തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി പതിനഞ്ചുകാരനു നേരേ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. പെരുന്പാവൂർ മുടിക്കൽ പാലക്കാട്ടുതാഴം മുക്കാട വീട്ടിൽ മൈതിനെ (46) ആണ് തൊടുപുഴ എസ്ഐ അജയകുമാറും ഡിവൈഎസ്പി സ്ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തത്. മണക്കാട് നെല്ലിക്കാവിൽ കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. തുണി ഇൻസ്റ്റാൾമെന്റിൽ വിൽപ്പന നടത്തുന്ന പ്രതി ഇതിന്റെ പണം പിരിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്. പിന്നീട് വീട്ടിലെത്തിയ അമ്മയോട് കുട്ടി വിവരം പറയുകയായിരുന്നു. പിന്നീട് കഴിഞ്ഞ 21ന് വീണ്ടുമെത്തിയപ്പോഴും ഇതേ രീതിയിൽ കുട്ടിയ്ക്കു നേരേ ലൈംഗികാതിക്രമത്തിനു മുതിർന്നപ്പോൾ അമ്മ കാണുകയായിരുന്നു. തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകി. ഇവർ നിർദേശിച്ചതനുസരിച്ച് കുട്ടി പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടി കൂടിയത്. ഇയാൾക്കെതിരേ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read MoreDay: May 25, 2023
‘2018’ എല്ലാത്തരത്തിലും ദയനീയമായി പരാജയപ്പെട്ട സൃഷ്ടി ! സിനിമയ്ക്കെതിരേ ആഞ്ഞടിച്ച് സുസ്മേഷ് ചന്ത്രോത്ത്
തീയറ്ററുകളില്‍ വന്‍ പ്രദര്‍ശനവിജയം നേടി മുന്നേറുന്ന ‘2018’ എന്ന സിനിമ രാഷ്ട്രീയമായും സര്‍ഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാണെന്ന് തുറന്നടിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത്. സിനിമയുടെ തിരക്കഥയില്‍ അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാനസര്‍ക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിര്‍ത്തി കഥ മെനയാമായിരുന്നുവെന്നും 2018 ലെ പ്രളയകാലത്ത് ഇടതുപക്ഷസര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് നടത്തിയതെന്ന കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും എതിരഭിപ്രായമില്ലെന്നും സുസ്മേഷ് കുറിച്ചു. സുസ്മേഷ് ചന്ത്രോത്തിന്റെ കുറിപ്പ് ഇങ്ങനെ… 2018 സിനിമയെക്കുറിച്ച് മലയാളസിനിമയുടെ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള സാങ്കേതികമികവിന്റെ വിജയവും മികച്ച വാണിജ്യവിജയവും 2018 സിനിമയെ ചര്‍ച്ചയാക്കിയിരിക്കുകയാണല്ലോ. പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോള്‍ ഇതൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ലെന്നതാണ് സത്യം. ഏതാണ്ട് നൂറുവര്‍ഷത്തിനുള്ളില്‍ കേരളം കണ്ട മറ്റൊരു പ്രളയത്തെ പ്രമേയമാക്കുമ്പോള്‍ അതൊരു ഭാവനാസൃഷ്ടിയായിട്ടല്ല പുനര്നിര്മിക്കേണ്ടതെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ രണ്ടോ രണ്ടരയോ മണിക്കൂറില്‍ വരുന്ന സിനിമയില്‍ നടന്ന കാര്യങ്ങളെ മുഴുവന്‍ ആവിഷ്കരിക്കാന്‍ സാധിക്കുകയുമില്ല.…
Read Moreവീടു വളഞ്ഞു, മുറ്റത്തെ കൃഷികളെല്ലാം നശിപ്പിച്ചു; മണിക്കൂറുകൾ പ്രാണഭയത്തിൽ ഒരു കുടുംബം; നാടിനെ വിറപ്പിച്ച് കാട്ടാനക്കൂട്ടം
മൂന്നാര്‍: കാട്ടാനക്കൂട്ടം വീടു വളഞ്ഞതോടെ മണിക്കൂറുകളോളം കുടുംബം പരിഭ്രാന്തിയിലായി. മൂന്നാര്‍ നല്ലതണ്ണി ഹോളിക്രോസ് ജംഗ്ഷനിലെ ഗ്ലാഡ്സണ്‍ – ഷാലി ദമ്പതികളുടെ വീടാണ് കാട്ടാനക്കൂട്ടം വളഞ്ഞത്. കഴിഞ്ഞ രാത്രി ഒൻപതോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. ഒരു കുട്ടിയടക്കമുള്ള സംഘം കുടുംബത്തെ ഏറെ പരിഭ്രാന്തിയിലാഴ്ത്തി. ഷാലിയും അമ്മ മേഴ്സിയുമാണ് വീട്ടിലുണ്ടായിരുന്നത്. മുറ്റത്തെത്തിയ കാട്ടാന മുറ്റത്തുണ്ടായിരുന്ന വാഴകളെല്ലാം ഭക്ഷിച്ച ശേഷം വീടിനോടു ചേര്‍ന്നുള്ള ഷെഡും സ്റ്റോര്‍ റൂമും തകര്‍ത്തു. വെള്ളം സൂക്ഷിച്ചിരുന്ന വീപ്പകള്‍ ഉള്‍പ്പെടെയുള്ളവ തട്ടിത്തെറിപ്പിച്ചു. മുറ്റത്തുണ്ടായിരുന്ന പേരയിൽനിന്നു പഴങ്ങളും കാട്ടാനകൾ അകത്താക്കി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ അഗ്നിശമനാ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് കാട്ടാനക്കൂട്ടത്തെ മടക്കിയത്. ഷാലിയുടെ അമ്മ കാലിലെ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു.കാട്ടാന മടങ്ങിയതോടെയാണ് കുടുംബനാഥനും മക്കള്‍ക്കും വീട്ടിലേക്കു കടക്കാനായത്.
Read More19 വർഷങ്ങൾ, 25 ദേവാലയങ്ങൾ; ഷൈനിന് ഇത് അഭിമാന നിമിഷം
എടത്വ: 27ന് എടത്വ കോയിൽമുക്ക് സെന്റ് ജോസഫ് പള്ളി കൂദാശ ചെയ്യപ്പെടുന്പോൾ അഭിമാന നിറവിലാണ് ഷൈൻ ജോസഫ് മായിറപ്പള്ളിൽ എന്ന ചന്പക്കുളംകാരൻ. ദേവാലയ നിർമാണത്തിൽ രജതജൂബിലി നിറവിലെത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിന് അകത്തും പുറത്തുമായി ഷൈൻ രൂപകല്പ്ന ചെയ്തു പടുത്തുയർത്തിയ 25-മത്തെ പള്ളിയാണ് കോയിൽമുക്കിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കൂദാശ ചെയ്യുന്നത്. 1993ൽ തുടക്കം1993ൽ കെട്ടിടനിർമാണരംഗത്തു വന്ന ഷൈൻ 2004ൽ ചമ്പക്കുളം മണപ്രാ സെന്റ് ജോസഫ് ചാപ്പലിന്റെ നിർമാണം നിർവഹിച്ചാണ് പള്ളി നിർമാണ രംഗത്തേക്കുവന്നത്. ദൈവാനുഗ്രഹമാണ് ഇക്കാലമത്രയും നയിച്ചതെന്നാണ് ഈ അന്പതുകാരൻ വിശ്വസിക്കുന്നത്. റോമൻ ശൈലിയും ഗോത്തിക് നിർമാണ ശൈലിയും സ്വീകരിച്ച് കലാരൂപങ്ങളും ചിത്രപ്പണികളും പുനരാവിഷ്കരിക്കാൻ ശ്രദ്ധിക്കാറുണ്ട്. വർഷങ്ങളായി ദേവാലയ നിർമാണരംഗത്തു പ്രവർത്തിച്ചു പരിചയമുള്ള തൊഴിലാളികളും കലാകാരന്മാരും ഒപ്പമുള്ളതാണ് ഇദ്ദേഹത്തിന്റെ ശക്തി. കുട്ടനാട്ടിൽ മാത്രം 13 ദേവാലയങ്ങൾ നിർമിച്ചു. കോക്കമംഗലംമാർത്തോമ്മ ശ്ലീഹയാൽ സ്ഥാപിതമായ കോക്കമംഗലം പള്ളി പുതുക്കി…
Read Moreവെറുതെ ഒരു രസത്തിന് മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി ! ഫലം വന്നപ്പോള്‍ നടുങ്ങി കുടുംബം…
ചില പ്രത്യേക സാഹചര്യങ്ങളിലാണ് ഡിഎന്‍എ ടെസ്റ്റ് നടത്താറുള്ളത്. എന്നാല്‍ വേറൊരു പണിയുമില്ലാതെ ബോറടിച്ചിരിക്കുമ്പോള്‍ ഒരു തമാശയ്ക്കു വേണ്ടി സ്വന്തം മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയിരിക്കുകയാണ് യുഎസ്സിലെ ഒരു കുടുംബം. എന്നാല്‍ ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ കുടുംബം അമ്പരന്നു പോയി. 47 കാരിയായ ഡോണ ജോണ്‍സണും അവളുടെ ഭര്‍ത്താവ് വാന്നറും ചേര്‍ന്നാണ് തമാശക്കായി രണ്ട് മക്കളുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. 18 കാരനായ മൂത്തമകന് വാനര്‍ ജൂനിയറിന്റെയും 12 കാരനായ ഇളയ മകന് ടിമ്മിന്റെയും ഡിഎന്‍എ ടെസ്റ്റാണ് നടത്തിയത്. എന്നാല്‍ ഫലം വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇളയ മകന് ടിമ്മിന് ദമ്പതികളുമായി ജീവശാസ്ത്രപരമായി ബന്ധമില്ലെന്നാണ് ടെസ്റ്റില്‍ തെളിഞ്ഞത്. വാനറിന് ഹെര്‍ണിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ആദ്യത്തെ മകന്റെ ജനനത്തിനു ശേഷം ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു രണ്ടാമത്തെ മകന് ടിം ജനിച്ചത്. 2008 ഓഗസ്റ്റില്‍ ആയിരുന്നു ടിമ്മിന്റെ ജനനം. ഏറെ സന്തോഷത്തോടെയാണ് ഇരുവരും…
Read Moreവാവ സുരേഷ് എത്തി; മൂര്‍ഖനും 25 കുഞ്ഞുങ്ങളും പിടിയിലായി
കടുത്തുരുത്തി: പുരയിടത്തിൽ കണ്ടെത്തിയ മൂര്‍ഖനെയും കുഞ്ഞുങ്ങളെയും വാവ സുരേഷെത്തി പിടികൂടി. പാലകരയില്‍ തെക്കേടത്ത് വീട്ടുകാരുടെ പുരയിടത്തില്‍നിന്നാണ് മൂര്‍ഖന്‍ പാമ്പിനെയും 25 കുഞ്ഞുങ്ങളെയും ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. പുരയിടത്തിൽ കഴിഞ്ഞദിവസം പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടിരുന്നു. തുടര്‍ന്ന് പറമ്പിന്റെ ഉടമ വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. പറമ്പിലെ മാളത്തില്നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെയും കുഞ്ഞുങ്ങളെയും വനത്തില്‍ വിടുമെന്ന് വാവ സുരേഷ് അറിയിച്ചു.
Read Moreവസ്ത്രങ്ങളുടെ പ്രദര്ശനോത്സവമല്ല കാന്‍ ചലച്ചിത്രമേള എന്നത് ആളുകള്‍ മറന്നു പോകുന്നു ! വിമര്‍ശനവുമായി നന്ദിതാ ദാസ്
ലോകത്തെ ഏറ്റവും പ്രമുഖമായ ചലച്ചിത്രമേളയാണ് ഫ്രാന്‍സിലെ കാനില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളപ്പെടെ ലോകമാകമാനമുള്ള സെലിബ്രിറ്റികള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നു. വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ റെഡ് കാര്‍പറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ചില സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് നടി നന്ദിതാ ദാസ്. ഇത് സിനിമയുടെ ഉത്സവമാണെന്ന് ആളുകള്‍ മറന്നുപോകുന്നുവെന്നും ഫാഷന്‍ മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്നും നന്ദിതാ ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇത്തവണത്തെ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം അറിയിച്ച അവര്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദിതയുടെ വാക്കുകള്‍ ഇങ്ങനെ…ഖേദകരമെന്ന് പറയട്ടെ, ഇത്തവണ കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായില്ല. ഇത് വസ്ത്രങ്ങളുടെ ഉത്സവമല്ല. സിനിമയുടെ ഉത്സവമാണെന്ന കാര്യം ചിലപ്പോഴൊക്കെ ആളുകള്‍ മറന്നുപോകുന്നു. ഞാന്‍ കണ്ട അതിശയകരമായ സിനിമകളോ എന്റെ പ്രസംഗങ്ങളോ നിങ്ങളെ കാണിക്കാനോ മാന്റോ എന്ന ചിത്രം അവിടെ പ്രദര്‍ശിപ്പിച്ച സമയത്തേക്ക് നിങ്ങളെ തിരികെ…
Read Moreയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: തേക്കിൻകാട് മൈതാനത്ത് ഡി.കെ. ശിവകുമാറും
തൃശൂര്‍: തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിലാണ് ശിവകുമാർ പങ്കെടുക്കുന്നത്. തേക്കിന്‍കാട് മൈതാനത്ത് വൈകുന്നേരം മൂന്നിന് ചേരുന്ന പൊതുസമ്മേളനത്തിൽ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് പ്രതിനിധി സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച പഴയകാല പ്രവര്‍ത്തകരുടെ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു.
Read Moreമൂത്തകുട്ടിയെ കെട്ടിത്തൂക്കിയപ്പോൾ ജീവനുവേണ്ടി അവൻ പിടഞ്ഞു; മറ്റ് രണ്ട് കുട്ടികളെ ഉറക്കഗുളിക നല്കി കൊന്നു; കണ്ണൂരിലെ കൊലപാതകത്തിൽ പുറത്ത് വരുന്ന കഥയിങ്ങനെ…
കണ്ണൂര്‍: ചെറുപുഴയില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. മൂത്ത കുട്ടിയായ സുരജിനെ ജീവനോടെയും മറ്റ് രണ്ട് കുട്ടികൾ മരിച്ച ശേഷവുമാണ് കെട്ടിത്തൂക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കുട്ടികള്‍ക്കും അമിതമായ അളവില്‍ ഉറക്ക ഗുളികകള്‍ നല്കി. ഗുളിക കഴിച്ച് രണ്ട് പേര് മരിച്ചു. സൂരജ് മരിച്ചിട്ടില്ലെന്ന് മനസിലാക്കാതെ കുട്ടിയെ ജീവനോടെ കെട്ടിതൂക്കുകയായിരുന്നെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. ശ്രീജയും ആദ്യ ഭര്‍ത്താവ് സുനില്‍ കുമാറുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഷാജിയ്ക്കൊപ്പം സുനിലിന്റെ പേരിലുള്ള വീട്ടിലാണ് ശ്രീജ താമസിച്ചിരുന്നത്. ഇവിടെനിന്ന് ഇറങ്ങികൊടുക്കാത്തതിനാല് സുനില്‍ പോലീസില്‍ പരാതി നല്കി. മധ്യസ്ഥ ചര്‍ച്ചയ്ക്കായി ശ്രീജയെ പോലീസ്…
Read More