കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിൽക്കുന്നത്. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.
Read MoreDay: March 23, 2023
ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആകെ അസ്വസ്ഥയായി; രാജീവ് കുമാറിന്റെ മുഖത്തടിച്ചിട്ട് ശ്രീവിദ്യ പറഞ്ഞത്…
പവിത്രം സിനിമയിൽ ഗർഭിണിയാണെന്നറിഞ്ഞ് തിലകൻ ചേട്ടനും ശ്രീവിദ്യയും കൂടി ഇരിക്കുന്നൊരു സീനുണ്ട് ആറ് ഷോട്ടായി പ്ലാൻ ചെയ്തിരുന്ന രംഗമാണത്. ഈ സീൻ വായിച്ച് വിദ്യാമ്മ അസ്വസ്ഥയാണെന്ന് കേട്ടു. എന്ത് പറ്റിയെന്ന് നോക്കാൻ പോയി. ഒന്നുമില്ല പെട്ടെന്ന് എടുക്കാമെന്ന് വിദ്യാമ്മ പറഞ്ഞു. എനിക്കാ ഇരിപ്പ് ഇഷ്ടപ്പെട്ടു. വിദ്യാമ്മ ഇങ്ങനെതന്നെ ഇരുന്നാൽ മതിയെന്ന് പറഞ്ഞു. ഞാനിങ്ങനെയേ ഇരിക്കുന്നുള്ളൂവെന്ന് മറുപടി. കുറച്ച് ദേഷ്യമുണ്ട്. അതേ ഇരിപ്പിൽ ഒറ്റ ഷോട്ടിൽ എടുക്കാൻ തീരുമാനിച്ചു. റിഹേഴ്സൽ വേണ്ടെന്ന് വിദ്യാമ്മ പറഞ്ഞു. സ്റ്റാർട്ട് കാമറ പറഞ്ഞു. എഴുതി വച്ചതിനേക്കാൾ എത്രയോ മനോഹരമായി ചെയ്തു. ഗ്ലിസറിനില്ല. കണ്ണൊക്കെ നിറഞ്ഞു. റിഹേഴ്സലില്ലാതെ ആ ഷോട്ട് ഓക്കെയായി. എല്ലാവരും ഇറങ്ങിയിട്ടും വിദ്യാമ്മ അവിടെ ഇരുന്നു. വിദ്യാമ്മ എന്റെ കരണക്കുറ്റിക്ക് തട്ടി. അടിച്ചു എന്നു വേണമെങ്കിൽ പറയാം.ദേഷ്യത്തോടെ അടിച്ചിട്ട് പറഞ്ഞു. യു പുട് മി ഇൻ എ റിയൽ ട്രബിൾ രാജീവ്.…
Read Moreലോക്കറ്റ് കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ! ആലപ്പുഴ സിപിഎമ്മില്‍ 14 പേര് കൂടി പാര്‍ട്ടി വിട്ടു…
ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. ചെങ്ങന്നൂര്‍ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടര്‍ന്ന് പുതുതായി 14 സി പിഎം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും രാജി നല്കി. രാജി നല്കിയവരില് വര്‍ഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്നു. ഫെബ്രുവരി ഒന്നിന് 38 പേര് പാര്‍ട്ടി വിട്ടിരുന്നു. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായി ബിസ്നസ് പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് കൂടുതല്‍ പ്രവര്‍ത്തകരുടെ രാജി എന്നത് ശ്രദ്ധേയം. സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും…
Read Moreരാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ അവർ തീരുമാനിച്ചു; നഷ്ടമായത് പുലിമുരുകനിലെ വേഷമെന്ന് ഭീമൻ രഘു
പാര്‍ട്ടിയില്‍ വന്നതുകൊണ്ടല്ല സിനിമയില്‍ അവസരം കുറഞ്ഞത്. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഒന്ന് രണ്ട് ചിത്രങ്ങള്‍ വന്നത്. പുലിമുരുകന് ഉള്‍പ്പെടെയുള്ള ചിത്രങ്ങളായിരുന്നു അത്. ആ സിനിമയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കാത്തത് എനിക്ക് വളരെ വിഷമമായി. രണ്ട് മൂന്നും ചിത്രങ്ങള്‍ ഒഴിവായി. എന്റെ മണ്ഡലമായ പത്തനാപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. എനിക്ക് പോകാന്‍ സാധിച്ചില്ല. അതിനുശേഷം വെറെ ഒരു പടം വന്നു. അതിനും പോകാന്‍ സാധിച്ചില്ല. അങ്ങനെ രണ്ട് മൂന്നും ചിത്രങ്ങളിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ അവര്‍ തന്നെ തീരുമാനിച്ചു ഇയാള്‍ ഇനി സിനിമയിലേക്കില്ലെന്ന്. -ഭീമന് രഘു
Read Moreമികച്ച പെർഫോമൻസ് കാഴ്ചയുമായി ദസറ വരുന്നു; 130 അണിയറപ്രവര്‍ത്തകര്‍ക്ക് കീർത്തിയുടെ വക 75 ലക്ഷത്തിന് സ്വർണ സമ്മാനം
യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്കി കീര്‍ത്തി സുരേഷ്. 130 അണിയറപ്രവര്‍ത്തകര്‍ക്കാണ് താരം പത്തു ഗ്രാം തൂക്കം വരുന്ന സ്വര്‍ണനാണയം സമ്മാനമായി നല്‍കിയത്. തെലുങ്ക് ചിത്രം ദസറയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമായിരുന്നു അണിയറപ്രവര്‍ത്തകര്‍ക്ക് നടിയുടെ സ്വര്‍ണ നാണയ ദാനം. നടിയുടെ ഫാന്‍സ് പേജുകളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്. ദസറയില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാന്‍ സഹായിച്ച ക്രൂവിന് ഓര്‍മിക്കാന്‍ തക്കവണ്ണം എന്തെങ്കിലും നല്‍കണമെന്ന് നടി ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സ്വര്‍ണ നാണയത്തിനും ഏകദേശം 50,000 മുതല്‍ 55,000 രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുന്‍പും താരം സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു. തമിഴ് ചിത്രമായ സണ്ടക്കോഴി 2ന്റെ പാക്കപ്പ് ദിവസം അണിയറപ്രവര്‍ത്തകര്‍ക്ക് രണ്ട് ഗ്രാം വരുന്ന സ്വര്‍ണനാണയങ്ങള്‍ നടി സമ്മാനിച്ചിരുന്നു.നാനി നായകനാകുന്ന ദസറയാണ്…
Read Moreബയോമൈനിംഗിന് ഉപകരാർ ആരോപണം; കോൺഗ്രസ് പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഢാലോചനയെന്ന് വേണുഗോപാൽ
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗിന് ഉപകരാർ ലഭിച്ച കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാൽ. ആരോപണം കോണ്‍ഗ്രസ് പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഢാലോചനയാണ്. ഒരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ജൈവ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത ജി ജെ എക്കോ പവർ എന്ന കന്പനിക്കായി മുൻ യുഡിഎഫ് കൗണ്‍സിൽ അടക്കം 12 വർഷമായി മാലിന്യം ശേഖരിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അക്കാലത്തെ ഭരണസമിതി ഇതിന് മറുപടി പറയണമെന്നാണ് വേണുഗോപാലിന്റെ ആവശ്യം. സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തനിക്കെതിരായ നീക്കത്തിൽ അന്വേഷണം ആവശ്യപ്പെടാനാണ് വേണുഗോപാലിന്റെ തീരുമാനം. അതേസമയം ബ്രഹ്മപുരത്തെ ജൈവ മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക്ക് കോർപറേഷൻ അനുമതി ഇല്ലാതെയാണ് മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകിയതെന്ന വിഷയത്തിൽ കോർപ്പറേഷൻ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.
