ബന്ധുവിന് സുഖമില്ലാതെ വന്നതാ, ആരാ ഇവിടെ കിടക്കുന്നത്; വാർഡുകളിൽ കുശലാന്വേഷണം  അന്വേഷിച്ചെത്തി മോഷണം നടത്തുന്ന വിരുതൻ പിടിയിൽ

കോ​ട്ട​യം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ളു​ടെ സ്വ​ർ​ണ​മാ​ല​യും പ​ണ​വും മോ​ഷ്്ടി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യെ​ക്കു​റി​ച്ചു പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ണ്ണൂ​ർ ഇ​രി​ട്ടി കീ​ഴൂ​ർ കു​രും​പി​നി​ക്ക​ൽ രാ​ജേ​ഷി (31)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ തൊ​ട്ട​ടു​ത്ത മു​റി​യി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ​മാ​സം 13നു ​തെ​ള്ള​ക​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​റാം നി​ല​യി​ൽ കി​ട​ന്നി​രു​ന്ന രോ​ഗി ധ​രി​ച്ചി​രു​ന്ന മാ​ല​യും പ​ണ​വും മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കു​ക​യും പ്ര​തി​യെ കോ​ഴി​ക്കോ​ട് നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ മ​ല​പ്പു​റം, തൃ​ശൂ​ർ, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ഏ​റ്റു​മാ​നൂ​ർ എ​സ്എ​ച്ച്ഒ രാ​ജേ​ഷ് കു​മാ​ർ, എ​സ്ഐ കെ.​കെ. പ്ര​ശോ​ഭ്, എ​എ​സ്ഐ സി​നോ​യ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment