ഭൂമിയിലെ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും അവയുടെ ആവാസ വ്യവസ്ഥകളും ചേർന്ന സന്പന്നതയാണു ജൈവവൈവിധ്യം. ജൈവവൈവിധ്യത്തെക്കുറിച്ച് സാധാരണക്കാർക്ക് ഒരു സംശയമുണ്ടായേക്കാം. ഇത്രയൊക്കെ പറയാൻ മാത്രം ഇതെന്താണ്? ഒന്നോ രണ്ടോ ജീവികളുടെ വംശനാശം നമ്മുടെ പ്രകൃതിക്ക് എന്തു കുഴപ്പമാണുണ്ടാക്കാൻ പോകുന്നത്? ഇതു നമ്മുടെ ജീവിതത്തെ ബാധിക്കുമോ? ഒരു പാരിസ്ഥിതിക സമൂഹത്തിന്റെ പ്രവർ ത്തനത്തെയും വൈവിധ്യത്തെയും ബാധിക്കുന്ന ഒരു പ്രത്യേക ജീവിയുടെ നഷ്ടം ഒരു ആവാസവ്യവസ്ഥ ജീർണിക്കാൻ കാരണമായേക്കാം. ഒരു ആവാസവ്യവസ്ഥയെ ഒരു വിമാനത്തോടുപമിച്ച പോൾ എർലിച്ചിന്റെ റിവറ്റ് പോപ്പർ സിദ്ധാന്തം ആവാസവ്യവസ്ഥയെ കൂടുതൽ മനസിലാക്കാൻ ഉപകരിക്കും. നിരവധി റിവറ്റുകൾ കൊണ്ടാണ് വിമാനത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളത്. ആവാസവ്യവസ്ഥയിലെ സ്പീഷീസുകളായി ഇവയെ കണക്കാക്കാം. വിമാനത്തിന് ഘടനാപരമായി നിർണായകമായ ഭാഗത്തുള്ള റിവറ്റുകൾ നഷ്ടപ്പെട്ടാൻ വിമാനം വേഗം നിലംപതിക്കും. മറ്റുള്ള ഭാഗങ്ങൾ നശിച്ചാൽ സാവധാനം വിമാനം തകരും. ഇതുപോലെ തന്നയാണു നമ്മുടെ ആവാസവ്യവസ്ഥയും. ജൈവവൈവിധ്യത്തിന്റെ…
Read MoreDay: January 6, 2022
പഹയാ ബല്ലാത്ത ധൈര്യം തന്നെ അനക്ക് ! കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ ‘പച്ചത്തെറി’ ! എഴുതിയവനെ പൊക്കാന്‍ കൂട്ട കൈയക്ഷര പരിശോധന…
വിദേശഭാഷാ ചിത്രങ്ങള്‍ കണ്ടാല്‍ തലപോകുന്ന നാടാണ് ഉത്തരകൊറിയ. അങ്ങനെയിരിക്കെ ഉത്തരകൊറിയന്‍ ഏകാധിപതി കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ തെറിയെഴുതിയാലത്തെ അവസ്ഥ എന്താകും ? ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യോങ് യാങ്ങിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാന്‍ കൈയക്ഷര പരിശോധന നടത്തുകയാണ് ഉത്തരകൊറിയന്‍ അധികാരികള്‍. ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ ഡിസംബര്‍ 22-നാണ് നഗരത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കിങ്ജോങ് ഉന്നിനെ അസഭ്യഭാഷയില്‍ അഭിസംബോധന ചെയ്യുന്ന ചുവരെഴുത്തില്‍ ഉന്‍ കാരണം ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുവരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു. എന്നാല്‍ ചുവരെഴുത്ത് നടത്തിയയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം. ഇതിനായി വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്പിളുകള്‍ ശേഖരിക്കുകയാണ് ഉദ്യോഗസ്ഥര്‍.…
Read Moreഅവര്‍ ബന്ധുക്കളാണ്! ‘നാടൻ കുറുവസംഘം’ റിമാൻഡിൽ! രാത്രി അടിവസ്ത്രം മാത്രം ധരിച്ച് തലക്കെട്ട് കെട്ടി കുറുവാസംഘത്തിന്റെ മോഡലിലായിരുന്നു മോഷണം
മുഹമ്മ: കുറുവ സംഘമെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ നാടൻ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്.എന്‍ പുരം കാര്ത്തുവെളി ദീപു(22), കഞ്ഞിക്കുഴി എട്ടാം വാര്‍ഡില്‍ കൂട്ടേഴത്ത് വീട്ടില്‍ അരുൺ (ജിത്ത് -18) എന്നിവരും ഒരു 16 കാരനുമാണ് പിടിയിലായത്. മാരാരിക്കുളം, അര്‍ത്തുങ്കല്‍,ആലപ്പുഴ സൗത്ത്, കണ്ണമാലി പോലീസ് സ്റ്റേഷനുകളിലായി ഏഴ് മോഷണക്കേസുകളിലെ പ്രതികളാണിവർ. കൂറ്റുവേലിയിലെ വളര്‍ത്തുമത്സ്യം വില്പന കേന്ദ്രത്തില്‍ നിന്ന് തിലോപ്പിയ മോഷ്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. പതിനൊന്നാം മൈലില്‍ പുലര്‍ച്ചെ വീട്ടമ്മയുടെ മാല പറിച്ചെടുത്ത കേസിലും ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച കേസിലും പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുകളിലാണ് കണ്ണമാലിയിലും കുത്തിയതോട്ടിലുമെത്തി സ്വർണമാല തട്ടിയെടുത്തത്. രാത്രി അടിവസ്ത്രം മാത്രം ധരിച്ച് തലക്കെട്ട് കെട്ടി കുറുവാസംഘത്തിന്റെ മോഡലിലായിരുന്നു മോഷണം. സമൂഹ മാധ്യമങ്ങളില്‍ വൈറലായ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ്…
Read Moreമനുഷ്യജീവന് തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല ! ബിന്ദു അമ്മിണി ബീച്ചില്‍ വച്ച് ആക്രമിക്കപ്പെട്ട സംഭവത്തെപ്പറ്റി കുറിപ്പ്…
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കോഴിക്കോട് ബീച്ചില്‍വെച്ച് ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. തുടര്‍ച്ചയായി ബന്ദു അമ്മിണിക്ക് എതിരെ അക്രമം നടക്കുകയാണ്. ബീച്ചില്‍ വെച്ച് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. മനുഷ്യജീവന് വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ശാരദക്കുട്ടിയുടെ കുറിപ്പ് ഇങ്ങനെ… നിരന്തരം ബിന്ദു അമ്മിണി തെരുവില്‍ ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ എത്ര ക്രൂരമായാണ് ലംഘിക്കപ്പെടുന്നത്. ഒരു സ്ത്രീയും തെരുവിലിങ്ങനെ ആക്രമിക്കപ്പെട്ടു കൂടാ. വഴിയരികിലെ സ്ലാബിലേക്ക് കഴുത്തടിക്കുന്ന വിധത്തില്‍ വീഴ്ത്തിയാണ് അക്രമി അവരെ ഉപദ്രവിക്കുന്നത്. ഉള്ളൊന്നു കിടുങ്ങി കണ്ടപ്പോള്‍ തന്നെ. ഇന്നത്തെ അക്രമിയെ പിടികൂടിയതു കൊണ്ടു മാത്രമായില്ല. സ്ത്രീസുരക്ഷ സെമിനാര്‍ മുറികളിലെ ചര്‍ച്ചാ വിഷയം മാത്രമാകരുത്. സമം എന്നാല്‍ സമം എന്നായിരിക്കണം അര്‍ഥം. മനുഷ്യജീവന് വിലപ്പെട്ടതാണ്. അതിങ്ങനെ തെരുവിലിട്ട് തല്ലിത്തീര്‍ക്കാനുള്ളതല്ല. ശക്തമായി…
Read Moreമരിക്കുമ്പോൾ ആരാണെങ്കിലും ഖേദം പ്രകടിപ്പിക്കും, അതൊരു മര്യാദ മാത്രം; പി.ടി തോമസിനെ വിമർശിച്ച് എം.എം മണി
തൊടുപുഴ: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിനെ വിമർശിച്ച് മുൻമന്ത്രിയും എംഎൽഎയുമായ എം.എം മണി. സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച ഒരാളില്ലെന്നായിരുന്നു മണിയുടെ വിമർശനം. മരിക്കുമ്പോൾ ആരാണെങ്കിലും ഖേദം പ്രകടിപ്പിക്കുമെന്നും അതൊരു മര്യാദ മാത്രമാണെന്നും മണി പറഞ്ഞു. ഇടുക്കിയില്‍ സിപിഎം പാര്‍ട്ടി പരിപാടിയിലായിരുന്നു മണിയുടെ വിമർശനം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ ദ്രോഹിച്ച ആളാണ് പി.ടി തോമസ്. അതൊന്നും മറക്കാന്‍ പറ്റില്ല. മരിച്ചുകഴിയുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദ മാത്രമാണ്. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി തോമസും ചേര്‍ന്നാണ് തന്റെ പേരില്‍ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോള്‍ പുണ്യവാളനാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും മണി തുറന്നടിച്ചു.
Read Moreപ്രളയം തകർക്കാത്ത മനുഷ്യത്വം റോബിനു കൈത്താങ്ങായി! അലറിപ്പാഞ്ഞെത്തിയ മലവെള്ളത്തിന് മുന്‍പിൽനിന്നും രക്ഷിച്ചത് മൂന്ന് ജീവനുകള്‍…
എരുമേലി: അലറിപ്പാഞ്ഞെത്തിയ മലവെള്ളത്തിന് മുന്‍പിൽനിന്നും മൂന്നു ജീവനുകൾ രക്ഷിക്കുന്നതിനിടെ നഷ്ടമായ സ്വന്തം ജീവിതമാർഗം റോബിന് തിരികെനൽകി നാടിന്റെ സ്നേഹാദരം. പമ്പാവാലി സ്വദേശി പുതിയത്ത് റോബിൻ തോമസിനാണ് പുതുവർഷത്തിൽ നാടിന്റെ കരുതൽ പുതുവെളിച്ചം നൽകുന്നത്. ഒക്ടോബറിലുണ്ടായ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമാണ് റോബിന് തന്റെ ഏക വരുമാന മാർഗമായ ഓട്ടോറിക്ഷ നഷ്ടപ്പെടുന്നത്. നിനച്ചിരിക്കാത്ത നേരത്ത് മിന്നൽവേഗത്തിലെത്തിയ പ്രളയംമൂലം അപകടത്തിൽപ്പെട്ടുപോയ അയൽവീട്ടിലെ മൂന്നു സ്ത്രീകളെയും അവരുടെ കുട്ടികളെയും സ്വന്തം ജീവൻ പണയപ്പെടുത്തി റോബിൻ രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ പാഞ്ഞുവന്ന മലവെള്ളത്തിൽ വീടിനു മുന്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഒലിച്ചുപോയി. തലയ്ക്കു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതോടെ കഠിനമായ ജോലികൾ ചെയ്യുന്നതിൽ ഡോക്ടർമാരുടെ വിലക്കുകൂടി ആയതോടെ പ്രതിസന്ധികൾ മുട്ടിവിളിച്ച റോബിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് പ്രതീക്ഷയുടെ കൈത്തിരി തെളിച്ചു വന്നത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും കേരള കോൺഗ്രസ് – എം എരുമേലി മണ്ഡലം കമ്മിറ്റിയുമാണ്. പ്രളയ മേഖലയിൽ…
Read Moreശ്രീലങ്കൻ താരം രജപക്സെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
കൊളംബോ: ശ്രീലങ്കയുടെ ഇടംകൈയ്യന്‍ ബാറ്റര്‍ ഭനുക രജപക്സ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിര മിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് മതിയാക്കുന്നതെന്ന് 30 കാരനായ രജപക്സ വ്യക്തമാക്കി. 2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 മത്സരത്തിലൂടെയാണ് രജപക്സ ശ്രീലങ്കൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 18 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 26.66 ശരാശരിയിൽ 320 റൺസാണ് സമ്പാദ്യം. ഉയര്‍ന്ന സ്കോർ 77 ആണ്. ശ്രീലങ്കൻ ജഴ്സിയിൽ അഞ്ച് ഏകദിനം മാത്രമാണ് രജപക്സെ കളിച്ചത്. ആകെ 89 റണ്‍സ് നേടി. 65 റണ്‍സാണ് ഉയര്‍ന്ന സ്കോർ.
Read Moreവാക്സിനെടുത്തില്ലെങ്കിൽ വരേണ്ട; ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്ട്രേലിയ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിനെത്തിയ ലോക ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്ട്രേലിയ. വാക്സിൻ എടുത്തില്ലെന്ന കാരണത്താലാണ് ജോക്കാവിച്ചിന് പ്രവേശനം നിഷേധിച്ചത്. ലോക ഒന്നാം നമ്പർ താരത്തിനും എല്ലാവരെയും പോലെ നിയമങ്ങൾക്ക് വിധേയമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. കോവിഡ് വാക്സിനേഷനിൽനിന്ന് പ്രത്യേക ഇളവ് ഉണ്ടെന്നു വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്യതയില്ലാത്തതിനാൽ സെർബിയൻ താരത്തെ മെൽബണ്‍ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. വിസ റദ്ദാക്കിയതിനാൽ താരത്തെ ഉടനെ തന്നെ സെർബിയയിലേക്ക് മടക്കി അയക്കും. അതേസമയം, ജോക്കോവിച്ചിനോട് കാണിച്ചത് മോശം പെരുമാറ്റമെന്ന് സെർബിയ പ്രതികരിച്ചു. ഓസ്ട്രേലിയൻ ഓപ്പണിനെത്തുന്ന കളിക്കാരും സ്റ്റാഫുകളും കോവിഡ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ജോക്കോവിച്ച് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. എന്നാൽ കോവിഡ് മാനദണ്ഡങ്ങളിൽ മുന്‍പ് ഇളവ് അനുവദിച്ചിരുന്നെങ്കിലും ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ഓസ്ട്രേലിയൻ സർക്കാർ.…
Read Moreപുതിയ രൂപത്തിലും പുതിയ ഭാവത്തിലും ! കിമ്മിന് ഇത് എന്തുപറ്റി..? ഞെട്ടിക്കുന്ന മാറ്റം, ചിന്തകൾ കനത്തു; കിമ്മിന്റെ ആരോഗ്യത്തെ കുറിച്ചും ഊഹാപോഹങ്ങള്‍
പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മെലിഞ്ഞു. കൊറിയ വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിൽ എത്തിയപ്പോഴാണ് പുതിയ രൂപത്തിലും ഭാവത്തിലും കിം ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തരകൊറിയൻ നേതാവിന് കുറഞ്ഞത് 20 കിലോഗ്രാം കുറഞ്ഞതായാണ് സൂചനകൾ. കിമ്മിന്റെ ചിന്തകൾ കനത്തതായും ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, കിമ്മിന്റെ ആരോഗ്യത്തെ കുറിച്ചും ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. അദ്ദേഹത്തിന് ഹൃദ്രോഗമുണ്ടെന്നും ഇതാണ് പൊതുരംഗത്തുള്ള പ്രത്യക്ഷപെടൽ കുറയുന്നതെന്നുമാണ് പ്രചാരണം.
Read Moreമോശം കാലാവസ്ഥ! കപ്പൽ മുങ്ങി; 11 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷിച്ചു; ഒമാനിലെ സോഹാർ തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പൽ
ടെഹ്റാൻ: മോശം കാലാവസ്ഥയെ തുടർന്ന് ഒമാനിലേക്കുള്ള യാത്രാമധ്യേ മുങ്ങിയ കപ്പലിൽ നിന്ന് 11 ഇന്ത്യൻ നാവികരെ ഇറാൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഒമാനിലെ സോഹാർ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പൽ ശക്തമായ കാറ്റും സാങ്കേതിക പ്രശ്നങ്ങളും മൂലം ഇറാനിയൻ കടലിലൂടെ വഴിതിരിച്ച് വിടുകയായിരുന്നു. തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഗബ്രിക്ക് ജില്ലയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിന് അഭിമുഖമായി എത്തിയപ്പോൾ കപ്പൽ മുങ്ങുകയായിരുന്നു. കപ്പലിൽ പഞ്ചസാര യാണ് കടത്തിയിരുന്നത്. കപ്പൽ ജീവനക്കാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ജാസ്ക് കൗണ്ടി (സൗത്ത്) ആക്ടിംഗ് ഗവർണർ അലി മെഹ്റാനി അറിയിച്ചു. മോശം കാലാവസ്ഥ തെക്കൻ ഇറാനെ മാത്രമല്ല, ഗൾഫിലെ അറബ് രാജ്യങ്ങളെയും അടുത്ത ദിവസങ്ങ ളിൽ ബാധിച്ചു. നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
Read More