കൊച്ചി: കാക്കനാട് ഇന്ഫോപാര്ക്കിനു സമീപമുള്ള ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിനു പിന്നില്‍ ലഹരി തര്‍ക്കമെന്ന് പോലീസ്. പിടിയിലായ അര്‍ഷാദില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. അര്‍ഷാദിന്റെ സഹായി അശ്വന്തും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ സ്ഥിരമായി ലഹരി ഇടപാടുകള്‍ നടന്നിരുന്നതായാണ് സൂചന. നിരവധി ആളുകള്‍ ഫ്ലാറ്റില്‍ സ്ഥിരമായി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസിനെ വിവരം അറിയിച്ചിരുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അപരിചിതരായവര്‍ ഫ്ലാറ്റിലെത്തുമ്പോള്‍ പോലീസിനെ വിവരമറിയിക്കണമെന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഈ നിർദേശവും പാലിക്കപ്പെട്ടില്ല. ജ്വലറിയില്‍നിന്ന് മൂന്നു പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതിയാണ് പിടിയിലായ അര്‍ഷാദ്. ഈ കേസില്‍ ഒളിവിലിരിക്കുമ്പോഴാണ് ഇയാള്‍ സ്ഥിരമായി ഫ്ലാറ്റില്‍ എത്തിയിരുന്നതെന്നും പോലീസ് അറിയിച്ചു. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ…
Read MoreDay: August 17, 2022
മണിമലയിൽ മദ്യപർക്കു മതിഭ്രമം; പോലീസിനെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നു
മണിമല: മണിമലയിൽ പോലീസിനെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. മദ്യപിച്ചു നാട്ടുകാരെ ആക്രമിച്ച സഹോദരങ്ങളെ പിടികൂടാൻ എത്തിയ പോലീസിനെ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മണിമല സ്റ്റേഷനിലെ പോലീസുകാർക്കെതിരെ ആക്രമണമുണ്ടായത് മൂന്നു തവണയാണ്. 2020 സെപ്റ്റംബറിൽ പിടിച്ചുപറി കേസിലെ പ്രതിയെ കോടതിയിൽ കൊണ്ടുപോകും വഴി എസ്ഐയെ മർദിച്ചു. പിൻ സീറ്റിലിരുന്ന പ്രതി ഇയാളുടെ കൈയിലണിഞ്ഞിരിക്കുന്ന വിലങ്ങ് കൊണ്ട് എസ്ഐയുടെ തലയ്ക്കടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് 2021 ജൂണിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടാനെത്തിയ എസ്ഐയെ പ്രതിയുടെ പിതാവ് വെട്ടി പരിക്കേൽപിച്ചു. കഴിഞ്ഞദിവസം പൊന്തൻപുഴയിൽ മദ്യപിച്ച് നാട്ടുകാരെ ആക്രമിക്കുകയായിരുന്ന പ്രതികളെ പിടികൂടുന്നതിനിടയിൽ സഹോദരങ്ങളായ പ്രതികൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികളിൽ ഒരാൾ ഒളിവിൽ പോയെങ്കിലും ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. പൊന്തൻപുഴ വളകോടി ചതുപ്പ് ഭാഗത്ത് പുല്ലൂർ അജിത്ത് പി. രാജ് (27), സഹോദരൻ അഭിജിത്ത് പി. രാജ്…
Read Moreഉദ്യോഗസ്ഥരുടെ അശ്രദ്ധയും നിരുത്തരവാദിത്വവും; കെഎസ്ആർടിസി ബസുകളിലെ സൗജന്യപരസ്യങ്ങൾ ഉടൻ നീക്കണമെന്ന് ഉത്തരവ്
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബസുകളിലെ സൗജന്യപരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ഉത്തരവ്. നീക്കം ചെയ്യേണ്ട 65 സ്ഥാപനങ്ങളുടെ പരസ്യങ്ങളുടെ പട്ടികയും യൂണിറ്റ്, ക്ലസ്റ്റർ ഓഫീസർമാർക്ക് നല്‍കിയിട്ടുണ്ട്. ഈ മാസം പതിനെട്ടിനകം ഇവ ബസുകളിൽ നിന്നും നീക്കം ചെയ്യണമെന്നാണ് കർശന നിർദേശം.നീക്കം ചെയ്യേണ്ട പരസ്യങ്ങളിൽ ഏറ്റവും കൂടുതൽ സിനിമ-സീരിയൽ എന്നിവയുടെ പരസ്യങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്നോളജി സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ടെക്സ്റ്റൈയിൽസ്, സ്വർണ്ണക്കടകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയുടെ പരസ്യങ്ങളും നീക്കം ചെയ്യേണ്ടവയിൽ പ്രധാനമായും ഉൾപ്പെടും. കരാർ അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പരസ്യം ചെയ്ത ഈസ്ഥാപനങ്ങൾ കരാർ കാലാവധി കഴിഞ്ഞിട്ടും കരാർ പുതുക്കുകയോ പരസ്യം നീക്കം ചെയ്യുകയോ ചെയ്തിരുന്നില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും ബസുകൾ സൗജന്യമായി ഈ പരസ്യങ്ങളും പ്രദർശിപ്പിച്ചു കൊണ്ട് മാസങ്ങളായി ഓടുകയാണ്. ബന്ധപ്പെട്ടവരുടെ അശ്രദ്ധയും നിരുത്തരവാദിത്വവുമാണ് സൗജന്യമായി പരസ്യം പ്രദർശിപ്പിക്കാൻ ഇടയാക്കിയതെന്ന് സി എം ഡി കണ്ടെത്തിയതിനെ…
Read More215 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്ത് ഇ.ഡി ! സുകേഷ് നടിയ്ക്കു നല്‍കിയത് 10 കോടിയുടെ സമ്മാനം…
കുപ്രസിദ്ധ തട്ടിപ്പുകാരന് സുകേഷ് ചന്ദ്രശേഖര്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പ്രതിചേര്‍ത്തു. 215 കോടിയുടെ തട്ടിപ്പുകേസിലാണ് ജാക്വിലിന് ഫെര്‍ണാണ്ടസിനെയും പ്രതിചേര്‍ത്തിരിക്കുന്നത്. നടിക്കെതിരായ കുറ്റപത്രം ഇ.ഡി. സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നടി ജാക്വിലിന് ഫെര്‍ണാണ്ടസ്, സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഗുണഭോക്താവായിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. സുകേഷ് ഒരു തട്ടിപ്പുകാരനാണെന്ന് ഇവര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നതായും അന്വേഷണസംഘം പറയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. സംഘം നടിയെ പലതവണ ചോദ്യംചെയ്തിരുന്നു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ്, നടിക്ക് പത്ത് കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെ നടിയുടെ ഏഴ് കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടുകയും ചെയ്തു. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 215 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ നേരത്തെ അറസ്റ്റിലായത്.…
Read Moreജാതക ചേര്‍ച്ചയില്‍ പൊരുത്തം ഏറെ ആയിരുന്നു ! താനും ദിലീപും ഒന്നാകണമെന്ന് തങ്ങളേക്കാള്‍ ആഗ്രഹിച്ചത് തങ്ങളെ സ്നേഹിക്കുന്നവരെന്ന് കാവ്യ മാധവന്…
മലയാളികളുടെ എക്കാലത്തെയും ഇഷ്ടനായികമാരില്‍ ഒരാളാണ് കാവ്യ മാധവന്. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കാവ്യ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ദിലീപിന്റെ ഭാഗ്യ നായികയായി തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്റെ ജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ദിലീപും ആയുള്ള വിവാഹം എന്നു തുറന്നു പറയുകയാണ് കാവ്യാ മാധവന്. എല്ലാം ദൈവം തീരുമാനിക്കുന്നതാണ് എന്നും നടി പറയുന്ന അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവര്‍ ആണെന്നാണ് കാവ്യാ മാധവന് പറയുന്നു. കാണുമ്പോള്‍ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാല്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു പതിവെന്ന് കാവ്യ പറയുന്നു. ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ…
Read Moreപുരാവസ്തു തട്ടിപ്പ് കേസ്; ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണം;മോൻസണ്-പോലീസ് ബന്ധത്തിന്റെ വെളിപ്പെടുത്തൽ
കൊച്ചി: മോൻസണ് മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ഫലപ്രദമല്ലെന്നു ആരോപിച്ച് കേസിലെ പരാതിക്കാരനായ ഷമീർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തട്ടിപ്പിന് കൂട്ടുനിന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസണിൽനിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പട്രോളിംഗ് ബുക്ക് മോൻസണ്‍ന്റെ കലൂരിലെ വീ്ട്ടിൽ വച്ചത് സ്വഭാവിക നടപടിയാണെന്നും, ഐജി ലക്ഷ്മണയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മോൻസണ്-പോലീസ് ബന്ധത്തിന്റെ വെളിപ്പെടുത്തൽഅതേസമയം, മോൻസണും പോലീസും തമ്മിലുളള ബന്ധത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുമായി മോൻസന്റെ മുൻ ഡ്രൈവർ ജയ്സണ്‍ ഇന്നെ രംഗത്തെത്തിയിരുന്നു. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നും ഡിഐജിയുടെ ഔദ്യോഗിക വാഹനത്തിൽ തേങ്ങയും മീനും…
Read Moreബന്ധുവിന് സുഖമില്ലാതെ വന്നതാ, ആരാ ഇവിടെ കിടക്കുന്നത്; വാർഡുകളിൽ കുശലാന്വേഷണം അന്വേഷിച്ചെത്തി മോഷണം നടത്തുന്ന വിരുതൻ പിടിയിൽ
