വ്യത്യസ്തമായ പ്രമേയവുമായി മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത സിനിമ അനക്ക് എന്തിന്റെ കേടാ മികച്ച പ്രതികരണവുമായി മുന്നേറുന്നു. കോഴിക്കോടിന്റെ മധുരവും നന്മകളും പ്രണയവും സവിശേഷമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഈ സിനിമ വ്യത്യസ്തമായ ഒരു കുടുംബചിത്രമാണ്. ബിഎംസി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മിക്കുന്ന ഈ സിനിമ ഒസാന് എന്ന ബാര്‍ബര്‍ വിഭാഗം നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ പ്രശ്നങ്ങളുമാണ് വരച്ചുകാട്ടുന്നത്. മലയാള സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയമാണ് ഈ ചിത്രത്തിന് എന്ന പ്രത്യേകതയുമുണ്ട്.എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പുതുമയുള്ള സിനിമയാണ് ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സിനിമയിലെ മാനാഞ്ചിറ മൈതാനത്ത്… എന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പൂര്‍ണമായും കോഴിക്കോട് ജില്ലയിലായിരുന്നു സിനിമയുടെ ചിത്രീകരണം. മാനാഞ്ചിറ മൈതാനം, ബീച്ച്, മുക്കം, ചേന്നമംഗലൂര്‍, കൊടിയത്തൂര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായര്‍കുഴി, കൂളിമാട് പാഴൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.…
Read MoreDay: August 18, 2023
കൈതോലപ്പായയിൽ കടത്തിയതിൽ ശശിധരൻ കർത്തയുടെ പണവും: രണ്ടുദിവസംകൊണ്ട് സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമെന്ന് ജി. ശക്തിധരൻ
തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയതുമായി ബന്ധപ്പെട്ട രണ്ട് സിപിഎം പ്രമുഖർ പിണറായി വിജയനും പി. രാജീവുമാണെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ വീണ്ടും കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തി. കൈതോലപ്പായയില്‍ കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന് കര്‍ത്തായുടെ പണവുമുണ്ടെന്നാണ് ശക്തിധരൻ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചത്. അന്നത്തെ ഏറ്റവും വലിയ നോട്ടുകെട്ട് കര്‍ത്താ നല്‍കിയതാണെന്നും പണം ഏറ്റുവാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലാണെന്നും ശക്തിധരന് ഫേസ് ബുക്കില്‍ വെളിപ്പെടുത്തി. ഒരുവമ്പൻ പാർട്ടി എത്താനുണ്ടെന്ന് ഇടയ്ക്കിടെ പി.രാജീവ് പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും അയാൾ വന്നപ്പോൾ കിട്ടിയത് അഞ്ചുലക്ഷത്തിൽ താഴെ മാത്രമായിരുന്നുവെന്നും ശക്തിധരൻ പറയുന്നു. മാത്രമല്ല രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമായതുകൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാൽ മതി എന്ന് പിണറായി ചട്ടം കെട്ടിയതെന്നും ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കരിമണൽ കന്പനിയിൽനിന്നു മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി…
Read Moreകടംകേറി കുത്തുപാളയെടുത്ത് കേരളം ! ഈ വര്‍ഷം ഇതുവരെ എടുത്തത് 18,500 കോടി; ഏഴുമാസത്തില്‍ ഇനി എടുക്കാവുന്നത് 2000 കോടി മാത്രം
കേരളം മുങ്ങുന്ന കപ്പലാണെന്ന തോന്നലാണ് യുവാക്കളെ കൂട്ടത്തോടെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പലരും പറയുന്നത്. ഈ വാക്കുകളെ ശരിവയ്ക്കും വിധത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. നിത്യച്ചെലവിനും പെന്‍ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാനിരിക്കുകയാണ് കേരള സര്‍ക്കാര്‍. നിത്യചെലവിനും പെന്‍ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാന്‍ കേരള സര്‍ക്കാര്‍. 2,000 കോടി രൂപകൂടിയാണ് കടം എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കാനും കെഎസ്ആര്‍ടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നല്‍കാനും ഈ തുക വിനിയോഗിക്കും. ക്ഷേമപെന്ഷന് വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു. ഇതോടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വര്‍ഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. 20,521 കോടിയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില്‍ 15,390 കോടി രൂപ മാത്രമേ…
Read Moreസിനിമയിൽ ഞാൻ നല്ല രീതിയിൽ വരണമെന്ന് ആഗ്രഹിച്ചിരുന്ന സൂപ്പർസ്റ്റാറിന്റെ പേര് പറഞ്ഞ് പ്രവീണ
ഡിഗ്രി പഠിക്കുന്ന സമയത്താണ് കളിയൂഞ്ഞാൽ എന്ന സിനിമ വരുന്നത്. വെക്കേഷൻ സമയത്താണ് ഓഫർ വന്നത്. ആദ്യമായിട്ട് മമ്മൂട്ടി സർ, ശോഭന ചേച്ചി എന്നിവരെയൊക്കെ പരിചയപ്പെട്ടു. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. ബിഎ മ്യൂസിക് ആണെന്ന് പറഞ്ഞപ്പോൾ പാട്ടൊക്കെ പാടുമോ, എന്നാൽ ഇവിടെ ഇരുന്നൊരു പാട്ട് പാടിക്കേ എന്ന് മമ്മൂട്ടി സർ പറഞ്ഞു. അദ്ദേഹത്തിന് വലിയ സ്നേഹമായിരുന്നു. സിനിമയിൽ ഞാൻ നല്ല രീതിയിൽ വരണം എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകണം. അദ്ദേഹം ഇപ്പോൾ അത് ഓർക്കുന്നുണ്ടാവില്ല. എന്നെപ്പോലെ ഒരുപാട് കുട്ടികൾക്ക് ഉപദേശം നൽകിയിരിക്കാം. വന്നതേ ഉള്ളൂ, ഇനി ഒരുപാട് സിനിമകളിൽ അവസരം വരും. നല്ല സംവിധായകർ, കഥാപാത്രം, ടീം എന്നിവയൊക്കെ നോക്കി സിനിമകൾ തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. -പ്രവീണ
Read Moreജി. സുധാകരനെ പുകഴ്ത്തി, മന്ത്രി മുഹമ്മദ് റിയാസിനെ പരസ്യവിമർശിച്ച് മുൻമന്ത്രി ഗണേഷ് കുമാർ
കൊല്ലം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാർ. പത്തനാപുരം നിയോജക മണ്ഡലത്തിൽ റോഡ് അനുവദിക്കുന്നില്ലെന്ന വിമർശനമാണ് ഗണേഷ് കുമാർ പരസ്യമായി ഉന്നയിച്ചത്. പത്തനാപുരത്ത് റോഡ് ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാറിന്റെ വിമർശനം. തന്നെപോലുള്ള സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്ന് ഗണേഷ് കുമാർ ആരോപിച്ചു. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും 2023 ൽ പിഡബ്ല്യുഡി അനുവദിച്ചില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ പരിഗണന നൽകിയിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. ഉദ്ഘാടന പോസ്റ്ററിൽ മന്ത്രി റിയാസിന്റെ പടം വച്ചതിനെയും ഗണേഷ് കുമാർ വിമർശിച്ചു. പോസ്റ്ററിൽ വയ്ക്കേണ്ടിയിരുന്നത് ജി. സുധാകരന്റെ ചിത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ മന്ത്രിയായിരിക്കെ ആറ് കോടിയോളം രൂപ റോഡ് വികസനത്തിന് അനുവദിച്ച് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആവശ്യമായ പണം അനുവദിക്കുന്നില്ല. ഇക്കാര്യങ്ങൾ…
Read Moreകണ്ണ് ചുവപ്പിച്ച്, കൈലി മുണ്ടുടുത്ത് വശപ്പിശകായി ഒരാള്‍ വേലിക്കരികില്‍ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു ! സെറ്റില്‍ കണ്ടയാളെക്കുറിച്ച് ബിന്ദു പണിക്കര്‍ പറയുന്നതിങ്ങനെ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ബിന്ദു പണിക്കര്‍. കോമഡി വേഷങ്ങളിലും സ്വഭാവ നടിയായുമെല്ലാം പതിറ്റാണ്ടുകളായി താരം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ വേഷമിട്ട നിരവധി ചിത്രങ്ങളില്‍ ഒന്നിന്റെ സെറ്റില്‍ എത്തിയപ്പോഴത്തെ തന്റെ അനുഭവം ബിന്ദു അടുത്തിടെ നല്കിയ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി കുഞ്ഞിക്കൂനന് സിനിമയിലെ കഥാപാത്രങ്ങളില്‍ ഒരാള്‍ ബിന്ദു പണിക്കര്‍ ആണ്. ദിലീപ്, നവ്യ നായര്‍, മാന്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി. ഒരു ദിവസം നവ്യയും ഒത്തുള്ള ഒരു ഷോട്ട് എടുക്കവേ ബിന്ദു തീര്‍ത്തും പന്തികേടായി ഒരാള്‍ സെറ്റിന്റെ കോണില്‍ നില്‍ക്കുന്നത് കണ്ടു ഒരാള്‍ കണ്ണ് ചുവപ്പിച്ച്, കൈലി മുണ്ടുടുത്ത് വേലിക്കരികില്‍ നില്ക്കുന്നു. ഷോട്ട് എടുത്തു തിരിച്ചു വരുമ്പോഴും അയാള്‍ അവിടെ നിന്നും നോക്കുന്നു. രണ്ടാമതും പോയി വന്നപ്പോള്‍ അയാള്‍ അവിടെ തന്നെ നിന്ന് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു ‘വശപിശകായി’ കണ്ടയാള്‍ സായ് കുമാര്‍ ആണെന്ന് ബിന്ദു പണിക്കര്‍ക്ക് മനസിലാക്കാന്‍ പിന്നെയും…
Read Moreതമന്നയുടെ ആസ്തി കാമുകനേക്കാൾ ആറിരട്ടി; സിനിമ കൂടാതെ തമന്നയുടെ വരുമാന സ്രോതസുകൾ ഇങ്ങനെ…
സിനിമയിലെത്തി 18 വർഷങ്ങൾ കഴിഞ്ഞെങ്കിലും തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി തുടരുകയാണ് തമന്ന ഭാട്ടിയ. മോഡലിംഗിൽനിന്നു സിനിമയിലേക്ക് കടന്നുവന്ന തമന്നയ്ക്ക് തുടക്ക കാലം മുതൽ കൈ നിറയെ അവസരങ്ങൾ ലഭിച്ചു. പതിമൂന്നാം വയസിലാണ് തമന്ന തന്റെ കരിയർ തുടങ്ങുന്നത്. ഹിന്ദി സിനിമാ രംഗത്ത് തിളങ്ങാനാണ് മുംബൈക്കാരിയായ തമന്ന ആഗ്രഹിച്ചതെങ്കിലും ഭാഗ്യം തുണച്ചത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ചാന്ദ് സെ റോഷൻ ചെഹ്ര എന്ന ഹിന്ദി സിനിമയാണ് തമന്നയുടെ ആദ്യ ചിത്രം. പക്ഷെ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ തെലുങ്കിലേക്ക് നടി ചുവട് മാറി. പിന്നീട് തമന്നയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. സിനിമകളിലൂടെ തമന്നയുണ്ടാക്കിയ സമ്പാദ്യം ചെറുതല്ല. റിപ്പോർട്ടുകൾ പ്രകാരം 120 കോടിയാണ് നടിയുടെ ആസ്തി. സിനിമ, പരസ്യങ്ങൾ എന്നിവയാണ് പ്രധാന വരുമാനസ്രോതസുകൾ. ഒരു സിനിമയ്ക്ക് അഞ്ച് കോടിയ്ക്കടുത്താണ് നടി ഇന്ന് വാങ്ങുന്ന പ്രതിഫലം. 16.60 കോടി രൂപയുടെ…
Read Moreവയറ്റില്‍ കത്രിക; രണ്ടു ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എതിരേ കേസിനു സാധ്യത
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹര്‍ഷിന എന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു നഴ്സുമാര്ക്കുമെതിരേ കേസെടുക്കുന്ന കാര്യം പോലീസ് സജീവമായി പരിഗണിക്കുന്നു. രണ്ട് പിജി ഡോക്ടര്‍മാര്‍, രണ്ടു നഴ്സുമാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ആലോചന. എച്ച്ഒഡിക്കെതിരേയും കേസിനു സാധ്യതയുണ്ട്. ചികില്‍സയില്‍ പിഴവ് സംഭവിച്ചത് മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ. സുദര്ശന് പറഞ്ഞു. സമരത്തിന് 90 ദിവസം തികയുന്ന നാളെ മെഡിക്കല്‍ കോളജില്‍ പ്രതീകാത്മക കത്രിക സമര്‍പ്പണം നടത്താന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. ഹര്‍ഷിനയുടെ മൂന്നാമത്തെ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരേയാണ് നടപടി. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ടിനെ കേസില്‍നിന്ന് ഒഴിവാക്കിയേക്കും.
