ഭീതി വിതച്ച ബ്ലാക്ക്, വൈറ്റ്,യെല്ലോ ഫംഗസുകള്‍ക്കു ശേഷം ഇപ്പോള്‍ ഗ്രീന്‍ ഫംഗസും കോവിഡ് രോഗമുക്തി നേടുന്നവരിലുണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് രോഗമുക്തനായ ഇന്‍ഡോര്‍ സ്വദേശിയിലാണ് ഇപ്പോള്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റി. നേരത്തെ ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗമുക്തി നേടിയതിന് പിന്നാലെ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്. രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ രവി ദോസി ഡോക്ടര്‍ വ്യക്തമാക്കി. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാള്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് മുക്തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. ഭാരം കുറഞ്ഞത് മൂലം രോഗി…
Read MoreDay: June 16, 2021
പലതവണ അവസരം നൽകിയിട്ടും…! ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്രസർക്കാർ; കേസെടുത്ത് യുപി പോലീസ്
ന്യൂഡൽഹി: ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്രസർക്കാർ. പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. ഇതോടെ ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ ട്വിറ്റർ നിയമനടപടി നേരിടേണ്ടിവരും. പലതവണ അവസരം നൽകിയിട്ടും ട്വിറ്റർ നിയമങ്ങൾ പാലിക്കാത്തത് ബോധപൂർവമാണെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. നിയമത്തിൽനിന്നും ഒഴിവ് തേടുന്നത് പാഴ്വേലയെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ഇതു സംബന്ധിച്ച് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചു. നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപകീർത്തികരമായ ട്വീറ്റിന്റെ പേരിൽ ട്വിറ്ററിനെതിരെ പോലീസ് കേസെടുത്തു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ മതസ്പർദ വളർത്താൻ ലക്ഷ്യംവച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Read Moreപുലിയെ തല്ലിയോടിച്ച് വളർത്തുനായയെ രക്ഷിച്ച് രാജമ്മ ! അയൽക്കാർ പറയുന്നു ഷമ്മിയല്ല ഹീറോ… രാജമ്മയാടാ ഹീറോ…
മറയൂർ: കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രം പ്രതിയോഗികളെയെല്ലാം അടിച്ചുവീഴ്ത്തിയശേഷം കസേരയിൽ ഇരുന്നു പറയുന്ന ഷമ്മി ഹീറോയാടാ ഹീറോ എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരമുള്ളതാണ്. ജീവിതത്തിൽ പ്രതിയോഗിയായി എത്തിയ സാക്ഷാൽ പുലിയെ തല്ലിയോടിച്ച് വളർത്തുനായയെ രക്ഷിച്ച രാജമ്മയെ അയൽക്കാർ പറയുന്നു ഷമ്മിയല്ല ഹീറോ രാജമ്മയാടാ ഹീറോ. പാന്പൻപാറ ഇരുപ്പുവിള വീട്ടിൽ രാജമ്മയാണ് അതിസാഹസികമായി പുള്ളിപ്പുലിയെ തല്ലയോടിച്ച് വളർത്തുനായയെ പരിക്കുകളോടെ രക്ഷപെടുത്തിയത്. കുറേ നാളുകളായി കാന്തല്ലൂർ പഞ്ചായത്തിലെ പാന്പൻപാറ, ചുരക്കുളം നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുന്ന പുലിയാണ് തിങ്കളാഴ്ച രാത്രി 7.55-ഓടെ രാജമ്മയുടെ വീട്ടുമുറ്റത്തെത്തി കുക്ക്രു എന്ന വളർത്തുനായെ കടിച്ചുകീറാൻ ശ്രമിച്ചത്. ടിവി കണ്ടുകൊണ്ടിരുന്ന രാജമ്മ നായുടെ കുരകേട്ട് ആനയാകാമെന്നുകരുതി ടോർച്ചുമായി പുറത്തിറങ്ങിയപ്പോഴാണ് രണ്ടുകാലും വരാന്തയിലേക്ക് എടുത്തുവച്ച് നായയെ കടിച്ചുവലിക്കാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയെ കണ്ടത്. ഉടൻതന്നെ വീടിന്റെ വാതിലിനുസമീപം സൂക്ഷിച്ചിരുന്ന വടിയെടുത്ത് നായയെ ആക്രമിച്ച…
Read Moreമുണ്ടക്കയം ബിവറേജിൽനിന്നു മദ്യം കടത്തിയ സംഭവത്തിൽ വൻ ക്രമക്കേട്! സ്റ്റോക്ക് എടുപ്പിൽ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മുണ്ടക്കയം: മുണ്ടക്കയം ബിവറേജിൽനിന്നു മദ്യം കടത്തിയ സംഭവത്തിൽ വൻ ക്രമക്കേട്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോക്ഡൗണിനെ തുടർന്നു മുണ്ടക്കയം ബിവറേജ് ഒൗട്ടലെറ്റിൽനിന്ന് അനധികൃതമായി മദ്യം കടത്തിയെന്ന വാർത്തയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക പരിശോധനയിൽ രണ്ടായിരം ലിറ്ററിലധികം മദ്യം കടത്തിയതായി പ്രാഥമികവിവരം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ സൂരജ്, സജീവ്കുമാർ, ബിവറേജ് കോർപറേഷൻ ഓഡിറ്റ് വിഭാഗം ടീം പ്രതിനിധികളായ കെ.സി. പ്രദീപ്കുമാർ, സി.വി. ലിബിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഉദ്ദേശം പത്തുലക്ഷത്തിലധികം രൂപയുടെ കുറവാണ് സ്റ്റോക്ക് എടുപ്പിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗം മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുണ്ടക്കയം ബിവറേജ് ഒൗട്ട്ലെറ്റിൽനിന്നു ചില ജീവനക്കാരുടെ ഒത്താശയിൽ മദ്യം കടത്തുന്നതായി പരാതി ഉയർന്നിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ. സുൽഫിക്കർ അന്വേഷണത്തിന്…
Read Moreഒരു ഫിനിക്സ് പക്ഷിയെപോലെ വെല്ലുവിളികളെ അതിജീവിച്ചു പറന്ന റിറ്റോ മെറിൻ ഉയരങ്ങളിലേക്കു ചിറകടിച്ചകന്നു; നിറഞ്ഞ പുഞ്ചിരിയോടെ…
കോട്ടയം: ഒരു ഫിനിക്സ് പക്ഷിയെപോലെ വെല്ലുവിളികളെ അതിജീവിച്ചു പറന്നുയർന്ന റിറ്റോ മെറിൻ മാത്യു ഒടുവിൽ കൂട് ഉപേക്ഷിച്ച് ഉയരങ്ങളിലേക്കു ചിറകടിച്ചകന്നു. നിറഞ്ഞ പുഞ്ചിരിയോടെയുള്ള മുഖം തന്റെ സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടെയും മനസിൽ പ്രതിഷ്ഠിച്ചാണ് റിറ്റോയും മഹാമാരിക്കു മുന്നിൽ കിഴടങ്ങിയത്. “തളരാത്ത സേവന സന്നദ്ധതയോടെ, ഏവരോടും സമഭാവനയോടെ ഇടപെട്ടുകൊണ്ട് മികച്ച കാരിത്താസിയൻ എന്ന നിലയിൽ, സ്വന്തം പ്രവർത്തിപഥത്തിൽ അനുകരണീയമായ മാതൃകയായിരുന്നു റിറ്റോ’ എന്നാണു കോട്ടയം കാരിത്താസ് ആശുപത്രിയിലെ സഹപ്രവർത്തകർ സ്മരണാഞ്ജലികളിൽ കുറിച്ചിട്ടത്. ആശുപത്രി ജീവനക്കാരിലും പരിചയക്കാരായ രോഗികളിലും ശുശ്രൂഷകരിലും തരളിതമായ ഇടപെടലിലൂടെ റിറ്റോ മനസിലിടം നേടി. കാരിത്താസ് ആശുപത്രിയിലെ ഡയറക്ടർ സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു റിറ്റോ. 37 വർഷത്തെ തന്റെ വ്യക്തിജീവിതത്തിലുണ്ടായ എല്ലാ വെല്ലുവിളികളെയും മുറിവുകളെയും നിറഞ്ഞ പുഞ്ചിരിയോടും ധൈര്യത്തോടുമാണ് റിറ്റോ എതിരേറ്റത്. 2014ൽ കാൻസർ കോശങ്ങൾ ശരീരത്തിൽ പടർന്നിറങ്ങിയപ്പോൾ ധൈര്യത്തോടെ അതിനെ നേരിട്ടു. രോഗത്തോടു പടവെട്ടി പൂർണആരോഗ്യത്തോടെ…
Read Moreപട്ടാമ്പിയിൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടനിലയിൽ! മൂക്കും കവിളും എലി കടിച്ച് മുറിച്ചു
പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍. മൂക്കും കവിളും എലി കടിച്ച് മുറിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒറ്റപ്പാലം മനിശേരിയില്‍ ലക്ഷ്മിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ബന്ധുക്കൾ ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് മൂക്കിലും കവിളിലും പാടുകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എലി കരണ്ടതാണെന്ന് കണ്ടെത്തി.
Read Moreഏറ്റവും കൂടുതൽ ആയുസുള്ള ജീവിയായിട്ടും..! ആമകൾ കൂട്ടത്തോടെ ചത്തടിയുന്നു; ആദ്യം കരുതിയത് രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നതാകാമെന്ന്; പക്ഷേ…
കരുനാഗപ്പള്ളി : തഴത്തോടുകളിലും കുളങ്ങളിലു മറ്റും ആമകൾ കൂട്ടത്തോടെ ചത്തടിയുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായാണ് ഇത് കാണപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. തോടുകളിൽ ശുചീകരണം നടത്തിയ തൊഴിലാളികളും പ്രദേശവാസികളുമാണ് ആമകൾ ചത്തുകിടക്കുന്നതായി ആദ്യം കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തഴത്തോടുകളിൽ വ്യാപകമായി ആമകൾ ചാകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഏറ്റവും കൂടുതൽ ആയുസുള്ള ജീവിയായ ആമ കൂട്ടത്തോടെ ചത്തടിയുന്നത് പ്രദേശവാസികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ആമകളുടെ പുറംതോടുകൾ ഇളകി ചത്തുകിടക്കുന്ന നിലയിലാണ് പലയിടത്തും കാണുന്നത്. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പ്രശ്നം ശാസ്ത്ര ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൂടുതൽ അളവിൽ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നതാകാം ആമകൾ ചത്തടിയുന്നതിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ രാസവസ്തുക്കൾ മൂലമാണെങ്കിൽ തോട്ടിലെ മത്സ്യങ്ങളുൾപ്പടെയുള്ള മറ്റു ജീവജാലങ്ങളെയും ബാധിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാൽ ഒരിടത്തും മത്സ്യങ്ങൾ കൂട്ടത്തോടെ ചാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആമകളെ മാത്രം ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വൈറസ് രോഗങ്ങളാണോയെന്നും…
Read Moreമൂന്നാം തരംഗം ബാധിക്കുക കുട്ടികളെയോ ? വിറ്റാമിന്‍ ഗുളികകളും ഇമ്യൂണിറ്റി ബൂസ്റ്ററുകളും വാരിക്കോരി കഴിക്കുന്നവരോടു ആരോഗ്യ വിദഗ്ധര്‍ക്ക് പറയാനുള്ളത്…
കോവിഡ് മൂന്നാം തരംഗം കുട്ടികളെയാവും ബാധിക്കുകയെന്ന പ്രചാരണം ശക്തമാണ്. ഇത് അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് സമാധാനമില്ല. ഈ ആശങ്ക പലരെയും എത്തിക്കുന്നത് അശാസ്ത്രീയമായ വിറ്റാമിന്‍ ഉപയോഗത്തിലും ‘ഇമ്യൂണിറ്റി ബൂസ്റ്ററു’കളിലുമാണ്. ഇതിനെതിരെയും മുന്നറിയിപ്പു നല്‍കുകയാണ് ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍. പ്രതിരോധ ശക്തി വര്‍ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് മഹാമാരിക്കാലത്ത് വലിയ വില്‍പ്പനയുണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നു. വിറ്റാമിന്‍ ഗുളികളും പ്രതിരോധ ശക്തി കൂട്ടുമെന്ന അവകാശവാദവുമായി എത്തുന്ന ഉത്പന്നങ്ങളുമാണ് ഇതില്‍ മുന്നില്‍. ന്യൂട്രീഷനല്‍ സപ്ലിമെന്റ്സിനും നല്ല കച്ചവടമാണ്. എന്നാല്‍ ഇതൊക്കെ അധികമായി കഴിക്കുന്നത്, കുട്ടികളില്‍ പ്രത്യേകിച്ചും ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുറവുണ്ടെന്നു കണ്ടെത്തുന്ന വിറ്റാമിനുകളും മറ്റു പോഷകങ്ങളും കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത് കൂടുതലായി കഴിച്ചതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാനാവും എന്നതിനു തെളിവിന്റെ അടിസ്ഥാനമില്ലെന്നാണ് പീഡിയാട്രിക്സ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം അവകാശവാദങ്ങളുമായി ഉത്പന്നങ്ങള്‍ വില്ക്കുന്നവര്…
Read Moreതെരഞ്ഞെടുപ്പില്‍ തോറ്റു, എങ്കിലും…! മണ്ഡലത്തിൽ സേവന പ്രവർത്തനവുമായി ബിജെപി സ്ഥാനാർഥി നടന് വിവേക് ഗോപൻ
ചവറ: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സേവന പ്രവർത്തനവുമായി വിവേക് ഗോപൻ. തെരഞ്ഞെടുപ്പ് ആരവങ്ങൾ കഴിഞ്ഞാൽ ജയിച്ച സ്ഥാനാർഥി ആണ് മണ്ഡലത്തിൽ സേവന പ്രവർത്തനം നടത്തുന്നത്. പക്ഷെ ചവറ മണ്ഡലം ഈ കാര്യത്തിൽ വ്യത്യസ്തം ആണ്. ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിച്ച സിനിമ -ടീവി സീരിയൽ താരം വിവേക് ഗോപൻ സേവന മനസുമായി മുന്നിൽ തന്നെ ആണ്. മണ്ഡലത്തിലെ ചില വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിന് മൊബൈൽ ഇല്ലാത്ത അവസ്ഥ ബിജെപി ഭാരവാഹികൾ താരത്തിനെ അറിയിച്ചപ്പോൾ 15 ഓളം മൊബൈലുകളും ആയിരത്തോളം നോട്ടുബുക്കുകളുമായിയിട്ടാണ് കഴിഞ്ഞ ദിവസം മണ്ഡലത്തിൽ എത്തിയത്. തന്റെ വലിയ സുഹൃത്ത് വലയത്തിന്റെ സഹായത്തോടെ ആണ് ഇത്രയും വലിയൊരു സഹായം ചെയ്യാൻ പറ്റിയത് എന്ന് താരം പറയുന്നു. പ്രമുഖ ചാനലിൽ കാർത്തികദീപം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുക ആണ് വിവേക് ഗോപൻ. ഷൂട്ടിങ് തിരക്ക് ഉണ്ടെങ്കിൽ പോലും മാസത്തിൽ…
Read Moreകാടിന്റെ നടുക്ക് വലിയ പ്രകാശം കണ്ട് വാഹനം നിര്‍ത്തി ! അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് ഉപേക്ഷിച്ചെന്നും വാദം.
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എപ്പോഴും താല്പര്യമുള്ള കാര്യമാണ്. അന്യഗ്രഹ ജീവികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ രണ്ടഭിപ്രായം നിലനില്‍ക്കുകയാണ്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന് അവകാശപ്പെട്ട് പലരും മുമ്പ് രംഗത്തെത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ തന്നെ 52 തവണ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി ബ്രിട്ടീഷുകാരിയായ പൗള സ്മിത്ത് എന്ന 50കാരി അടുത്തിടെ എത്തിയിരുന്നു. സമാനമായ മറ്റൊരു അവകാശവാദമാണ് അരിസോണയിലെ സിറ്റ്ഗ്രീവ്സ് നാഷണല്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ട്രാവിസ് വാള്‍ട്ടണ്‍ എന്നയാളുടെയും അവകാശവാദം. 1975 നവംബറിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം വീട്ടിലേക്ക് മടങ്ങിയ ട്രാവിസ് വാള്‍ട്ടണെ ദൂരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. അഞ്ചു ദിവസത്തിന് ശേഷം അടുത്തുള്ള ഗ്യാസ് സ്റ്റേഷന് സമീപത്ത് വച്ച് അദ്ദേഹത്തെ വീണ്ടും കണ്ടെത്തി. കാണാതാകലിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞത് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വണ്ടിയില്‍ പോകുമ്പോഴായിരുന്നു സംഭവം. കാടിന്റെ…
Read More