കോട്ടയം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ സ്വർണമാലയും പണവും മോഷ്്ടിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. കണ്ണൂർ ഇരിട്ടി കീഴൂർ കുരുംപിനിക്കൽ രാജേഷി (31)നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ തൊട്ടടുത്ത മുറിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്ന് പരിചയപ്പെടുത്തിയാണ് മോഷണങ്ങൾ നടത്തിയിരുന്നത്. ഇയാൾ കഴിഞ്ഞമാസം 13നു തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിലെ ആറാം നിലയിൽ കിടന്നിരുന്ന രോഗി ധരിച്ചിരുന്ന മാലയും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ കോഴിക്കോട് നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ മലപ്പുറം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലായി നിരവധി കേസുകളുണ്ട്. ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ കെ.കെ. പ്രശോഭ്, എഎസ്ഐ സിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreകൂട്ടുകാരനെക്കാണാന് പോലീസ് സ്റ്റേഷനിലെത്തിയ കൗമാരക്കാരന്റെ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ! പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു…
സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തത് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ കൗമാരക്കാരന് പോക്സോ കേസില്‍ അറസ്റ്റിലായി. പത്തൊന്‍പതുകാരനായ പെരിയമ്പലം ചേലാട്ട് മണികണ്ഠനാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ സൂക്ഷിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാന്‍ ബൈക്കിലെത്തിയ മണികണ്ഠനെ ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ പോലീസ് അകത്തേക്ക് വിളിച്ച് ചോദ്യംചെയ്യുകയായിരുന്നു. സുഹൃത്ത് വിവിധ കേസുകളില്‍ ഉള്ളതിനാല്‍ മണികണ്ഠന്റെ ഫോണും പോലീസ് പരിശോധിച്ചു. അപ്പോഴാണ് ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള അശ്ലീലവീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read Moreഷാജഹാന്റെ ശരീരത്തിൽ 12 വെട്ടുകൾ..! പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ ആക്രമിച്ചു; രക്തം വാര്‍ന്ന് നിലത്ത് വീഴുന്നത് വരെ അക്രമികള്‍ വലയം തീര്‍ത്ത് നിന്നു; ഞെട്ടിക്കുന്ന വിവരം പുറത്ത്…
സ്വന്തം ലേഖകൻപാലക്കാട്: സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ മരണകാരണം രക്തം വാര്‍ന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും കൈയിലും ആഴത്തില്‍ മുറിവേറ്റിരുന്നു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചത്. ചെറുതും വലുതുമായി 12 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ ആദ്യം കാലിലും പിന്നീട് കൈയിലും വെട്ടിയെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. തിരിച്ച് ആക്രമിക്കുമെന്നു ഭയന്ന് ഷാജഹാന് രക്തം വാര്‍ന്ന് നിലത്ത് വീഴുന്നത് വരെ അക്രമികള്‍ വലയം തീര്‍ത്ത് നിന്നു. കൂടെയുണ്ടായിരുന്ന ഷാജഹാന്റെ സുഹൃത്തിനെ സംഘം ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയെന്നാണു വിവരം. ആക്രമിച്ചവര്‍ രക്ഷപ്പെട്ടതിന് ശേഷമാണ് ഓട്ടോറിക്ഷയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ ഷാജഹാന്റെ മരണം സ്ഥിരീകരിച്ചു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലുണ്ട്.…
Read Moreകൊടുംക്രിമിനലിന്റെ ആഡംബര ജീപ്പിനെ പിന്തുടര്ന്ന് പോലീസ് ! ഇയാളുടെ ജീപ്പില്‍ ലിഫ്റ്റടിച്ച് പോലീസുകാരി; കുറ്റവാളി രക്ഷപ്പെട്ടതിങ്ങനെ…
സാഹസികമായി പിന്തുടര്‍ന്ന പോലീസിനെ വെട്ടിച്ച് അതിസാഹസികമായി കൊടുംക്രിമിനല്‍ രക്ഷപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ കേസുകളില്‍ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയാണ് പത്തനംതിട്ടയില്‍വെച്ച് രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം ജീപ്പിലുണ്ടായിരുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയോട് മേലധികാരികള്‍ വിശദീകരണം തേടി. പത്തനംതിട്ടയ്ക്ക് വരാന്‍ അടൂരില്‍ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പോലീസ് അതുവഴിവന്ന ജീപ്പ് കൈ കാണിച്ച് നിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥയുടെ വിശദീകരണം. തന്റെ വാഹനത്തില്‍ തട്ടിയ ഉണ്ണിയേയും കൂട്ടി പത്തനംതിട്ട സ്റ്റേഷനിലേക്ക് വരികയായിരുന്നെന്ന് ഇവര്‍ പറഞ്ഞതായും വിവരമുണ്ട്. വിശിഷ്ട സേവനത്തിനുള്ള മെഡലുകളൊക്കെ നേടിയ ഉദ്യോഗസ്ഥയാണ്. മേലുദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്കുവന്നത്. ഇയാളെ നിരന്തരം പിന്തുടര്ന്നിരുന്ന മുണ്ടക്കയം സി.ഐയും സംഘവും പോലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് ജീപ്പ് അതിവേഗതയില്‍ വിട്ടു. കോളേജ്…
Read More