കെ.കെ. അർജുനൻമുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ആരുമറിയാതെ ഇറങ്ങിപ്പോയ ഒരമ്മയെ കണ്ടെത്തി വീട്ടിലെത്തിച്ച പോലീസുകാരന്റെ കഥയാണിത്. മെഡിക്കൽ കോളജ് എസ്ഐ പി.പി. ബാബുവാണ് ഡ്യൂട്ടിക്കൊപ്പം മനുഷ്യത്വവും ചേർത്തുവച്ച് കേരള പോലീസിന് അഭിമാനമായത്. വാടാനപ്പിള്ളി ഇടശേരി സ്വദേശിനിയായ വീട്ടമ്മയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആകെയുള്ള മകൾ പനി ബാധിച്ച് ചാവക്കാട് ആശുപത്രിയിലുമായിരുന്നു. കൂടെയാരുമില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ആ അമ്മ ആരുമറിയാതെ കടന്നുകളഞ്ഞു. എന്നാൽ, വീട്ടിലേക്കു പോകാനുള്ള വഴിയറിയാതെയും മകളെ വിളിക്കാൻ ഫോണ്‍ നന്പർ അറിയാതെയും അവർ പെട്ടുപോയി.അപ്പോഴാണു മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്കു കില സ്റ്റോപ്പിനടുത്ത് ഒരു സ്ത്രീ ഇരിക്കുന്നുണ്ടെന്നും ഓർമയില്ലാത്തതു പോലെയാണ് അവർ പെരുമാറുന്നതെന്നും പറഞ്ഞൊരു ഫോണ്‍ വന്നത്. ഉടൻ എസ്ഐ പി.പി. ബാബു അവിടെയെത്തി ഇവരോടു കാര്യങ്ങൾ തിരക്കിയെങ്കിലും കൃത്യമായ മറുപടിയൊന്നുമുണ്ടായില്ല. വാടാനപ്പിള്ളി ഇടശേരിയാണ് സ്ഥലമെന്നു മാത്രം…
Read MoreDay: October 21, 2021
ഒരു മണിക്കൂര്‍ വെള്ളത്തിനു മുകളില്‍ പത്മാസനത്തില്‍ നിലകൊണ്ടു ! ലോകത്തെ അമ്പരപ്പിക്കുന്ന റെക്കോഡുമായി ഏഴുവയസ്സുകാരി…
അസാധ്യമായത് എന്ന് സാധാരണ ജനം വിശ്വസിക്കുന്ന കാര്യം ചെയ്യുന്നവരെ അസാധാരണ മനുഷ്യര്‍ എന്നു പറയാറുണ്ട്. നദിയ ബിനോയ് എന്ന ഏഴു വയസ്സുകാരി ഇത്തരത്തിലൊരാളാണ്. ഒരു മണിക്കൂര്‍ വെള്ളത്തിന് മുകളില്‍ ശ്വാസം പിടിച്ചു കിടക്കുന്ന ഫ്ലോട്ടിങ് പത്മാസനം ചെയ്താണ് നദിയ ലോകത്തെ ഞെട്ടിച്ചത്. നിരന്തരമായ പരിശീലനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒരു യോഗ മുറയാണ് ‘പ്ലാവിനി പ്രാണായാമം’ എന്നറിയപ്പെടുന്ന ഫ്ലോട്ടിങ് പത്മാസനം. നാല് വയസ്സുമുതല്‍ യോഗ പരിശീലിക്കുന്ന ഈ കൊച്ചു മിടുക്കി ഇപ്പോള്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റൊക്കോര്ഡ്സിലും ഇടം പിടിച്ചു. ബിനോയ് ജോണ്‍- നിമ്മി മാത്യു ദമ്പതികളുടെ മകളാണ് നദിയ. പിതാവ് ബിനോയി ജോണാണ് നദിയയെ യോഗ പരിശീലിപ്പിക്കുന്നത്. മയക്കു മരുന്നിന് അടിമപ്പെടുന്ന യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാദിയ ഈ അപൂര്‍വമായ യോഗമുറ പരിശീലിയ്ക്കുന്നത്. കൊല്ലം മണ്ണൂര്‍ ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ്…
Read Moreപ്രതിസന്ധികളോട് പൊരുതി ജയിച്ച അമ്മയ്ക്കും മകനും അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി
തൃശൂർ: പ്രതിസന്ധികളെ പൊരുതി തോല്പിച്ച് ഹയർസെക്കൻഡറി പരീക്ഷയിൽ വിജയം നേടിയ 68 കാരി ലില്ലി ആന്റണിക്കും മകൻ 39കാരൻ മനോജിനും അഭിനന്ദനം അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏറെ പ്രതിസന്ധികളെ നേരിട്ടാണ് തൃശൂർ ജില്ലയിലെ മുല്ലശേരി അന്നകര വടുക്കൂട്ട് വീട്ടിൽ ലില്ലി ആന്റണി സാക്ഷരതാ മിഷൻ ഹയർസെക്കൻഡറി രണ്ടാംവർഷ തുല്യതാ പരീക്ഷയും, മകൻ മനോജ് ഒന്നാം വർഷ തുല്യതാ പരീക്ഷയും എഴുതി പാസായത്. മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സാക്ഷരത തുല്യതാ പഠന കേന്ദ്രത്തിലെ പഠിതാക്കളാണ് ഇരുവരും.ശാരീരിക അവശതകൾമൂലം ഏഴാം ക്ലാസിൽ പഠനം നിർത്തിയതാണ് മനോജ്. അമ്മ ലില്ലിയുടെ പ്രോത്സാഹനത്തെതുടർന്ന് സാക്ഷരതാ മിഷൻ തുല്യതാ പഠനത്തിലൂടെ തന്നെ ഏഴാംതരവും പത്താംതരവും വിജയിച്ചു. മകൻ പ്ലസ് വണ്ണിനു ചേർന്നതോടെ, 1972-ൽ ഉയർന്ന മാർക്കോടെ എസ്എസ്എൽസി പാസായ ലില്ലിയും തുടർപഠനത്തിനു തയാറാകുകയായിരുന്നു. ഇരുവരും നിരവധി പേർക്കു പ്രചോദനമാണെന്ന്…
Read Moreവിദ്യാസമ്പന്നരായ മലയാളികൾ തട്ടിപ്പിൽ വീണ് കൊണ്ടേയിരിക്കുന്നു; കോടീശ്വരിയാകാൻ മണിപ്പൂർ ദമ്പതികൾക്ക് യുവതി നൽകിയത് 35 ലക്ഷം; തൃശൂരികാരിക്ക് പറ്റിയ അമളി ഇങ്ങനെ…
തൃശൂർ: ഡോക്ടർ ചമഞ്ഞ് ഫേസ് ബുക്കിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ കേസിൽ മണിപ്പൂർ സ്വദേശികളായ ദന്പതികളെ സിറ്റി സൈബർ പോലീസ് ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. സെർറ്റോ റുഗ്നേയ്ഹുയ് കോം, ഭർത്താവ് സെർറ്റോ റിംഗ്നൈതാംഗ് കോം എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തുള്ള ഡോക്ടർ ആണെന്നു പറഞ്ഞ് ഫേസ് ബുക്കിലൂടെ പരിചയം സ്ഥാപിച്ച ശേഷം വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പാക്കേജ് അയച്ച ശേഷം പാഴ്സൽ കന്പനിയിൽ നിന്നെന്ന വ്യാജേന ഇവർ തന്നെ ഫോണ്‍ ചെയ്യും. തുടർന്ന് പാഴ്സലിനകത്ത് സ്വർണവും വിദേശപണവും ആണെന്നു വിശ്വസിപ്പിച്ച് പ്രൊസസിംഗ് ഫീസ്, ഇൻഷ്വറൻസ്, നികുതി എന്നിവയ്ക്കുള്ള പണം അക്കൗണ്ടിലേക്ക് അയപ്പിക്കുന്നതാണ് ഇവരുടെ രീതി. പണം കൈപറ്റിയ ശേഷം വിദേശത്തുനിന്നും പാഴ്സൽ വഴി ഇന്ത്യയിലേക്കു പണം അയക്കുന്നതു നിയമവിരുദ്ധമാണെന്നും സംഭവം റിസർവ് ബാങ്കിനെയും പോലീസിനെയും അറിയിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു…
Read Moreഒരു സന്തോഷ വാര്‍ത്ത അറിയിക്കാനുണ്ടേയെന്ന് അനുക്കുട്ടി ! ആ സര്‍പ്രൈസ് കേട്ട് ആനന്ദപുളകിതരായി ആരാധകര്‍…
മിനിസ്ക്രീനില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍ എന്ന അനുക്കുട്ടി. സീരിയലുകളിലൂടെ അഭിനയജീവിതം തുടങ്ങിയ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയാണ്. പ്രമുഖ സീരിയലായ പാടാത്ത പൈങ്കിളിയില് നിന്ന് താരം അടുത്തിടെ പിന്മാറിയതും വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുന്ന താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയും നല്‍കാറുണ്ട്. അടുത്തിടെ താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ഒരു കാര്യം ആരാധകരെയാകെ സന്തോഷിപ്പിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലായിരുന്നു താരത്തിന്റെ ആ വെളിപ്പെടുത്തല്‍. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം അത് ഏതാണ് എന്നായിരുന്നു ഒരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഇതിന് അനുമോള്‍ മറുപടി നല്‍കിയത് അങ്ങനൊക്കെ ചോദിച്ചാ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷം ആണ് എന്നായിരുന്നു. അതേസമയം പിന്നെ നവംബര്‍ 23ന് ഒരു സന്തോഷ വാര്‍ത്തയുണ്ട് എന്നും അനുമോള്‍ പറയുന്നുണ്ട്. ഇതോടെ…
Read Moreസുമതിയെ വിശദമായി ചോദ്യം ചെയ്യണം; ഭർത്താവിനെ കഴുത്തറുത്ത് എന്തിനെന്നറിയണം; പ്രതിയായ ഭാര്യ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍
നെയ്യാറ്റിന്‍കര : വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കാണപ്പെട്ട വയോധികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് ഇന്നലെ വിട്ടുകൊടുത്തു. ചികിത്സയില്‍ കഴിയുന്ന ഭാര്യയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ആനാവൂര്‍ ഒലിപ്പുറം കാവുവിള വീട്ടില്‍ ജ്ഞാനദാസ് എന്ന ഗോപി (74) യെയാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. ഗോപിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് ഇന്നലെ വിട്ടുകൊടുത്തു. കൊലപാതക കൃത്യം നിര്‍വഹിച്ചത് താനാണെന്ന് ഡോക്ടറോട് വെളിപ്പെടുത്തിയ ഗോപിയുടെ ഭാര്യ സുമതി (66) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുന്നു. സുമതിയുടെ മൊഴി മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഈ മൊഴിപ്പകര്‍പ്പ് പോലീസിന് ലഭിച്ചിട്ടില്ല. ഭര്‍ത്താവിന്റെ അവസ്ഥയില്‍ മനംനൊന്ത് ചെയ്തതാകാമെന്നും കൃത്യം നിര്‍വഹിച്ച് സുമതി സ്വയംഹത്യയ്ക്കായി…
Read Moreഅതോടെ ഞാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതായിരുന്നു ! എന്നാല്‍ അയാളുടെ വാക്കുകള്‍ എനിക്ക് പ്രചോദനമായി; വെളിപ്പെടുത്തലുമായി ബാബുരാജ്…
വില്ലന്‍ വേഷങ്ങളിലൂടെ വന്ന് ആളുകളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് ബാബുരാജ്. പിന്നീട് കോമഡി വേഷങ്ങളിലൂടെയും സ്വഭാവനടനായും മിന്നിത്തിളങ്ങിയ താരം ഇതിനിടയ്ക്ക് സംവിധായകനുമായി. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ ചാനലിലെ ടോക് ഷോയില്‍ സംസാരിക്കവെ ബാബുരാജ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു സമയത്ത് താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതാണെന്നും പക്ഷേ തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ വാക്കുകള്‍ ആണ് തനിക്ക് വലിയ പ്രചോദനമായതെന്നുമാണ് ബാബുരാജ് പറയുന്നത്. ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ഒരു സമയത്ത് അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു. മിസ്റ്റര്‍ മരുമകന് എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു. ദിലീപ് ചെയ്യാമെന്നും പറഞ്ഞു. അവിടെ വച്ച് ഞാന്‍ ഉദയകൃഷ്ണ സിബി കെ തോമസിലെ ഉദയനോട് ചോദിച്ചു, ‘മച്ചാ നമ്മള്‍ക്ക് കൂടി ഇതില്‍ നല്ലൊരു…
Read Moreആരും വിശന്നിരിക്കരുത്; ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വിളമ്പി കോൺഗ്രസിന്റെ അന്നം പുണ്യം പ്രവർത്തകർ
നേമം: കനത്ത പേമാരിയിൽ വീടുകളിൽ വെള്ളം കയറിയതു കാരണം വെള്ളായണി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്ക് നബിദിനത്തിൽ മൂന്നുനേരം ഭക്ഷണം വിളമ്പി മാതൃകയായി കോൺഗ്രസിന്റെ അന്നം പുണ്യം പ്രവർത്തകർ. ക്യാമ്പിലെ അന്തേവാസികളുടെ സൗകര്യങ്ങൾ തിരക്കിയും, അവരോടൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്തു. ക്യാമ്പിലെ അന്തേവാസികൾ ആവശ്യപ്പെട്ടാൽ വീണ്ടും ഭക്ഷണം നൽകാൻ തയാറാണെന്ന് ഡിസിസി ജനറൽ സെക്രട്ടറിയും, അന്നം പുണ്യം ചെയർമാനുമായ വിൻസെന്റ് ഡി പോൾ അറിയിച്ചു. ഭക്ഷണ വിതരണത്തിന് വെള്ളായണി മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി ജയകുമാർ,കല്ലിയൂർ വിജയൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചിത്ര ദാസ്, സംസ്ഥാന നിർവാഹക സമിതിയംഗം അരുമാനൂർ സി.എസ് അരുൺ, നേതാക്കളായ വെള്ളായണി സമ്പത്ത്, സാജൂ, എ.സാജൻ, ചന്ദ്രമോഹൻ, അമ്പിളിക്കുട്ടൻ, എം.രവീന്ദ്രൻ, നതീഷ്, എം.എസ്. മിഥുൻ, മുകളൂർമൂല അനി, ജയച്ചന്ദ്രൻ നായർ,ബാലചന്ദ്രൻ, ഷീല, ശ്രീലത, റീജ, പഞ്ചായത്തംഗം മിനി, രാമൻനായർ എന്നിവർ നേതൃത്വം നൽകി.
Read Moreഇ ബുൾ ജെറ്റിന് തിരിച്ചടി;സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ല; രജിസ്ട്രേഷൻ റദ്ദാക്കിയതിന് എതിരായ ഹർജി തള്ളി
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്ന പേരില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരേ ട്രാവല്‍ വ്ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന് വര്‍ഗീസും സഹോദരന് ലിബിന് വര്‍ഗീസും നല്കിയ ഹര്‍ജി ജസ്റ്റീസ് സതീഷ് നൈനാനാണ് തള്ളിയത്. ടെമ്പോ ട്രാവലര്‍ കാരവാനാക്കി രൂപം മാറ്റിയാണ് ഇവര്‍ യാത്ര നടത്തിയിരുന്നത്. അനധികൃതമായി വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയതു കണ്ടെത്തിയ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു. അനധികൃതമായി നിരവധി ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ചതും ടയര്‍ സ്പേസില്‍ മാറ്റം വരുത്തിയതും നമ്പര്‍ പ്ലേറ്റില്‍ വ്യതിയാനം വരുത്തിയതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍…
Read Moreമകനെ ഒന്നുകാണാൻ ഷാരൂഖ് മന്നത്തിൽനിന്ന് പുറത്തിറങ്ങി; കുടിക്കാഴ്ച മിനിറ്റുകൾ മാത്രം; മകന്റെ അറസ്റ്റിനെ തുടർന്ന് വീടിന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു ഷാരൂഖ്
മുംബൈ: മയക്കുമരുന്ന് കേസിൽ മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ എത്തി. വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖ് ജയിലിലെത്തിയത്. ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു സന്ദർശനം. ഉടൻതന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തു. ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ കഴിഞ്ഞ മൂന്നാഴ്ചയായി മുംബൈ ആർതർ റോഡ് ജയിൽ വിചാരണ തടവുകാരനായി കഴിയുകയാണ്. ഇതിനിടെ, ലഹരിമരുന്ന് കേസുകൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേകകോടതി ആര്യന് ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്യന്റെ അഭിഭാഷകർ. ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മർച്ചന്റ്, ഫാഷൻ മോഡൽ മുൺ മുൺ ധമാച്ചേ എന്നിവരുടെ ജാമ്യാപേക്ഷയും വിചാരണക്കോടതി നിരാകരിച്ചിരുന്നു. നിരോധിത ലഹരിമരുന്നുകളുമായി കഴിഞ്ഞ മൂന്നിനാണു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രതികളെ അറസ്റ്റ്ചെയ്തത്. ആര്യന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖ് മന്നത്തിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല.
Read More