കൊ​ച്ചി​യി​ലെ ടെ​ക്കി​ക​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ​ക്കു​മാ​യി ക​ഞ്ചാ​വ് എ​ത്തി​യ​ത് ഒ​ഡീ​ഷ്യ​യി​ൽ നി​ന്ന്; ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ ദീ​പ​ക്  അ​റ​സ്റ്റി​ൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നാ​ണു അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ത​രം​സ്ഥാ​ന​ക്കാ​ര്‍​ക്കും ടെ​ക്കി​ക​ള്‍​ക്കും ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി ഒ​ഡീ​ഷ​യി​ല്‍​നി​ന്നാ​ണു ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്നു പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ദീ​പ​ക് കു​മാ​ര്‍ ബെ​ഹ്റ​യെ (24) ആ​ണ് കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ഫേ​സ് ര​ണ്ട് ഭാ​ഗ​ത്തു​ള്ള ലേ​ഡീ​സ് ഹോ​സ്റ്റ​ലി​നു സ​മീ​പ​ത്തു​ള്ള റോ​ഡി​ലൂ​ടെ സൈ​ക്കി​ളി​ല്‍ ബാ​ഗു​മാ​യി പോ​കു​ന്ന​തു​ക​ണ്ടു സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഡാ​ന്‍​സാ​ഫ് ടീം ​കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വി​ടെ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

Read More

ചെറായിലെ മൊബൈൽ മോഷണക്കേസ്; ‘പ​ണം കൊ​ടു​ത്ത് ‘പ​ണി’ ചോ​ദി​ച്ചു വാ​ങ്ങിയ മൊബൈൽ കടക്കാരന്‍റെ കഥ…

ചെ​റാ​യി: ബൈ​ക്കി​നെ​ത്തി പ​തി​ന​ഞ്ചു​കാ​ര​ന്‍റെ പ​ക്ക​ല്‍​നി​ന്ന് 19000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത യു​വാ​ക്ക​ളും മോ​ഷ​ണ​മു​ത​ല്‍ ആ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഫോ​ണ്‍ വി​ല​യ്ക്കു വാ​ങ്ങി​യ മ​റ്റൊ​രു യു​വാ​വും അ​റ​സ്റ്റി​ല്‍. ആ​ലു​വ എ​ന്‍​എ​ഡി റോ​ഡ് ല​ക്ഷ്മി വി​ലാ​സ​ത്തി​ല്‍ ആ​രോ​മ​ല്‍(20), ക​ള​മ​ശേ​രി കൈ​പ്പ​ട​മു​ക​ള്‍ പു​തു​ശേ​രി അ​ശ്വി​ന്‍ (20) എ​ന്നി​വ​രാ​ണ് ഫോ​ണ്‍ മോ​ഷ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ണ്‍ വാ​ങ്ങി​യ എ​റ​ണാ​കു​ള​ത്തെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ അ​ടി​മാ​ലി നെ​ല്ലി​ക്കു​ന്നു കൂ​മ്പ​ന്‍ പാ​റ ജീ​മോ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ മൂ​ന്നാ​മ​ന്‍. 3000 രൂ​പ​ക്കാ​ണ് ഇ​യാ​ള്‍ ഫോ​ണ്‍ വാ​ങ്ങി​യ​ത്. ഫോ​ണ്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഈ ​മാ​സം 10ന് ​ചെ​റാ​യി ബീ​ച്ച് റോ​ഡി​ല്‍ കു​ന്ന​ത്ത് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വ​ച്ച് ചെ​റാ​യി അ​റു​കാ​ട് അ​ര്‍​ജു​ന്‍ സ​ന്തോ​ഷി​ന്‍റെ ഫോ​ണ്‍ ആ​ണ് സം​ഘം ക​വ​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. മു​ന​മ്പം…

Read More

ഇത് ദുബായിലെ പൂച്ചയല്ല, കൊച്ചിയിലെ പൂച്ച, ഇവളും ഗര്‍ഭിണിയായിരുന്നു..! ഒ​രു മാ​സ​മാ​യി ആള്‍ത്താമസില്ലാത്ത കെ​ട്ടി​ട​ത്തി​ല്‍ കു​ടു​ങ്ങി​യിട്ട്‌; ഒടുവില്‍ രക്ഷകയായത്…

സ്വന്തം ലേഖിക കൊച്ചി: ദുബായില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ മലയാളികള്‍ സാഹസികമായി രക്ഷിച്ചതും അവര്‍ക്ക് യുഎഇ സര്‍ക്കാര്‍ പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കിയതും അടുത്തിടെ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ പോലീസ് തലപ്പത്ത് ഉള്ളവര്‍ മൃഗസ്‌നേഹിയായ കാഴ്ചയാണ് ഫോര്‍ട്ടുകൊച്ചിക്കാര്‍ കഴിഞ്ഞ ദിവസം കണ്ടത്. ഡിജിപിയും ഫയര്‍ഫോഴ്‌സ് കമാന്‍ണ്ടന്റുമായ ഡോ.ബി. സന്ധ്യയാണ് ആ മൃഗസ്‌നേഹി. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിനു സമീപം ആള്‍ത്താമസില്ലാത്ത വീടിന്റെ രണ്ടാം നിലയിലെ പാത്തിയിലാണ് ഗര്‍ഭിണിയായ പൂച്ച ഒരു മാസമായി കുടുങ്ങിക്കിടന്നത്. സമീപവാസിയായ സക്കീര്‍ റൊസാരിയോ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണവും വെളളവുമായിരുന്നു അതിന്റെ ആശ്രയം. കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തില്‍ കയറി പൂച്ചയെ രക്ഷിക്കുക സാഹസമായിരുന്നു. അതിനാല്‍, സക്കീര്‍ ഫോര്‍ട്ടുകൊച്ചി പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസിന് അതിനുള്ള സജീകരണങ്ങള്‍ ഇല്ലെന്നു ഫോര്‍ട്ടുകൊച്ചി സിഐ മനുരാജ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സക്കീര്‍ ഫോര്‍ട്ടുകൊച്ചി സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന,…

Read More

ഒ​രു​പ​വ​നി​ലെ സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ്ക​ണ്ട് ഞെ​ട്ടി ബാ​ങ്കു​കാ​ർ; ഉ​ര​ച്ചു നോ​ക്കി​യാ​ലും ക​ണ്ടു​പി​ടി​ക്കാ​ൻ പ​റ്റാ​ത്ത​ത്ര പ​ണി; മ​ണി​ക​ണ്ഠ​ന്‍റെ ക​രു​വി​രു​തി​ൽ ബാ​ങ്കി​നെ പ​റ്റി​ച്ചെ​ടു​ത്ത​ത് 8 ല​ക്ഷം രൂ​പ

തൃ​പ്പൂ​ണി​ത്തു​റ: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ബാ​ങ്കി​ൽ​നി​ന്നും 8.5 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ ചേ​രൂ​ർ ന​ടു​ക്ക​ടി വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (53) സ്വ​ർ​ണം പൂ​ശി​യ വ​ള​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​ത് വി​ദ​ഗ്ധ​മാ​യി. ഉ​ര​ച്ചു നോ​ക്കി​യാ​ൽ മ​ന​സി​ലാ​കാ​ത്ത വി​ധം പ​ത്ത് ഗ്രാ​മി​ന്‍റെ വ​ള​യി​ൽ ഏ​ഴ് ഗ്രാം ​ചെ​മ്പും മൂ​ന്നു ഗ്രാം ​സ്വ​ർ​ണ​വും ചേ​ർ​ത്താ​ണ് നി​ർ​മി​ച്ചി​രു​ന്ന​ത്. ഇ​തു​കൊ​ണ്ടു ത​ന്നെ ബാ​ങ്കി​ൽ പ​ണ​യം വ​ച്ച​പ്പോ​ൾ അ​പ്രൈ​സ​ർ ഉ​ര​ച്ചു​നോ​ക്കി​യി​ട്ടും സം​ശ​യം തോ​ന്നി​യി​ല്ല. സം​ഭ​വ​ത്തി​ൽ മ​ണി​ക​ണ്ഠ​നെ​ക്കൂ​ടാ​തെ എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ട​യാ​ട്ടി വീ​ട്ടി​ൽ ജോ​ബി ജോ​സ​ഫ് (46), കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് പൊ​യ്യാ​റാ വീ​ട്ടി​ൽ റെ​ജി​ൻ ലാ​ൽ (33), എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ ബ്രാ​ഞ്ചി​ലാ​ണ് സ്വ​ർ​ണം പൂ​ശി​യ വ​ള​ക​ൾ പ​ണ​യം വ​ച്ച​ത്.ജോ​ബി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റി​ജി​ൻ ലാ​ൽ പ​രി​ച​യ​ക്കാ​ര​നാ​യ മ​ണി​ക​ണ്ഠ​നെ​ക്കൊ​ണ്ടാ​ണ് സ്വ​ർ​ണം പൂ​ശി​യ വ​ള​ക​ൾ നി​ർ​മി​ച്ച​ത്. പ​ണ​യ​മി​ട​പാ​ടി​ൽ ല​ഭി​ച്ച തു​ക​യി​ൽ​നി​ന്നും സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ന് ഓ​രോ വ​ള​യ്ക്കും 16,000 രൂ​പ…

Read More

സാം ​ഡേ​വി​ഡ് രാ​ജ്, ആ​ള് ചെ​റി​യ പു​ള്ളി​യ​ല്ല; ക​ഞ്ചാ​വ് ക​ച്ച​വ​ടും ഗു​ണ്ടാ​യി​സ​വു​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര​ക്കാ​രു​ടെ പേ​ടി സ്വ​പ​നം; ഒ​ടു​വി​ൽ എ​ക്സൈ​സി​ന്‍റെ വ​ല​യി​ൽ 

നെ​യ്യാ​റ്റി​ൻ​ക​ര : നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​യി​ലാ​യി. പ​ട്ടംകു​ള​ങ്ങ​ര ലൈ​നി​ൽ ഷാ​രോ​ൺ വി​ല്ല​യി​ൽ സാം ​ഡേ​വി​ഡ് രാ​ജ് (34) ആ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും 1.5 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്ത​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​വ​ച്ച​മ്പ​ലം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സാം ​ഡേ​വി​ഡ് രാ​ജി​നെ പി​ടി​കൂ​ടി​യ​ത്. കു​റ​ച്ച് ദി​വ​സ​മാ​യി ഇ​യാ​ൾ എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഗോ​പ​കു​മാ​ർ, ഷാ​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൂ​ജു, ടോ​ണി, അ​നീ​ഷ്, സ​തീ​ഷ്കു​മാ​ർ, സ്റ്റീ​ഫ​ൻ, ഡ്രൈ​വ​ർ സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

അവര്‍ പ്രണയത്തിലായിരുന്നു, പക്ഷേ വിവാഹം കഴിച്ചത് മറ്റൊരു യുവതിയെ! കഴിഞ്ഞദിവസം ഉടുമ്പന്‍ചോല ടൗണില്‍വച്ച് യുവതികള്‍ തമ്മില്‍ ഏറ്റുമുട്ടി; പിന്നെ നടന്നത്…

നെ​ടു​ങ്ക​ണ്ടം: ഭാ​ര്യ​യെ മ​ർ​ദി​ച്ച​ത് ചോ​ദ്യം​ചെ​യ്യാ​നെ​ത്തി​യ യു​വാ​വി​ന് മ​ർ​ദന​മേ​റ്റു. ഉ​ടു​ന്പ​ൻ​ചോ​ല ശി​ങ്കാ​രി​ക​ണ്ടം സ്വ​ദേ​ശി ശ​ര​ത്കു​മാ​ർ(29) നാ​ണ് പ​രു​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഇ​യാ​ളെ തേ​നി മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ങ്കാ​രി​ക​ണ്ടം രാ​ജ്ഭ​വ​ൻ ഭീ​മ​രാ​ജ​നെ​തി​രെ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ഭീ​മ​രാ​ജ​ന്‍റെ മ​ക​ൾ നി​ല​വും ശ​ര​ത്കു​മാ​റും ത​മ്മി​ൽ മു​ന്പ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ശ​ര​ത്കു​മാ​ർ പ്രി​യ​ദ​ർ​ശി​നി എ​ന്ന യു​വ​തി​യെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ര​ണ്ട് കു​ടും​ബ​ങ്ങ​ളും ത​മ്മി​ൽ പ​ല​ത​വ​ണ വാ​ക്കേ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ടു​ന്പ​ൻ​ചോ​ല ടൗ​ണി​ൽ പ്രി​യ​ദ​ർ​ശി​നി​യും നി​ല​വും ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഭീ​മ​രാ​ജ​നും ഭാ​ര്യ​യും നി​ല​വും ഭ​ർ​ത്താ​വും ശ​ര​ത്കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും പ്രി​യ​ദ​ർ​ശി​നി​യെ​യും ശ​ര​ത്കു​മാ​റി​ന്‍റെ അ​മ്മ​യെ​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യാ​ൻ ഭീ​മ​രാ​ജ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ശ​ര​ത്കു​മാ​റി​നെ ക​ന്പി​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രു​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഇ​നി ഡ്രൈ​വിം​ഗ് ലൈ​സ​ന്‍‍​സു​ക​ള്‍ വീ​ടു​ക​ളി​രു​ന്നു ല​ഭ്യ​മാ​ക്കാം;​ അ​ഴി​മ​തി​യി​ല്ലാ​ത്ത,  ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ജ​ന​സേ​വ​ന മു​ന്നേ​റ്റ​ത്തി​നൊ​രു​ങ്ങി  മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഇ​നി ഡി​ജി​റ്റ​ല്‍ വ​യ​ര്‍​ലെ​സ് സം​വി​ധാ​ന​ത്തി​ല്‍. ആ​ശ​യ വി​നി​മ​യം ഡി​ജി​റ്റ​ല്‍ വ​യ​ര്‍​ലെ​സ് സം​വി​ധാ​ന​ത്തി​ലാ​കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ജി​ല്ല​യാ​യും എ​റ​ണാ​കു​ളം മാ​റി. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ഗ​താ​ഗ​ത മ​ന്ത്രി ആന്‍റ​ണി രാ​ജു നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റ് ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണു പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ല്ലാം ഓ​ണ്‍​ലൈ​നാ​യി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ​ന്‍​സു​ക​ള്‍ വീ​ടു​ക​ളി​രു​ന്നു ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി സി​മു​ലേ​റ്റ​റു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. നി​ല​വി​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ടു​ക്കു​ന്ന​തി​ന് നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ഴി​മ​തി​ക്ക് അ​വ​സ​രം ഒ​രു​ക്കാ​തെ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ജ​ന​ങ്ങ​ള്‍​ക്കു സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. സേ​വ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക​യും വേ​ണം. ഇ​തി​നാ​യി കൂ​ടു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍…

Read More

ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യും ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു..! പ്രിയ കൂ​ട്ടു​കാ​ര​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ സ​ങ്ക​ട​ത്തി​ൽ സ്നേ​ഹി​ത​ൻ പ​ത്മ​നാ​ഭ അ​യ്യ​ർ

തി​രു​വ​ന​ന്ത​പു​രം: “ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യും ഞാ​ൻ താ​ണു​വി​നെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. പ​തി​വു വി​ശേ​ഷ​ങ്ങ​ളൊ​ക്കെ പ​ങ്കു​വ​ച്ചു. വൈ​കാ​തെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രു​മെ​ന്നും ത​മ്മി​ൽ കാ​ണാ​മെ​ന്നു പ​റ​ഞ്ഞാ​ണ് സം​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ന​ലെ വി​എ​സ്എ​സ്‌​സി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സു​ഹൃ​ത്ത് രാ​മ​കൃ​ഷ്ണ​നാ​ണ് ആ ​വാ​ർ​ത്ത വി​ളി​ച്ച​റി​യി​ച്ച​ത്…’ വി​ഖ്യാ​ത ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​ൻ താ​ണു പ​ദ്മ​നാ​ഭ​ന്‍റെ ആ​ത്മ​സു​ഹൃ​ത്തും സ​ഹ​പാ​ഠി​യു​മാ​യ എ​സ്. പ​ത്മ​നാ​ഭ അ​യ്യ​രു​ടെ വാ​ക്കു​ക​ൾ മു​റി​ഞ്ഞു. സ​ഹ​പാ​ഠി​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ന്ന് ക​ര​ക​യ​റാ​നാ​കെ അ​ദ്ദേ​ഹം അ​ൽ​പ​നേ​രം നി​ശ​ബ്ദ​നാ​യി. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ ക​ര​മ​ന ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ഒ​രേ ബ​ഞ്ചി​ലി​രു​ന്നാ​ണ് ഇ​രു​വ​രും പ​ഠി​ച്ച​ത്. താ​ണു പ​ത്മ​നാ​ഭ​ൻ ഊ​ർ​ജ​ത​ന്ത്ര​ത്തി​ന്‍റെ ഉ​ന്ന​തി​ക​ളി​ലേ​ക്ക് കു​തി​ച്ച​ത് ഇ​വി​ടെ നി​ന്നാ​യി​രു​ന്നു. മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച് വി​ശ്വ വി​ഖ്യാ​ത ശാ​സ്ത്ര​ജ്ഞ​നാ​യി മാ​റി​യ താ​ണു​വി​നെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ എ​ന്നും അ​ത്ഭു​ത​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ് പ​ത്മ​നാ​ഭ​ന്. ആ ​വാ​ക്കു​ക​ളി​ലേ​ക്ക്,ക​ണ​ക്കി​ലും ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ലും കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ അ​സാ​മാ​ന്യ അ​റി​വാ​യി​രു​ന്നു…

Read More

തി​യ​റ്റ​റി​ലി​രു​ന്ന് സി​നി​മ കാ​ണു​ന്ന​ത് ക്ലാ​സ്മു​റി​യി​ലി​രി​ക്കു​ന്ന​തു​പോ​ലെ; ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം സി​നി​മ​യു​ടെ ഗൃ​ഹ​പാ​ഠം മാ​ത്ര​മെ​ന്ന് ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍

പ​ത്ത​നം​തി​ട്ട: തി​യ​റ്റ​റി​ല്‍ ഇ​രു​ന്നു സി​നി​മ കാ​ണു​ന്ന​തു സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ ഇ​രു​ന്നു പ​ഠി​ക്കു​ന്ന​തു​പോ​ലെ​യാ​ണെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍. ക്യാ​പ്റ്റ​ന്‍ രാ​ജു അ​നു​സ്മ​ര​ണ ദി​ന​ത്തി​ല്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഒ​ടി​ടി പ്ലാ​റ്റ്‌​ഫോം സി​നി​മ​യു​ടെ ഗൃ​ഹ​പാ​ഠം മാ​ത്ര​മാ​ണെ​ന്നും ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ പ​റ​ഞ്ഞു. അ​ന​ശ്വ​ര ന​ട​ന്‍ ക്യാ​പ്റ്റ​ന്‍ രാ​ജൂ​വി​ന്‍റെ പു​ത്ത​ന്‍​പീ​ടി​ക നോ​ര്‍​ത്ത് സെ​ന്റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ ക​ല്ല​റ​യി​ല്‍ സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്യ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

Read More

വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല, മൊ​ഴി​യി​ല്‍ വൈ​രു​ധ്യം! പ​ന​മ​രം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; അ​ർ​ജു​നെ പോ​ലീ​സ് കു​ടു​ക്കി​യ​ത് ത​ന്ത്ര​പ​ര​മാ​യി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ..

ക​ൽ​പ്പ​റ്റ: പ​ന​മ​രം-​നെ​ല്ലി​യ​മ്പം കാ​വ​ട​ത്ത് റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പ​ക​ന്‍ പ​ദ്മാ​ല​യ​ത്തി​ല്‍ കേ​ശ​വ​ൻ (70), ഭാ​ര്യ പ​ദ്മാ​വ​തി (68) എ​ന്നി​വ​ര്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി അ​ർ​ജു​നെ പോ​ലീ​സ് കു​ടു​ക്കി​യ​ത് ത​ന്ത്ര​പ​ര​മാ​യി. ദ​മ്പ​തി​ക​ളു​ടെ അ​യ​ല്‍​വാ​സി​യാ​ണ് യു​വാ​വ്. മൊ​ഴി​യി​ല്‍ വൈ​രു​ധ്യം കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്‍​കാ​ല കു​റ്റ​വാ​ളി​ക​ള​ട​ക്കം മൂ​വാ​യി​ര​ത്തോ​ളം പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം മൊ​ബൈ​ല്‍ ഫോ​ണ്‍ കോ​ളു​ക​ളും പ്ര​ദേ​ശ​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും 150 ഓ​ളം സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. അ​ര്‍​ജു​ന​നെ​യും നേ​ര​ത്തേ ചോ​ദ്യം ചെ​യ്തി​രു​ന്നു. മൊ​ഴി​യി​ല്‍ വൈ​രു​ധ്യം ക​ണ്ട​തി​നാ​ല്‍ വീ​ണ്ടും ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കൈ​വ​ശം സൂ​ക്ഷി​ച്ച വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. മോ​ഷ​ണം ല​ക്ഷ്യ​മി​ട്ട് സം​ഭ​വ ​ദി​വ​സം സ​ന്ധ്യ​ക്കു വീ​ട്ടി​ല്‍ ക​യ​റി​ക്കൂ​ടി പൂ​ജാ​മു​റി​യി​ല്‍ പ​തു​ങ്ങി​യ അ​ര്‍​ജു​ന​നെ കേ​ശ​വ​ന്‍ കാ​ണാ​നി​ട​യാ​യി. ഇ​തേ​ത്തു​ട​ര്‍​ന്നു അ​ര്‍​ജു​ന്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ചു ദ​മ്പ​തി​ക​ളെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. അ​ര്‍​ജു​ന്‍ സ​ഹോ​ദ​ര​നൊ​പ്പ​മാ​ണ്…

Read More