ക​ഞ്ചാ​വ് വേ​ട്ട​യ്ക്കി​ടെ ക​ണ്ടെ​ടു​ത്തത്‌ വ​ന്യ​ജീ​വി​ക​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ന​ഖ​ങ്ങ​ള്‍ ! ന​ഖ​ങ്ങ​ള്‍ വ​ന്യ​ജീ​വി​യു​ടേ​താ​ണെ​ന്ന് ഉ​റ​പ്പാ​യെ​ങ്കി​ലും വിഷ്ണു നല്‍കിയ മൊഴി ഇങ്ങനെ…

മാ​വേ​ലി​ക്ക​ര: ക​ഞ്ചാ​വ് വേ​ട്ട​യ്ക്കി​ടെ മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ച​ത് വ​ന്യ​ജീ​വി​ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ന​ഖ​ങ്ങ​ള്‍.

തെ​ക്കേ​ക്ക​ര വ​ട​ക്കേ​മ​ങ്കു​ഴി വാ​ര്‍​ഡി​ല്‍ ചെ​മ്പ​ള്ളി​ല്‍ തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നൂ​റ​നാ​ട് പു​തു​പ്പ​ള്ളി​ക്കു​ന്നം ബി​നു ഭ​വ​ന​ത്തി​ല്‍ വി​ഷ്ണു​വി​ന്‍റെ (27) കൈ​യി​ല്‍ നി​ന്നാ​ണ് എ​ക്സൈ​സി​ന് ന​ഖ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ണ്ടെ​ന്നു സം​ശ​യി​ച്ച് എ​ക്സൈ​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ന​ഖ​ങ്ങ​ള്‍ കി​ട്ടി​യ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് റാ​ന്നി ക​രി​കു​ളം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി. ഒ​ന്നി​ച്ചു​ള്ള നാ​ലു​ന​ഖ​ങ്ങ​ള്‍​ക്കു പു​റ​മേ ഓ​രോ​ന്നു വീ​ത​മു​ള്ള ര​ണ്ടു ന​ഖ​ങ്ങ​ളും ല​ഭി​ച്ചു.

ന​ഖ​ങ്ങ​ള്‍ വ​ന്യ​ജീ​വി​യു​ടേ​താ​ണെ​ന്ന് ഉ​റ​പ്പാ​യെ​ങ്കി​ലും ഏ​തു ജീ​വി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​യെ റാ​ന്നി ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ലാ​ട​വൈ​ദ്യ​ന്മാ​രി​ല്‍നി​ന്ന് 1500 രൂ​പ​യ്ക്കു വാ​ങ്ങി​യ ന​ഖ​ങ്ങ​ളാ​ണെ​ന്ന് വി​ഷ്ണു മൊ​ഴി ന​ല്‍​കി​യ​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​സ​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബെ​ന്നി മോ​ന്‍, സി​ഇ​ഒ മാ​രാ​യ പ്ര​വീ​ണ്‍, ആ​ഷ്ബി​ന്‍, പി.​യു. ഷി​ബു, സ​ന​ല്‍ സി​ബി​രാ​ജ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment