അനധികൃത വില്പനയ്ക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യം പങ്കിട്ടെടുത്തശേഷം കേസ് ഒതുക്കിത്തീര്‍ത്തു. മൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. മഹസര്‍ എഴുതിയ ശേഷം കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മൂന്ന് പേരെ നിര്‍ബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു. ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എന്‍ കെ സിജ എന്നിവരെ എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയച്ചു. ഈ മാസം 12-ാം തിയതിയാണ് സംഭവം. മൂന്ന് കുപ്പി മദ്യവുമായി രഞ്ജിത്ത് എന്നയാളിനെയാണ് എക്സൈസ് പിടികൂടിയത്. ശര്‍മിള എന്ന…
Read MoreDay: March 29, 2023
വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ; രാഷ്ട്രീയ സമ്മർദം അവളെ സ്വാധീനിച്ചില്ല; ഉറച്ച നിലപാടിൽ അധ്യാപകന്റെ കൈയിൽ വിലങ്ങുവീണു
അമ്പലപ്പുഴ: വിദ്യാർഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടും കൂടി സംസാരിച്ച അധ്യാപകനെ വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് അറസ്റ്റു ചെയ്തു. കാക്കാഴം എസ്എൻവി ടിടിഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തി(43)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളോട് ലൈംഗികച്ചുവയോടെയും അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാർഥിനികൾ ഏതാനും ദിവസം മുൻപ് പ്രഥമാധ്യാപികയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഈ വിദ്യാർഥിനികൾ സമ്മർദത്തെത്തുടർന്ന് പരാതി പിൻവലിച്ചതോടെ അധ്യാപകന് കോടതി ജാമ്യമനുവദിച്ചിരുന്നു. അതിനിടെ മറ്റൊരു വിദ്യാർഥിനി സമാനമായ പരാതി അമ്പലപ്പുഴ പോലീസിൽ നൽകിയിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കേസന്വേഷണത്തിനായി രൂപീകരിച്ച പുന്നപ്ര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു.
Read Moreഎനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് വാപ്പ ഉമ്മയെ കൊല്ലുന്നത് ! ജീവിതകഥ വിവരിച്ച് ബിഗ്ബോസ് താരം; കണ്ണു നിറഞ്ഞ് സഹമത്സരാര്‍ഥികള്‍…
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ്ബോസ്. ബിഗ്ബോസ് അഞ്ചാം സീസണ് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. പുതിയ സീസണിലെ ഒരു സെഗ്നമെന്റാണ് ‘എന്റെ കഥ’. ഇതില്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ജീവിത കഥ തുറന്നുപറയും. ഇതില്‍ ആദ്യത്തെ ജീവിതം പറഞ്ഞത് യൂട്യൂബറായ ജുനൈസ് വിപി ആയിരുന്നു. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ സംഭവിച്ച കാര്യത്തെ കുറിച്ചായിരുന്നു ജുനൈസ് സംസാരിച്ചത്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു ഉമ്മ വിട്ടുപോയത്. ഉപ്പ ഉമ്മയെ കൊല്ലുകയായിരുന്നുവെന്നും തന്റെ ഉമ്മ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്നും ഒരു സാധുവായിരുന്ന ഉമ്മ വളരെ ചെറുപ്പത്തിലാണ് കൊല്ലപ്പെട്ടതെന്നും ജുനൈസ് പറഞ്ഞു. അഞ്ചുമക്കളില്‍ ഇളയ ആളായിരുന്നു താന്‍. ഉമ്മയുടെ സഹോദരനായിരുന്നു തന്നെ വളര്‍ത്തിയതെന്നും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഉമ്മയില്ലെന്ന് അറിഞ്ഞതെന്നും ചേട്ടന് ജോലിയൊക്കെ ആയപ്പോള്‍…
Read Moreഡിസൈനും തൂക്കവും കിറുകൃത്യം; ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ഇട്ടു; ചെറുമകന്റെ കള്ളത്തരത്തിന് കൂട്ടുന്നത്…
ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽനിന്നു സ്വർണമാല കവർന്നശേഷം പകരം മുക്കുപണ്ടം ഇട്ട സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെ (26)യാ ണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ജനുവരി 26ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുധീഷും ഭാര്യയും അമ്മൂമ്മ പൊന്നമ്മയുടെ അയലത്താണ് താമസം. സുധീഷിന് രാത്രിയിൽ പണിയുണ്ടെന്നും പറഞ്ഞു ഭാര്യയെ അമ്മൂമ്മയുടെ വീട്ടിൽ ആക്കിയ ശേഷം വീടിനു വെളിയിൽ നിന്നു. രാത്രിയിൽ അമ്മൂമ്മ ഉറങ്ങിയെന്ന് മനസിലാക്കിയ ഭാര്യ ഒരു മണിയായപ്പോൾ സുധീഷിന് കതക് തുറന്നുകൊടുത്തു. വീട്ടിലെ ഹാളിൽ തറയിൽ കിടന്നിരുന്ന അമ്മൂമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരി പകരം മുക്കുപണ്ടം ഇടുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഹരിപ്പാട് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെയാണ് കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് വ്യക്തമായത്. ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് സുധീഷ്. ഹരിപ്പാട്…
Read Moreമാതാപിതാക്കളെ വെട്ടിക്കൊന്ന് പ്രായപൂർത്തിയാകാത്ത മകൾ; മയക്കത്തിൽ ഇരുവരേയും കോടാലിക്ക് വെട്ടിക്കൊല്ലാനുണ്ടായ കാരണം ചെറുതല്ല; മകളുടെ തുറന്ന് പറച്ചിൽ ഞെട്ടിക്കുന്നത്
ലക്നോ: മാതാപിതാക്കളെ കോടാലി കൊണ്ട് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ . ബുലന്ദ്ഷഹറിലാണ് സംഭവം. 16കാരിയെ പിടികൂടി പോലീസ് മാർച്ച് 15 നാണ് ഷബീർ (45), ഭാര്യ റിഹാന (42) എന്നിവരെ ഫാറൂഖി നഗർ ലാൽ ദർവാസ മൊഹല്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനിടെ മകളെ പോലീസ് പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ, താൻ ആൺകുട്ടികളുമായി സംസാരിക്കുന്നയാളാണെന്നും ഇത് മാതാപിതാക്കൾക്ക് ഇഷ്ടമില്ലെന്നും താൻ ഏതെങ്കിലും ആൺകുട്ടിയോട് സംസാരിക്കുന്നത് കണ്ടാൽ അവർ തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്നും കുട്ടി പോലീസിന് മൊഴി നൽകി. ക്രൂരമായി മർദനമേറ്റതിനെ തുടർന്ന് മാതാപിതാക്കളെ കൊലപ്പെടുത്താൻ തീരുമാനിച്ച പെൺകുട്ടി, ഒരു യുവാവിൽ നിന്ന് 20 ലഹരി ഗുളികകൾ വാങ്ങി മാതാപിതാക്കൾക്ക് ഭക്ഷണത്തിൽ കലർത്തി നൽകി. അബോധാവസ്ഥയിലായ ഇവരെ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യം…
Read Moreഗോൾ സെഞ്ച്വറി തികച്ച് മെസി; 122 ഗോളുമായി മുന്നിൽ ക്രിസ്റ്റ്യാനോ
സാന്റിയാഗൊ ഡെല്‍ എസ്റ്റരൊ: അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തില്‍ നൂറ് ഗോള്‍ തികച്ച് അര്‍ജന്റീന താരം ലയണല്‍ മെസി. കുറസാവോക്കെതിരായ സൗഹൃദ മത്സരത്തിന്റെ 20-ാം മിനിട്ടിലായിരുന്നു മെസിയുടെ നൂറാം ഗോള്‍. കുറസാവോയെ അര്‍ജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 174 മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ ഈ നേട്ടം. പാനമക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അവസാന വേളയിലെ ഫ്രീകിക്കിലൂടെ മെസി 99 ഗോളിലെത്തിയിരുന്നു. 122 ഗോളുമായി പോർച്ചുഗല്ലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 109 ഗോളുമായി ഇറാന്റെ അലി ദാഇയും മെസിക്കു മുന്നിലുണ്ട്.
Read Moreനീയില്ലാതെ ഞാനുമില്ല; കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു; വിശ്വസിക്കാനാവാതെ നാട്ടുകാർ
ഗുരുഗ്രാം: കാമുകന് മരിച്ചതിന്റെ മനോവിഷമത്തില്‍ യുവതി തീകൊളുത്തി ജീവനൊടുക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്. ബിഹാര്‍ സ്വദേശിനിയായ മഞ്ജു(30) ആണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ യുവതിയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പിനയിലാണ് മഞ്ജു ജോലി ചെയ്തിരുന്നത്. ബാബുലാല്‍ എന്നയാളുമായി മഞ്ജു പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബാബുലാല്‍ സ്വയം വെടിവച്ച് ജീവനൊടുക്കി. ഇതേക്കുറിച്ച് അറിഞ്ഞ മഞ്ജു പെട്രോള്‍ ശരീരത്തിലൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Read More