മ​ദ്യ​പി​ച്ച് എ​ത്തി​ കു​ട്ടി​യെ മ​ട​ലു​കൊ​ണ്ട് മ​ർ​ദി​ച്ച​ശേ​ഷം പ​ട്ടി​യു​ടെ അ​ടു​ത്ത് ഇ​രു​ത്തി! ഒ​മ്പ​തു വ​യ​സു​കാ​രി​യെ മ​ർ​ദി​ച്ച ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: ഒ​മ്പ​തു വ​യ​സു​കാ​രി​യെ മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ടി​യൂ​ർ​ക്കാ​വ് നെ​ട്ട​യം സ്വ​ദേ​ശി വി​ഷ്ണു (28)നെ ​അ​രു​വി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​വി​ലെ മ​ദ്യ​പി​ച്ച് എ​ത്തി​യ വി​ഷ്ണു കു​ട്ടി​യെ മ​ട​ലു​കൊ​ണ്ട് മ​ർ​ദി​ച്ച​ശേ​ഷം പ​ട്ടി​യു​ടെ അ​ടു​ത്ത് കൊ​ണ്ട് ഇ​രു​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ന്ന​ലെ പെ​ൺ​കു​ട്ടി​യെ അമ്മയുടെ അമ്മ പേ​രൂ​ർ​ക്ക​ട ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചും ഇ​രു​വ​രെ​യും വി​ഷ്ണു വ​ന്ന് മ​ർ​ദി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ തു​ട​ർ​ന്ന് അ​മ്മൂ​മ്മ പേ​രു​ർ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യെ മ​ർ​ദി​ച്ച കേ​സ് അ​രു​വി​ക്ക​ര പോ​ലീ​സി​ന് പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് അ​രു​വി​ക്ക​ര പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​യാ​ൾ കൂ​ട്ട​മ​ണി​യ​ടി​ച്ചു! അ​പ​ക​ട​ത്തി​ൽ​പെ​ട്ട പ്ര​തി പോ​ലീ​സ് വ​ല​യി​ൽ; അ​ര​ങ്ങേ​റി​യ​ത് അ​പൂ​ർ​വ​വും അ​ത്ഭു​ത​ക​ര​വു​മാ​യ ട്വി​സ്റ്റു​കള്‍… സംഭവം മല്ലപ്പള്ളിയില്‍

മ​ല്ല​പ്പ​ള്ളി: യു​വാ​വി​ന്‍റെ പ​ണ​വും ഫോ​ണും ബൈ​ക്കും ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ പ്ര​തി കു​ടു​ങ്ങി​യ​ത് പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നേ​തു​ട​ർ​ന്ന്. മാ​ത്ര​മ​ല്ല, കീ​ഴ്‌വായ് പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന ഈ ​ക​വ​ർ​ച്ചാ സം​ഭ​വ​ത്തി​ൽ അ​പൂ​ർ​വ​വും അ​ത്ഭു​ത​ക​ര​വു​മാ​യ ട്വി​സ്റ്റു​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. യു​വ​വ്യ​വ​സാ​യി​ക്കു മ​ദ്യം ന​ൽ​കി ബോ​ധ​ര​ഹി​ത​നാ​ക്കി പ​ണ​വും ബൈ​ക്കും മൊ​ബൈ​ൽ​ഫോ​ണു​മാ​യി ക​ട​ക്കാ​ൻ​ശ്ര​മി​ച്ച ക​ല്ലൂ​പ്പാ​റ തു​രു​ത്തി​ക്കാ​ട് കോ​മ​ളം മേ​നാം​വീ​ട്ടി​ൽ ത​രു​ൺ ത​ങ്ക​ച്ച​ൻ പെ​രു​മാ​ളി​ന്‍റെ പ​ണ​വും ബൈ​ക്കും മൊ​ബൈ​ലും ക​വ​രാ​ൻ ശ്ര​മി​ച്ച​തി​ന് മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് മു​ര​ണി ച​ക്കാ​ല​യി​ൽ പ്ര​ഭ​നാ​ണ് (34) കു​ടു​ങ്ങി​യ​ത്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ൽ ഇ​യാ​ൾ​ക്കു​ള്ള ബ​ന്ധ​ങ്ങ​ളും ഇ​തോ​ടെ പു​റ​ത്തു​വ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പ​ട്രോ​ളിം​ഗി​നി​ടെ കീ​ഴ്‌വാ​യ്പൂ​ര് എ​സ്ഐ സു​രേ​ന്ദ്ര​ന് ല​ഭി​ച്ച ഫോ​ൺ കോ​ളി​നേ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പ്ര​ഭ​ൻ കു​ടു​ങ്ങു​ന്ന​ത്. മു​ര​ണി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ കൂ​ട്ട​മ​ണി​യ​ടി​ച്ച ഒ​രാ​ളെ വി​ശ്വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ഫോ​ൺ സ​ന്ദേ​ശം. ആ​ളു​ക​ൾ വ​ള​ഞ്ഞു​വ​ച്ച യു​വാ​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം…

Read More

ക​ഞ്ചാ​വ് വേ​ട്ട​യ്ക്കി​ടെ ക​ണ്ടെ​ടു​ത്തത്‌ വ​ന്യ​ജീ​വി​ക​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ന​ഖ​ങ്ങ​ള്‍ ! ന​ഖ​ങ്ങ​ള്‍ വ​ന്യ​ജീ​വി​യു​ടേ​താ​ണെ​ന്ന് ഉ​റ​പ്പാ​യെ​ങ്കി​ലും വിഷ്ണു നല്‍കിയ മൊഴി ഇങ്ങനെ…

മാ​വേ​ലി​ക്ക​ര: ക​ഞ്ചാ​വ് വേ​ട്ട​യ്ക്കി​ടെ മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ച​ത് വ​ന്യ​ജീ​വി​ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ന​ഖ​ങ്ങ​ള്‍. തെ​ക്കേ​ക്ക​ര വ​ട​ക്കേ​മ​ങ്കു​ഴി വാ​ര്‍​ഡി​ല്‍ ചെ​മ്പ​ള്ളി​ല്‍ തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നൂ​റ​നാ​ട് പു​തു​പ്പ​ള്ളി​ക്കു​ന്നം ബി​നു ഭ​വ​ന​ത്തി​ല്‍ വി​ഷ്ണു​വി​ന്‍റെ (27) കൈ​യി​ല്‍ നി​ന്നാ​ണ് എ​ക്സൈ​സി​ന് ന​ഖ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ണ്ടെ​ന്നു സം​ശ​യി​ച്ച് എ​ക്സൈ​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ന​ഖ​ങ്ങ​ള്‍ കി​ട്ടി​യ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് റാ​ന്നി ക​രി​കു​ളം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി. ഒ​ന്നി​ച്ചു​ള്ള നാ​ലു​ന​ഖ​ങ്ങ​ള്‍​ക്കു പു​റ​മേ ഓ​രോ​ന്നു വീ​ത​മു​ള്ള ര​ണ്ടു ന​ഖ​ങ്ങ​ളും ല​ഭി​ച്ചു. ന​ഖ​ങ്ങ​ള്‍ വ​ന്യ​ജീ​വി​യു​ടേ​താ​ണെ​ന്ന് ഉ​റ​പ്പാ​യെ​ങ്കി​ലും ഏ​തു ജീ​വി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​യെ റാ​ന്നി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ലാ​ട​വൈ​ദ്യ​ന്മാ​രി​ല്‍നി​ന്ന് 1500 രൂ​പ​യ്ക്കു വാ​ങ്ങി​യ ന​ഖ​ങ്ങ​ളാ​ണെ​ന്ന് വി​ഷ്ണു മൊ​ഴി ന​ല്‍​കി​യ​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​സ​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബെ​ന്നി മോ​ന്‍,…

Read More

ഇത്‌ അ​​രു​​ൺ ഗോപൻ ! ഹ​​ണി ട്രാ​​പ്പ് കേ​​സി​​ൽ ര​​ണ്ടു സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ട്ട് പേ​​ർ അ​​റ​​സ്റ്റി​​ലാ​​യ കേ​​സി​​ലെ പ്ര​​ധാ​​ന സൂ​​ത്ര​​ധാ​​രന്‍; 30ൽ​​പ്പ​​രം കേസിലെ പ്രതി; മ​ല​പ്പു​റ​ത്തും പ​ത്താം ക​ള​ത്തി​ന്‍റെ ബോ​സ്

കോ​​ട്ട​​യം: നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ ഗു​​ണ്ടാ നേ​​താ​​വ് കു​​ട​​മാ​​ളൂ​​ർ മ​​ന്ന​​ത്തൂ​​ർ അ​​രു​​ണ്‍ ഗോ​​പ(31)​​നെ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​ന്‍റെ പ്ര​​ത്യേ​​ക സ്ക്വാ​​ഡ് മ​​ല​​പ്പു​​റ​​ത്തു​​നി​​ന്നും അ​​റ​​സ്റ്റു ചെ​​യ്തു. കൊ​​ല​​പാ​​ത​​കം, മോ​​ഷ​​ണം, പി​​ടി​​ച്ചു​​പ​​റി, വ​​ധ​​ശ്ര​​മം, ക്വ​​ട്ടേ​​ഷ​​ൻ, മ​​യ​​ക്കു​​മ​​രു​​ന്ന് ക​​ട​​ത്ത​​ൽ തു​​ട​​ങ്ങി 30ൽ​​പ്പ​​രം കേ​​സു​​ക​​ളി​​ൽ ഇ​​യാ​​ൾ പ്ര​​തി​​യാ​​ണ്. 2020ൽ ​​കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ഹ​​ണി ട്രാ​​പ്പ് കേ​​സി​​ൽ ര​​ണ്ടു സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ട്ട് പേ​​ർ അ​​റ​​സ്റ്റി​​ലാ​​യ കേ​​സി​​ലെ പ്ര​​ധാ​​ന സൂ​​ത്ര​​ധാ​​ര​​നാ​​യി​​രു​​ന്നു അ​​രു​​ണ്‍. ഏ​​റ്റു​​മാ​​നൂ​​രി​​ൽ എ​​ക്സൈ​​സ് പി​​ടി​​കൂ​​ടി​​യ 65 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് കേ​​സി​​ലും മു​​ഖ്യ​​സൂ​​ത്ര​​ധാ​​ര​​ൻ ഇ​​യാ​​ളാ​​യി​​രു​​ന്നു. കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ വാ​​ഹ​​ന ത​​ട്ടി​​പ്പ് കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും തൃ​​ക്കൊ​​ടി​​ത്താ​​നം, കോ​​ട്ട​​യം ഈ​​സ്റ്റ്, ഗാ​​ന്ധി​​ന​​ഗ​​ർ തു​​ട​​ങ്ങി​​യ ഒ​​ട്ടു​​മി​​ക്ക പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലും ഇ​​യാ​​ൾ​​ക്കെ​​തി​​രേ നി​​ര​​വ​​ധി കേ​​സു​​ക​​ളാ​​ണ് നി​​ല​​വി​​ലു​​ള്ള​​ത്. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​തോ​​ടെ ഒ​​ന്ന​​ര വ​​ർ​​ഷം കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നും മു​​ങ്ങി മ​​റ്റു പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി ഒ​​ളി​​വി​​ൽ…

Read More

ഇതൊക്കെ നിസാരം..! മ​ലാ​ല ലി​ല്ലി ഏ​ബ്ര​ഹാം ചില്ലറക്കാരിയല്ല; അം​ഗീ​കാ​ര​മാ​യി ബ​ഹു​മ​തി

മു​ക്കൂ​ട്ടു​ത​റ: കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ എം​എ​ൽ​എ​മാ​രു​ടെ​യും 195 രാ​ജ്യ​ങ്ങ​ളു​ടെ​യും ഇ​ന്ത്യ​യി​ലെ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ​യും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും ഗ​വ​ർ​ണ​ർ​മാ​രു​ടെ​യും പേ​രു​ക​ൾ ഒ​ര​ക്ഷ​രം പോ​ലും തെ​റ്റാ​തെ നൊ​ടി​യി​ട​യി​ൽ കാ​ണാ​തെ പ​റ​യും ആ​റ് വ​യ​സു​കാ​രി മ​ലാ​ല ലി​ല്ലി ഏ​ബ്ര​ഹാം എ​ന്ന കൊ​ച്ചു​മി​ടു​ക്കി. ഈ ​അ​സാ​ധാ​ര​ണ മി​ടു​ക്കി​ന് ഇ​പ്പോ​ൾ അം​ഗീ​കാ​ര​മാ​യി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് പു​ര​സ്കാ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള ലി​റ്റി​ൽ ഫ്ല​വ​ർ പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ലാ​ല ലി​ല്ലി ഏ​ബ്ര​ഹാം (ആ​റ് ) അ​ത്തി​ക്ക​യം ക​ണ്ണ​മ്പ​ള്ളി ച​ക്കി​ട്ട​യി​ൽ ലി​ജോ ഏ​ബ്ര​ഹാം ഫി​ലി​പ്പി​ന്‍റെ​യും ഷേ​ബ ടി​ൻ​സി തോ​മ​സി​ന്‍റെ​യും മൂ​ത്ത മ​ക​ളാ​ണ്. മൂ​ന്ന​ര വ​യ​സ് മു​ത​ൽ മ​ലാ​ല ബു​ദ്ധി​വൈ​ഭ​വം പ്ര​ക​ട​മാ​ക്കി തു​ട​ങ്ങി. അ​ച്ഛ​ൻ ലി​ജോ വാ​യി​ച്ച ബൈ​ബി​ളി​ലെ 23ാം സ​ങ്കീ​ർ​ത്ത​നം മ​ക​ൾ കാ​ണാ​തെ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ൾ മ​ക​ളു​ടെ ക​ഴി​വ് തി​രി​ച്ച​റി​ഞ്ഞ​ത്. ബൈ​ബി​ളി​ലെ ഉ​ൽ​പ​ത്തി മു​ത​ൽ വെ​ളി​പ്പാ​ടു വ​രെ​യു​ള്ള 66 പു​സ്ത​ക​ങ്ങ​ളും ക്ര​മ​മാ​യി…

Read More

ട​ണ്‍​ക​ണ​ക്കി​നു മാ​ലി​ന്യ​വു​മാ​യി പ​ഴ​യി​ടം കോ​സ്‌വേ! പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ന​ട​ക്കു​ന്ന​ത് മൂ​ക്കും​പൊ​ത്തി​

​കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പ​ഴ​യി​ടം കോ​സ്‌വേ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​ത് ട​ണ്‍​ക​ണ​ക്കി​ന് മാ​ലി​ന്യം. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ് പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ചെ​റു​തും വ​ലു​തു​മാ​യ പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളും കൂ​ടു​ക​ളും അ​ട​ങ്ങു​ന്ന പാ​ഴ് വ​സ്തു​ക്ക​ളാ​ണ് അ​ടി​ഞ്ഞു​കൂ​ടി​യ​ത്. മാ​ലി​ന്യ​ങ്ങ​ളു​ടെ ദു​ർ​ഗ​ന്ധം മൂ​ലം പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ മൂ​ക്കും​പൊ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പ​ഴ​യി​ടം പാ​ല​ത്തി​ൽ നി​ന്ന് ട​ണ്‍​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ ചി​റ്റാ​ർ പു​ഴ​യി​ൽ വീ​ണു കി​ട​ക്കു​ന്ന മ​ര​ങ്ങ​ളും ത​ടി​ക്ക​ഷ​ണ​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് ഒ​ഴു​കി പാ​ല​ത്തി​ന​ടി​യി​ൽ ത​ങ്ങി നി​ൽ​ക്കു​ന്ന​ത്. തോ​ട്ടി​ലേ​ക്കും പു​ഴ​യി​ലേ​ക്കും മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞ് വീ​ഴു​ന്ന​ത് യ​ഥാ​സ​മ​യം എ​ടു​ത്ത് നീ​ക്കാ​ത്ത​താ​ണ് ക​ന​ത്ത​മ​ഴ​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി പോ​കാ​തെ പാ​ല​ത്തി​ൽ ത​ങ്ങി​ക്കി​ട​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. പാ​ല​ത്തി​ൽ ത​ങ്ങി നി​ൽ​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നാ​ട്ടു​കാ​രാ​ണ് നീ​ക്കം ചെ​യ്തി​രു​ന്ന​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പാ​ല​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് വീ​ണ്ടും ട​ണ്‍​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ൾ കോ​സ് വേ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്.…

Read More

അനശ്വര പ്രണയത്തിന്‍റെ സ്മാരകം; ഭാര്യയുടെ മൃതദേഹം 72 കാരൻ ഒറ്റമുറിവീട്ടിൽ സൂക്ഷിച്ചത് 21 വർഷം

പ്രണയം അനശ്വരമാണെന്ന് പറയാറുണ്ടെങ്കിലും അതിന്‍റെ സ്മാരകമായി പ്രിയതമയുടെ മൃതശരീരം സൂക്ഷിക്കുക എന്നത് അത്യപൂർവമായ ഒന്നാണ്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലുള്ള ചാൺ ജാൻവാട്ച്ചാക്കൽ എന്ന 72 കാരനാണ് ഭാര്യയുടെ മൃതശരീരം 21 വർഷം വീട്ടിൽ സൂക്ഷിച്ചത്. തന്‍റെ ഒറ്റമുറിവീട്ടിൽ ഒരു ശവപ്പെട്ടിയിലാണ് രണ്ട് ദശാബ്ദത്തിലധികം ഭാര്യയുടെ മൃതദേഹം മറ്റാരുമറിയാതെ ചാണ്‍ സൂക്ഷിച്ചുവച്ചത്. ഒടുവിൽ കഴിഞ്ഞ ഏപ്രിൽ 21നാണ് ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷന്‍റെ സഹായത്തോടെ ഭാര്യയുടെ ശവസംസ്കാരം ചാണ്‍ നടത്തിയത്. തന്‍റെ മരണശേഷം ഭാര്യയ്ക്ക് ഉചിതമായ സംസ്കാരം ലഭിക്കാനിടയില്ല എന്ന ചിന്തമൂലം ചാണ്‍ ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. മൃതശരീരം പുറത്തേക്കുകൊണ്ടു പോകുന്പോൾ വൈകാതെ താനും വരുമെന്ന് വിലപിച്ചുകൊണ്ട് മിഴിനീരോടെ അതിനകന്പടി സേവിക്കുന്ന ചാണിന്‍റെ വീഡിയോ ഹൃദയസ്പർശിയാണ്. രണ്ട് ആണ്‍ മക്കളുണ്ടായിരുന്നെങ്കിലും അവരിൽ നിന്നകന്ന് ഒരു ഒറ്റമുറി വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു ചാണ്‍. സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും ഭാര്യയുടെ മരണം…

Read More

മഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി “ടൈംട്രാവലർ”; 2034ൽ നിന്നെത്തിയ ആളെന്ന് അവകാശവാദം

സോഷ്യൽ മീഡിയ ഏറ്റവും ആഘോഷമാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് ടൈംട്രാവലിംഗ്. ഭാവിയിൽ നിന്നെത്തിവർ എന്ന അവകാശവാദത്തോടെ മുന്പും പലരും പല പ്രവചനങ്ങളും നടത്തിയിരുന്നെങ്കിലും പിന്നീട് വ്യാജമാണെന്ന് തെളിയുകയാണ് പതിവ്. ഇപ്പോഴിതാ അമേരിക്കയിൽനിന്ന് പുതിയൊരു ടൈംട്രാവലർ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഭാവിയിൽ നടക്കുവാൻ പോകുന്ന മഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പമായി എത്തിയത് കാവ്ഹി ലിയോനാർഡ് എന്ന ടിക്ടോക്കറാണ്. താൻ 2034ൽ നിന്നെത്തിയ ആളാണെന്നാണ് കാവ്ഹി അവകാശപ്പെടുന്നത്. ഈ വർഷം ജൂലൈ 14ന് അമേരിക്കയിൽ വലിയൊരു ഭുകന്പമുണ്ടാകും, ഓഗസ്റ്റ് ഒന്പതിന് 20 ലക്ഷത്തിലധികം ആളുകളെ കാണാതാകും, ഒക്ടോബർ മൂന്നിന് സ്റ്റോക്കേഴ്സ് എന്നൊരു സത്വം ഭൂമിയെ ആക്രമിക്കുമെന്നും ഇയാൾ പറയുന്നു. ദൈവത്തോട് പ്രാർത്ഥിക്കാനും ഫോളോവേഴ്സിനോട് ആവശ്യപ്പെടുന്നുണ്ട്. എന്തായാലും കാവ്ഹിയുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാവുകയാണ്. 67 ലക്ഷത്തിലധികം ആളുകളാണ് ടിക്‌ടോക്ക് വഴിയുള്ള ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.

Read More

കെ റെയിലൊക്കെ പിന്നെയിടാം, ആദ്യം ഈ ഡോക്ടർമാർക്ക് ഒരു കമ്പ്യൂട്ടർ കൊടുക്കൂ..! കോട്ടയം മെഡിക്കൽ കോളിലെ അനാസ്ഥകൾ ചൂണ്ടിക്കാട്ടി യുവാവിന്‍റെ കുറിപ്പ്

കോട്ടയം മെഡിക്കൽ കോളിലെ അനാസ്ഥകൾ ചൂണ്ടിക്കാട്ടിയ യുവാവിന്‍റെ കുറിപ്പ് ശ്രദ്ധനേടുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഹാരിസ് സേവ്യറാണ് അപകടത്തിൽപെട്ട തന്‍റെ ബന്ധുവിന്‍റെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. റാന്നിയിൽ വച്ചാണ് ഹാരിസിന്‍റെ ബന്ധുവിനെ പിക്കപ്പ് വാൻ ഇടിച്ചിട്ടത്. തുടർന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. സിഡിയിലാക്കിയ സ്കാനിംഗ് റിസൾട്ടുമായി ഡോക്ടറെ കണ്ടപ്പോൾ അത് ഇട്ടുനോക്കാൻ തനിക്ക് കമ്പ്യൂട്ടർ ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്കിയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു. കണ്ണിനു താഴെ ആഴത്തിൽ മുറിവുണ്ടായിരുന്ന രോഗിയുടെ മുറിവ് വൃത്തിയാക്കാൻ പോരും ആരും വന്നില്ലെന്നും ഇതേത്തുടർന്ന് രാത്രി പത്തിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഹാരിസ് കുറിപ്പിൽ പറയുന്നു. കെ-റെയിൽ ഒക്കെ പിന്നേം ഇടല്ലോ, ആദ്യം ഈ സിഡി റിസൾട്ട് ഇട്ടു നോക്കാൻ ഒള്ള കമ്പ്യൂട്ടർ അല്ലെ വേണ്ടത്, അല്ലെങ്കിൽ ആക്സിഡന്‍റ് പറ്റുന്ന രോഗികൾ ഒരു കമ്പ്യൂട്ടറും പ്രിന്‍ററും ആയി…

Read More

മകന്‍റെ ചുണ്ടിൽ സിഗരറ്റ് വച്ച് അതിലേക്ക് വെടിയുതിർക്കുന്ന പിതാവ്! ഞെട്ടിത്തരിച്ചു സോഷ്യൽ മീഡിയ

വെടിയുതിർക്കുന്നതിലുള്ള തന്‍റെ വൈദഗ്ധ്യം തെളിയിക്കാനായി മകന്‍റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അതിലേക്ക് വെടിയുതിർത്ത പിതാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാഖിലെ അൽമുത്താനയിലാണ് ഈ പേടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അധികൃതർ ഇതുവരെ പേര് പുറത്തുവിടാത്ത ഒരാൾ തന്‍റെ ഇളയ മകന്‍റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അൽപം മാറി ഏകെ 47 തോക്കുകൊണ്ട് വെടിയുതിർക്കുകയായിരുന്നു. വീഡിയോയിൽ വെടിശബ്ദം നിമിത്തം ഞെട്ടുന്ന മകനെയും തന്‍റെ ഉന്നത്തെ കുറിച്ച് വീന്പുപറയുന്ന പിതാവിനെയും കാണാനാകും. ഈ വീഡിയോ വൈറലായതോടു കൂടി ഇയാൾക്കെതിരെ കനത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുകയാണ്.

Read More