Read Moreനടുറോഡിൽ വീട്ടമ്മയെ ആക്രമിച്ച സംഭവം: പത്താം ദിവസവും പ്രതിയെ പിടിക്കാനാകാതെ പോലീസ്; കേസന്വേഷണത്തിന് പ്രത്യേകസംഘം
തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് 49 കാരിയായ വീട്ടമ്മ അക്രമിക്കപ്പെട്ട കേസിൽ സംഭവത്തിൽ പത്ത് ദിവസം പിന്നിട്ടിട്ടും യഥാർഥ പ്രതിയെ പിടികൂടാനോ പ്രതി സഞ്ചരിച്ച വാഹനത്തിന്റെ നന്പർ കണ്ടെത്താനോ സാധിക്കാതെ പോലീസ്. പ്രതിയെ കണ്ടെത്താനായി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജ്, പേട്ട, വഞ്ചിയൂർ, വലിയതുറ, പൂന്തുറ എസ്എച്ച്ഒ മാരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംശയത്തിന്റെ പേരിൽ പോലീസ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും യഥാർത്ഥ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. ഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അക്രമത്തിന് പിന്നിൽ ഇയാളാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് സംഭവം നടന്ന സ്ഥലത്തും സമീപത്തുമുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. പ്രതിയെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ…
Read Moreരണ്ട് ദിവസം ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ; കേരള തീരത്ത് നാളെ രാത്രിവരെ കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ നേരിയ മഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിനെ കരുതിയിരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്കി. അതേസമയം കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസമില്ല. അതേസമയം കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 0.5 മുതൽ 1.5 മീറ്റർ വരെയാണ് തിരമാല ഉയരുകയെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Read Moreകോവിഡ് നിയന്ത്രണങ്ങൾ തിരികെ വരുമോ? രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനം
ന്യൂഡൽഹി: കോവിഡ് കേസുകൾ രാജ്യത്ത് വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരണോ എന്ന കാര്യവും ചർച്ചയിൽ. ഒരാഴ്ച കഴിഞ്ഞ് ഇതേപ്പറ്റി കേന്ദ്ര സർക്കാർ ആലോചിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരാഴ്ച കഴിഞ്ഞ് സ്ഥിതി വീണ്ടും വിലയിരുത്തും. തല്കാലം നിലവിലെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. രാജ്യത്തെ കോവിഡ്, എച്ച് 3 എൻ2 സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായും കേന്ദ്രസർക്കാർ രണ്ടു ദിവസങ്ങൾക്കു മുൻപ് യോഗം ചേർന്നിരുന്നു. നീരീക്ഷണവും പരിശോധനയും ശക്തമാക്കും. ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. ജനങ്ങൾ മുൻകരുതലും ജാഗ്രത നിർദ്ദേശങ്ങളും പാലിക്കണം. കോവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കർശനമായി നടത്തണം. ആശുപത്രികൾ പ്രതിസന്ധിയെ നേരിടാൻ സജ്ജമെന്ന്…
Read Moreചികിത്സ തേടിയെത്തിയയാൾ ആശുപത്രിയിൽ അക്രമാസക്തനായി; പോലീസുകാരനുൾപ്പെടെ മൂന്ന് പേരെ കുത്തി പരിക്കേൽച്ചു; മധ്യവയസ്കൻ കസ്റ്റഡിയിൽ
കായംകുളം: കാലിലേറ്റ മുറിവിനു ചികിത്സ തേടി കായംകുളം താലൂക്കാശുപത്രിയിൽ മധ്യവയസ്കൻ അക്രമാസക്തനായി സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗർഡിനെയും കുത്തി പരിക്കേൽപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ മധു, ഹോം ഗാർഡ് വിക്രമൻ എന്നിവർക്കാണ് കത്രികകൊണ്ടു കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പോലീസുകാരായ ശിവകുമാർ, ശിവൻ പിള്ള എന്നിവർക്കും സാരമായി പരിക്കേറ്റു. സംഭവത്തിൽ കൃഷ്ണപുരം കാപ്പിൽ സ്വദേശി ദേവരാജനെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു സംഭവം. കാലിൽ മുറിവേറ്റെന്നു പറഞ്ഞു ചികിത്സയ്ക്ക് എത്തിയ ദേവരാജൻ നഴ്സിംഗ് റൂമിൽ അതിക്രമിച്ചു കടക്കുകയും അവിടെയുണ്ടായിരുന്ന കത്രിക കൈലാക്കുകയും ചെയ്തു. ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാർ അക്രമത്തിനിരയായത്. സെക്യൂരിറ്റി ജീവനക്കാരൻ മധുവിന്റെ വലത് കൈയ്ക്കും ഹോം ഗാർഡ് വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്. അക്രമാസക്തനായ ആൾക്കു മാനസികവിഭ്രാന്തി ഉണ്ടന്നു ബന്ധുക്കളും…
Read More