കൊച്ചി: നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചേരാനല്ലൂര്‍ മാട്ടുമ്മല്‍ ഒഴുകുത്തുപറമ്പ് സാബു-സുഗന്ധി ദമ്പതികളുടെ ഏക മകള്‍ അനഘ ലക്ഷ്മിയെ (23) യാണ് കഴിഞ്ഞ 24ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അനഘയുടെ മാതാപിതാക്കള്‍ ഇന്നലെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കലൂര്‍ തറേപ്പറമ്പില്‍ രാകേഷുമായി (അപ്പു-24) നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു അനഘ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം മകളെ ഭീഷണിപ്പെടുത്തി രാകേഷ് ലഹരി ഉപയോഗത്തിനും വിൽപ്പനയ്ക്കും കൂട്ടിയിരുന്നതായും പരാതിയിലുണ്ട്. ഇതിന്റെ വിവരങ്ങള്‍ മകള്‍ വാട്സാപ്പ് വഴി മാതാപിതാക്കള്‍ അയച്ചു നല്‍യിരുന്നു. മരണം നടന്നതിന്റെ തലേന്ന് രാകേഷ് വീട്ടില്‍ എത്തിയില്ലെന്നു കാണിച്ച് അനഘ മാതാപിതാക്കള്‍ക്ക് ഫോണില്‍ മെസേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെ 7.49ന് ജനറല്‍…
Read MoreDay: April 28, 2023
തൊടുപുഴയില്‍നിന്നു കാണാതായ പെണ്‍കുട്ടി കോല്‍ക്കത്തയില്‍; പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കോൽക്കത്ത സ്വദേശി അറസ്റ്റിൽ
തൊടുപുഴ: വെങ്ങല്ലൂരില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളി കടത്തിക്കൊണ്ടു പോയ പതിനഞ്ചുകാരിയെ കോൽക്കത്തയില്‍ കണ്ടെത്തി. തൊടുപുഴ എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോല്ക്കൊത്തയ്ക്കടുത്ത് ദോയല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കോൽക്കത്ത സ്വദേശി സുഹൈല്‍ ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 23നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തുനിന്ന് ഇതര സംസ്ഥാന തൊഴിലാളിയെയും കാണാതായതായി വിവരം ലഭിച്ചത്. പെണ്‍കുട്ടിയെ കോല്‍ക്കൊത്ത ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പ്രതിയെയും പെണ്‍കുട്ടിയെയും പോലീസ് സംഘം ഇന്നു തൊടുപുഴ സ്റ്റേഷനിലെത്തിച്ചു. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കോടതിയില്‍ ഹാജരാക്കും. ഗ്രേഡ് എസ്ഐ പി.കെ.സലിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയാനന്ദ് സോമന്, സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് ബാബു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ നീതു കൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read More‘ദി കേരള സ്റ്റോറി’ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം ! സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് വി ഡി സതീശന്…
സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്ത്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ സതീശന് ആരോപിക്കുന്നു. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജന്‍ഡയുടെ ഭാഗമാണ് ഈ ചിത്രമെന്നും സതീശന് ആരോപിച്ചു. ട്രെയ്ലര് റിലീസ് ചെയ്തതിന് പിന്നാലെയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ വിമര്‍ശനം ശക്തമായത്. സിനിമ മേയ് അഞ്ചിന് ചിത്രത്തിന്റെ റിലീസ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍നിന്ന് സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രം പറയുന്നത്. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതിനെതിരെയാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത്…
Read Moreബംഗളൂരുവിൽനിന്നു സ്ത്രീകളെ എത്തിച്ചു വാണിഭം; പ്രായപൂർത്തിയാകാത്തവർ ഇരകളായോയെന്ന് അന്വേഷിക്കും
കോഴിക്കോട്: ബംഗളൂരുവിൽനിന്നു സ്ത്രീകളെ നഗരത്തിൽ എത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. പ്രായപൂർത്തിയാവാത്ത കുട്ടികളെ മാംസവ്യാപാരത്തിന് എത്തിച്ചോയെന്നും അന്വേഷിക്കുമെന്നു കസബ സിഐ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ വിട്ടുകിട്ടുന്നതിന് പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. കേസിൽ പിടിയിലായ മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ടുഞാലിൽ സനീഷ് (35), പാലക്കാട് ആലത്തൂർ പത്തനാപുരം ഷമീർ (33) എന്നിവരുടെ കസ്റ്റഡി അപേക്ഷയാണ് കസബ പോലീസ് നാളെ കോടതിയിൽ സമർപ്പിക്കുന്നത്. സംഭവത്തിൽ കൂടുതൽ ഇടനിലക്കാരില്ലെന്നാണു പ്രാഥമിക അന്വേഷണത്തിൽ പോലീസിന് കണ്ടെത്താൻ സാധിച്ചതെന്നും സിഐ പറഞ്ഞു. ഇരകളായി എത്ര പേർ ഇവരുടെ വലയിൽ കുടുങ്ങി എന്നതാണു കാര്യമായി അന്വേഷിക്കുന്നത്. ബംഗളൂരുവിൽനിന്ന് പത്തു സ ്ത്രീകളെ നഗരത്തിൽ എത്തിച്ചു വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചാണ് സംഘം പെൺവാണിഭം നടത്തിയത്. വെബ്സൈറ്റിൽ നന്പർ നൽകിയ സംഘം ഇടപാടുകാർക്ക് വാട്സാപ്പ് വഴി യുവതികളുടെ ഫോട്ടോ…
Read Moreഇന്ന് “സാമ്പിൾ പൂരം’… തേക്കിൻകാട് ഇന്നു രാത്രി വർണങ്ങളിൽ പൂത്തുലയും
തൃശൂര്‍: ഇന്നു രാവിലെ തിരുവമ്പാടിയുടേയും പാറമേക്കാവിന്റെയും ചമയപ്പുരകള്‍ തുറക്കും. സന്ധ്യയ്ക്ക് മൂന്നു പന്തലുകളിലും ലൈറ്റിടും. അതുകഴിഞ്ഞ് അല്പം കഴിഞ്ഞാല്‍ സാമ്പിള്‍ വെടിക്കെട്ടില്‍ തൃശൂരിന്റെ ആകാശം പൂത്തുലയും. സാമ്പിള്‍ വെടിക്കെട്ടിനായി തേക്കിന്‍കാട് മൈതാനിയില്‍ കുഴികള്‍ കുഴിച്ചുതുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി വൈകീട്ട് തിമര്‍ത്തു പെയ്യുന്ന മഴ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മഴ ചതിക്കില്ലെന്ന വിശ്വാസത്തോടെ പണികളുമായി മുന്നോട്ടുപോവുകയാണ് ഇരു ദേവസ്വങ്ങളും. സാമ്പിളിനുള്ള വെടിക്കോപ്പുകള്‍ തേക്കിന്‍കാട് മൈതാനിയില്‍ മാഗസിനില്‍ എത്തിച്ചുതുടങ്ങി.ഇന്നു രാത്രി ഏഴിന് തിരുവമ്പാടിയാണ് സാമ്പിളിന് ആദ്യം തീകൊളുത്തുക. സാമ്പിള്‍ വെടിക്കെട്ട് കാണാനും സ്വരാജ് റൗണ്ടില്‍ ആളുകളെ നിയന്ത്രിക്കും. പാറമേക്കാവ് വിഭാഗത്തിനു കുറച്ച് ഇളവുകള്‍ നല്കി കുറുപ്പം റോഡ് ഭാഗത്ത് ആളുകളെ റോഡിലേക്കു കയറ്റി നിര്‍ത്തുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നു നിയമാനുസൃത അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കൂവെന്നു സിറ്റി പോലീസ് അറിയിച്ചു. സാമ്പിൾ വെടിക്കെട്ട്…
Read Moreമിഷന് അരിക്കൊമ്പന് ; മയക്കുവെടി വൈകുന്നു; ദൗത്യസംഘത്തിൽ 150 ഓളം പേർ; ആനയെ മാറ്റുന്നത് എങ്ങോട്ടെന്ന് അജ്ഞാതം
ടി.പി.സന്തോഷ്കുമാര്‍ ഇടുക്കി: “മിഷന് അരിക്കൊമ്പന്’ ദൗത്യം ഇന്നു പുലര്‍ച്ചെ തുടങ്ങിയെങ്കിലും മയക്കുവെടി വയ്ക്കുന്നത് വൈകുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതിവിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ഏറെ ശ്രമകരമായ ദൗത്യമാണ് വനംവകുപ്പ് നടത്തുന്നത്. എന്നാല്‍ ദൗത്യം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആനയെ മയക്കുവെടി വയ്ക്കാനായിട്ടില്ല.ഇന്നു രാവിലെ 6.30ഓടെ അരിക്കൊന്പനെ കണ്ടുവെന്നു റിപ്പോർട്ട് വന്നിരുന്നു. ഇതേത്തുടർന്നു മയക്കുവെടി വയ്ക്കാൻ ദൗത്യസംഘം തയാറെടുപ്പുകളും നടത്തി. ചിന്നക്കനാല്‍ മുത്തമ്മ കോളനി ഭാഗത്ത് ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനെ കണ്ടതെന്നു പറയുന്നു. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. ഒരു മണിക്കൂറിനുശേഷം നിരീക്ഷണ പരിധിയില്‍നിന്ന് ആനക്കൂട്ടം അപ്രത്യക്ഷമായി. അതിനിടെ അരിക്കൊന്പനെയല്ല കണ്ടതെന്നും ചക്കക്കൊന്പനെയാണെസ്ഥിരീകരണമുണ്ടായി. വനം ഉദ്യോഗസ്ഥരും വെറ്ററിനറി സര്ജന്മാരും ഉള്‍പ്പെടെ 150 ഓളം വരുന്ന സേനാംഗങ്ങള്‍ എട്ടു സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.…
Read Moreമാഷിന് ജോലിയും കൂലിയുമൊന്നുമില്ലേ ! ഞെട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കി വിജയ് മാധവ്…
അടുത്തിടെ ജനിച്ച മകന് ആത്മജ മഹാദേവിന്റെ കാര്യങ്ങളില്‍ വ്യാപൃതരാണ് ഗായകന് വിജയ് മാധവും’നായിക’ എന്ന് വിളിക്കുന്ന അഭിനേത്രിയും അവതാരകയുമായ ഭാര്യ ദേവിക നമ്പ്യാരും. കുഞ്ഞിന്റെ നൂലുകെട്ടും പേരിടീലും തൊട്ടില്കെട്ടലും എല്ലാം വിജയ് മാധവ് ഫേസ്ബുക്ക് പേജിലൂടെ ആരാധകരില്‍ എത്തിച്ചുകഴിഞ്ഞു. എന്നാല്‍ സകലസമയവും കുട്ടിയുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന വിജയ് മാധവിനോട് ചിലരെങ്കിലും ചോദിക്കുന്നത്മാഷിന് ജോലിയും കൂലിയും ഇല്ലേ…എന്നാണ്. ‘ഇങ്ങനെ കുട്ടിയേം കുളിപ്പിച്ച് നടക്കുന്നത് എന്തിനാണ്’ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ചോദ്യങ്ങള്‍ അധികരിച്ചപ്പോള്‍ മറുപടിയുമായി വിജയ് മാധവ് രംഗത്തെത്തുകയും ചെയ്തു. ദേവികയുടെ പ്രസവശുശ്രൂഷ കൂടി നടക്കുന്നതിനാല്‍ കുഞ്ഞിന്റെ കാര്യത്തില്‍ വിജയ് മാധവ് ഏറെ ശ്രദ്ധ നല്‍കുന്നുണ്ട്.അതാണ് കാരണം. ചോദിച്ചവര്‍ക്കു നല്ല രുചികരമായ ദോശ ചുട്ടു കൊണ്ട് തന്നെ വിജയ് മറുപടി നല്കി. വെളുപ്പിന് നാലര മണിയോട് കൂടി എഴുന്നേറ്റ് ചൂടുവെള്ളം കുടിച്ചു കൊണ്ടാണ് വിജയ് മാധവിന്റെ തുടക്കം. പിന്നെ…
Read Moreപത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് നിന്ന കുട്ടിയെ ഫേസ് ബുക്കിലൂടെ വളച്ചു; വീട്ടിൽ ആളില്ലാതിരുന്ന സമയത്തെത്തി കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ…
മാവേലിക്കര: മാവേലിക്കര സ്വദേശിയായ 17 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ കൊട്ടാരക്കര ഇട്ടിവ തുടയന്നൂര്‍ വാഴവിള ടി. വിഷ്ണു (22) വിനെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞു നില്ക്കുമ്പോള് 2020 മേയില്‍ ഫേസ്ബുക്ക് വഴി പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടു. തുടര്‍ന്ന് പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയംഎത്തി കുട്ടിയെ പീഡിപ്പിച്ചു. ഇയാളുടെ പീഡനത്തില്‍ ഗര്‍ഭിണിയായ കുട്ടി ഇയാളുടെ വീട്ടില്‍ എത്തി ബഹളമുണ്ടാക്കി.തുടര്‍ന്ന് കൊല്ലം റൂറല്‍ ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് നല്‍കിയതനുസരിച്ച് കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് കൊട്ടിയത്തെ സ്ഥാപനത്തില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് കൊല്ലം സിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക…
Read Moreരണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചു ! അധ്യാപകന് 29 വര്‍ഷം തടവു ശിക്ഷ
രണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിന് എടുത്ത കേസുകളില്‍ അധ്യാപകന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. ഹയര്‍സെക്കന്‍ഡറി അധ്യാപകനായ എറണാകുളം നടമുറി മഞ്ഞപ്രയിലെ പലട്ടി ബെന്നി പോളിനെ (50) ആണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനില്‍കുമാര്‍ രണ്ടു കേസുകളിലായി ശിക്ഷിച്ചത്. പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ മനഃപൂര്‍വം ലൈംഗിക അതിക്രമത്തിന് ഇരയാക്കിക്കണമെന്ന ഉദ്ദേശത്തോടെ ക്ലാസ്സ് മുറിയില്‍ വെച്ചു ക്ലാസ്സ് എടുക്കുന്ന സമയം പല ദിവസങ്ങളിലായി ശരീരത്തില്‍ പിടിച്ചും ഉരസിയും അതിക്രമത്തിന് ഇരയാക്കിയെന്ന പരാതികളിലാണ് പോലീസ് കേസ് എടുത്തത്. 2017ല്‍ പെരിന്തല്‍മണ്ണ പോലീസ് എടുത്ത കേസുകളില്‍ ആണ് ശിക്ഷ. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍…
Read Moreലോക്കൽ നേതാവിന്റെ പീഡനം; വീട്ടമ്മയുടെ പരാതിയില്‍ സിപിഎം നേതാവിനെതിരേ അന്വേഷണം
കോഴഞ്ചേരി: വീട്ടമ്മയുടെ പരാതിയേ തുടര്‍ന്ന് സിപിഎം ഏരിയാകമ്മിറ്റി അംഗത്തിനെതിരേ പാര്‍ട്ടിതല അന്വേഷണം.കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിനെതിരേയാണ് പാര്‍ട്ടി അനുഭാവിയായ വീട്ടമ്മ സിപിഎം സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. പിന്നീട് ചില സംസ്ഥാന നേതാക്കളെ ഫോണില്‍ വിളിച്ചും പരാതി അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന ഏരിയകമ്മിറ്റി യോഗമാണ് പരാതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആര്. അജയകുമാര്‍, മഹിളാ അസോസിയേഷന് ഏരിയ സെക്രട്ടറി വി.ജി. ശ്രീലേഖ എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. അജയകുമാറാണ് കമ്മീഷന്റെ കണ്‍വീനര്‍. മനഃപൂര്‍വം കെട്ടിച്ചമച്ച പീഡനകഥയാണ് തനിക്കെതിരേ ഉയരുന്നതെന്നും ഇതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണെന്നുമാണ് ആരോപണ വിധേയന് പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞത്.
Read More