കണ്ണൂര്‍ ചെറുപുഴയിലെ സ്വകാര്യബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിലെ പ്രതി പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി ബിനുവിനെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ബസില്‍നിന്ന് യാത്രക്കാരി പകര്‍ത്തിയ വീഡിയോ വൈറലാകുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ ഇയാള്‍ ഒളിവില്‍പോയിരുന്നു. മൂന്നുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത് മേയ് 28-ാം തീയതി ഞായറാഴ്ച ചെറുപുഴ ബസ് സ്റ്റാന്‍ഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിരുന്നാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബസിലുണ്ടായിരുന്ന യുവതി ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു. യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് എതിര്‍വശത്ത് ഒരു സീറ്റ് പിന്നില്‍ വന്നിരുന്ന ഇയാള്‍ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്നതാപ്രദര്‍ശനം ആരംഭിച്ചത്. ദൃശ്യം…
Read MoreDay: June 1, 2023
മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ എത്തുക ഇരട്ടവേഷത്തിൽ?
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബനിൽ മോഹൻലാൽ ഇരട്ടവേഷത്തിലാകും എത്തുകയെന്ന് സൂചന. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമനുസരിച്ച് മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്നുവെന്ന് ശ്രീധരന് പിള്ള കുറിച്ചു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജൂണോടുകൂടി സിനിമയുടെ ചിത്രീകരണം അവസാനിക്കും. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസെസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റ് താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. ഷിബു ബേബി ജോണിന്റെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം…
Read Moreസവര്‍ക്കര്‍ ആകാൻ രൺദീപ് കുറച്ചത് 26 കിലോ; കഴിച്ചത് ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും
സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രത്തിനു വേണ്ടി നടൻ രൺദീപ് ഹൂഡ കുറച്ചത് 26 കിലോ ഭാരമാണന്ന് സിനിമയുടെ നിർമാതാവ് ആനന്ദ് പണ്ഡിറ്റ്. നാലു മാസത്തോളം കൃത്യമായ ഡയറ്റാണ് രണ്‍ദീപ് പിന്തുടർന്നതെന്നും ദിവസം ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മാത്രമാണ് കഴിച്ചിരുന്നതെന്നും ആനന്ദ് പറയുന്നു. സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ 86 കിലോ ആയിരുന്നു നടന്റെ ഭാരമെന്നും പണ്ഡിറ്റ് വ്യക്തമാക്കി. കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഇതിനു മുമ്പും ശരീരഭാരം കുറച്ച് പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് രൺദീപ്. ഹൈവേ, സരബ്ജിത് തുടങ്ങിയ ചിത്രങ്ങൾക്കായി നടൻ ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 28 ദിവസം കൊണ്ട് 18 കിലോ ഭാരമാണ് സരബ്ജിത് എന്ന ചിത്രത്തിനുവേണ്ടി രൺദീപ് കുറച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മറ്റൊരു തലമാണ് ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രം പറയുന്നത് എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. ഏറ്റവും…
Read Moreമുത്തച്ഛനാകാന്‍ പ്രായമുള്ള അല്‍പാച്ചിനോയുടെ കുഞ്ഞിന്റെ അമ്മയാകാനൊരുങ്ങി 29കാരി ! ആരാണ് നൂര്‍ അല്‍ഫല…
വിഖ്യാത ഹോളിവുഡ് നടന് അല്‍പാച്ചിനോ വീണ്ടും അച്ഛനാകാനൊരുങ്ങുന്നതായി വിവരം. 83കാരനായ അല്‍ പാച്ചിനോയുടെ 29കാരിയായ കാമുകി നൂര്‍ അല്‍ഫല ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്പാച്ചിനോയ്ക്ക നിലവില്‍ പലബന്ധങ്ങളിലായി മൂന്ന് കുട്ടികളുണ്ട്. അതേസമയം, നൂര്‍ അല്‍ഫല തന്റെ ആദ്യത്തെ കുഞ്ഞിനെയാണ് വരവേല്‍ക്കാനൊരുങ്ങുന്നത്. 2022 മുതല്‍ നൂര്‍ അല്‍ഫലയും അല്‍ പാച്ചിനോയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, വെനീസിലെ ഫെലിക്സ് ട്രാട്ടോറിയയില് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇറ്റാലിയന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഇവര്‍ ഒരു കാറില്‍ പോകുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. മുന്‍ കാമുകിയും അഭിനയം പഠിപ്പിക്കുന്നയാളുമായ ജാന്‍ ടാരന്റില്‍ ജൂലി മേരി എന്ന 33 വയസുള്ള മകളും അല്‍ പാച്ചിനോക്കുണ്ട്. കാമുകി ബെവര്‍ലി ഡി ആഞ്ചലോയില്‍ ഇരട്ടകളായ ആന്റണ്‍,ഒലീവിയ എന്നീ മക്കളും ഉണ്ട്. ഇവര്‍ക്ക് 22 വയസാണ് പ്രായം. 1997 മുതല്‍ 2003 വരെ…
Read Moreവളർത്തമ്മ കാറിൽ മറന്ന കുഞ്ഞിനു ദാരുണാന്ത്യം; വളർത്തമ്മയ്ക്കെതിരേ കുറ്റം ചുമത്തണോ എന്ന ആലോചനയിൽ പോലീസ്
വാഷിംഗ്ടൺ: വളർത്തമ്മ മറന്നുപോയതിനെ തുടർന്ന് ഒമ്പത് മണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ ഒരു വയസുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വാഷിംഗ്ടണിലാണ് സംഭവം. ഇവിടത്തെ ഒരു പ്രാദേശിക ആശുപത്രിയിൽ ജോലിക്ക് പോകുമ്പോൾ കുഞ്ഞ് കാറിനുള്ളിലുള്ള വിവരം മറന്ന് കാർ ലോക്ക് ചെയ്ത് വളർത്തമ്മ പോവുകയായിരുന്നു. പിന്നീട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് കാറിനുള്ളിൽ കുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി അപകടത്തിൽപ്പെട്ട ദിവസം പ്രദേശത്തെ താപനില 21 ഡിഗ്രിയോളം ആയിരുന്നു. വാഹനത്തിനുള്ളിലെ താപനിലയാകട്ടെ 38 ഡിഗ്രിക്ക് മുകളിലും. കുഞ്ഞിനെ കാറിനുള്ളിൽ മറന്നുപോയ സ്ത്രീ സാമൂഹിക പ്രവർത്തകയും ഹോസ്പിറ്റൽ ജീവനക്കാരിയുമാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അന്വേഷണം പുരോഗമിക്കുകയാണെന്നും വളർത്തമ്മയ്ക്കെതിരേ കുറ്റം ചുമത്തണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Read Moreവമ്പൻ ഓഫറുമായി ഇത്തിഹാദ്; റയൽ വിടാനൊരുങ്ങി ബെൻസിമ
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമ സൗദി അറേബ്യൻ ക്ലബിലേക്ക്. റയൽ മാഡ്രിഡിനായി കളിക്കുന്ന ബെൻസിമയ്ക്കായി സൗദി പ്രോ ലീഗ് ക്ലബ് അൽ ഇത്തിഹാദ് 43 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3629 കോടി രൂപ) ഓഫർ മുന്നോട്ടു വച്ചതായാണ് റിപ്പോർട്ട്. അടുത്ത മാസത്തോടെ ബെൻസിമ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കും. പുതിയ കരാർ ഒപ്പിട്ടാൽ സൗദിയുടെ 2030 ലോകകപ്പ് ബിഡിന്റെ അംബാസിഡറുമാകും ബെൻസിമ. സൗദിയിൽനിന്നുള്ള കരാർ സ്വീകരിക്കാൻ ബെൻസിമയ്ക്കു താത്പര്യമുണ്ടെന്നാണ് താരത്തിന്റെ ഏജന്റ് റയൽ മാഡ്രിഡിനെ അറിയിച്ചത്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസർ ക്ലബിന്റെ എതിരാളികളാണ് അൽ ഇത്തിഹാദ്. ബെൻസിമ കൂടി എത്തിയാൽ അത് സൗദി ഫുട്ബോളിന് കരുത്താകും. മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാലും ശ്രമിക്കുന്നുണ്ട്.
Read More12 വയസ്സിനു മുകളിലുള്ള കുട്ടികളെ പിടിക്കാന്‍ എഐ കാമറ ! സംവിധാനം തയ്യാര്‍ എന്ന് ആന്റണി രാജു…
12 വയസ്സില്‍ താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എഐ കാമറയ്ക്ക് കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എഐ കാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്നാണ് മന്ത്രി പറയുന്നത്. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. ’12 വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാന്‍ എ ഐ ക്യാമറയ്ക്ക് കഴിയും. അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്’ എന്നാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. അതേസമയം, എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങും. റോഡ് കാമറ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ്…
Read Moreപോലീസുകാരൻ ഓടിച്ചിരുന്ന കാർ പാഞ്ഞുകയറി ആംആദ്മിപ്രവർത്തകർക്കു പരിക്ക്; പോലീസുകാരൻ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ
അതിരമ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു പാഞ്ഞുകയറി ആം ആദ്മി പാർട്ടി പ്രവർത്തകനു സാരമായ പരിക്ക്. മുണ്ടുവേലിപ്പടി പാക്കുമല പി.ജെ.ജോസഫിനാണ് അസ്ഥിക്കു പൊട്ടൽ ഉൾപ്പെടെയുള്ള പരിക്കുപറ്റിയത്. അപകടത്തിൽ ജോയി ചാക്കോ, ബെന്നി ലൂക്കാ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയിയെയും ബെന്നിയെയും ചികിത്സ നൽകി മടക്കിയയച്ചു. ജോസഫിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തു.അതിരമ്പുഴ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ആം ആദ്മി മത്സരിക്കുന്നുണ്ട്. ഇന്നലെ രാത്രി ഒമ്പതിനു സ്ഥാനാർഥികളും പ്രവർത്തകരുമടങ്ങുന്ന സംഘം മുണ്ടുവേലിപ്പടിയിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുമ്പോഴായിരുന്നു അപകടം . ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ് കാർ ഓടിച്ചിരുന്നത്. വിരമിച്ച ഉദ്യോഗസ്ഥന്റെ സെന്റ്ഓഫ് പരിപാടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു. പോലീസുകാരൻ മദ്യലഹരിയിലായിരുന്നുവെന്ന് ആം ആദ്മി പ്രവർത്തകർ പറയുന്നു.
Read Moreഇസൈജ്ഞാനി ഇളയരാജയ്ക്ക് നാളെ എൺപതാം പിറന്നാൾ
എസ്.മഞ്ജുളാദേവികേൾക്കുന്നവർ സന്തോഷം കൊണ്ട് മതിമറന്നുപോകുന്ന ഗാനങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നു? എന്ന് ഇളയരാജയോട് തമിഴ് ടെലിവിഷൻ അവതാരകൻ ഒരിക്കൽ ഒരഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. കുട്ടികളെപ്പോലെ നിഷ്കളങ്കമായ പുഞ്ചിരിയോടെ ഇളയരാജ പറയുന്നു-ട “”ചെറിയ കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. ഏതൊരു കാഴ്ചയും അവർക്ക് ഉല്ലാസമാണ്. സംഗീതത്തിനു മുന്നിൽ ഞാനും ഒരു കുട്ടിയാണ്. അതല്ലാതെ എങ്ങനെ ആഹ്ലാദകരമായ സംഗീതം വരുന്നുവെന്നതിന് എനിക്ക് മറുപടിയില്ല.” വളരെ അപൂർവമായേ ഇളയരാജ എന്ന സംഗീത ഇതിഹാസം മാധ്യമങ്ങൾക്കു മുന്നിൽ വരാറുള്ളൂ. തെന്നിന്ത്യ മുഴുവൻ അലയടിക്കുന്ന തന്റെ ആയിരക്കണക്കിന് ഗാനങ്ങളുടെ പിറവിയെക്കുറിച്ച് വിശദമായി പറയുന്ന പതിവും അദ്ദേഹത്തിനില്ല. അഭിമുഖങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു ചോദിക്കുന്പോൾ ഏതാനും ചില വാക്കുകളിൽ മറുപടികൾ ഒതുക്കും. 2017ൽ ഇളയരാജയുടെ സംഗീതത്തിൽ “ക്ലിന്റി’ലെ ഗാനങ്ങൾ വന്നപ്പോൾ ഒരു സ്വകാര്യ മലയാളം ചാനലിന്റെ അഭിമുഖം വന്നിരുന്നു. ക്ലിന്റിലെ ഗാനങ്ങളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ഇളയരാജ വ്യക്തമായി തന്നെ പറയുന്നുണ്ട്- “”എന്റെ ഗാനങ്ങളെക്കുറിച്ച് പറയേണ്ടത്…
Read Moreമാറിടത്തിന്റെ സൈസ് എത്രയാണ് ? ഇങ്ങനെ ചോദിച്ചവന് ഇടിവെട്ട് മറുപടിയുമായി യുവനടി; വാപൊളിച്ച് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമയില്‍ യുവാക്കളുടെ ഹരമാണ് നടി യാഷിക ആനന്ദ്. തമിഴ്, തെലുങ്ക് സിനിമയില്‍ സജീവമായ താരത്തിന് കേവലം 21 വയസ്സ് മാത്രമാണ് പ്രായം. സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ രംഗത്തും മോഡലിംഗ് രംഗത്തും സജീവമാണ് യാഷിക ആനന്ദ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നു തന്നെ യാഷിക ആനന്ദ് പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ വൈറലായി മാറാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് സാധാരണ വരാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് ഒരു ദിവസം താരം ഒരു ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന് നടത്തിയിരുന്നു. നിരവധി രസകരമായ ചോദ്യങ്ങള്‍ ആയിരുന്നു പലരും ചോദിച്ചത്. ഇതിനെല്ലാം രസകരമായ കത്യം മറുപടി താരം നല്‍കിയിരുന്നത്.…
Read More