ഏ​റ്റ​വും കൂ​ടു​ത​ൽ ആ​യു​സു​ള്ള ജീ​വി​യായിട്ടും..! ​ആ​മ​ക​ൾ കൂട്ടത്തോടെ ചത്ത‌ടിയുന്നു; ആ​ദ്യം ക​രു​തി​യ​ത് രാ​സ​വ​സ്തു​ക്ക​ൾ വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന​താ​കാമെന്ന്‌; പക്ഷേ…

ക​രു​നാ​ഗ​പ്പ​ള്ളി : ത​ഴ​ത്തോ​ടു​ക​ളി​ലും കു​ള​ങ്ങ​ളി​ലു മ​റ്റും ആ​മ​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​ടി​യു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നം ദി​വ​സ​ങ്ങ​ളാ​യാ​ണ് ഇ​ത് കാ​ണ​പ്പെ​ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തോ​ടു​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ് ആ​മ​ക​ൾ ച​ത്തു​കി​ട​ക്കു​ന്ന​താ​യി ആ​ദ്യം കാ​ണു​ന്ന​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ഴ​ത്തോ​ടു​ക​ളി​ൽ വ്യാ​പ​ക​മാ​യി ആ​മ​ക​ൾ ചാ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​യു​സു​ള്ള ജീ​വി​യാ​യ ആ​മ കൂ​ട്ട​ത്തോ​ടെ ച​ത്ത​ടി​യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ലും ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ആ​മ​ക​ളു​ടെ പു​റം​തോ​ടു​ക​ൾ ഇ​ള​കി ച​ത്തു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് പ​ല​യി​ട​ത്തും കാ​ണു​ന്ന​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു പ്ര​ശ്‌​നം ശാ​സ്ത്ര ഗ​വേ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ അ​ള​വി​ൽ രാ​സ​വ​സ്തു​ക്ക​ൾ വെ​ള്ള​ത്തി​ൽ ക​ല​ർ​ന്ന​താ​കാം ആ​മ​ക​ൾ ച​ത്ത​ടി​യു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ രാ​സ​വ​സ്തു​ക്ക​ൾ മൂ​ല​മാ​ണെ​ങ്കി​ൽ തോ​ട്ടി​ലെ മ​ത്സ്യ​ങ്ങ​ളു​ൾ​പ്പ​ടെ​യു​ള്ള മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ അ​ഭി​പ്രാ​യം.

എ​ന്നാ​ൽ ഒ​രി​ട​ത്തും മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. ആ​മ​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വൈ​റ​സ് രോ​ഗ​ങ്ങ​ളാ​ണോ​യെ​ന്നും സം​ശ​യ​മു​ണ്ട്.

വെ​ള്ള​ത്തി​ന്‍റെ പി​എ​ച്ച് മൂ​ല്യം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ശാ​സ്ത്ര​ജ്ഞ​ർ അ​റി​യി​ച്ച​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment