ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. റേച്ചല്‍ ഹെയ്ഹോ ഫ്ളിന്റിന്റെ പേരില്‍ അറിയപ്പെടുന്ന പുരസ്കാരമാണ് ഇന്ത്യന്‍ ഓപ്പണര്‍ മന്ദാനയ്ക്ക് ലഭിക്കുക. 2021ല്‍ മന്ദാന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എല്ലാ ഫോര്‍മാറ്റിലുമായി 22 മത്സരങ്ങള്‍ കളിച്ച മന്ദാന 38.86 ശരാശരിയില്‍ 855 റണ്‍സ് അടിച്ചുകൂട്ടി. ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ മന്ദാന സെഞ്ചുറി നേടിയിരുന്നു. ഈ ടെസ്റ്റിലെ പ്രകടനത്തിലൂടെ മന്ദാന ഒട്ടേറെ റിക്കാര്‍ഡുകളും സ്വന്തമാക്കി. 2021 ൽ ഏകദിനത്തിലും ട്വന്റി-20യിലുമെല്ലാം ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചു. മികച്ച ട്വന്റി-20 താരത്തിനുള്ള പട്ടികയിലും മന്ദാന ഇടംപിടിച്ചിരുന്നെങ്കിലും ഇംഗ്ലണ്ട് താരം ടാമി ബീമൗണ്ട് ആണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2018ലും മന്ദാന ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്കാരം നേടിയിരുന്നു. ഐസിസിയുടെ ഉയര്‍ന്ന അവാര്‍ഡ് രണ്ടുതവണ നേടുന്ന രണ്ടാമത്ത താരമാണ് മന്ദാന.…
Read MoreDay: January 25, 2022
തൊട്ടതെല്ലാം പിഴച്ചു! ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് സർവനാശം
ഐസിസി 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് പുറപ്പെട്ടത്. പരന്പര 3-0ന് പരാജയപ്പെട്ടു എന്നു മാത്രമല്ല, നാളുകളായി തുടരുന്നു പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാനും സാധിച്ചില്ല. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മർദത്തിലേക്ക് തള്ളിവിടാനുള്ള ഒരു ബൗളിംഗ് സംഘമില്ല. അതോടൊപ്പം മധ്യനിരയിൽ ആവശ്യ സമയത്ത് തലയുയർത്തിനിന്ന് ടീമിനെ കരയ്ക്കടുപ്പിക്കാനുള്ള ബാറ്റിംഗ് ആഴ്മില്ല. ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രശ്നം ആറാം ബൗളർ എന്ന സങ്കൽപ്പത്തിന് അടുത്തെത്താവുന്ന ഒരു കളിക്കാരൻ പോലും ടീമിലില്ല. ഈ പ്രശ്നങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് സർവനാശം. ബൗളിംഗ് 2019 ഏകദിന ലോകകപ്പിനു പിന്നാലെയാണ് ഇന്ത്യയുടെ ബൗളിംഗ് മൂർച്ച കുറഞ്ഞത്. ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ആയി അറിയപ്പെട്ടിരുന്ന ഭുവനേശ്വർ കുമാറിന്റെ ഫോം പൂർണമായി നഷ്ടപ്പെട്ടു. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായ ഭുവി തിരിച്ചെത്തിയെങ്കിലും പഴയ…
Read More14 വർഷം മുമ്പ് നാട്ടുകാരെ പറ്റിച്ച് മുങ്ങിയത് അഞ്ചു കോടിയുമായി; പോലീസിനെ കറക്കി മുങ്ങി നടന്ന മോഹൻ ദാസിനെ കുടുക്കിയത് പാലാ പോലീസിന്റെ ആ തന്ത്രം…
കോട്ടയം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി നാടുവിട്ടയാളെ പിടികൂടി. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ എല്‍ഐസി ഏജന്റ് ആയിരുന്ന കോട്ടയം പാലാ സ്വദേശി പി.കെ. മോഹന്‍ദാസിനെയാണ് ഡല്‍ഹിയില്‍ നിന്നും പാലാ പോലീസ് പിടികൂടിയത്. പലരില്‍ നിന്നായി പിരിച്ച പോളിസി തുക കൃത്യമായി അടയ്ക്കാതെ സ്വന്തം പേരില്‍ ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചാണ് മോഹന്‍ദാസ് തട്ടിപ്പ് നടത്തിയത്. വീടും സ്ഥലവും വില്‍പ്പനയ്ക്ക് വച്ചും ഇയാള്‍ നിരവധി പേരില്‍ നിന്നും പണം തട്ടി. പോലീസ് ഇയാളെ പിടികൂടിയെങ്കിലും 2008ല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി കുടുംബത്തോടൊപ്പം മുങ്ങുകയായിരുന്നു. പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാള്‍ കഴിഞ്ഞ 14 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞത്. കേരളത്തിൽ നിന്നു ഇയാൾ പഞ്ചാബിലേക്കാണ് രക്ഷപ്പെട്ടത്. അവിടെ അധ്യാപകനായും ക്ഷേത്രത്തിൽ കഴകക്കാരനായും ജോലി ചെയ്തു. പഞ്ചാബിലെ വിലാസത്തിൽ ആധാർ കാർഡും…
Read Moreഒരേദിവസം രണ്ടു സ്ഥലത്ത് നടത്തി! ആർടിപിസിആർ ഫലം വന്നപ്പോൾ ഒന്ന് പോസിറ്റീവ്, മറ്റൊന്ന് നെഗറ്റീവ്
ഗാന്ധിനഗർ: ഒരേദിവസം രണ്ടു സ്ഥലത്ത് നടത്തിയ ആർടിപിസിആർ ഫലം പുറത്തുവന്നപ്പോൾ ഒന്ന് പോസിറ്റീവ്, മറ്റൊന്ന് നെഗറ്റീവ്. ശരിയായ പരിശോധനാ ഫലമേതെന്നറിയാതെ യുവതി പരിഭ്രാന്തിയിൽ. ആർപ്പൂക്കര മണലേൽ പള്ളി കരിപ്പ ഭാഗത്തുള്ള 34 കാരിയുടെ ആർടിപിസിആർ പരിശോധനാ ഫലത്തിലാണ് വൈരുധ്യം. മെഡിക്കൽ കോളജിലെ ദന്തരോഗ വിഭാഗത്തിൽ പല്ലിന്റെ റൂട്ട് കനാൽ ചെയ്യുന്നതിനാണു മെഡിക്കൽ കോളജിൽ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തിൽ ഇവർ എത്തിയത്. 20ന് നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്ന് അറിയിച്ചു. അന്നു രാത്രി സമീപത്തെ സ്വകാര്യ ലാബിലും സ്രവ പരിശോധന നടത്തി. 21നു വൈകുന്നേരം ലഭിച്ച പരിശോധനാ ഫലം നെഗറ്റീവെന്നായിരുന്നു. 18നു നടത്തിയ ആർടിപിസിആർ പരിശോധനാ ഫലവും നെഗറ്റീവായിരുന്നെന്നു യുവതി പറയുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനാ ഫലത്തിൽ സംശയമുള്ളതിനാൽ ആശുപത്രി അധികൃതർക്ക് ഇന്നു പരാതി നൽകുമെന്ന് യുവതി പറഞ്ഞു.
Read Moreആ സംഭവത്തിനുശേഷം ഈ വിമാനത്തെക്കുറിച്ചോ യാത്രികരെകുറിച്ചോ ആരും കേട്ടിട്ടില്ല! രണ്ടാം ലോകമഹായുദ്ധകാലത്ത് കാണാതായ വിമാനം ഹിമാലയത്തിൽ നിന്നും കണ്ടെത്തി
ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധ കാലയളവിൽ കാണാതായ അമേരിക്കൻ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ ഹിമാലയൻ മലനിരകൾക്കിടയിൽ നിന്നും കണ്ടെത്തി. 77 വർഷങ്ങൾക്ക് ശേഷമാണ് ഈ കണ്ടെത്തൽ. 1945ൽ ചൈനയിലെ കുൻമിംഗിൽ നിന്നും 13 യാത്രികരുമായി പുറപ്പെട്ട സി-46 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് അരുണാചൽപ്രദേശിൽ വച്ചാണ് അപ്രത്യക്ഷമായത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തകർന്നതെന്നായിരുന്നു സൂചന. എന്നാൽ അതിനു ശേഷം ആരും ഈ വിമാനത്തെക്കുറിച്ചോ വിമാനത്തിലെ യാത്രികരെ കുറിച്ചോ കേട്ടിട്ടില്ല. അന്ന് വിമാനത്തിൽ യാത്ര ചെയ്ത ഒരാളുടെ മകന്റെ അഭ്യർഥന പ്രകാരം യുഎസ് സാഹസികനായ ക്ലേട്ടൺ കുഹ്ലെസ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്തെ തേടിയിറങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ഞുമൂടിയ ഒരു പർവതത്തിന്റെ മുകളിൽ നിന്നും ഇവർക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. യാത്രഭാഗങ്ങളിലെ നമ്പർ പരിശോധിച്ചാണ് ഇവർ വിമാനം തിരിച്ചറിഞ്ഞത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ആരുടെതന്നെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത്…
Read Moreവൈറസ് തീയറ്ററിൽ മാത്രമേ കയറുകയുള്ളോ..? മാളുകളിലും ബാറുകളിലും കയറില്ലേ..? വിമർശനവുമായി ഫിയോക്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പടുത്തി തീയറ്ററുകള്‍ അടയ്ക്കാനുള്ള തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. മാളുകളും ബാറുകളും പ്രവര്‍ത്തിക്കുമ്പോള്‍ വൈറസ് തീയറ്ററുകളില്‍ മാത്രം എങ്ങനെ കയറുമെന്നത് എന്ത് യുക്തിയാണെന്ന് ഫിയോക് പ്രസിഡന്റ് എ. വിജയകുമാര്‍ ചോദിച്ചു. അതേസമയം, കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. തീയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേ നടത്തു. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ല. മരണം, വിവാഹം ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാവു. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. ഹാജര്‍ കുറഞ്ഞാല്‍ ക്ലാസുകള്‍ അടയ്ക്കാം. 40 ശതമാനത്തില്‍ കൂടുതല്‍ രോഗബാധിതരുണ്ടായാലും സ്കൂളുകള്‍ അടയ്ക്കാമെന്നും നിർദേശത്തിൽ പറയുന്നു.
Read Moreബാഹ്യമായ ഇടപെടൽ ഇല്ലെങ്കിൽ മികച്ച സേനയാണ് നമ്മുടെ പോലീസ്! ഫോണിലൂടെ നിരന്തരം ശല്യം; ടിനി ടോമിന്റെ പരാതിയിൽ യുവാവ് പിടിയിൽ
കൊച്ചി: നടന് ടിനി ടോമിനെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തയാളെ പോലീസ് പിടികൂടി. പരാതി നല്കി 10 മിനിട്ടിനുള്ളില്‍ ഇയാളെ പോലീസ് പിടികൂടിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ ടിനി ടോം തന്നെയാണ് അറിയിച്ചത്. മാസങ്ങളായി ഷിയാസ് എന്നു പറഞ്ഞു പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. ആ നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അവൻ അടുത്ത നമ്പറിൽനിന്നും വിളിക്കും. ഞാൻ തിരിച്ച് പറയുന്നതു റിക്കാർഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം. ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ എത്തിയത്. 10 മിനിറ്റിനുള്ളിൽ അവനെ കണ്ടെത്തി. ഒരു ചെറിയ പയ്യനാണ്. അവന്റെ ഭാവിയെ ഓർത്ത് ഞാൻ കേസ് പിൻവലിച്ചു. ചെറിയ മാനസിക പ്രശ്നമുള്ളയാളാണ് അതെന്ന് അറിയാൻ കഴിഞ്ഞു. ബാഹ്യമായ ഇടപെടൽ ഇല്ലെങ്കിൽ മികച്ച സേനയാണ് നമ്മുടെ പോലീസ്. എല്ലാവർക്കും നന്ദി. ഉപദ്രവിക്കാതിരിക്കൂ.- ടിനി ടോം…
Read Moreബാലൻസ് വാങ്ങാൻ മറന്നു; ഗൂഗിൾ പേയിലൂടെ തിരികെ നൽകി കണ്ടക്ടർ! അനുഭവം പങ്കുവെച്ച് കൊല്ലം എസ് എൻ കോളജിലെ ഗവേഷണ വിദ്യാർത്ഥിനി
കെഎസ്ആർടിസി ബസ് ടിക്കറ്റ് ചാർജിന്റെ ബാലൻസ് വാങ്ങാൻ മറന്നുപോയ യാത്രക്കാരിക്ക് തുക ഗൂഗിൾ പേ വഴി നൽകി കണ്ടക്ടർ. 183 രൂപയുടെ ടിക്കറ്റിന് 17 രൂപ കണ്ടക്ടർ ആദ്യം നൽകിയിരുന്നു. ബാലൻസ് 300 രൂപ ടിക്കറ്റിന് പിറകിൽ കുറിച്ചു നൽകി. എന്നാൽ ധൃതിയിൽ സ്റ്റോപ്പിലിറങ്ങിയ യാത്രക്കാരി പിന്നീടാണ് ബാലൻസിന്റെ കാര്യം ഓർമിച്ചത്. കൊല്ലം എസ് എൻ കോളജിലെ ഗവേഷണ വിദ്യാർത്ഥിനിയായ ലസിതയുടെ അനുഭവം സുഹൃത്താണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. പോസ്റ്റിന്റെ പൂർണരൂപം ആത്മാർത്ഥ സുഹൃത്തും കൂടെപ്പിറപ്പുമായ ലസിതയുടെ കോൾ വന്നത് വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ്. കൊല്ലം S. N കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയായ അവൾ സ്വദേശമായ എടമുട്ടത്തു നിന്നും കോളേജിലേക്കുള്ള യാത്രാ മധ്യേ സംഭവിച്ച ചെറിയൊരു വിഷയം സംസാരിക്കാനായിരുന്നു വിളിച്ചത്. വൈറ്റിലയിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത KSRTC ബസിൽ (തിരുവല്ല – എറണാകുളം-…
Read Moreപോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം ! വാഹനഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സെയിൽസ്മാൻ പിടിച്ചത് പുലിവാൽ
വാഹനഷോറൂമിലെത്തിയ കർഷകനെ അപമാനിച്ച സെയിൽസ്മാൻ പിടിച്ചത് പുലിവാൽ. കർണാടകയിലെ തുമകൂരിലാണ് സംഭവം. പൂക്കൾ കൃഷിചെയ്യുന്ന കെമ്പഗൗഡയും കൂട്ടുകാരും പിക്അപ് വാങ്ങുന്നതിനായിട്ടാണ് മഹേന്ദ്രയുടെ ഷോറൂമിൽ എത്തിയത്. സാധാരണക്കാരായ അവരുടെ വേഷവും പെരുമാറ്റവും കണ്ടിട്ട് കൗതുകം തീർക്കാൻ വന്നവരാണ് എന്ന ധാരണയിലാണ് ഷോറൂമിലെ ജീവനക്കാരൻ പെരുമാറിയത്. 10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കൊമ്പഗൗഡ ചോദിച്ചു. എന്നാൽ പോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസമാണ് ജീവനക്കാരിൽ നിന്ന് മറുപടിയായി കിട്ടിയത്. ഇതോടെ യുവാവിന് ദേഷ്യം വന്നു. പണം തന്നാൽ ഇന്ന് കാർ കിട്ടുമോ എന്ന് കെമ്പഗൗഡ തിരിച്ചുചോദിച്ചു. 10 ലക്ഷം രൂപ ഒരുമിച്ച് കൊണ്ടുവരൂ എന്നാൽ കാർ ഇന്ന് തന്നെ തരാമെന്ന് ജീവനക്കാരനും തിരിച്ച് പറഞ്ഞു. ശരി എന്ന് പറഞ്ഞ് അവിടെ നിന്നുപോയ യുവാവും കൂട്ടുകാരും 10 ലക്ഷം രൂപയുമായി അരമണിക്കൂറിനകം തിരിച്ചെത്തി. ഇതോടെ…
Read Moreപെൺകുട്ടികളെ കരുത്തരാക്കാം; സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാം! പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ഉറപ്പാക്കണമെന്ന് നടി നിമിഷ സജയൻ
പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ഉറപ്പാക്കണമെന്ന് നടി നിമിഷ സജയൻ. ബാലികദിനത്തോട് അനുബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറുപ്പിലാണ് താരം നിലപാട് വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂർണരൂപം സ്ത്രീപക്ഷ നവകേരളംഇന്ന് ദേശീയ ബാലികദിനം! പെൺകുട്ടി ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവളല്ല. അവളും ഈ സമൂഹത്തിന്റെ ഭാഗമാണ്. അവൾക്കും വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ആവശ്യമാണ്. അത് ഉറപ്പാക്കേണ്ടതാണ്. നമുക്ക് പെൺകുട്ടികളെ കരുത്തരാക്കാം. ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താം.നീതിയിലധിഷ്ഠിതമായ ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാം.
Read More