ബാലുശേരി: റബർ തോട്ടത്തിൽ സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശേരിക്ക് സമീപം കക്കയം റോഡിൽ തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. നരിക്കുനി പുല്ലാളൂർ സ്വദേശിനി സെലീന (41) ആണ് മരിച്ചതെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം. തലയാട് ഭാഗത്ത് പള്ളി പെരുന്നാള്‍ ആഘോഷത്തിന് എത്തിയവർ തോട്ടത്തിൽ തീ പടരുന്നത് കണ്ടതിനെ തുടർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബാലുശേി സിഐ എം.കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreDay: January 16, 2023
പണം കണ്ടെടുക്കൽ എളുപ്പമാകില്ല; പ്രവീൺ റാണയുടെ ബിനാമികളും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി സംശയം
സ്വന്തം ലേഖകൻതൃശൂർ: കോടികളുടെ സാന്പത്തിക തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുന്ന പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കഴിഞ്ഞ ദിവസം കോടതി റാണയെ 27 വരെ റിമാൻഡു ചെയ്തിരുന്നു. അതിനിടെ റാണയുടെ സ്വത്തുവകകൾ സംബന്ധിച്ച് പോലീസ് അന്വേഷണം ഉൗർജിതമായി തുടരുകയാണ്. റാണ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം മുഴുവൻ ബിനാമികളുടെയും അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നേരത്തെതന്നെ സംശയമുണ്ടായിരുന്നുവെങ്കിലും അത് കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. തട്ടിപ്പിന്റെ കഥകൾ പുറത്തുവരാൻ തുടങ്ങിയപ്പോൾതന്നെ ബിനാമികളും തങ്ങളുടെ അക്കൗണ്ടുകളിലെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ഇപ്പോൾ സംശയമുയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിനാമികളുടെയും റാണയുടെ അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടുകൾക്കു പുറമെ അവരുടെ സുഹൃത്തുക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരുടെ അക്കൗണ്ടുകൾ കൂടി പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പണം കണ്ടെത്തൽ പോലീസിന് ഒട്ടും എളുപ്പമല്ലെന്നിരിക്കെ തട്ടിപ്പു നടത്തിയ കിട്ടിയ പണം അക്കൗണ്ടുകൾ മാറി മറഞ്ഞു പോകുന്നതും കൂടുതൽ സങ്കീർണമാകുമെന്നതിൽ…
Read MoreRomance Without Borders
With awareness and sensitiveness, a cross-cultural commitment can flourish. For the preferred film âFrench Kiss’, Meg Ryan plays Kate, a Canadian whoever fiancé takes a trip to Parisâand drops get laid in Tampa deep love with a French “goddess” named Juliet. Kate publications a flight with the town of want to win him right back. But before the jet even will be taking off, the woman fate becomes intertwined with a brusque and unkempt French crook known as Luc (Kevin Kline), when he puts a stolen diamond necklace inside her case…
Read Moreലങ്കാദഹനം; ഇന്ത്യ ലങ്കയ്ക്കെതിരേ നേടിയത് ഏകദിനത്തിലെ ഏറ്റവും വലിയ ജയം
തോമസ് വർഗീസ്കാര്യവട്ടം: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പര ചരിത്രവിജയത്തോടെ തൂത്തുവാരി ഇന്ത്യ. കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ബാറ്റിംഗിൽ വിരാട് കോഹ്ലി (110 പന്തിൽ 166), ശുഭ്മൻ ഗിൽ (97 പന്തിൽ 116) എന്നിവരും ബൗളിംഗിൽ മുഹമ്മദ് സിറാജിന്റെ തകർപ്പൻ പ്രകടനവുമാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട പരന്പര 3-0ന് ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 390 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 22-ാം ഓവറിൽ 73 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് 10 ഓവറിൽ 34 റണ്‍സ് വിട്ടുകൊടുത്തു നാലു വിക്കറ്റ് നേടി. സ്കോർ: ഇന്ത്യ- 390/5 (50 ഓവർ); ശ്രീലങ്ക- 73/10 (22 ഓവർ). പരന്പരയിൽ രണ്ടു സെഞ്ചുറി നേടിയ…
Read Moreകേരളത്തിലെ പട്ടിണിപാവങ്ങൾ വീട്ടിലിരുന്നു; മന്ത്രിയുടെ പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽകണ്ടു; കടുത്ത വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനമത്സരത്തിന് കാണികൾ കുറഞ്ഞ സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പട്ടിണി കിടക്കുന്നവർ കളി കാണേണ്ട എന്ന കായികമന്ത്രി വി.അബ്ദുറഹിമാന്റെ പരാമർശത്തിനെതിരെയാണ് പന്ന്യൻ രവീന്ദ്രൻ വിമർശനമുന്നയിച്ചിരിക്കുന്നത്. കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കി സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽകണ്ടു. നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലും മനസിലാക്കണം -പന്ന്യൻ രവീന്ദ്രൻ ഫേസ്ബുക്കിൽ…
Read Moreലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്കു മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് ബ്രാഞ്ച് സെക്രട്ടറി ! സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം…
ലൈംഗികാരോപണങ്ങള്‍ ആലപ്പുഴ സിപിഎമ്മിനെ വിട്ടൊഴിയുന്നില്ല. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തി എന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റിയിരിക്കുകയാണിപ്പോള്‍. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാര്‍ട്ടി നടപടി. രണ്ടാഴ്ച മുമ്പ് എല്‍.സി. അംഗം നല്കിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കല്‍ കമ്മിറ്റി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ കുടുംബക്കാര് ആണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. നഗ്നദൃശ്യവിവാദത്തില്‍ നേരത്തെ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി നടപടി. പാര്‍ട്ടിയിലെ വനിതാ സഹപ്രവര്‍ത്തകരുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്ക്കെതിരെ നടപടി. പോലീസില്‍ പരാതി നല്കാത്തതിനാല് ഇത്തവണയും പാര്‍ട്ടി തന്നെയാണ് നടപടിയെടുത്തത്. കരുനാഗപ്പള്ളിയില്‍ സി.പി.എം. ഏരിയാ…
Read Moreസ്വതന്ത്ര കമ്പനിയായി ഓടിത്തുടങ്ങിയപ്പോൾ തുടങ്ങിയ അപകടം കെ സ്വിഫ്റ്റിനെ വിട്ടൊഴിയുന്നില്ല; ഇതുവരെ അപകടത്തിൽപ്പെട്ടത് 69 ബസുകൾ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: സ്വതന്ത്ര കന്പനിയായി പ്രവർത്തിക്കുന്ന കെ സ്വിഫ്റ്റ് നടത്തുന്ന ബസ് സർവീസുകളുടെ അപകട നിരക്ക് അമ്പത് ശതമാനത്തോളം. ആകെയുള്ള 141 ബസുകളിൽ 69 ബസുകളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. കെ സ്വിഫ്റ്റിന്റെ ദീർഘ ദൂര ആഡംബരസർവീസുകളാണ് ചെറുതും വലുതുമായ അപകടങ്ങൾ വരുത്തിയിട്ടുള്ളത്. അപകടത്തിൽപ്പെട്ട ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും ജീവനക്കാരിൽ നിന്നും നഷ്ടം ഈടാക്കുന്നുണ്ടെന്നും ചിറയിൻകീഴ് സ്വദേശി ബിജീഷ് കുമാറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. അശ്രദ്ധമായി ബസ് ഓടിച്ച് അപകടമുണ്ടാക്കിയതിനും മദ്യപിച്ച് ബസ് ഓടിച്ചതിനും അഞ്ച് ഡ്രൈവർ കം കണ്ടക്ടർമാരെ പിരിച്ചു വിട്ടിട്ടുണ്ട്. ഇവർ ജോലിക്ക് കയറിയപ്പോൾ കരുതൽ തുകയായി 30,000 രൂപ അടച്ചിരുന്നു. പിരിച്ചു വിട്ട ജീവനക്കാർക്ക് ഈ തുക തിരിച്ചു നല്‍കില്ല. കെ സ്വിഫ്റ്റ് നിലവിൽ 69 സർവീസുകളാണ് നടത്തുന്നത്. ഇതിൽ ഗൗരവമായ 69 അപകടങ്ങളുമുണ്ടായിട്ടുണ്ട്. നിസാരമായ അപകടങ്ങൾ ഉൾപ്പെടെ 91 അപകടങ്ങൾ…
Read Moreപെറ്റവയറിന്റെ വേദന..! കുട്ടിയാന ചരിഞ്ഞയിടത്തുനിന്ന് മാറാതെ നിലയുറപ്പിച്ച് തള്ളയാന; ഒരേനിലയിൽ നിൽക്കുന്നത് മൂന്നാം ദിനം; സമീപത്തായി കാട്ടാനക്കൂട്ടവും
വിതുര: കുട്ടിയാനയുടെ ജഡത്തിന് സമീപം നിൽക്കുന്ന തള്ളയാനയെ മാറ്റാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ രണ്ട് രാത്രിയായി തള്ളയാന കുട്ടിയാനയുടെ ജനത്തിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. സമീപത്തായി കാട്ടാനക്കൂട്ടവും ഉണ്ട്. അതിനാൽ വനം അധികൃതർക്ക് കുട്ടിയാനയുടെ ജഡത്തിന് സമീപം പോകാൻ കഴിയാത്ത അവസ്ഥയാണ്. വിതുര തലത്തൂതകാവ് മുരുക്കുംകാലയിലാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. ശനിയാഴ്ച രാത്രി മുരുക്കുംകാല സ്വദേശി ഗൗരികുട്ടിയാണ് വീട്ടുവളപ്പിന് സമീപം കുട്ടിയാനയുടെ ജഡം കണ്ടത്. സ്ഥിരമായി ആനകളുടെ ശല്യം ഉണ്ടാകാറുള്ള സ്ഥലമാണ് ഇവിടം ആനകളെ തുരത്താനായി വീടിനു സമീപം തീ കൂട്ടാനായി പോകുന്നതിനിടയിലാണ് ഒരു കൂട്ടം ആനകളെ കണ്ടത്. തുടർന്ന് ഇവർ ബഹളം വച്ചങ്കിലും ആനകൾ പിന്മാറിയില്ല. തുടർന്ന് ആനക്കൂട്ടം കുട്ടിയാനയുടെ ജഡം തട്ടി താഴേക്ക് കൊണ്ടുപോകുന്ന കാഴ്ച കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും തുടർന്ന് ഫോറസ്റ്റ് അധികൃതരെയും അറിയിച്ചു. രാത്രിയോടെ മണിയോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ആനക്കൂട്ടം പിന്മാറാത്തതിനെ…
Read Moreപാവങ്ങള്‍ക്ക് എന്തുകാര്യം ! പണക്കാരനായ മന്ത്രി എത്തിയില്ലെങ്കിലും മേയര്‍ അടക്കമുള്ള മറ്റു പണക്കാരെല്ലാം എത്തി; കാര്യവട്ടത്തെ കാഴ്ചകള്‍ ഇങ്ങനെ…
കാര്യവട്ടത്ത് റെക്കോഡ് വിജയവുമായി ഇന്ത്യ ജയിച്ചു കയറിയപ്പോള്‍ ശുഷ്കമായ ഗാലറികള്‍ ഒരു ദുരന്തക്കാഴ്ചയായി. നാല്പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ അതിന്റെ മൂന്നിലൊന്നു മാത്രം കാണികള്‍ എത്തിയത് ക്രിക്കറ്റിനെ അതിരറ്റു സ്നേഹിക്കുന്ന കേരളത്തില്‍ അസാധാരണമായ കാഴ്ചയായി. കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍ പിറന്ന മത്സരത്തിന് തന്നെയാണ് ഏറ്റവും കുറവ് കാണികളെത്തിയതെന്നതും ശ്രദ്ധേയമായി. ആകെ വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്ന് ടിക്കറ്റ് മാത്രമാണു വിറ്റുപോയത്. കൃത്യമായി പറഞ്ഞാല്‍ 6201. സ്പോണ്‍സര്‍മാരുടെ ഉള്‍പ്പെടെ കോംപ്ലിമെന്ററി ടിക്കറ്റിലൂടെയാണ് ബാക്കിയുള്ളവര്‍ എത്തിയത്. സ്പോണ്‍സേഴ്സ് ഗാലറി ഒഴികെ ഒരിടത്തും പകുതി പോലും കാണികള്‍ ഉണ്ടായില്ല. അധികാരികളുടെ കടുംപിടിത്തംതന്നെയാണ് ആരാധകരെ ഗാലറികളില്‍ നിന്നകറ്റിയത്. ടിക്കറ്റിന്റെ വിനോദ നികുതി 5 ശതമാനത്തില്‍ നിന്ന് 12% ആയി സര്‍ക്കാര്‍ ഉയര്‍ത്തിയതും അതിനെ ന്യായീകരിച്ച് പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് കായിക മന്ത്രി വി.അബ്ദു…
Read Moreഖദറും കാക്കിയും നേർക്കുനേർ; ബൈക്കിൽ ഹെൽമറ്റില്ലാതെ സിപിഎം നേതാവിന്റെ വരവ്; ചോദ്യം ചെയ്ത എസ്ഐക്ക് ഭീഷണി; വീഡിയോ വൈറലായപ്പോൾ…
കായംകുളം: ഗതാഗതം നിയന്ത്രിക്കാനെത്തിയ എസ്ഐക്കുനേരേ സിപിഎം നേതാവിന്റെ ഭീഷണി. സിപിഎം കായംകുളം ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗവും പ്രവാസി സംഘം ഭാരവാഹിയുമായ അഷ്കർ നമ്പലശേരിക്കെതിരെയാണ് പരാതി. കായംകുളം എസ്ഐ ശ്രീകുമാറിനെയാണ് ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റത്തിനിടയിൽ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞദിവസം കായംകുളം ഗവ. ബോയിസ് ഹൈസ്കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടയിലാണ് സംഭവം. മന്ത്രി പ്രസംഗിക്കുന്ന പൊതുവേദിയിലേക്ക് വന്ന പാര്‍ട്ടി പ്രവര്‍ത്തകരെ, ഹെല്‍മറ്റു പരിശോധനയുടെ പേരില്‍ തടഞ്ഞുനിര്‍ത്തിയതാണ് സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്. എസ്ഐയും തിരിച്ച് പ്രതികരിച്ചതോടെ സംഭവം കൈയാങ്കളിയുടെ വക്ക് വരെയെത്തി. പിന്നീട് ട്രാഫിക് നിയന്ത്രിച്ചു വന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് സിപിഎം നേതാവിനെയും എസ്ഐയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്ഐ തന്നോടു മോശമായി പെരുമാറുകയായിരുന്നെന്നും സിപിഎം നേതാവ് അഷ്കർ അവകാശപ്പെട്ടു.
Read More