ചാ​യ​ക്കു മ​ധു​രം കു​റ​ഞ്ഞു; സി​നി​മ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വ​ഴ​ക്ക്; സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി

പാ​ല​ക്കാ​ട്: ചാ​യ​ക്കു മ​ധു​രം കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ പാ​ല​ക്കാ​ട്ടെ ലോ​ഡ്ജി​ൽ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വ​ഴ​ക്ക്. ലൊ​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റി​നു ക​ഴു​ത്തി​ൽ കു​ത്തേ​റ്റു. പു​ല​ർ​ച്ചെ നാ​ലി​നാ​ണു സം​ഭ​വം.

വ​ട​ക​ര സ്വ​ദേ​ശി സി​റാ​ജി​നാ​ണു കു​ത്തേ​റ്റ​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റ സി​റാ​ജി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സി​റാ​ജി​നെ ആ​ക്ര​മി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഉ​ത്ത​മ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.ഇ​വ​ർ ത​മ്മി​ൽ മു​ൻ​പും വാ​ക്കു ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​ശേ​ഷം വീ​ണ്ടും ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment