ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ആർഎസ്എസിന്റെ കാക്കി നിക്കർ വേഷം കത്തിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതിൽ വിവാദം. വിദ്വേഷത്തിന്റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നും ആർഎസ്എസും ബിജെപിയും ഉണ്ടാക്കിയ നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നുമുള്ള അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ നിന്നു കാക്കി നിക്കർ വേഷം കത്തിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുള്ള ചിത്രം ആർഎസ്എസ് പ്രവർത്തകർക്ക് എതിരേയുള്ള കലാപത്തിനുള്ള ആഹ്വാനമാണെന്നാണ് ബിജെപി വക്താവ് സന്പിത് പത്ര പറഞ്ഞത്. ഭാരതത്തെ വിഭജിക്കാൻ ഉള്ള യാത്രയാണ് രാഹുലിന്റേതെന്നും ബിജെപി കുറ്റപ്പെടുത്തി. സിപിഎം പരിഹാസത്തിന്മറുപടിഭാരത് ജോഡോ യാത്രയെ പരിഹസിച്ച സിപിഎമ്മിന് മറുപടിയുമായി കോണ്‍ഗ്രസ്. കേരളത്തിൽ 18 ദിവസം ചെലവഴിക്കുന്ന ഭാരത് ജോഡോ യാത്ര യുപിയിൽ വെറും രണ്ടു ദിവസം മാത്രമാണ് ചെലവഴിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎമ്മിന്റെ പരിഹാസം. മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സിപിഎം…
Read MoreDay: September 13, 2022
അച്ഛനേക്കാള്‍ പ്രായമുള്ളയാളുടെ ഭാര്യയായപ്പോള്‍ വയസ് 17 മാത്രം ! ഭര്‍ത്താവിന് നിരവധി ഭാര്യമാരുണ്ടെന്ന് അറിയുന്നത് ഗര്‍ഭിണിയായ ശേഷം; നടി അഞ്ചുവിന്റെ ജീവിതത്തില്‍ സംഭവിച്ചത്…
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും സഹനടിയായുമെല്ലാം തെന്നിന്ത്യന്‍ ഭാഷയില്‍ നിറഞ്ഞു നിന്ന താരമാണ് അഞ്ജു പ്രഭാകര്‍. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള മുന്‍ നിര നായകന്മാരുടെ കൂടെ ബാലതാരമായും നായികയായും അഞ്ചു അഭിനയിച്ചിട്ടുണ്ട്. മഹേന്ദ്രന് സംവിധാനം ചെയ്ത ഇത്തിരിപ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വയസില്‍ അഞ്ചു സിനിമയില്‍ എത്തുന്നത്. ഇതിനു ശേഷം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അഞ്ചു, ബേബി അഞ്ചു എന്ന പേരില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങള്‍ അഞ്ചു ചെയ്തിരുന്നു. കൗരവര്‍, താഴ്വാരം, നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവില്‍, നരിമാന്, നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം തുടങ്ങിയവയാണ് മലയാളത്തില്‍ അഞ്ചു ചെയ്തിട്ടുള്ള പ്രധാനപ്പെട്ട വിജയ ചിത്രങ്ങള്‍. ബേബി അഞ്ചുവില്‍ നിന്നു പെട്ടെന്നായിരുന്നു താരത്തിന്റെ നായികയായുള്ള പരിവേഷം. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പമെല്ലാം നായിക നിരയില്‍ നിന്നിരുന്ന താരം സിനിമകള്‍…
Read MoreFinest Rated Chat Sites In 2022 Chat With Folks Online
Moderation bot such as MEE6to routinely delete messages with inappropriate language (so a real person doesn’t should actively moderate). Automatic moderation ensures a protected, productive dialog for everybody chat hour com. And that’s a wrap for our best free live chat software program suggestions you could add to your website. You can nonetheless provide real-time support to your customers with a free software. What is the most popular chat room? Chatmate – Best Chat Site Overall in 2022. ChatRandom – Best for Random Free Live Chat. AdultFriendFinder – Best Casual…
Read Moreഡൽഹിയിലെ മലയാളി പൈലറ്റിന്റെ മരണം; മൃതദേഹം കണ്ടെത്തിയത് കൈകാലുകൾ ചങ്ങലകളിൽ ബന്ധിച്ച നിലയിൽ; ഉന്നത ഉദ്യോഗസ്ഥന്റെ പീഡനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
തലശേരി: ഡൽഹിയിൽ ജീവനൊടുക്കിയ യുവ പൈലറ്റിന്റെ മൃതദേഹം അരയിൽ ചങ്ങല ഇട്ട് കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച നിലയിലും വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ട്. എയർ ഇന്ത്യ അലയൻസിലെ പൈലറ്റായ പെരിങ്ങത്തൂർ കരിയാട് പുതുശേരി പള്ളിക്കു സമീപം സംസം വീട്ടിൽ മുഹമ്മദ് ഷാഫി (31) യുടെ മൃതദേഹമാണ് ഇരുകൈകളും കാലുകളും ചങ്ങലയിൽ ബന്ധിച്ച നിലയിലാണ് ഉണ്ടായിരുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുളളത്. ഡൽഹിയിലെ പോലീസ് സ്റ്റേഷനിൽ നിന്ന് മൃതദേഹത്തിന്റെ ഫോട്ടോ കണ്ട ബന്ധുക്കളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ഷാഫിയുടെ മരണത്തിൽ ദുരൂഹതയേറിയിട്ടുണ്ട്. മൃതദേഹം കാണപ്പെട്ട ദില്ലിയിലെ ദ്വാരക സെക്ടറിലെ ഫ്ലാറ്റ് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും വാതിലുകളും ജനലുകളും ഉൾപ്പെടെ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നുവെന്നും ഫയർ ഫോഴ്സ് എത്തി വാതിൽ തകർത്താണ് മൃതദേഹം പുറത്തെടുത്തതെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. വാതിൽ തകർത്ത് മൃതദേഹം കണ്ടെത്തിയതും ഇൻക്വസ്റ്റ് നടപടികളും ഉൾപ്പെടെ…
Read Moreസൗപര്‍ണികയില്‍ ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ നദിയിൽ ചാടിയ അമ്മ മരിച്ചു; അച്ഛനെയും കമനെയും രക്ഷിച്ച് നാട്ടുകാർ
മംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപം സൗപര്‍ണികാ നദിയില്‍ ഒഴുക്കില്‍പ്പെട്ട മലയാളി യുവതിയുടെ മൃതദേഹം കണ്ടെടുത്തു. തിരുവനന്തപുരം വിളപ്പില്‍ശാല ചക്കിട്ടപാറ പാറവിളാകം പൂരം നിവാസില്‍ സന്ധ്യ (ശാന്തിനി -41) യാണു മരിച്ചത്. ഞായറാഴ്ച രാത്രിയാണു മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് മുരുകനും മകന് ആദിത്യനുമൊത്ത് സൗപര്‍ണികയിലെ സ്നാനഘട്ടില്‍ ഇറങ്ങിയതായിരുന്നു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട ആദിത്യനെ രക്ഷിക്കാന്‍ സന്ധ്യയും മുരുകനും നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു. മുരുകന് കുട്ടിയെ രക്ഷിച്ച് ഒരു പാറയില്‍ പിടിച്ചുനിന്നെങ്കിലും സന്ധ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മുരുകനെയും മകനെയും കരയ്ക്കു കയറ്റിയത്. സന്ധ്യയെ രക്ഷിക്കാനിറങ്ങിയ ബന്ധുവായ വിക്രമനു പരിക്കേറ്റു. ബന്ധുക്കളായ 14 അംഗ സംഘം ശനിയാഴ്ചയാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. തിരുവനന്തപുരം പേയാട് ടെയ്ലറിംഗ് കട നടത്തുകയായിരുന്നു മുരുകനും സന്ധ്യയും.
Read Moreവ്യായാമം ചെയ്യുന്നതിനിടെ ജിം ഉപകരണത്തില്‍ കുടുങ്ങി യുവതി ! ഒടുവില്‍ രക്ഷയായത് സ്മാര്‍ട്ട് വാച്ച്…
വ്യായാമത്തിനിടെ ജിം ഉപകരണത്തില്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത് സ്മാര്‍ട്ട് വാച്ച്. ഒഹായോ സ്വദേശിയായ ക്രിസ്റ്റിന് ഫോള്‍ഡാണ് ജിം ഉപകരണത്തില്‍ കുടുങ്ങിയത്. ജിം ഉപകരണത്തില്‍ കുടുങ്ങിക്കിടക്കുന്ന ക്രിസ്റ്റിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിക്ക് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് ക്രിസ്റ്റിന് പങ്കുവച്ചത്. നട്ടെല്ലിന് സ്ട്രച്ച് ലഭിക്കുന്നതിനായി തലകീഴായി ടേബിളില്‍ കിടക്കുന്നതാണ് വിഡിയോ. പിന്‍ഭാഗത്തിന് സ്ട്രച്ച് ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വ്യായാമത്തിനു ശേഷം എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴാണ് തന്റെ കാലുകള്‍ ഉപകരണത്തില്‍ കുടുങ്ങിയതായി ക്രിസ്റ്റിനു മനസ്സിലായത്. ക്രിസ്റ്റിന് സഹായത്തിനായി ജിമ്മിലെ മറ്റൊരാളെ വിളിച്ചു. എന്നാല്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നതിനാല്‍ ക്രിസ്റ്റിന് വിളിച്ചത് സുഹൃത്ത് കേട്ടില്ല. സ്വന്തമായി എഴുന്നേല്ക്കാന് ശ്രമിച്ചെങ്കിലും ക്രിസ്റ്റിനു സാധിച്ചില്ല. ശേഷം അടിയന്തര ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള നമ്പറില്‍ വിളിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ക്രിസ്റ്റിന് ബോധ്യമായി. തുടര്‍ന്ന് സ്വന്തം സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ക്രിസ്റ്റിന്…
Read Moreകാമുകിയുടെ വിവാഹവേദിയിലെത്തി സംഘര്‍ഷം സൃഷ്ടിച്ച് കാമുകന് ! മുഹൂര്‍ത്ത സമയത്ത് താലിയെടുത്ത് ഓടി; ഒടുവില്‍ സംഭവിച്ചത്…
കാമുകിയുടെ വിവാഹത്തിനെത്തിയ കാമുകന് കാട്ടിക്കൂട്ടിയത് വിചിത്രമായ പ്രവൃത്തികള്‍. മുഹൂര്‍ത്ത സമയമായപ്പോള്‍ താലിയുമെടുത്ത് ഓടിയ കാമുകനെ ഓടിച്ചിച്ചു പിടിച്ച കാമുകിയുടെ ബന്ധുക്കള്‍ ശരിക്കു പെരുമാറുകയും ചെയ്തു. പിന്നാലെ വിവാഹ മണ്ഡപത്തില്‍ കൂട്ടത്തല്ല് നടന്നതോടെ വരനും ബന്ധുക്കളും വിവാഹം വേണ്ടെന്ന് വച്ച് മടങ്ങുകയായിരുന്നു. തമിഴ്നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജി നഗര്‍ കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. ഒടുവില്‍ പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. 24 വയസ്സുള്ള യുവാവും 20കാരിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അംഗീകരിക്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയാറായില്ല. 21 വയസ്സുള്ള എന്‍ജിനിയറായ മറ്റൊരു യുവാവുമായി യുവതിയുടെ കല്യാണം ബന്ധുക്കള്‍ ഉറപ്പിച്ചു. വിവാഹവേദിയില്‍ നിന്നു തന്നെ വിളിച്ചിറക്കി കൊണ്ടുപോകണമെന്ന കാമുകിയുടെ സന്ദേശം ലഭിച്ചതോടെയാണ് കാമുകന് കല്യാണ മണ്ഡപത്തിലെത്തിയത്. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന് നില്ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി…
Read Moreതെരുവു നായ്ക്ളുടെ മരണം; മുട്ടുചിറയിൽ കാഞ്ഞിര മരത്തില്‍ നിന്നും ആളുകള്‍ തൊലി ശേഖരിച്ചതെന്തിന്; ദുരൂഹത നീക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികൾ
കടുത്തുരുത്തി; തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് മേഖലയില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി മൃഗസ്നേഹികൾ. മുട്ടുചിറയില്‍ കാറ്റില്‍ മറിഞ്ഞുവീണ കാഞ്ഞിര മരത്തില്‍ നിന്നും ആളുകള്‍ തൊലി ശേഖരിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നു. കാഞ്ഞിര മരത്തിന്റെ തൊലി ഇറച്ചിയുമായി ചേര്‍ത്ത് വേവിച്ചു നായ്ക്കള്‍ക്ക് ഭക്ഷണമായി നല്കിയാല് ഇതു കഴിക്കുന്ന നായ്ക്കള്‍ ചത്തുപോകുമെന്നു കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടു . മുളക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നായ്ക്കള്‍ കൂട്ടമായി ചത്ത സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പെരുവ സ്വദേശിയായ ടി.എം. സദന് വെള്ളൂര്‍ പോലീസില്‍ പരാതി നല്കി. സംഭവം സംബന്ധിച്ച് വെള്ളൂര്‍ പോലീസ് കേസെടുത്തു. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍, കാഞ്ഞിരവളവ്, വരാക്കുന്നേല് കോളനി എന്നിവിടങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ നായ്ക്കളെ ചത്ത നിലയില്‍…
Read Moreസംസ്ഥാനത്ത് ഒന്നാമത്… പാലാ കെഎസ്ആർടിസിക്ക് ഇന്നലെ റിക്കാർഡ് കളക്ഷൻ; 52 ബസുകളിൽ നിന്നായി ഖജനാവിലേക്ക് എത്തിച്ചത് 15ലക്ഷം
പാലാ: മുടങ്ങിക്കിടന്ന വേതനമെല്ലാം വൈകിയാണെങ്കിലും ലഭിച്ച പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ കോർപറേഷനു നേടിക്കൊടുത്തത് വമ്പൻ വരുമാനം. ഡിപ്പോയ്ക്ക് നിശ്ചയിച്ചിരിക്കുന്നത് 56 ഷെഡ്യൂളിന് 12 ലക്ഷത്തിൽപരം രൂപയാണ്. എന്നാൽ ഇന്നലെ 52 ബസുകളിൽ നിന്നായി കോർപറേഷന്റെ ഖജനാവിലേക്ക് പാലാ ഡിപ്പോ എത്തിച്ചത് 15,03,661 രൂപയാണ് . ഓരോ ബസിനുമായി ശരാശരി 28,916 രൂപ വീതം ഡിപ്പോയ്ക്ക് ലഭിച്ചു. ഒരു കിലോമീറ്ററിന് (ഇപികെഎം) 57.68 രൂപയും. 124.31 % നേട്ടമാണ് ജീവനക്കാരും ഡിപ്പോ അധികൃതരും ചേർന്ന് കളക്ട് ചെയ്തത്. വെളുപ്പിന് 5.40 ന് തുടങ്ങുന്ന കോട്ടയം ചെയിനിൽ ഉള്ള ഫാസ്റ്റ് പാസഞ്ചർ സർവീസാണ് ഉയർന്ന കളക്ഷൻ നേടിയത്. 34,263 രൂപ ഈ ബസിന് ലഭിച്ചു. 11.09.22-ൽ സംസ്ഥാനത്തെ ഡിപ്പോകളിൽ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇന്നലെ പാലായിലേത്. നൂറിൽ പരം ബസുകളും ഉയർന്ന വരുമാനവും ലഭിച്ചിരുന്നിട്ടും പാലായിൽനിന്നു ബസുകൾ കൂട്ടത്തോടെ…
Read Moreആക്രമണം അഴിച്ചു വിടുന്നത് ‘കോവിഡ് ബേബീസ്’ ! ആക്രമകാരികളായ നായ്ക്കളെല്ലാം ജനിച്ചത് കോവിഡ് കാലത്ത്; മനുഷ്യ സമ്പര്‍ക്കമില്ലാതെ വളര്‍ന്നത് പ്രശ്നം…
സംസ്ഥാനത്തുടനീളം ആക്രമണം അഴിച്ചു വിടുന്ന തെരുവു നായ്ക്കള്‍ കോവിഡ് കാലത്ത് ജനിച്ചവയെന്ന് നിഗമനം. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. നായകള്‍ക്കു പേവിഷ പ്രതിരോധ വാക്സീന് അടിയന്തരമായി നല്‍കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. തെരുവുനായ്ക്കള്‍ പണ്ടു മുതല്‍ തന്നെ ഉണ്ടെങ്കിലും പൊതുവെ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നതിനാല്‍ അവ അത്ര അപകടകാരികളാകാറില്ലായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് ജനിച്ച തെരുവുനായകള്‍ മനുഷ്യരുമായി ഇടപഴകാതെയാണ് വളര്‍ന്നത്. ഇങ്ങനെ ആയിരക്കണക്കിനു നായകളാണ് കേരളത്തിലുള്ളത്. ഭക്ഷണം കുറഞ്ഞതും ഇവയെ ആക്രമണകാരികളാക്കി. മൃഗസംരക്ഷണ വകുപ്പിലെയും വെറ്റിനററി സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഇക്കാര്യം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെ അറിയിച്ചത്. തെരുവുനായകള്‍ക്കു പേവിഷ പ്രതിരോധ വാക്സീന് നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി എന്നും വിദഗ്ധര്‍ അറിയിച്ചു. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവുനായകള്‍ ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. ആറ് ലക്ഷം…
Read More