അഞ്ചുവർഷം കഴിയുമ്പോൾ ഡോണായി തിരിച്ചുവരാം; കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഡോണാകാൻ പുറപ്പെട്ടത് പത്തും പന്ത്രണ്ടും വയസുളള കുട്ടികൾ; മുംബൈയ്ക്ക് വണ്ടികയറിയ കുട്ടികൾക്ക് സംഭവിച്ചത്…

കാ​ഞ്ഞി​ര​പ്പ​ള്ളി: ഡോ​ൺ ആകാൻ ബോംബെ​യ് ക്ക് ക​ള്ള വ​ണ്ടി ക​യ​റി​യ നാ​യ​കന്മാ​രു​ടെ ക​ഥ പ​ല​കു​റി സി​നി​മാ കാ​ഴ്ച​ക​ളി​ൽ ക​ണ്ടി​ട്ടു​ള്ള​താ​ണ്. ഇ​ത്ത​വ​ണ കൂ​ട്ടു​കാ​രാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് നാ​ടു​വി​ട്ട​ത്.

ഒ​പ്പം വീ​ട്ടു​കാ​ർ​ക്ക് ഒ​രു കു​റിപ്പ് എ​ഴു​തി വ​ച്ചി​രു​ന്നു. ‘ഞാ​ൻ പോ​കു​ക​യാ​ണ്, എ​ങ്ങോ​ട്ടെ​ന്ന് അ​റി​യി​ല്ല. എ​ങ്ങോ​ട്ട് പോ​യാ​ലും എ​ന്നെ അ​ന്വേ​ഷി​ക്ക​രു​ത്. ഞാ​ൻ വ​രും അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞ് ’…

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​യ​ൽ​വാ​സി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ളാ​ണ് ക​ത്തെ​ഴു​തി​വ​ച്ച​ശേ​ഷം നാ​ടു വി​ടാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഡോ​ൺ ആ​കാ​നു​ള്ള അ​വ​രു​ടെ യാ​ത്ര കേ​ര​ളാ പോ​ലീ​സ് അ​തി​വി​ദ​ഗ്ധ മാ​യി ത​ക​ർ​ത്തു.

കു​ട്ടി​ക​ൾ നാ​ടു​വി​ട്ടെ​ന്നു​ള്ള പ​രാ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ചെ​ങ്ങ​ന്നൂർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

10, 12 വ​യ​സു​ക​ളു​ള്ള ആ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ആ​ന​ക്ക​ല്ലി​ന് സ​മീ​പ​ത്തു​നി​ന്ന് കാ​ണാ​താ​കു​ന്ന​ത്. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നി​ടെ ചെ​ങ്ങ​ന്നൂ​രി​ൽ കു​ട്ടി​ക​ളെ ക​ണ്ട് സം​ശ​യം തോ​ന്നി​യ റെ​യി​ൽ​വേ പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ചു.

കു​ട്ടി​ക​ളെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് ഫോ​ട്ടോ സ​ഹി​തം എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​വ​രം ന​ൽ​കി​യി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലും കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​യി. വീ​ട്ടു​കാ​രും പോ​ലീ​സും ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി കു​ട്ടി​ക​ളെ വീ​ട്ടി​ലെ​ത്തി​ച്ചു.

Related posts

Leave a Comment