ചേർപ്പുങ്കൽ: ചേർപ്പുങ്കലിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘങ്ങൾ സജീവമായതായി പരാതി. ചേർപ്പുങ്കൽ-ഇട്ടിയപ്പാറ റോഡിലാണ് കഞ്ചാവ്, മയക്കുമരുന്ന്, മദ്യപ സംഘങ്ങൾ രാത്രി പകൽ വ്യത്യാസമില്ലാതെ വിഹരിക്കുന്നത്. നാളുകൾക്കുമുന്പ് പ്രദേശത്തുനിന്നും കഞ്ചാവ് വിൽപന നടത്തിയിരുന്നവരെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് രാത്രി, പകൽ വ്യത്യാസമില്ലാതെ പട്രോളിംഗ് ശക്തമാക്കിയതോടെ കഞ്ചാവ് മാഫിയ സംഘങ്ങൾ പിൻവലിഞ്ഞിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ പോലീസിന്റെ പരിശോധനകളും പട്രോളിംഗും കുറഞ്ഞതോടെ കഞ്ചാവ് ലഹരി സംഘങ്ങൾ തലപൊക്കിയിരിക്കുകയാണ്. ചേർപ്പുങ്കൽ ഇട്ടിയപ്പാറ റോഡിലുടെ പ്രദേശവാസികളല്ലാത്ത ധാരാളം ചെറുപ്പാക്കാരാണ് ആഡംബര ബൈക്കുകളിൽ അമിത വേഗതയിൽ സഞ്ചരിക്കുന്നത്. ജനത്തിരക്ക് കുറഞ്ഞ ഈ റോഡിലെ പല സ്ഥലങ്ങളിലും ബൈക്കിലെത്തുന്ന ചെറുപ്പക്കാർ കൂട്ടം ചേർന്നു നില്ക്കുന്നതും പതിവായിരിക്കുകയാണ്. ഇതു പ്രദേശവാസികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടാൽ ഉടൻ തന്നെ ഇത്തരം സംഘങ്ങൾ പല വഴിക്കായി പിരിയുകയും ചെയ്യും. രാത്രികാലങ്ങളിൽ ഈ റോഡിലെ ജനവാസം കുറഞ്ഞ…
Read MoreDay: August 31, 2022
ചെയ്യാത്ത തെറ്റിന്റെ കുറ്റം ഏൽക്കേണ്ടി വരുന്നു; കാക്കി യൂണിഫോം പോലീസിനു മാത്രമാക്കണമെന്ന് ഡിജിപി; പൊതുജനങ്ങളിൽ ആശയകുഴപ്പം ഉണ്ടാകുന്നുവെന്ന് വിമർശനം
തിരുവനന്തപുരം: കാക്കി യൂണിഫോം പോലീസിന് മാത്രമാക്കണമെന്നും മറ്റ് സേനാ വിഭാഗങ്ങളുടെ യൂണിഫോമിന്റെ കളറിൽ മാറ്റം വരുത്തണമെന്നും ഡിജിപി സംസ്ഥാന സർക്കാരിന് ശിപാർശ ചെയ്തു. എഡിജിപി മാരുടെ യോഗത്തിൽ ഉയർന്ന ആവശ്യമാണ് സംസ്ഥാന പോലീസ് മേധാവി ശിപാർശയായി ആഭ്യന്തരവകുപ്പിന് സമർപ്പിച്ചത്. ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ഡിജിപി സർക്കാരിന് നൽകിയത്.എക്സൈസ്, ജയിൽവകുപ്പ്, മോട്ടോർവാഹന വകുപ്പ്, വനംവകുപ്പ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, സ്റ്റുഡന്റസ് പോലീസ് കേഡറ്റിന് പരിശീലനം നൽകുന്ന അധ്യാപകർ ഉൾപ്പെടെ കാക്കിയാണ് ഉപയോഗിക്കുന്നത്. മറ്റ് സേനകളിലുള്ളവരുടെ ഭാഗത്ത് നിന്നുണ്ടകുന്ന പല വീഴ്ചകളും പോലീസിന്റെ മേലിൽ ചുമത്തപ്പെടുകയാണ്. പലപ്പോഴും പൊതുജനങ്ങളിൽ ആശയകുഴപ്പം ഉണ്ട ാക്കുന്നുവെന്നും എഡിജിപിമാരുടെ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ക്രമസമാധാനപാലനം കൈകാര്യം ചെയ്യുന്ന സേന പോലീസ് മാത്രമാണ്. അതിനാൽ കാക്കി യൂണിഫോം പോലീസിന് മാത്രമാക്കണമെന്നും മറ്റ് വിഭാഗങ്ങൾക്ക് യൂണിഫോമിന്റെ നിറത്തിൽ മാറ്റം വരുത്തണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ…
Read Moreജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! ഞെട്ടിക്കുന്ന സംഭവം കണ്ണൂരില്‍…
കണ്ണൂരില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. തമിഴ്നാട് സ്വദേശിനിയെ ജ്യൂസില്‍ ലഹരിമരുന്ന് നല്കി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. വിജേഷ്, മലര്, കണ്ടാലറിയാവുന്നയാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്. ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി, പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലര് യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് ജ്യൂസ് നല്കി മലരും വിജേഷും മറ്റൊരു തമിഴ്നാട് സ്വദേശിയും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
Read Moreശക്തമായ മഴ ഇന്നും എല്ലാ ജില്ലകളിലും ; യെല്ലോ അലർട്ട് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ; മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യെല്ലോ അലർട്ടാണെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലർച്ചെ വരെ തുടരാനും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കൂടുതല്‍ മഴ പെയ്യാനാണ് സാധ്യത. മലയോര മേഖലകളിൽ അടക്കമുള്ളവർ ജാഗ്രത പാലിക്കണമെന്നും കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മർദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം…
Read Moreപ്രിന്റ് ചെയ്തെടുക്കാം നല്ല ‘മൊരിഞ്ഞ ദോശ’ ! ദോശ പ്രിന്ററിനെക്കുറിച്ചറിയാം;വീഡിയോ വൈറല്‍ …
ദോശയുണ്ടാക്കാന്‍ ഇനി ദോശക്കല്ല് ആവശ്യമില്ല പകരം ഒരു പ്രിന്റര്‍ മതിയാവും. ഒരു പ്രിന്ററില്‍ എങ്ങനെ ദോശയുണ്ടാക്കാം എന്നല്ലേ ‘ദോശ പ്രിന്റര്‍’ എന്ന മെഷീനാണ് ഇപ്പോള്‍ താരമാവുന്നത്. ഇതില്‍ ദോശയുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ദോശയുടെ കനവും കുക്കിംഗിന് വേണ്ട സമയവും നമുക്ക് ഇതില്‍ ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതിലാണ് ദോശമാവ് നിറയ്ക്കേണ്ടത്. ഏകദേശം 700 എംഎല് മാവ് വരെ ടാങ്കില്‍ നിറയ്ക്കാം. ഇതുപയോഗിച്ച് പത്ത് ദോശ വരെ ഉണ്ടാക്കാന്‍ കഴിയും. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവോഷെഫ് കമ്പനിയാണ് ഇതിന് പിന്നില്‍. ‘ഇ സി ഫ്ലിപ്’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാര്‍ട് ദോശ മേക്കര്‍ എന്ന വിശേഷണവും കമ്പനി നല്‍കിക്കഴിഞ്ഞു. ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്, ആവശ്യമുള്ള കനം, മൊരിച്ചില്‍, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്ററില്‍നിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകള്‍…
Read Moreവീണ്ടും മരണക്കുഴി… കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിർത്തി; പിന്നാലെ വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ കാട്ടായിക്കോണം ചന്തവിള ദീപം വീട്ടിൽ ധനീഷ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു അപകടം. റോഡിലെ കുഴി കണ്ട് മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് പിന്നാലെ വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും സ്കൂട്ടറിലും ഇടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ രോഗിയെയും കൂട്ടി ചവറയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. വെട്ടുറോഡിൽ നിന്നും കഴക്കൂട്ടത്തേക്ക് പോയ ധനീഷ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ചതിനെ തുടർന്ന് ധനീഷ് റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ ധനീഷിനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ പന്ത്രണ്ട രയോടെ മരണം സംഭവിക്കുകയായിരുന്നു. നീതി മെഡിക്കൽസിലെ ജീവനക്കാരനാണ്…
Read Moreജനൽപാളി കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു; അൻഷാദിനെ വലയിലാക്കി പോലീസ്
കായംകുളം: ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദ് (44) ആണ് അറസ്റ്റിലായത്. കായംകുളം പെരിങ്ങാല കരിമ്പോലിൽ തറയിൽ ലേഖ മുരളീധരന്റെ മകൾ മയൂരിയുടെ ഇടതുകാലിൽ കിടന്നിരുന്ന ഒരുപവൻ തൂക്കം വരുന്ന സ്വർണപാദസരമാണ് ജനാലയുടെ വാതിൽ തുറന്ന് കമ്പിയഴികൾക്കിടയിൽ കൈകടത്തി മോഷണം ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ 17ന് പുലർച്ചെ 3.30 നായിരുന്നു സംഭവം.പ്രതിയെ രണ്ടാംകുറ്റി ജംഗ്ഷന് കിഴക്ക് വശത്തുനിന്നു പിടികൂടുകയുമായിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ, ചവറ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, എസ്ഐ മുരളീധരൻ നായർ, പോലീസുകാരായ അൻവർ, ഫിറോസ്, ഹരികുമാർ, മനോജ്, അനീഷ്, ദീപക്, വിഷ്ണു, ശ്രീരാജ്, ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreസർക്കാർ 103 കോടി നല്കിയാൽ ശമ്പള കുടിശികയും ഓണം ആനുകൂല്യങ്ങളും നല്‍കുമെന്ന് കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ആവശ്യപ്പെടുകയും ഹൈക്കോടതി ഉത്തരവിടുകയും ചെയ്ത 103 കോടി രൂപ സർക്കാർ നല്കിയാൽ ജീവനക്കാരുടെ ശമ്പള കുടിശികയും ഓണം ആനുകൂല്യങ്ങളും നല്‍കുമെന്ന് മാനേജ്മെന്റ്. ഇത് ജീവനക്കാർക്കു നല്കി ക്കഴിഞ്ഞാൽ മറ്റു പല തിരിച്ചടവുകളും മുടങ്ങുമെന്നും ഡീസൽ ക്ഷാമത്തിനു സാധ്യതയെന്നും അധികൃതർ സൂചിപ്പിച്ചു. ജീവനക്കാരുടെ രണ്ടു മാസത്തെ ശമ്പള കുടിശികയ്ക്ക് 180 കോടി വേണം. ഓണം ആനുകൂല്യങ്ങൾ നല്കാൻ 79 കോടിയും വേണ്ടി വരും. 239 കോടി ആവശ്യമെന്നിരിക്കേ 103 കോടി സർക്കാരിൽ നിന്നും ലഭിച്ചാൽ മറ്റ് ആവശ്യങ്ങൾക്കുള്ള പണംകൂടി എടുത്ത് തത്കാലം ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാനാണു ശ്രമം. മറ്റ് ആവശ്യങ്ങൾക്കുള്ളതിൽ പ്രധാനം ഇന്ധന കമ്പനികൾക്ക് കൊടുക്കേണ്ട തുകയാണ്. അത് കുടിശിക വരുത്തിയാൽ ഡീസൽ കിട്ടാതെയാവുമെന്ന ആശങ്കയുമുണ്ട്. സെപ്റ്റംബർ ഒന്നിനു മുമ്പ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യണമെന്നാണു കോടതി ഉത്തരവ്.
Read Moreഇൻസ്റ്റാഗ്രാമിലൂടെ വ്യവസായിയെ ചാറ്റ് ചെയ്ത് വീഴ്ത്തി; കാണാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് യുവതിയുടെ ശബ്ദത്തിൽ കുടുക്കിയത് നാലംഗ സംഘം; വ്യവസായിയെ കുരുക്കാൻ വാടക ദമ്പതികളും
പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയ കേസിൽ യുവതിയടക്കം ആറു പേരെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കാക്കനാട് സ്വദേശി ദേവു (24), ഭർത്താവും കണ്ണൂർ സ്വദേശിയുമായ ഗോകുൽ ദീപ് (29), കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് ടൗണ്‍ സൗത്ത് ഇൻസ്പെക്ടർ ടി. ഷിജു ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ യാക്കരയിൽ എത്തിച്ചാണു സംഘം പണവും സ്വർണവും തട്ടിയത്. ബലംപ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗണ്‍ സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വ്യവസായിയിൽനിന്നു കാർ, നാലു പവന്റെ സ്വർണമാല, മൊബൈൽ ഫോണ്‍, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ഓഫീസ് രേഖകൾ, കൈയിലുണ്ടായിരുന്ന പണം എന്നിവയാണു സംഘം…
Read More