കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ വിചാരണനടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരും. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വിചരണ നടത്തരുതെന്ന ആവശ്യവും തള്ളി. അതിജീവിതയുടെ ആവശ്യപ്രകാരം രഹസ്യവാദമായിരുന്നു നടന്നത്. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത ആവശ്യപ്പെട്ടെങ്കിലും പ്രതിഭാഗം എതിര്‍ത്തു. കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെരെയായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാനിരുന്നത്. എന്നാല്‍ ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക…
Read MoreDay: September 22, 2022
വേദനിക്കുന്നവർക്കൊപ്പം ചേരാൻ മുടി മുറിച്ചുനൽകി ; മൂന്നാം ക്ലാസുകാരൻ ആദിഷിന്റെ ഉള്ളിൽ സങ്കടമല്ല, സന്തോഷം
കരുവാറ്റ: ആരെയും മോഹിപ്പിക്കുന്ന മുടി മുറിച്ചുകൊടുത്തപ്പോൾ മൂന്നാം ക്ലാസുകാരൻ ആദിഷിന്റെ ഉള്ളിൽ സങ്കടമല്ല, സന്തോഷം. വേദനിക്കുന്നവർക്ക് തന്നാലാവുന്ന സഹായം ചെയ്യാൻ കഴിഞ്ഞു എന്നതിലെ സന്തോഷമാണ് താൻ ഏറെ കാത്തുസൂക്ഷിച്ച മുടി കാൻസർ രോഗികൾക്ക് കൊടുത്തപ്പോൾ ആ കൊച്ചു മനസിനെ ആവേശംകൊള്ളി ക്കുന്നത്. കരുവാറ്റ വാലുചിറയിൽ രാജീവ്ജിയുടെയും ആതിരയുടെയും മകനാണ് ആദിഷ്. കരുവാറ്റ സെന്റ് ജോസഫ് എൽപി സ്കൂളിൽ നടത്തിയ കാൻസർ ബോധവത്കരണ ക്ലാസാണ് ഈ നീക്കത്തിനു വഴിതെളിച്ചത്. ക്ലാസ് നയിച്ച ഡോ. ആൻലി റോസ് ലാലുവിന്റെ വാക്കുകളാണ് ഈ കുരുന്നിന്റെ ഉള്ളിൽ അർബുദ രോഗികൾക്ക് മുടി മുറിച്ച് നൽകാൻ പ്രേരണയായതെന്ന് ആരോഗ്യ ക്ലബ് കോ-ഓർഡിനേറ്റർ വർഷ വർഗീസ് പറഞ്ഞു. മുൻവർഷങ്ങളിലും മുടി മുറിച്ചുനൽകിയിട്ടുണ്ടെങ്കിലും ഇത്തവണ ഏറെ ശ്രദ്ധയോടെയാണ് മുടി വളർത്തിയതും മുറിച്ചുനൽകിയതുമെന്ന് മാതാപിതാക്കളായ രാജീവും ആതിരയും പറഞ്ഞു.
Read Moreപ്രണയബന്ധം പുറത്തറിഞ്ഞു ! 40 വയസുള്ള അധ്യാപകനും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും വനത്തിനുള്ളില്‍ മരിച്ച നിലയില്‍…
40കാരന് അധ്യാപകനെയും 17കാരി വിദ്യാര്‍ഥിനിയെയും കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തര്‍പ്രദേശിലെ സഹാറാന്പുരിലാണ് സംഭവം. ഈ മാസം മൂന്നാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അധ്യാപകനും വിദ്യാര്‍ഥിനിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുട്ടിയെ അധ്യാപകന് തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് പത്തുദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. കാട്ടിനുള്ളില്‍ അധ്യാപകന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.
Read Moreരാജ്യത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ എന്‍ഐഎ റെയ്ഡ്; നൂറോളം പേര് അറസ്റ്റില്‍; പിടിയിലായവരിൽ കൂടുതൽ പേരും കേരളത്തിൽ നിന്ന്
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന എന്‍ഐഎ റെയ്ഡില്‍ നൂറോളം പേര് അറസ്റ്റില്‍. കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം നേതാക്കള്‍ അറസ്റ്റിലായതെന്ന് എന്‍ഐഎ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം, ദേശീയ ചെയര്മാന് ഒ.എം.എ.സലാം, സംസ്ഥാന പ്രഡിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ എന്നിവരടമുള്ളവരാണ് കേരളത്തില്‍നിന്ന് അറസ്റ്റിലായത്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. തീവ്രവാദത്തിന് ധനസഹായം ചെയ്തവര്‍, പരിശീലന ക്യാമ്പുകള്‍ നടത്തുന്നവര്‍, തീവ്രവാദത്തിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നീ കാര്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി. ചില സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സഹായത്തോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങള്‍ പ്രതിഷേധിക്കുകയാണ്. മഞ്ചേരിയിൽ റോഡ് ഉപരോധിച്ചാണ് സമരം നടത്തുന്നത്.
Read Moreഎടുത്തു ചാടി വിവാഹം കഴിച്ചത് തെറ്റായിപ്പോയി ! ബ്രേക്കപ്പിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹെയ്ദി സാദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ ആണ് ഹെയ്ദി സാദിയ. മാധ്യമ പ്രവര്‍ത്തകയായ ഹെയ്ദിയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരാണുള്ളത്. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം സാദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞുകൊണ്ട് സാദിയ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. അഥര്വ്വായിരുന്നു സാദിയയുടെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും തമ്മില്‍ ബ്രേക്കപ്പായി. ഒന്നിച്ചല്ല താമസിക്കുന്നതെന്നും ബ്രേക്കപ്പിന് ശേഷവും തങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരാണെന്ന് സാദിയ ക്യുആന്‍ഡ്എ വീഡിയോയിലൂടെ പറയുന്നു. ആലപ്പുഴയിലാണ് അഥര്‍വ്വും കുടുംബവും താമസിക്കുന്നത്. വേര്‍പിരിയുക എന്നത് തങ്ങള്‍ വളരെ മെച്വേര്‍ഡായി എടുത്ത തീരുമാനമായിരുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും ചില മീറ്റിങ്ങിനൊക്കെ പോകുമ്പോള്‍ കാണാറുണ്ടെന്നും സാദിയ പറയുന്നു. എടുത്ത തീരുമാനങ്ങളില്‍ പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നിയതെന്താണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് എടുത്തുചാടി കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്ന് സാദിയ പറയുന്നു.…
Read Moreപ്രണയം നടിച്ച് യുവതിയെ വരുതിയിലാക്കി; അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തട്ടിയെടുത്ത് എട്ട് പവൻ; തിരികെ ചോദിച്ചപ്പോൾ താജിറിന്റെ യഥാർത്ഥ സ്വഭാവം കണ്ട് ഞെട്ടി യുവതി…
കണ്ണൂർ: പ്രണയം നടിച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. പെൺകുട്ടി ടൈലറിംഗ് ക്ലാസിന് പോകുന്നതിനിടെയാണ് താജിറുമായി പരിചയപെടുന്നത്. പിന്നീട്, താജിർ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞും മറ്റ് പല കാരണങ്ങൾ പറഞ്ഞും പെൺകുട്ടിയിൽ നിന്നും എട്ട്പവനും 5000 രൂപയും തട്ടിയെടുക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വർണാഭരണങ്ങൾ കാണാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് കാര്യം തിരക്കിയപ്പോഴാണ് വിവിധ ആവശ്യങ്ങൾക്കായി താജിറിന് കൊടുത്തുവെന്ന് പെൺകുട്ടി പറഞ്ഞത്. ഉടൻ അവയെല്ലാം തിരിച്ച് വാങ്ങണമെന്ന് ആശ്യപ്പെട്ടപ്പോൾ താജിറിനോട് കാര്യം പറയുകയും ചെയ്തു. എന്നാൽ, നൽകിയ സ്വർണാഭരണങ്ങളും പണവും തിരിച്ചുനൽകാൻ താജിർ തയാറായില്ല. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് വളപട്ടണം പോലീസിൽ പരാതി നൽകിയത്. വളപട്ടണം…
Read Moreഎകെജി സെന്ററിനെ കുലുക്കിയ സ്ഫോടകവസ്തു എറിഞ്ഞവൻ വലയിൽ വീണു; യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ കസ്റ്റഡിയിൽ
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് ആണ് കസ്റ്റഡിയിലെടുത്തത്. യൂത്ത്കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതിയെ അന്വേഷണ സംഘം പിടികൂടുന്നത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.
Read Moreപന്ത്രണ്ടുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചു ! ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയില്‍…
പത്തനംതിട്ട തിരുവല്ലയില്‍ പന്ത്രണ്ടുകാരനെ ഹോസ്റ്റലില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയതായി പരാതി. പുറമറ്റം സ്വദേശിയായ വിദ്യാര്‍ഥിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ തിരുവല്ല പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പീഡന വിവരം കുട്ടി തന്റെ അനുജത്തിയോടാണ് വെളിപ്പെടുത്തിയതെന്ന് അമ്മ ഒരു ചാനലിനോടു പറഞ്ഞു. ശാരീരികവും മാനസികവുമായി കുട്ടിയെ പീഡിപ്പിച്ചുവെന്നും അമ്മ വ്യക്തമാക്കി. പരാതിയില്‍ കഴമ്പുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പരാതി സി.ഡബ്യൂ.സിക്ക് കൈമാറി. പീഡനത്തിനിരയായ വിദ്യാര്‍ഥിയെയും ആരോപണ വിധേയരായ വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി സിറ്റിംഗ് നടത്തുമെന്നും ശേഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി ചെയര്മാന് വ്യക്തമാക്കി. 15 വയസ്സുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ കുട്ടിയെ മൂന്ന് മാസത്തിലേറെയാണ് പീഡിപ്പിച്ചത്. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകളും മുറിവുകളും കണ്ടതോടെയാണ് മാതാവിന് സംശയം തോന്നിയത്. ശരീരത്തിലെ പാടുകളെ കുറിച്ച് ചോദിച്ച അമ്മയോട് ഇതിനെ…
Read Moreതീൻമേശയിലെ താരരാജവ്..! കുതിച്ചു കയറുന്നത് ഞെട്ടിക്കുന്ന വിലയിലേക്ക്… കിട്ടാക്കനിയായി പച്ചക്കപ്പ; മികച്ച വില ലഭിക്കുന്നത് ആശ്വാസകരമെന്ന് കർഷകർ
മുണ്ടക്കയം: പച്ചക്കപ്പയുടെ വില കുതിച്ചുയരുകയാണ്. പല സ്ഥലത്തും കപ്പയുടെ വില 50 രൂപയ്ക്കു മുകളിലാണ്. വില ഉയർന്നെങ്കിലും ഇതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വ്യാപകമായിയാണ് മുൻകാലങ്ങളിൽ കർഷകർ കപ്പകൃഷി നടത്തിവന്നിരുന്നത്. സ്ഥലം പാട്ടത്തിനെടുത്താണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയിരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി കപ്പയ്ക്ക് അടിസ്ഥാനവില പോലും ലഭിച്ചിരുന്നില്ല. ജില്ലയിലെ ഭൂരിഭാഗം കർഷകരും കോഴിവളവും എല്ലുപൊടിയും ഉപയോഗിച്ച് ജൈവകൃഷിയാണ് നടത്തുന്നത്. വളത്തിന്റെ വിലയും പാട്ടത്തുകയും പണിക്കൂലിയും കഴിഞ്ഞാൽ പിന്നെ കർഷകർക്ക് മിച്ചമൊന്നും ലഭിക്കാറുമില്ലായിരുന്നു. കഴിഞ്ഞ വർഷം കർഷകർ ഉത്പാദിപ്പിച്ച കപ്പ വാങ്ങാൻ പോലും വ്യാപാരികൾ തയാറായില്ല. ഇതോടെ ഭൂരിഭാഗം കർഷകരും കപ്പ വിൽക്കാൻ പറ്റാതെ ഉപേക്ഷിക്കേണ്ട ഗതികേടിലായി. ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കർഷകരാണ് വലിയ ദുരിതത്തിലായത്. ഇടനിലക്കാരുടെചൂഷണം കപ്പയുടെ വില മുൻകാലങ്ങളിൽ കുത്തനെ ഇടിയാൻ പ്രധാനകാരണം ഇടനിലക്കാരുടെ ചൂഷണമാണ്. സംസ്ഥാനത്ത് നാടൻകപ്പ…
Read Moreതൊടുപുഴയിലെ ഹോംനഴ്സ് യുകെയിലെ പീഡന വീരൻ; മേലുകാവുമറ്റത്തെ മധ്യവയസ്കൻ ജോസി ജോസഫിനെ കുടുക്കി പോലീസ്
ഈരാറ്റുപേട്ട: യുകെയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം നാട്ടിലേക്ക് മുങ്ങിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ജോസി ജോസഫി (55)നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുകെയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ നാട്ടിലേക്ക് കടന്നുകളയുകയും തൊടുപുഴയില്‍ മറ്റൊരു പേരില്‍ ഹോംനഴ്സായി ജോലി ചെയ്തു വരികയുമായിരുന്നു. ഇന്റര്‍പോളിന്റെ ആവശ്യപ്രകാരം ഡല്‍ഹി പട്യാല കോടതി ഇയാള്‍ക്കെതിരേ വാറന്റ് പുറപ്പെടുവിക്കുകയും തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പിടികൂടുകയുമായിരുന്നു. മേലുകാവ് സ്റ്റേഷന് എസ്എച്ച്ഒ രഞ്ജിത്ത് കെ. വിശ്വനാഥ്, എസ്ഐ സനല്‍കുമാര്‍, സിപിഒമാരായ നിസാം, വരുണ്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കും.
Read More