ഇ​ക്കാ ത​ന്നെ..! മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പോ​യി​ട്ടുണ്ട്; ​ പ​ക്ഷെ ദി​ലീ​പി​ന്‍റെ വി​ഐ​പി താ​ന​ല്ലെ​ന്ന് വ്യ​വ​സാ​യി മെ​ഹ​ബൂ​ബ്

കോ​ട്ട​യം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ പ​രാ​മ​ർ​ശി​ച്ച വി​ഐ​പി താ​ന​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി രം​ഗ​ത്ത്. വ്യ​വ​സാ​യി​യാ​യ മെ​ഹ​ബൂ​ബ് ആ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ന​ൽ​കി​യ​ത്. ദേ ​പു​ട്ടി​ന്‍റെ ഖ​ത്ത​റി​ലെ ശാ​ഖ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. വീ​ട്ടി​ൽ ന​ടി കാ​വ്യ മാ​ധ​വ​നും അ​ച്ഛ​നും അ​മ്മ‍​യും ഉ​ണ്ടാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പി​ന​യോ സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ​യോ അ​റി​യി​ല്ല. ഇ​ക്കാ എ​ന്നാ​ണ് ദി​ലീ​പ് ത​ന്നെ വി​ളി​ക്കു​ന്ന​തെ​ന്നും മെ​ഹ​ബൂ​ബ് വ്യ​ക്ത​മാ​ക്കി. ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ ക​ണ്ടി​ട്ടി​ല്ല. അ​യാ​ൾ ആ​രാ​ണെ​ന്ന് പോ​ലും അ​റി​യി​ല്ല. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രും ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ല. നു​ണ​പ​രി​ശോ​ധ​ന​യോ ശ​ബ്ദ​പ​രി​ശോ​ധ​ന​യോ പോലുള്ള എ​ന്ത് അ​ന്വേ​ഷ​ണ​ത്തോ​ട് വേ​ണ​മെ​ങ്കി​ലും സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ​രു മ​ന്ത്രി​യു​മാ​യും അ​ടു​ത്ത ബ​ന്ധ​മി​ല്ല. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പ് ത​ന്നോ​ട് ഒ​ന്നും ച​ർ​ച്ച…

Read More

മ​യി​ലി​നെ ഒ​രി​ക്ക​ലും ക​റി വെ​ക്കി​ല്ല! ഒ​ട്ട​ക​ത്തെ നി​ര്‍​ത്തി പൊ​രി​ച്ച് ഫി​റോ​സ് ചു​ട്ടി​പ്പാ​റ; വീ​ഡി​യോ വൈ​റ​ൽ

ഒ​ട്ട​ക​ത്തെ നി​ര്‍​ത്തി പൊ​രി​ച്ച് ഫു​ഡ് വ്‌​ലോ​ഗ​ര്‍ ഫി​റോ​സ് ചു​ട്ടി​പ്പാ​റ. ഷാ​ർ​ജ​യി​ലെ​ത്തി​യാ​ണ് ഒ​ട്ട​ക​ത്തെ പൊ​രി​ച്ച​ത്. ചു​ട​നാ‌​യി ഒ​ട്ട​ക​ത്തെ വാ​ങ്ങു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ആ​രാ​ധ​ക​രു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് സ​ഹാ​യി ര​തീ​ഷി​നെ​യും ഒ​പ്പം കൂ​ട്ടു​ന്ന​താ​യും ഫി​റോ​സ് വീ​ഡി​യോ​യ​യി​ല്‍ പ​റ​യു​ന്നു​ണ്ട്. ഇ​ത്ത​വ​ണ ദു​ബാ​യി​യി​ല്‍ പോ​കു​ന്ന​ത് ഒ​ട്ട​ക​ത്തെ നി​ര്‍​ത്തി​പൊ​രി​ച്ച് അ​വി​ടെ​യു​ള്ള പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് കൊ​ടു​ക്ക​നാ​ണെ​ന്നും ഇ​വി​ടെ കി​ട്ടാ​ത്ത ഒ​രു​പാ​ട് സാ​ധ​ന​ങ്ങ​ള്‍ ദു​ബാ​യി​ലു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് അ​വി​ടെ പോ​യി വീ​ഡി​യോ ചെ​യ്യു​ന്ന​തെ​ന്നും കൂ​ട്ട​ത്തി​ല്‍ എ​ക്‌​സ്‌​പോ കൂ​ടി സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ണ്ടെ​ന്നും ദു​ബൈ, ഷാ​ര്‍​ജ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ പോ​യാ​ണ് വീ​ഡി​യോ ചെ​യ്യു​ന്ന​തെ​ന്നും ഫി​റോ​സ് വീ​ഡി​യോ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. മു​ന്‍​പ് മ​യി​ലി​നെ ക​റി വ​യ്ക്കാ​ന്‍ പോ​യ​പ്പോ​ള്‍ വ​ലി​യ വി​വാ​ദ​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന​ത്. മ​യി​ലി​നെ വാ​ങ്ങി​യെ​ങ്കി​ലും പി​ന്നാ​ലെ അ​ത് ഷേ​യ്ക്കി​ന് സ​മ്മാ​നി​ച്ച് കോ​ഴി​ക്ക​റി വ​ച്ചാ​ണ് ഫി​റോ​സ് അ​ന്ന് ദു​ബാ​യി​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത്. നാ​ട്ടി​ൽ മ​യി​ലി​നെ തൊ​ടു​ക​യോ പി​ടി​ക്കു​ക​യോ ചെ​യ്താ​ൽ പ്ര​ശ്ന​മാ​ണ്. അ​തി​നാ​ലാ​ണ് ദു​ബാ​യി​ൽ വെ​ച്ച്…

Read More

പു​ഷ്പ​യോ​ടു​ള്ള നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി.. കൂ​ടു​ത​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​ൻ ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു; ആരാധകരോട് നന്ദിയറിയിച്ച്  രശ്മിക

അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​യ പു​ഷ്പ എ​ന്ന ചി​ത്ര​ത്തി​ന് ഭാ​ഷാ​വ്യ​ത്യാ​സ​മി​ല്ലാ​തെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി തി​ള​ങ്ങി​യ ര​ശ്മി​ക മ​ന്ദാ​ന​യെ​യും പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ സി​നി​മ​യ്ക്ക് കി​ട്ടി​യ ല​ഭി​ച്ച എ​ല്ലാ പി​ന്തു​ണ​യ്ക്കും സ്നേ​ഹ​ത്തി​നും ര​ശ്മി​ക ആ​രാ​ധ​ക​രോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ്. ട്വി​റ്റ​ര്‍, ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് താ​രം ന​ന്ദി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പു​ഷ്പ​യോ​ടു​ള്ള നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി.. കൂ​ടു​ത​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​ൻ ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു. ഞ​ങ്ങ​ൾ നി​ങ്ങ​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കു​ന്നു. പു​ഷ്പ 2 മി​ക​ച്ച​തും വ​ലു​തു​മാ​യി​രി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ചി​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് ര​ശ്മി​ക​യു​ടെ പോ​സ്റ്റ്. പു​ഷ്പ: ദി ​റൈ​സ് – ഭാ​ഗം 1 എ​ന്ന പേ​രി​ൽ ആ​ദ്യ​ഭാ​ഗം നി​രൂ​പ​ക പ്ര​ശം​സ​യും വാ​ണി​ജ്യ വി​ജ​യ​വും നേ​ടി​യി​രു​ന്നു. പു​ഷ്പ 2: ദ ​റൂ​ൾ​സ് എ​ന്ന ര​ണ്ടാം ഭാ​ഗം ഈ ​വ​ർ​ഷം ത​ന്നെ…

Read More

വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് കണ്ടെത്തിയ സംഭവം; അമ്മയും മകനും  ചേർന്ന് കൊലനടത്തിയത് സ്വർണത്തിനു വേണ്ടി; ആസൂത്രിത കൊലപാതക കഥകേട്ട് ഞെട്ടി  നാട്ടുകാർ

വി​ഴി​ഞ്ഞം: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ത​ട്ടി​ൻ​പു​റ​ത്ത് സൂ​ക്ഷി​ച്ച സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ്. കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ വീ​ട്ട​മ്മ​യെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മു​ല്ലൂ​ർ ശാ​ന്താ​സ​ദ​ന​ത്തി​ൽ ശാ​ന്ത​കു​മാ​രി (75) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് സ​മീ​പ​ത്തെ വീ​ടി​ന്‍റെ ത​ട്ടി​ൻ​പു​റ​ത്ത് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ന്ത​കു​മാ​രി​യു​ടെ അ​യ​ൽ​പ​ക്ക​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്നു റ​ഫീ​ക്കാ ബീ​വി(50), മ​ക​ൻ ഷ​ഫീ​ഖ്(23), സു​ഹൃ​ത്ത് അ​ൽ അ​മീ​ൻ(26) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വീ​ടി​ന്‍റെ ത​ട്ട് പൊ​ളി​ച്ച് പോ​ലീ​സ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നും പ​ത്തി​നു​മി​ട​യ്ക്കാ​ണ് ശാ​ന്ത​കു​മാ​രി കൊ​ല​ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ങ്ങ​ൾ താ​മ​സം മാ​റു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ൾ ശാ​ന്ത​കു​മാ​രി​യെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു പ​വ​നോ‍​ളം ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​ൻ വേ​ണ്ടി ശാ​ന്ത​കു​മാ​രി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ‍​ണ് പോ​ലീ​സ് നി​ഗ​മ​നം. പി​ന്നീ​ട് മൃ​ത​ദേ​ഹം ത​ട്ടി​ൻ​പു​റ​ത്ത് ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടാ​ന്പി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന്‍റെ സ​മീ​പ​ത്ത്…

Read More

നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ തെളിവെടുപ്പ് പൂർത്തിയായി; പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​സ​വ​ വാ​ർ​ഡി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടിക്കൊ ണ്ടു പോ​യ കേ​സി​ലെ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത ക​ള​മ​ശേ​രി സ്വ​ദേ​ശി​നി നീ​തു രാ​ജ് (30) നെ ​ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത പ്ര​സ​വ​വാ​ർ​ഡ്, ഡോ​ക്ട​ർ​മാ​രു​ടെ കോ​ട്ടും സ്റ്റെ​ത​സ്കോ​പും വാ​ങ്ങി​യ ക​ട, താ​മ​സി​ച്ച ഹോ​ട്ട​ൽ, ന​വ​ജാ​ത ശി​ശു​വി​നു പോ​ഷ​കാ​ഹാ​രം വാ​ങ്ങി​യ ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റ്് മു​ന്പാ​കെ പ്ര​തി​യെ എ​ത്തി​ച്ചു ഇ​വ​ർ ത​ന്നെ​യാ​ണോ​യെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി. തെ​ളി​വെ​ടു​പ്പ് പൂ​ർ​ണ​മാ​യ​തി​നാ​ൽ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​റി​ന് കു​മ​ളി വ​ണ്ടി​പ്പെ​രി​യാ​ർ വ​ലി​യ ത​റ​യി​ൽ ശ്രീ​ജി​ത് അ​ശ്വ​തി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടു…

Read More

മ​ന​സ് ക​മ്പോ ക​ല്ലോ അ​ല്ല; ധീ​ര​ജി​ന്‍റെ വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നു​ണ്ട്; ധീ​ര​ജ് മ​രി​ച്ച ഉ​ട​ൻ ശ​വ​കു​ടീ​രം കെ​ട്ടാ​ൻ സ്ഥ​ലം വാ​ങ്ങി ആ​ഘോ​ഷ​മാ​ക്കാ​ൻ ശ്രമിച്ചവരാണ് സിപിഎമ്മെന്ന് സുധാകരൻ

  തി​രു​വ​ന​ന്ത​പു​രം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ ധീ​ര​ജി​ന്‍റെ മ​ര​ണ​ത്തി​ൽ താ​ൻ ദു​ഖി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നും ധീ​ര​ജി​ന്‍റെ വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നു​ണ്ടെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ത​ന്‍റെ മ​ന​സ് ഇ​രു​മ്പോ ക​മ്പോ അ​ല്ല. ധാ​രാ​ളം മ​നു​ഷ്യ​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സാ​ധാ​ര​ണ കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ് താ​നെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ധീ​ര​ജി​ന്‍റെ കു​ടും​ബ​ത്തെ ത​ള്ളി​പ്പ​റ​യി​ല്ല. സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ടി​യ​ത്തി​ന്‍റെ ഇ​ര​യാ​ണ് ധീ​ര​ജ്. മ​ര​ണം ന​ട​ന്ന​പ്പോ​ൾ തി​രു​വാ​തി​ര ന​ട​ത്തി പി​ണ​റാ​യി​യെ പു​ക​ഴ്ത്തി. ധീ​ര​ജ് മ​രി​ച്ച ഉ​ട​ൻ ശ​വ​കു​ടീ​രം കെ​ട്ടാ​ൻ സ്ഥ​ലം വാ​ങ്ങി ആ​ഘോ​ഷ​മാ​ക്കാ​ൻ സി​പി​എം ശ്ര​മി​ച്ചു​വെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ധീ​ര​ജി​നെ കു​ത്തി​യ​താ​രാ​ണെ​ന്ന് ദൃ​സാ​ക്ഷി​ക​ള്‍​ക്ക് പ​റ​യാ​നാ​കു​ന്നി​ല്ല. ഇ​ടി​കൊ​ണ്ടു വീ​ണു​വെ​ന്നാ​ണ് മൊ​ഴി. കൊ​ല​പാ​ത​കം കെ​എ​സ്‌​യു​വി​ന്‍റെ ത​ല​യി​ല്‍ വ​ന്ന​ത് എ​ങ്ങ​നെ​യാ​ണ്. ധീ​ര​ജി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ത്ത​തി​ന് പോ​ലീ​സ് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

‘അങ്ങനെ പവനായി ശവമായി’..! കോ​ൺ​ഗ്ര​സ്-​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ​ഖ്യം വ​രാ​നു​ള്ള സാ​ധ്യ​ത അടഞ്ഞു; ഗോവയിൽ ചതുഷ്കോണം ‍‍? 

നിയാസ് മുസ്തഫവ​രാ​നി​രി​ക്കു​ന്ന ഗോ​വ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്-​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ​ഖ്യം വ​രാ​നു​ള്ള സാ​ധ്യ​ത അ​ട​ഞ്ഞ​തോ​ടെ ച​തു​ഷ്കോ​ണ മ​ത്സ​ര​ത്തി​നു​ള്ള ക​ള​മൊ​രു​ങ്ങി.പ​ശ്ചി​മ​ബം​ഗാ​ളി​നു പു​റ​ത്ത് ശ​ക്തി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഗോ​വ​യെ ല​ക്ഷ്യം​വ​ച്ച് ചു​വ​ടു​വ​ച്ച​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു​ത​ന്നെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി ഇ​തി​നാ​യു​ള്ള ക​ളം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ഒ​റ്റ​യ് ക്കു​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ബി​ജെ​പി വി​രു​ദ്ധ ചേ​രി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന് മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു മ​മ​ത​യു​ടെ താ​ല്പ​ര്യം. ഇ​തി​നാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി മ​മ​ത അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി. എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ ആ​യി​രു​ന്നു ഗോവയിൽ കോ​ൺ​ഗ്ര​സ്- തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ​ഖ്യം വ​രാ​ൻ മു​ൻ​ക​യ്യെ​ടു​ത്തത്. എ​ന്നാ​ലി​പ്പോ​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി ഗോ​വ​യി​ൽ സ​ഖ്യം വേ​ണ്ടെ​ന്ന നി​ർ​ണാ​യ​ക തീ​രു​മാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് എ​ത്തി​യി​രി​ക്കു​ക​യാ​ണെന്നാണ് വിവരം. ബിജെപിക്ക് സാധ്യതയേറുംആം​ആ​ദ്മി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ ഒാ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും വ​രു​ന്ന​തോ​ടെ ച​തു​ഷ്കോ​ണ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങു​മെ​ന്ന് നി​രീ​ക്ഷ​ക​ർ…

Read More

അഞ്ചുവർഷം കഴിയുമ്പോൾ ഡോണായി തിരിച്ചുവരാം; കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഡോണാകാൻ പുറപ്പെട്ടത് പത്തും പന്ത്രണ്ടും വയസുളള കുട്ടികൾ; മുംബൈയ്ക്ക് വണ്ടികയറിയ കുട്ടികൾക്ക് സംഭവിച്ചത്…

കാ​ഞ്ഞി​ര​പ്പ​ള്ളി: ഡോ​ൺ ആകാൻ ബോംബെ​യ് ക്ക് ക​ള്ള വ​ണ്ടി ക​യ​റി​യ നാ​യ​കന്മാ​രു​ടെ ക​ഥ പ​ല​കു​റി സി​നി​മാ കാ​ഴ്ച​ക​ളി​ൽ ക​ണ്ടി​ട്ടു​ള്ള​താ​ണ്. ഇ​ത്ത​വ​ണ കൂ​ട്ടു​കാ​രാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് നാ​ടു​വി​ട്ട​ത്. ഒ​പ്പം വീ​ട്ടു​കാ​ർ​ക്ക് ഒ​രു കു​റിപ്പ് എ​ഴു​തി വ​ച്ചി​രു​ന്നു. ‘ഞാ​ൻ പോ​കു​ക​യാ​ണ്, എ​ങ്ങോ​ട്ടെ​ന്ന് അ​റി​യി​ല്ല. എ​ങ്ങോ​ട്ട് പോ​യാ​ലും എ​ന്നെ അ​ന്വേ​ഷി​ക്ക​രു​ത്. ഞാ​ൻ വ​രും അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞ് ’… പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​യ​ൽ​വാ​സി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ളാ​ണ് ക​ത്തെ​ഴു​തി​വ​ച്ച​ശേ​ഷം നാ​ടു വി​ടാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഡോ​ൺ ആ​കാ​നു​ള്ള അ​വ​രു​ടെ യാ​ത്ര കേ​ര​ളാ പോ​ലീ​സ് അ​തി​വി​ദ​ഗ്ധ മാ​യി ത​ക​ർ​ത്തു. കു​ട്ടി​ക​ൾ നാ​ടു​വി​ട്ടെ​ന്നു​ള്ള പ​രാ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ചെ​ങ്ങ​ന്നൂർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 10, 12 വ​യ​സു​ക​ളു​ള്ള ആ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ആ​ന​ക്ക​ല്ലി​ന് സ​മീ​പ​ത്തു​നി​ന്ന് കാ​ണാ​താ​കു​ന്ന​ത്. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്…

Read More

മെ​ഗാ തി​രു​വാ​തി​ര​യി​ലു​ള്ള പാ​ട്ട് പി​ണ​റാ​യി സ്തു​തി​ക​ള​ല്ല; ഇ​പ്പോ​ഴു​യ​ർ​ന്നി​രി​ക്കു​ന്ന വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നു ഗാനര​ച​യി​താ​വ്

  തി​രു​വ​ന​ന്ത​പു​രം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര​യി​ലു​ള്ള പാ​ട്ട് പി​ണ​റാ​യി സ്തു​തി​ക​ള​ല്ലെ​ന്ന് ഗാ​നം എ​ഴു​തി​യ പൂ​വ​ര​ണി കെ.​വി.​പി ന​ന്പൂ​തി​രി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്ത്തി പാ​ട്ടെ​ഴു​താ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ചെ​യ്ത കാ​ര്യ​ങ്ങ​ളാ​ണ് വ​രി​ക​ളി​ലു​ള്ള​ത്. പാ​ർ​ട്ടി​യെ കു​റി​ച്ചു പാ​ട്ടെ​ഴു​താ​നാ​ണ് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ഇ​പ്പോ​ഴു​യ​ർ​ന്നി​രി​ക്കു​ന്ന വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നും കെ.​വി.​പി ന​ന്പൂ​തി​രി ഒ​രു ചാ​ന​ലി​നോ​ടു പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​ഞ്ഞൂ​റി​ല​ധി​കം സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി മെ​ഗാ തി​രു​വാ​തി​ര ന​ട​ത്തി​യ​ത് വ​ലി​യ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ൾ​ക്കൂ​ട്ട​വും പൊ​തു​പ​രി​പാ​ടി​ക​ളും സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭ​ര​ണ​ക​ക്ഷി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ വ​രെ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യ​ത്.

Read More

ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ പി.​സി. ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ചു

  കോ​ട്ട​യം: ജ​ല​ന്ധ​ര്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ പൂ​ഞ്ഞാ​ര്‍ മു​ന്‍ എം​എ​ല്‍​എ പി.​സി ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ചു. പി.​സി. ജോ​ര്‍​ജി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ തൃ​ശൂ​രി​ല്‍ നി​ന്നു​മാ​ണ് ബി​ഷ​പ്പ് എ​ത്തി​യ​ത്. പി.​സി. ജോ​ര്‍​ജും ഭാ​ര്യ​യും മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജു​മാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്. കേ​സി​ന്‍റെ കാ​ല​യ​ള​വി​ല്‍ ത​ന്നെ പി​ന്തു​ണ​ച്ച​തി​നു​ള്ള ന​ന്ദി അ​റി​യി​ക്കാ​നാ​ണ് ബി​ഷ​പ് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ഭ​ര​ണ​ങ്ങാ​ന​ത്തെ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ പ​ള്ളി​യി​ലേ​ക്ക് യാ​ത്ര​യാ​യി.

Read More