സംസാരിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ചിന്തിക്കും. കാരണം എന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുമോയെന്ന് എനിക്ക് പേടിയുണ്ട്. ഞാന്‍ ഇടതിനേയോ വലതിനിയോപിന്തുണക്കുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നിഷ്പക്ഷമായാണ് നില്‍ക്കുന്നത്. ആദ്യം നമ്മൾ നല്ല മനുഷ്യരാകണം. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം.കാശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു. എല്ലാ തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിലായാലും. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതില്‍ വ്യാഖ്യാനിച്ചു. തെറ്റിനെ ന്യായീകരിക്കുന്നതാണെന്ന് പറഞ്ഞു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയെന്ന നിലയില്‍ എല്ലാവരുടെയും ജീവന് പ്രധാനപ്പെട്ടതും തുല്യവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. -സായ് പല്ലവി
Read MoreDay: June 24, 2022
സിനിമയിൽ പലരുടെയും താളത്തിന് അനുസരിച്ച് തുള്ളേണ്ടിവരും; സിനിമയില്ലെങ്കിൽ താൻ എങ്ങനെ ജീവിക്കും എന്നിതിനെക്കുറിച്ച് ഗായത്രി പറയുന്നതിങ്ങനെ…
സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റുകൾ ചെയ്യും. യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള് ആണ് അവിടെ രാജാവ്. നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാക്കാം. വേണമെങ്കില്‍ നമുക്ക് ലോകപ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള് കാത്ത് നില്‍ക്കണം. പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം. ഇന്റിമേറ്റ് സീന്‍ ചെയ്യണം. എന്റെ വാല്യൂസ് കളഞ്ഞ് ഒന്നിനും ഞാന്‍ തയാറല്ല. ഒരുപാട് പേര് കോംപ്രമൈസിന് തയാറാണോയെന്ന് ചോദിക്കാറുണ്ട്. അതിനൊന്നും ഞാന്‍ തയാറല്ല. -ഗായത്രി സുരേഷ്
Read Moreപ്രതി കുറ്റക്കാരനല്ല! 19 വയസ് തികഞ്ഞ വിവരം മറച്ചുവച്ച് 17 വയസെന്ന് വ്യാജ വിവരം പോലീസിന് നൽകി; പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു
ആലപ്പുഴ: മാനസിക ദൗർബ ല്യമുള്ള പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ ആലപ്പുഴ (പോക്സോ) സ്പെഷൽ കോടതി വെറുതെ വിട്ടു. വയലാർ കോവിലകത്ത് ജയകുമാറിനെയാണ് (ജയൻ) കുറ്റക്കാരനല്ലെന്ന് കണ്ട് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി മിനി. എസ്. ദാസ് വെറുതെ വിട്ടത്. 2016 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂൾ വിട്ടു വരുന്നവഴി പെൺകുട്ടിയെ ബലമായി വീട്ടിനുള്ളിലേക്ക് പിടിച്ചുകയറ്റി ബലാത്സംഗം ചെയ്തുവെന്നും അതിനുശേഷം നിരവധി തവണ പീഡിപ്പിച്ചുവെന്നും ആരോപിച്ച് ചേർത്തല പോലീസ് പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 19 വയസ് തികഞ്ഞ വിവരം മറച്ചുവച്ച് 17 വയസെന്ന് വ്യാജ വിവരം പോലീസിന് നൽകി കളവായ ആരോപണങ്ങൾ ഉന്നയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആരോപണം കളവാണെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായുള്ള രേഖകൾ പ്രതിഭാഗം കോടതിയെ ബോധ്യപ്പെടുത്തിയതിനെത്തുടർന്ന്…
Read Moreനഗരസഭയുടെ കാവലാളായ ’ദേവസേന’ ജനമനസ് കീഴടക്കുന്നു! രാത്രി എട്ടു കഴിഞ്ഞാൽ ദേവസേനയെ അഴിച്ചുവിടും; പിന്നെ…
വടക്കാഞ്ചേരി: നഗരസഭയുടെ കാവലാളായ ”ദേവസേന’ ജനമനസ് കീഴടക്കുന്നു. രാത്രി കാലങ്ങളിൽ നഗരസഭയുടെ കാവലിന് ദേവസേനയെന്ന പട്ടിയുടെ സേവനമുള്ളപ്പോൾ ഒരീച്ചക്ക് പോലും നഗരസഭ അങ്കണത്തിൽ പ്രവേശിക്കാനാകില്ല. നഗരസഭയുടെ കുന്പളങ്ങാടുള്ള മാലിന്യയാർഡിൽ നിന്നും, രണ്ടു മാസം പ്രായമുള്ളപ്പോൾ കൈക്കും, കാലിനും ചതവുപറ്റിയ നിലയിലായിരുന്ന പട്ടി കുഞ്ഞിനെ ആംബുലൻസ് ഡ്രൈവർ പ്രസാദ് എടുത്തുകൊണ്ടുവന്ന്, ഡോക്ടറെ കാണിച്ച് ചതവുഭാഗം പ്ലാസ്റ്ററിട്ടും, ശുശ്രൂഷകൾ നൽകി പരിപാലിച്ചു വളർത്തുകയായിരുന്നു. ഇപ്പോൾ നഗരസഭയുടെ ഒരു വശത്തുതന്നെയാണ് ദേവസേനയുടെ കിടപ്പ്. രാത്രി എട്ടു കഴിഞ്ഞാൽ ദേവസേനയെ അഴിച്ചുവിടും , പിന്നെ നഗരസഭാങ്കണത്തിന്റെ ഭരണാധികാരവും, സുരക്ഷയും ദേവസേനക്കു തന്നെ. നഗരസഭയിലെ ജീവനക്കാരോ, മറ്റു ആരെങ്കിലുമോ നഗരസഭ കവാടത്തിൽ പോലും പ്രവേശിക്കാൻ ദേവസേന സമ്മതിക്കില്ല. ആളൊഴിഞ്ഞ നഗരസഭയിലെത്തുന്ന തെരുവു നായ്ക്കളെ, ദേവസേന ഓടിച്ചു വിടും. പാലും, മുട്ടയും , ചോറും, പെറോട്ടയുമാണ് ദേവസേനയുടെ ഭക്ഷണം.എന്നാൽ രാവിലെ പാല് കൊടുക്കാൻ വിളിച്ചാൽ വികൃതി…
Read Moreകാഷ്മീരിലുണ്ടൊരു സോളാർ കാർ ! മാരുതി 800 കാറിനെ സോളാർ കാറാക്കി മാറ്റി; ഗണിതാധ്യാപകന് അഭിനന്ദന പ്രവാഹം
മാരുതി 800 കാറിനെ സൗരോർജത്തിൽ ഓടുന്ന കാറാക്കിമാറ്റിയെടുത്ത ഗണിതാധ്യാപകനു സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. ജമ്മു കാഷ്മീരിലെ സനത് നഗർ സ്വദേശിയായ ബിലാൽ അഹമ്മദ് ആണ് 11 വർഷം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ സോളാർകാർ നിർമിച്ച് താരമാകുന്നത്. ചെന്നൈയിൽനിന്നു വാങ്ങിയ സോളാർ പാനലുകളാണ് ബിലാൽ അഹമ്മദ് തന്റെ കാറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. കാഷ്മിരിൽ വെയിൽ താരതമ്യേന കുറവായതിനാൽ കുറഞ്ഞ വെളിച്ചത്തിൽ കൂടുതൽ ഊർജം നല്കുന്ന പാനലുകൾ പ്രത്യേകം തെരഞ്ഞെടുക്കുകയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. 15 ലക്ഷം രൂപയാണ് ആകെ ചെലവായത്. സോളാർ കാറിന്റെ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും സർക്കാർ സംവിധാനങ്ങളിൽനിന്ന് ഒരുതരത്തിലുമുള്ള സാന്പത്തിക സഹായവും ലഭിച്ചില്ലെന്നും ബിലാൽ അഹമ്മദ് പറഞ്ഞു. പൂർണമായി ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന കാറുകളുടെ ഡോറുകളിലും സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇന്ധന വില കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങൾക്കു വലിയ പ്രോത്സാഹനം നല്‍കണമെന്നാണു നെറ്റിസൻസിന്റെ ആവശ്യം.
Read Moreഈശ്വര സ്പർശമുള്ള ചിത്രങ്ങള്‍..! ഇതാ നിങ്ങൾ തെരഞ്ഞ കലാകാരൻ; ബസ് സ്റ്റാൻഡുകളുടെ ചുമരുകൾ കാൻവാസാക്കി തെരുവു ചിത്രകാരൻ
മംഗലം ശങ്കരൻകുട്ടി ഷൊർണൂർ: ബസ് സ്റ്റാൻഡുകളുടെ ചുമരും പൊതുനിരത്തുകളുടെ മതിലും കാൻവാസാക്കി ജീവൻ തുളുന്പുന്ന ചിത്രങ്ങൾ വരച്ച് ഒരു തെരുവു ചിത്രകാരൻ. ആരാലും അറിയാതെയും ശ്രദ്ധിക്കാതെയും പോകുന്ന ഇത്തരക്കാരുടെ കൈപ്പടയിൽ വിരിയുന്നത് വാക്കുകൾക്കും വർണ്ണനകൾക്കുമപ്പുറമുള്ള വരകളുടെ കമനീയ രൂപങ്ങളാണ്. തെരുവുകൾ കാൻവാസാക്കിയ ഇത്തരമൊരു നാടോടി ചിത്രകാരനാണ് തിരുവനന്തപുരം സ്വദേശി രാജു. ഈശ്വര സ്പർശമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് നിറം പകരുന്നത് കരിക്കട്ടകളുടെ കൃഷ്ണവർണ്ണവും പച്ചിലകളുടെ ഹരിതഭംഗിയുമാണ്. വാണിയംകുളം മനിശ്ശീരിയിൽ ഈ നാടോടി ചിത്രകാരന്റെ കരവിരുതിൽ ഇന്നലെ ഉയിർ കൊണ്ടത് മോഹന ചിത്രങ്ങളുടെ വിസ്മയങ്ങളാണ്. മനിശ്ശീരി ബസ് സ്റ്റാൻഡ് ചുമരിനെ അയാൾ കാൻവാസാക്കി. കരിക്കട്ടയിൽ ചിത്രങ്ങൾ വരച്ചിട്ടു. പച്ചില നീരിൽ ബഹുവർണ്ണങ്ങൾ കണ്ടെത്തി. ഒരു നാടോടി ചിത്രകാരൻ തന്റെ പ്രതിഭ കൊണ്ട് വിസ്മയം തീർക്കുകയായിരുന്നു. അയാൾ ആരോടും ഉൗരും, പേരും പറഞ്ഞില്ല. നിശബ്ദമായി തന്റെ പ്രതിഭ ബസ് സ്റ്റാന്റ് ചുമരിൽ…
Read Moreഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയത് ആര് ? വിൽപനക്കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത് 1000 രൂപയും ലോട്ടറി ടിക്കറ്റുകളും; ആ തന്ത്രം ഇങ്ങനെ…
കറുകച്ചാൽ: ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറി ടിക്കറ്റുകളും 1000 രൂപയും തട്ടിയെടുത്തു. നിരത്തിൽ നടന്നു ലോട്ടറിക്കച്ചവടം നടത്തുന്ന മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി. ജോസഫി (70)ന്റെ പണവും ലോട്ടറി ടിക്കറ്റുകളുമാണ് നഷ്ടമായത്. ബുധനാഴ്ച 11.30ന് നെത്തല്ലൂർ ക്ഷേത്രത്തിന് സമീപം കോട്ടയം റോഡിലായിരുന്നു സംഭവം. ലോട്ടറി ടിക്കറ്റുകളുമായി തോട്ടയ്ക്കാട് ഭാഗത്തേക്ക് പോകുന്പോൾ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ ആൾ ജോസഫിന് സമീപത്ത് ബൈക്ക് നിർത്തി 25 ടിക്കറ്റുകൾ തെരഞ്ഞെടുത്തു. തുടർന്ന് 1000 രൂപ വീതം സമ്മാനമടിച്ച നാല് ടിക്കറ്റുകൾ തന്റെ കൈവശമുണ്ടെന്നും പണം വേണമെന്നും ജോസഫിനോട് ആവശ്യപ്പെട്ടു. 1000 രൂപയേ കൈയിലുള്ളെന്ന് ജോസഫ് പറഞ്ഞപ്പോൾ 1000 രൂപ വാങ്ങുകയും 25 ടിക്കറ്റിന് പകരമായി 1000 രൂപയടിച്ച മറ്റൊരു ടിക്കറ്റുകൂടി നൽകി ഇയാൾ കറുകച്ചാൽ ഭാഗത്തേക്ക് പോയി. വീട്ടിലെത്തി ടിക്കറ്റ് പരിശോധിച്ചപ്പോളാണ് ലോട്ടറിയുടെ നന്പറുകൾ തിരുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പ് മനസിലായതോടെ ജോസഫ്…
Read Moreവ്യാജരേഖ ഉപയോഗിച്ച് പല ബാങ്കുകളിൽനിന്നായി തട്ടിയെടുത്തത് 18 കോടി രൂപ! സായാഹ്നവാർത്തയുടെ നിർമാതാവ് അറസ്റ്റിൽ; ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത്….
കാസർഗോഡ്: വ്യാജരേഖ ഉപയോഗിച്ച് പല ബാങ്കുകളിൽനിന്നായി 18 കോടി രൂപ തട്ടിയെടുത്ത സിനിമാ നിർമാതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയും കരാറുകാരനുമായ ടി.കെ. മെഹഫൂസ് (30) ആണ് അറസ്റ്റിലായത്. ഇയാൾ നിർമിച്ച ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സായാഹ്ന വാർത്തകൾ’ എന്ന സിനിമ ഇന്നു റിലീസാകാനിരിക്കെയാണ് അറസ്റ്റ്. 2018ലാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെർക്കള ശാഖയിൽനിന്നു വ്യാജരേഖകൾ ഹാജരാക്കി 4,17,44,000 രൂപ ഇയാൾ വായ്പയെടുത്തത്. മഞ്ചേശ്വരത്തെ ഇയാളുടെ രണ്ടേക്കർ സ്ഥലം വായ്പയ്ക്ക് ഈടായി നൽകിയിരുന്നു. വ്യാജരേഖ ചമച്ച് സ്ഥലത്തിന്റെ മൂല്യം പെരുപ്പിച്ചു കാട്ടിയാണ് ഇയാൾ ഇത്രയും വലിയ വായ്പ സംഘടിപ്പിച്ചത്. ഇയാൾ വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്കധികൃതർ നടത്തിയ അന്വേഷണത്തിലാണു ബാങ്കിൽ സമർപ്പിച്ച രേഖകൾ ഉൾപ്പെടെ വ്യാജമായിരുന്നുവെന്നു തെളിഞ്ഞത്. തുടർന്ന് വായ്പ അനുവദിച്ച മാനേജരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ബാങ്കധികൃതർ വിദ്യാനഗർ പോലീസിൽ പരാതി…
Read Moreമോൻസണ് മാവുങ്കലിന്റെ ഇടനിലക്കാരി? അനിത പുല്ലയിൽ ലോക കേരളസഭയ്ക്കിടെ നിയമസഭയിലെത്തിയത് എങ്ങനെ? റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
സ്വന്തം ലേഖകൻ തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസണ് മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന ആരോപണം ഉയർന്ന അനിത പുല്ലയിൽ ലോക കേരളസഭയ്ക്കിടെ നിയമസഭയിലെത്തിയത് സഭാ ടിവിയ്ക്ക് സാങ്കേതിക സഹായം ഒരുക്കുന്ന കണ്‍സൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാർഷലിന്റെ റിപ്പോർട്ട്. സഭാ ടിവിയ്ക്ക് ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്ന ബിട്രെയിറ്റ് സൊല്യുഷൻസിലെ രണ്ടു ജീവനക്കാർ അനിത പുല്ലയിൽ നിയമസഭയിലുണ്ടായിരുന്ന മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നതായും സ്പീക്കർ എം.ബി. രാജേഷിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന തുടർ നടപടികൾ സ്പീക്കർ ഇന്നു പ്രഖ്യാപിക്കുമെന്നാണു വിവരം. 27നു തുടങ്ങുന്ന നിയമസഭാ സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ സ്പീക്കർ മാധ്യമ പ്രവർത്തകരെ കാണുന്നുണ്ട്. അനിതയ്ക്ക് പിന്തുണ നൽകിയ ബിട്രെയ്റ്റ് സൊല്യുഷൻസുമായുള്ള കരാർ അവസാനിപ്പിക്കുന്നതും സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാൽ, ജൂലൈയിൽ കണ്സൾട്ടൻസിയുമായുള്ള കരാർ കാലാവധി അവസാനിക്കും. പിന്നീടു പുതുക്കി നൽകേണ്ടതില്ലെന്ന ആവശ്യവുമുണ്ട്. എന്നാൽ, ഇപ്പോഴത്തെ…
Read Moreസിനിമാ നിര്‍മാതാവ് സിറാജുദ്ദീന് കടത്തിയത് ഒരുകോടിയുടെ സ്വര്‍ണം! റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സിനിമാ നിര്‍മാതാവ് കെ.പി. സിറാജുദ്ദീന് നെടുമ്പാശേരി വിമാനത്താവളം വഴി ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം ദുബായിയില്‍ നിന്നു കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ്. സിറാജുദ്ദീന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. തൃക്കാക്കരയിലെ തുരുത്തുമ്മേല്‍ എന്റര്‍പ്രൈസസിന്റെ പേരില്‍ ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഏപ്രില്‍ 23നാണ് സ്വര്‍ണം പിടിച്ചെടുത്തത്. യന്ത്രം ഏറ്റുവാങ്ങാനെത്തിയ നകുല്‍, ക്ലിയറിംഗ് ഏജന്റ് കെ.ജി. ബിജു എന്നിവരെയും കസ്റ്റംസ് പിടികൂടിയിരുന്നു. 1,20,34,944 രൂപ വിലമതിക്കുന്ന 2232 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആസൂത്രകനായ കെ.പി. സിറാജുദ്ദീന് ദുബായില്‍ നിന്നു ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോള്‍ ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിന്, തൃക്കാക്കര സ്വദേശി എ.പി. സിറാജുദ്ദീന് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം…
Read More