തിരുവനന്തപുരം: 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. സംവിധായകൻ കൃഷാന്ദ് ഒരുക്കിയ ആവാസവ്യൂഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ മികച്ച നടൻമാരായി തെരഞ്ഞെടുത്തു. രേവതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനം ബിജുമേനോനും പുരസ്കാരം സമ്മാനിച്ചു. ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനമാണ് രേവതിക്ക് നടിക്കുള്ള പുരസ്കാരം നേടി നൽകിയത്. 142 ചിത്രങ്ങളാണ് ഇത്തവണ ജൂറിയുടെ മുന്നിൽ എത്തിയത്. ഇതിൽ 29 ചിത്രങ്ങൾ അന്തിമ പട്ടികയിൽ സ്ഥാനം പിടിച്ചു. രണ്ടു സിനിമകൾ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടുവെന്നും മന്ത്രി അറിയിച്ചു. ജോജി എന്ന ചിത്രം ഒരുക്കിയ ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ.…
Read MoreDay: May 27, 2022
ബോളിവുഡിലെ ഇണക്കവും പിണക്കവും; സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട സുഹൃത്തിന്റെയും പേരുകൾ വെളിപ്പെടുത്തി പ്രീതി സിന്റ
ബോളിവുഡിൽ താരങ്ങൾ തമ്മിലുള്ള ഇണക്കവും പിണക്കും തർക്കവും പതിവു സംഭവമാണ്. അതു നടനായാലും നടിയായാലും. താരങ്ങളുടെ പിണക്കവും വാക്പോരും എന്നും വലിയ വാർത്തയാകാറുണ്ട്. ബോളിവുഡിൽ ഒരു ഘട്ടത്തിൽ പരസ്പരം പിണങ്ങിയിരുന്ന താരങ്ങളായിരുന്നു പ്രീതി സിന്റയും കരീന കപൂറും. ഇരുവരും പരസ്യമായി തന്നെ രംഗത്തെത്തുക വരെയുണ്ടായിട്ടുണ്ട്. നേരത്തെ തങ്ങളുടെ പിണക്കത്തെക്കുറിച്ച് പ്രീതി മനസ് തുറന്നിരുന്നു. ഒപ്പം കരീന കപൂർ, റാണി മുഖർജി, ഐശ്വര്യ റായ് എന്നിവരെക്കുറിച്ച് പ്രീതി സിന്റ നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായിരുന്നു. അവർക്ക് ഒരിക്കലും എന്റെ ആത്മാർഥ സുഹൃത്താകാൻ കഴിയില്ല. പക്ഷെ അവർക്ക് സുഹൃത്താക്കളാകാം. കരീന വന്നപ്പോൾ എനിക്കവളോട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാനത് അവളോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ എനിക്കവളോട് പ്രശ്നങ്ങളൊന്നുമില്ല. കരീന, റാണി, ഐശ്വര്യ ഇവരിൽ എന്റെ പ്രിയപ്പെട്ടവൾ ഐശ്വര്യയാണ്. ഞങ്ങൾ ഒരുമിച്ചൊരു വേൾഡ് ടൂർ നടത്തിയിരുന്നു. അവൾക്കൊപ്പം വർക്ക് ചെയ്യുന്നത് ഞാൻ…
Read Moreഎന്നെ പുഞ്ചിരിപ്പിച്ച എല്ലാവര്ക്കും നന്ദി ! ഗോപി സുന്ദര്‍ വിഷയത്തില്‍ അഭയയ്ക്ക് പിന്തുണയുമായി കൂട്ടുകാര്‍
ഗായിക അഭയ ഹിരണ്മയിയുടെ പാര്‍ട്ണറും സംഗീത സംവിധായകനുമായ ഗോപി സുന്ദരും ഗായിക അമൃത സുരേഷും തമ്മില്‍ അടുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. അമൃതയെ നെഞ്ചോടു ചേര്‍ത്തുള്ള ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ശ്രദ്ധേയമാകുകയാണ് അഭയ ഹിരണ്മയിയുടെ പിറന്നാള്‍ പോസ്റ്റ്… ‘എത്ര സംഭവബഹുലമായ വര്‍ഷം… ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു, പക്ഷേ ഇപ്പോള്‍ സ്ഥിരതയും സമാധാനവുമുണ്ട്. , അത് ഞാന്‍ ആസ്വദിക്കുകയാണ് അത് എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്… ഈ പ്രോസസ്സ് ഞാന്‍ ഇഷ്ടപ്പെടുന്നു. ലോകത്തില്‍ നിന്നും കിട്ടുന്ന സ്നേഹം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്. അത് വിനയത്തോടെ സ്വീകരിക്കുന്നു. ഇനിമേല്‍ കുറച്ചു കൂടി മെച്ചപ്പെട്ട മനുഷ്യയായും സംഗീതജ്ഞയായും തുടരാന്‍ ശ്രമിക്കും എന്ന് വാക്കു തരുന്നു. ഈ വര്‍ഷം രണ്ടു കേക്കുകള്‍ മുറിക്കാനുള്ള അവസരം ലഭിച്ചു…’ തന്റെ…
Read Moreഅതിരുകടക്കുന്ന അനാശാസ്യം..! ഇതരസംസ്ഥാനത്തെ പെണ്‍കുട്ടികള്‍ വലയിൽ; കേരളത്തിന് അകത്തേക്കും പുറത്തേക്കും എക്സ്ചേഞ്ച്; എല്ലാ ഇടപാടുകളും ഓണ്‍ലൈൻ
ഇ. അനീഷ് അനാശാസ്യ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നസംഭവം പുതിയ വാര്‍ത്തയല്ല…പക്ഷെ പോലീസിനെപോലും ഞെട്ടിച്ചുകൊണ്ട് ഇതരസംസ്ഥാനത്തുനിന്നുള്ള പെണ്‍കുട്ടികളാണ് കേരളത്തിലെ അനാശാസ്യ കേന്ദ്രങ്ങളില്‍ നിറയുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് മായനാട്ടെ അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ പോലീസ് വലയിലായവര്‍ ഏറെയും ഇതരസംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലും കോളജുകളിലും ഉള്ളവരാണ്. മുന്‍ കാലങ്ങളില്‍ നിന്നം വ്യത്യസ്ഥമായി മൈസൂരു, ബംഗളൂരു, മംഗലാപുരം, എന്നിവിടങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഇത്തരത്തില്‍ അനാശാസ്യത്തിനായി ഉപയോഗിക്കുന്നതായി പോലീസ് പറയുന്നു. എല്ലാ ഇടപാടുകളും ഓണ്‍ ലൈനായാണ് നടത്തുന്നത്. ഇവിടെ സ്ഥലമേത് എന്നതിന് പ്രസക്തിയില്ല. കൂടുവിട്ട് കൂടുമാറുകയാണ് അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍. ഫ്ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. അനാശാസ്യ കേന്ദ്രങ്ങളിലും കുടിപ്പക അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ റെയ്ഡിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഒഴുകരയിലെ ഫ്ലാറ്റില്‍ അനാശാസ്യം…
Read Moreവേണം, മൂന്നു മാസം കൂടി..! നടിയെ ആക്രമിച്ച കേസ്; സമയം നീട്ടി ചോദിക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. മൂന്നു മാസം കൂടി സമയം നീട്ടിനൽകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. ഡിജിറ്റൽ തെളിവുകളിൽ ലഭിച്ചിരിക്കുന്ന ഫോറൻസിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും ചോദ്യം ചെയ്യൽ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഈ മാസം 31 നകം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അതിജീവിതയുടെ ഹർജി ബുധനാഴ്ചത്തേക്ക് മാറ്റികേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ജൂൺ ഒന്നിന് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് ഹർജി മാറ്റിയത്. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.…
Read Moreകിടക്കണ കിടപ്പുകണ്ടോ…വരുമോ പണിയറിയാവുന്നയാൾ! തൂണുകളില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസിനെ ആരു രക്ഷിക്കും ?
കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെകുറിച്ചുള്ള ആക്ഷേപങ്ങള്‍ നിരവധിയാണ്…അതിനൊപ്പം മാവൂര്‍റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിലെ നിര്‍മാണ അപാകതയും സമം ചേര്‍ന്നാലോ… ആ അവസ്ഥകാണണമെങ്കില് ഇന്നുരാവിലെ കെഎസ്ആര്‍ടിസി സ്റ്റാന്ഡിലെത്തേണ്ടിയിരുന്നു…ബംഗളൂരുവില്‍നിന്നും കോഴിക്കോട്ടെത്തിയ സ്വിഫ്റ്റ് ബസ് രണ്ടു തൂണുകള്‍ക്കിടയില്‍ കുടുങ്ങി അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതായി. ഡ്രൈവര്‍ മെല്ലെതടിയുരുകയും ചെയ്തു. ബസ് പിറകോട്ടെടുത്താല്‍ തൂണ് പൊട്ടും അല്ലെങ്കില്‍ ബസിന്റെ ചില്ലുപൊട്ടും എന്ന അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് മണിക്കൂറുകളോളം ജീവനക്കാരും ഡ്രൈവര്‍മാരും. പരിചയസമ്പത്തില്ലാത്ത ഡ്രൈവര്‍മാരാണ് സ്വിഫ്റ്റ് ബസുകള്‍ ഓടിക്കുന്നതെന്ന പരാതികള്‍ക്കിടെയാണ് തൂണുകള്‍ക്കിടയിലൂടെയുള്ള ഈ ഇടിച്ചുകയറ്റല്‍.
Read More23-ാം വയസില്‍ വിവാഹമോചനം ! പിന്നെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടില്ലെന്ന് പൃഥിയുടെ നായിക ഗായത്രി രഘുറാം…
മലയാളത്തിന്റെ സൂപ്പര്‍താരം പൃഥിരാജിന്റെ ആദ്യ ചിത്രം നന്ദനം ആണെന്നാണ് മിക്കവരും കരുതുന്നത്. സത്യത്തില്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന രാജസേനന് സിനിമയിലാണ് പൃഥ്വി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം വലിയ പരാജയമായി മാറിയിരുന്നു. അതേ സമയം തിയേറ്ററുകളില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജിന് ഒപ്പം തന്നെ അതിലെ നായികയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ മലയാളത്തില്‍ അധികം കണ്ടില്ല. പ്രശസ്ത കൊറിയോഗ്രാഫര്‍ രഘുറാമിന്റെ മകള്‍ ഗായത്രി രഘുറാം അയിരുന്നു രാജസേനന് ചിത്രത്തിലെ നായികയായി എത്തിയത്. ചാര്‍ലി ചാപ്ലിന് എന്ന് സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം. പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ് സിനിമകളില്‍ സജീവമായെങ്കിലും മൂന്ന് വര്‍ഷം കൊണ്ട് കല്യാണം കഴിഞ്ഞ് ഇന്റഡസ്ട്രി വിട്ടു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ ഗായത്രി…
Read Moreചായക്കു മധുരം കുറഞ്ഞു; സിനിമ പ്രവർത്തകർ തമ്മിൽ വഴക്ക്; സഹപ്രവർത്തകന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി
പാലക്കാട്: ചായക്കു മധുരം കുറഞ്ഞതിന്റെ പേരിൽ പാലക്കാട്ടെ ലോഡ്ജിൽ സിനിമ പ്രവർത്തകർ തമ്മിൽ വഴക്ക്. ലൊക്കേഷൻ അസിസ്റ്റന്റിനു കഴുത്തിൽ കുത്തേറ്റു. പുലർച്ചെ നാലിനാണു സംഭവം. വടകര സ്വദേശി സിറാജിനാണു കുത്തേറ്റത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സിറാജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറാജിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പോലീസ് അറസ്റ്റു ചെയ്തു.ഇവർ തമ്മിൽ മുൻപും വാക്കു തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞശേഷം വീണ്ടും ഇവർ തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.
Read Moreകൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ ലീഗ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവും
കാസര്‍ഗോഡ്: 13 വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ ലീഗ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവും പങ്കെടുത്തത് യുഡിഎഫില്‍ വിവാദമാകുന്നു. പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി നടുവയല്‍ അബ്ദുള്ളക്കുഞ്ഞിയുടെ മകളുടെ വിവാഹച്ചടങ്ങിലാണ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്റഫും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് സാജിദ് മൗവലും പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹാഘോഷത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്കൊപ്പം എംഎല്‍എ കൈകൊട്ടിപ്പാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് സാജിദ് മൗവല്‍ ചടങ്ങില്‍ പങ്കെടുത്ത് അബ്ദുള്ളക്കുഞ്ഞിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യവും പുറത്തുവന്നത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ സാധാരണ പ്രവര്‍ത്തകരുടെ രോഷം പുകയുകയാണ്. കഴിഞ്ഞവര്‍ഷം പെര്‍ളയില്‍ നടന്ന ജബ്ബാര്‍ അനുസ്മരണച്ചടങ്ങില്‍ സാജിദ് മൗവല്‍ പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍…
Read Moreപ്ലസ്ടുക്കാരിയും കാമുകനും ഒളിച്ചോടി ! ഒരാഴ്ചത്തെ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പോലീസ് പിടികൂടിയത് മാരക മയക്കുമരുന്ന്…
ഒളിച്ചോടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടി പോലീസ്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്ന് ഒരാഴ്ച മുമ്പ് ഒളിച്ചോടിയ കമിതാക്കാളെയാണ് മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരാണ് പിടിയില്‍ ആയത്. ഇവരില്‍ നിന്ന് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു തെക്കുവശം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്.…
Read More