തുടർന്ന് മരണപ്പെട്ടത്. മാതാവ് കുറ്റക്കാരിയാണെന്ന് 2020 ഒക്ടോബറിൽ ജൂറി കണ്ടെത്തിയിരുന്നു. മാഡിസണ്‍ കൗണ്ടി സ്റ്റേറ്റ്സ് അറ്റോർണി 14 വർഷത്തെ ശിക്കയ്ക്കാണ് അപേക്ഷിച്ചതെങ്കിലും മറ്റു കുട്ടികളെ സംരക്ഷിക്കേണ്ടതുള്ളതിനാൽ പ്രൊബേഷൻ നൽകി വീട്ടിൽ കഴിയണമെന്ന് പ്രതിഭാഗം അറ്റോർണിയും കോടതിയോട് ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ സാക്ഷികളെ ഡിറ്റക്റ്റീവ് മൈക്കിൾ, ചൈൽഡ് പ്രൊട്ടക്ഷൻ സർവീസ് ഇൻവെസ്റ്റിഗേറ്റർ ലിൻഡ്സി, ഡോ. ആൻഡ്രിയ(പ്രീഡിയാട്രിക് എൻഡോ ക്രിനോളജിസ്റ്റ്) എന്നിവരെ കോടതി വിസ്തരിച്ചിരുന്നു. എമിലിക്ക് പ്രമേഹത്തിന് ചികിത്സ ആവശ്യമാണെന്നും അമ്മയ്ക്ക് അറിയാമായിരുന്നിട്ടും കുടുംബാംഗങ്ങളിൽ നിന്നും, സ്കൂൾ ടീച്ചർമാരിൽനിന്നും ഭർത്താവിൽനിന്നുപോലും ഈ…
Read Moreകണ്ണിലിറ്റിക്കുന്ന മരുന്നു തീര്‍ന്നു, പുറത്തുപോകാന്‍ കഴിയാതെ സാഹചര്യവും! ജൻമനാ നേത്രരോഗമുള്ള ശിശുവിനു തുണയായത് കേണിച്ചിറ പോലീസ്; സംഭവം ഇങ്ങനെ…
പനമരം: ജൻമനാ നേത്രരോഗമുളള ശിശുവിനു കേണിച്ചിറ പോലീസ് മരുന്നു എത്തിച്ചു നൽകി. കേണിച്ചിറ സൊസൈറ്റിക്കവല ചിലന്പത്ത് ഗീതുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനുള്ള മരുന്നാണ് എസ്എച്ച്ഒ ടി.കെ. ഉമ്മറും സിവിൽ പോലീസ് ഓഫീസർ ശിഹാബും ചേർന്നു എത്തിച്ചത്. ശിശുവിന്റെ കണ്ണിലിറ്റിക്കുന്ന മരുന്നു തീരുകയും ലോക്ക്ഡൗണ്‍ മൂലം പുറത്തുപോകാൻ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തിൽ ഗീതു കേണിച്ചിറ പോലീസിന്റെ ടോൾ ഫ്രീ നന്പരിൽ വിളിച്ച് സഹായം തേടുകയായിരുന്നു. എസ്എച്ച്ഒ സ്റ്റേഷൻ പരിധിയിലെ ഇരുളത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് 112 എന്ന ടോൾ ഫ്രീ നന്പരിൽ ഗീതുവിന്റെ വിളിയെത്തിയ വിവരം അറിഞ്ഞത്. തുടർന്നു ഗീതുവിനെ വിളിച്ച എസ്എച്ച്ഒ മരുന്നിന്റെ പേര് മനസിലാക്കി. ഇരുളത്തെ മെഡിക്കൽ ഷോപ്പിൽ അന്വേഷിച്ചപ്പോൾ മരുന്നു ഉണ്ടായിരുന്നില്ല. പിന്നീടു കേണിച്ചിറയിലെത്തിയ എസ്എച്ച്ഒ മൂന്നു മെഡിക്കൽ ഷോപ്പുകളിൽ കയറിയെങ്കിലും അതേ പേരിലുള്ള മരുന്നു ലഭിച്ചില്ല. ഒടുവിൽ കാര്യന്പാടിയിലെ കണ്ണാശുപത്രിയിൽനിന്നാണ് മരുന്നു വാങ്ങി…
Read Moreമരണം കാത്തുകിടക്കുന്ന അമ്മയ്ക്ക് വേണ്ടി മകന്റെ പാട്ട്; നിറകണ്ണുകളോടെ ഞാനും നഴ്സുമാരും…! കണ്ണീരണിയിച്ച് ഡോക്ടറുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു…
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഒട്ടേറെ പേരുടെ ജീവനാണ് എടുത്തത്. ഉറ്റവരെ പോലും കാണാനാകാതെ പലരും കണ്ണീരോടെ ജീവൻ വെടിയുന്നത് കണ്ടുനിൽക്കേണ്ടി വരുന്നത് ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരാണ്. കരളലിയിക്കുന്ന ഇത്തരം അനുഭവങ്ങൾ പലരും പങ്കുവെക്കാറുണ്ട്. ഡോ. ദീപ്ശിഖ ഘോഷ് പങ്കിട്ട ഒരുനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കോവിഡ് രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങാൻ ഒരുങ്ങുന്ന അമ്മയ്ക്ക് വേണ്ടി വിഡിയോ കോളിൽ മകൻ പാട്ടുപാടുന്ന രംഗമാണ് ഡോക്ടർ പങ്കുവച്ചത്. മരണത്തിന് കീഴടങ്ങാൻ തുടങ്ങുന്ന സംഗമിത്ര ചാറ്റർജിക്കാണ് മകനുമായി വിഡിയോ കോളിൽ സംസാരിക്കാൻ ഡോക്ടർ അവസരം ഒരുക്കിയത്. ഈ സമയത്താണ് മകൻ സോഹൻ ചാറ്റർജി അമ്മയ്ക്കുവേണ്ടി പാട്ടുപാടിയത്. “എന്റെ ഷിഫ്റ്റ് അവസാനിക്കാറായപ്പോൾ ഒരു രോഗിയുടെ ബന്ധുക്കളെ ഞാൻ വീഡിയോ കോളിൽ വിളിച്ചു. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങൾ സാധാരണയായി അത് ആശുപത്രിയില്‍ വച്ച് അത് ചെയ്തുകൊടുക്കും. ഈ രോഗിയുടെ…
Read Moreചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അവകാശം വീണ്ടെടു! ഇവിടെ വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ട, സാമൂഹിക അകലം പാലിക്കുന്നതിലും ഇളവ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ട. യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷനാണ് ഈ നിർദേശം പുറത്തിറക്കിയത്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുണ്ട്. കോവിഡിന് എതിരായ അമേരിക്കയുടെ പോരാട്ടത്തിലെ നിർണായക മുഹൂർത്തമാണിതെന്നും മാസ്ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വാക്സിൻ രണ്ട് ഡോസും ഇതുവരെ സ്വീകരിക്കാത്തവർ മാസ്ക് ധരിക്കുന്നത് തുടരണം. കോവിഡ് പ്രതിസന്ധിയിൽ നിർത്തിവച്ചത് എല്ലാം പുനരാരംഭിക്കാം. എങ്കിലും പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ സ്വയം സുരക്ഷ തുടരണമെന്നും ബൈഡൻ പറഞ്ഞു. 65 വയസിൽ താഴെയുള്ള എല്ലാവരും ഇതുവരെയും വാക്സിൻ പൂർണമായും സ്വീകരിച്ചിട്ടില്ലെന്ന് ബൈഡൻ ഓർമിപ്പിച്ചു.
Read More