വ്യാ​​​ജ​​​രേ​​​ഖ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ല ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി തട്ടിയെടുത്തത്‌ 18 കോ​​​ടി രൂ​​​പ! സായാഹ്നവാർത്തയുടെ നിർമാതാവ് അറസ്റ്റിൽ; ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ പുറത്തുവന്നത്….

കാ​​​സ​​​ർ​​​ഗോ​​​ഡ്: വ്യാ​​​ജ​​​രേ​​​ഖ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ല ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 18 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വി​​​നെ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ച​​​ട്ട​​​ഞ്ചാ​​​ൽ തെ​​​ക്കി​​​ൽ സ്വ​​​ദേ​​​ശി​​​യും ക​​​രാ​​​റു​​​കാ​​​ര​​​നു​​​മാ​​​യ ടി.​​​കെ. മെ​​​ഹ​​​ഫൂ​​​സ് (30) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ഇ​​​യാ​​​ൾ നി​​​ർ​​​മി​​​ച്ച ഗോ​​​കു​​​ൽ സു​​​രേ​​​ഷും ധ്യാ​​​ൻ ശ്രീ​​​നി​​​വാ​​​സ​​​നും കേ​​​ന്ദ്ര​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​കു​​​ന്ന ‘സാ​​​യാ​​​ഹ്ന വാ​​​ർ​​​ത്ത​​​ക​​​ൾ’ എ​​​ന്ന സി​​​നി​​​മ ഇ​​​ന്നു റി​​​ലീ​​​സാ​​​കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​റ​​​സ്റ്റ്.

2018ലാ​​​ണ് സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ചെ​​​ർ​​​ക്ക​​​ള ശാ​​​ഖ​​​യി​​​ൽ​​​നി​​​ന്നു വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി 4,17,44,000 രൂ​​​പ ഇ​​​യാ​​​ൾ വാ​​​യ്പ​​​യെ​​​ടു​​​ത്ത​​​ത്.

മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ ഇ​​​യാ​​​ളു​​​ടെ ര​​​ണ്ടേ​​​ക്ക​​​ർ സ്ഥ​​​ലം വാ​​യ്പ​​യ്ക്ക് ഈ​​​ടാ​​​യി ന​​​ൽ​​​കി​​യി​​രു​​ന്നു. വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച് സ്ഥ​ല​ത്തി​ന്‍റെ മൂ​​​ല്യം പെ​​​രു​​​പ്പി​​​ച്ചു കാ​​​ട്ടിയാണ് ഇ​​​യാ​​​ൾ ഇ​​​ത്ര​​​യും വ​​​ലി​​​യ വാ​​​യ്പ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ഇ​​​യാ​​​ൾ വാ​​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബാ​​​ങ്ക​​​ധി​​​കൃ​​​ത​​​ർ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​ണു ബാ​​​ങ്കി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വ്യാ​​​ജ​​​മാ​​​യി​​​രു​​​ന്നു​​​വെ​​ന്നു തെ​​​ളി​​​ഞ്ഞ​​​ത്.

തു​​​ട​​​ർ​​​ന്ന് വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ച മാ​​​നേ​​​ജ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യും ബാ​​​ങ്ക​​​ധി​​​കൃ​​​ത​​​ർ വി​​​ദ്യാ​​​ന​​​ഗ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ടാ​​​ണ് കേ​​​സ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ച് ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

ഡി​​​വൈ​​​എ​​​സ്പി പി.​​​എ.​​​ സ​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​മാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക്രൈം​​​ബ്രാ​​​ഞ്ച് ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ൾ സ​​​മാ​​​ന​​​മാ​​​യ​​​രീ​​​തി​​​യി​​​ൽ മ​​​റ്റു ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പ​​​ണം ത​​​ട്ടി​​​യ​​​താ​​​യി വ്യ​​​ക്ത​​​മാ​​​യി.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കാ​​​സ​​​ർ​​​ഗോ​​​ഡ്‌ ബ്രാ​​​ഞ്ചി​​​ൽ​​​നി​​​ന്ന് പ​​​ത്തു കോ​​​ടി​​​യും ഐ​​​ഡി​​​ബി​​​ഐ കാ​​​സ​​​ർ​​​ഗോ​​​ഡ് ബ്രാ​​​ഞ്ചി​​​ൽ​​​നി​​​ന്ന് നാ​​​ലു​​​കോ​​​ടി രൂ​​​പ​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ൽ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച് ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യി തെ​​​ളി‌​​​ഞ്ഞി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment