ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് 25കാരി. മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭര്‍ത്താവ് കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തീരദേശ മേഖലയായ എന്‍ടിആര്‍ ജില്ലയിലാണ് സംഭവം. ആനന്ദ് ബാബുവാണ് യുവതിയുടെ ക്രോധത്തിന് ഇരയായത്. യുവാവിന്റെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലേക്ക് മാറ്റുകയായിരുന്നു. 26കാരനായ ആനന്ദ് ബാബു ആറുവര്‍ഷം മുന്‍പാണ് ആദ്യ വിവാഹം കഴിച്ചത്. വഴക്കിനെ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. തുടര്‍ന്നാണ് വരമ്മയെ ആനന്ദ് ബാബു വിവാഹം ചെയ്തത്. ശനിയാഴ്ചയാണ് മുന്‍ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭര്‍ത്താവ് കാണുന്നത് വരമ്മ കണ്ടത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകൂടി. വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്…
Read MoreDay: July 24, 2023
വിക്രം ചിത്രത്തിൽനിന്ന് ഐശ്വര്യ രാജേഷിനെ വെട്ടിമാറ്റി?
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിക്രത്തിന്റെ ധ്രുവനച്ചത്തിരം വർഷങ്ങളായി പെട്ടിയിലായിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ സിനിമ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു മുന്നോട്ട് പോകാതിരുന്നത്. എ ന്നാലിപ്പോൾ സിനിമ റിലീസിനൊരുങ്ങുകയാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിലെ ആദ്യ ഗാനമെത്തി വർഷങ്ങൾക്ക് ശേഷം ജൂലൈ 19 നാണ് ചിത്രത്തിലെ രണ്ടാമത്തെ പാട്ടെത്തിയത്. ഒരു മാനം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം മുൻപ് പുറത്തുവന്നിരുന്നു. ഋതു വർമയെയും ഐശ്വര്യ രാജേഷിനെയും ഈ പാട്ട് രംഗത്തിൽ കാണിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ നിലവിലെ എഡിറ്റിംഗിൽ ഐശ്വര്യ രാജേഷ് ഉൾപ്പെട്ട മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്തുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തുവന്ന രണ്ടാമത്തെ ഗാനത്തിൽ അഭിനേതാക്കളുടെ പട്ടികയിൽ ഐശ്വര്യയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2016 ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഐശ്വര്യ അഭിനയിച്ച ചിത്രത്തിലെ…
Read Moreമണിപ്പുർ കലാപം; അക്രമികളുമായി മുഖ്യമന്ത്രി ഒത്തുകളിച്ചു; രാജിവയ്ക്കണമെന്ന് ബിജെപി എംഎൽഎ
ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് എൻ. ബിരേൻ സിംഗിനെ നീക്കണമെന്ന് ബിജെപി ഗോത്രവർഗ എംഎൽഎ. അക്രമികളുമായി മുഖ്യമന്ത്രി ഒത്തുകളി നടത്തിയെന്ന് ബിജെപി എംഎൽഎ പവോലിയൻ ലാൽ ഹയോക്കിപ്പ് ആരോപിച്ചു. കടുത്ത ആരോപണങ്ങളാണ് ബിരേൻ സിംഗിനെതിരേ ഉയരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പല മേഖലകളിലും അക്രമം നടന്നതും ഗോത്രവർഗ എംഎൽഎ കുറപ്പെടുത്തി. മണിപ്പുർ കലാപത്തിൽ ഇന്നും പാർലമെന്റിൽ പ്രതിപക്ഷപാർട്ടികളുടെ വൻ പ്രതിഷേധമുയർന്നു. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.ഇന്നലെ നടന്ന അക്രമങ്ങളില്‍ ഒരു സ്ത്രീക്കു വെടിയേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്തയില്‍ ആണ് സംഭവം.പരിക്കേറ്റ ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ ചുരാചന്ദ്പുരില്‍ ഒരു സ്കൂളിന് അക്രമികൾ…
Read Moreപിഞ്ചുകുഞ്ഞിനു കരള്‍മാറ്റ ശസ്ത്രക്രിയ; കരള്‍ പകുത്തുനൽകാന്‍ തയാറായ ഭാര്യയും കുഞ്ഞും ആശുപത്രി കിടക്കയില്‍; റെയില്‍വേ ട്രാക്കില്‍ ജീവിതമവസാനിപ്പിച്ച് ഭര്‍ത്താവ്
ഗാന്ധിനഗര്‍: പിഞ്ചുകുഞ്ഞിന്റെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കരള്‍ പകുത്തുനൽകാന്‍ തയാറായ ഭാര്യയും കുഞ്ഞും ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ ഭര്‍ത്താവ് റെയില്‍വേ ട്രാക്കില്‍ ജീവിതമവസാനിപ്പിച്ചു. മലപ്പുറം പെരുന്തല്‍മണ്ണ വളപുരം കരിമ്പാടത്ത് ജയേഷാ (42) ണു ജീവനൊടുക്കിയത്. എട്ടു മാസം മാത്രം പ്രായമുള്ള മകളുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ 20നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ടത്. ആശുപത്രിയില്‍ അഡ്മിറ്റായശേഷം ജയഷിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ചിങ്ങവനം റെയില്‍വേ ട്രാക്കില്‍നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ജയേഷ് തന്നെയെന്ന് തിരിച്ചറിയുകയായിരുന്നു. മകളുടെ ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും നല്കിയ ആഘാതം താങ്ങാനാവാതെയാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പോലീസ്തുടര് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നു…
Read Moreഹോറോദാസ് ശ്രമിച്ചത് സ്ത്രീകളെ രക്ഷപ്പെടുത്താന്‍ എന്ന് മാതാവ് ! ഒളിവില്‍ പോയില്ലല്ലോ എന്നും ന്യായീകരണം
കുകി വിഭാഗത്തില്‍ പെടുന്ന രണ്ടു സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ആദ്യം അറസ്റ്റിലായ പ്രതി ഹുയ്റം ഹെറോദാസിനെ ന്യായീകരിച്ച് മാതാവ്. ദി. പ്രിന്റിന്റേതാണ് വെളിപ്പെടുത്തല്‍. ഹെറോദാസിനെ ന്യായീകരിച്ചുകൊണ്ട് തൗബല്‍ ജില്ലയിലെ പെച്ചി ഗ്രാമത്തിലെ ചില അയല്‍ക്കാരും രംഗത്ത് വന്നു. അവന് ആ സ്ത്രീകളെ ജനക്കൂട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ നോക്കുകയായിരുന്നു എന്നാണ് അയല്‍ക്കാരില്‍ ചിലര്‍ ന്യായീകരിക്കുന്നത്. സഹോദരാ എന്നെ രക്ഷിക്കൂ എന്ന യുവതികളുടെ കരച്ചില് കേട്ടപ്പോഴാണ് അയാള്‍ അവരെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു. ഹെറോദാസ് അറസ്റ്റിലായതിന് പിന്നാലെ മുളയും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച അയാളുടെ വീട് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുപിതരായ ജനക്കൂട്ടം അഗ്നിക്കിരയാക്കിയത്. ജൂലൈ 20 ന് വൈകിട്ട് 7.30നാണ് യെയ്രിപോപോക്ക് മാര്‍ക്കറ്റിലെ ഹെറോദാസിന്റെ പഞ്ചര്‍ റിപ്പയര്‍ ഷോപ്പില്‍ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. വൈകിട്ട് 2 മണിയോടെ അയാളുടെ അറസ്റ്റിന്റെ വിവരം…
Read Moreകാനഡയിൽ വെള്ളപ്പൊക്കം; കുട്ടികളടക്കം നാലു പേരെ കാണാതായി
ടൊറോന്റോ: കനേഡിയൻ പ്രവിശ്യയായ നൊവാ സ്കോഷ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു കുട്ടികളടക്കം നാലു പേരെ കാണാതായി. വെള്ളക്കെട്ടുമൂലം മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 25 സെന്റിമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തിറങ്ങിയത്. പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണമായ ഹാലിഫാക്സ് അടക്കമുള്ള സ്ഥലങ്ങളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹാലിഫാക്സ് പട്ടണത്തിൽ വെള്ളക്കെട്ടിൽ ഒഴുകിപ്പോയ കാറിനുള്ളിൽ അകപ്പെട്ടാണ് രണ്ടു കുട്ടികളെ കാണാതായത്. വെള്ളക്കെട്ടിലേക്കു നിയന്ത്രണം വിട്ട് ഓടിക്കയറിയ കാറിലകപ്പെട്ട് രണ്ടു യുവാക്കളെയും കാണാതായി.വൈദ്യുതസംവിധാനങ്ങൾ തകർന്നതോടെ 80,000 പേർ ഇരുട്ടിലായെന്നും മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Read Moreസൈനിക വിവരങ്ങൾ പാക്കിസ്ഥാന് കൈമാറി; എംബസി ഉദ്യോഗസ്ഥന് തടവുശിക്ഷ
ന്യൂഡൽഹി: സൈനിക വിവരങ്ങൾ പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥന് കൈമാറിയ സൈനികന് പത്തുവർഷത്തെ തടവുശിക്ഷ. രാജ്യത്തെ വടക്കൻ അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന നായ്ക് അബിദ് എന്ന ആബിദ് ഹുസൈനുമായാണ് ഇയാൾ പങ്കുവച്ചത്. ഗാർഡ് ഡ്യൂട്ടി ലിസ്റ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇയാൾ കൈമാറിയെന്നാണ് സൂചന. ഈ പട്ടാളക്കാരന് നിസാര വിവരങ്ങൾ മാത്രമേ കൈമാറാൻ സാധിച്ചിരുന്നുവെന്നാണ് കരുതുന്നത്. കൂടൂതൽ വിവരങ്ങൾ ലഭ്യമല്ല.
Read Moreഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ജീവനക്കാരനെ കുത്തിയ സംഭവം; മുഖ്യപ്രതിക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ മുഖ്യപ്രതിക്കായി എറണാകുളം സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കരുമാലൂര്‍ സ്വദേശി രാഹുലിനെ കണ്ടെത്തുന്നതിനായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. സംഭവശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ ആലങ്ങാട് കോട്ടപ്പുറം കരിയാട്ടി ലിജോയ് കെ.സിജോ (23), മാളികംപീടിക വടക്കേടം നിതിന്‍ ബാബു (22) എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ കോട്ടയം കിളിരൂര്‍ നെറിയന്തറ കിഴക്കേച്ചിറ റോണി കുര്യനാണ് കുത്തേറ്റത്. ഇദേഹം ചികിത്സയിലാണ്. ശനിയാഴ്ച നടന്ന ഡിജെ പാര്‍ട്ടിയിലേക്ക് പ്രതികളില്‍ ഒരാളെ കയറ്റി വിടാത്തതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ളവരും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ടവരുമാണ് പ്രതികള്‍. മയക്കുമരുന്നിന് അടിമപ്പെട്ട പ്രതികള്‍ കൈയില്‍ കരുതിയിരുന്ന പേന കത്തികൊണ്ടാണ് ആക്രമണം നടത്തിയത്. മൂന്നുപേരില്‍…
Read Moreഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് വീഡിയോ; വിനായകന്റെ മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് നടന് വിനായകന് വീഡിയോ പോസ്റ്റു ചെയ്ത സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ ദിവസം കലൂരിലെ ഫ്ളാറ്റിലെത്തി എറണാകുളം നോര്‍ത്ത് പോലീസ് നടനെ ചോദ്യം ചെയ്തിരുന്നു. വിലാപയാത്ര സംബന്ധിച്ച മാധ്യമങ്ങളുടെ റിപ്പോര്ട്ടിംഗിനെക്കുറിച്ചാണ് താന്‍ ഫേസ്ബുക്ക് ലൈവ് ചെയ്തത്. അത് ഉമ്മന്‍ ചാണ്ടിയെ ഉദേശിച്ചായിരുന്നില്ല. അത്തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നുമാണ് വിനായകന് പോലീസിനെ അറിയിച്ചത്. പോസ്റ്റ് തെറ്റായിപ്പോയെന്ന് മനസിലാക്കിയതോടെയാണ് വീഡിയോ പിന്‍വലിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം തന്റെ വീട് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി വിനായകന് നല്കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അധിക്ഷേപ വീഡിയോയുമായി വിനായകന് രംഗത്തുവന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത്…
Read Moreഅവൾ വിളിച്ചാൽ പണംപോകും..! പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോളും; പെട്ടുപോകരുതെന്ന മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: അപരിചിതയായ പെണ്‍കുട്ടിയില്‍നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളുമായി ആളുകളെ കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. ആളുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അതില്‍ അശ്ലീല ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇത് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘം സജീവമയിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. ഇത്തരം തട്ടിപ്പില്‍ പെട്ടുപോയാല്‍ പരാതിപ്പെടാന്‍ മടിക്കരുതെന്നും പോലീസ് പറയുന്നു. ഈ സംഘത്തിന്റെ തട്ടിപ്പ് രീതിയെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ച ഉടന്‍ വീഡിയോ കോള്‍ വരും. കോള്‍ അറ്റന്‍ഡ് ചെയ്താലോ മറു വശത്ത് ഒരു പെണ്‍കുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിന് അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും.വീഡിയോ റിക്കാര്‍ഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍…
Read More