Read Moreഉപതെരഞ്ഞെടുപ്പ്; ഓണാഘോഷം പുതുപ്പള്ളിക്ക് വോട്ടാഘോഷം
ജോമി കുര്യാക്കോസ് പുതുപ്പള്ളി: പുതുപ്പള്ളിക്കാര്‍ക്ക് ഇക്കുറി ഓണം സ്പെഷലാണ്. ഓണാഘോഷം വോട്ടാഘോഷമായി മാറും. പട്ടണത്തിന്റെ പ്രൗഢിയില്ല; വ്യവസായ ശാലകളുമില്ല, എങ്ങും കൃഷിയുടെ പച്ചപ്പ് മാത്രം! നെല്ലു മുതല്‍ ജാതിയും റബറും കുരുമുളകും പച്ചക്കറിയുമൊക്കെ ഒരുപോലെ വിളയുന്ന പുതുപ്പള്ളിപോലെ മറ്റൊരു മണ്ഡലമില്ല. നന്മയും സത്യവുള്ളവരാണു പുതുപ്പള്ളിക്കാർ. പറഞ്ഞു പാട്ടിലാക്കാമെങ്കിലും അങ്ങനെയൊന്നും പറ്റിക്കാനാവില്ലെന്നു സ്ഥാനാര്‍ഥികള്‍ക്കും നന്നായി അറിയാം. അതിനാല്‍ ഓരോരുത്തരെയും കണ്ടു വോട്ട് ചോദിക്കുകയാണു മുന്നണി സ്ഥാനാര്‍ഥികളായ ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും ലിജിന്‍ ലാലും. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ മുമ്പേ നടന്ന ചാണ്ടി ഉമ്മന്‍ ഇന്നലെയാണു പത്രിക സമര്‍പ്പിച്ചത്. രാവിലെ അമ്മ മറിയാമ്മ ഉമ്മനും സഹോദരി അച്ചു ഉമ്മനുമൊപ്പം വീട്ടില്‍നിന്ന് പുതുപ്പള്ളി പള്ളിയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ചശേഷം പത്രിക സമര്‍പ്പിക്കാൻ പാമ്പാടി ബിഡിഒ ഓഫീസിലേക്കു തിരിച്ചു. പള്ളിക്കത്തോട് ജംഗ്ഷനില്‍നിന്നു പ്രകടനമായി ബിഡിഒ ഓഫീസിലേക്ക്. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ…
Read Moreഎൻട്രൻസ് വിദ്യാർഥികളിലെ ആത്മഹത്യ തടയാന്‍ സ്പ്രിംഗ്-ലോഡഡ് ഫാനുകള്‍; പരിഹസിച്ച് സോഷ്യല്‍ മീഡിയ
രാജസ്ഥാനിലെ എന്‍ട്രസ് കോച്ചിംഗ് സെന്ററായ കോട്ടയില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥികൾ ആത്മഹത്യ ചെയ്യുന്നതിനുള്ള പുതിയ പരിഹാരമാര്‍ഗത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യ കേസുകള്‍ കുറയ്ക്കുന്നതിനായി കോച്ചിംഗ് സെന്ററുകളുടെ എല്ലാ ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളിലും സ്പ്രിംഗ്-ലോഡഡ് ഫാനുകള്‍ സ്ഥാപിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 20 വിദ്യാര്‍ഥികളാണ് ഇവിടെ ആത്മഹത്യ ചെയതത്. ചൊവ്വാഴ്ച രാത്രി നഗരത്തിലെ വാടകയ്ക്ക് താമസിക്കുന്നിടത്ത് 18വയസുള്ള വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഒടുവില്‍ നടന്ന സംഭവം. ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്. രണ്ട് ഐഐടി-ജെഇഇ ഉദ്യോഗാര്‍ത്ഥികളും ഒരു നീറ്റ്-യുജി പരീക്ഷാര്‍ഥിയും ഉള്‍പ്പെടെ മൂന്ന് കോച്ചിംഗ് വിദ്യാര്‍ഥികള്‍ ഈ മസം ആദ്യം മരിച്ചു. കഴിഞ്ഞ വര്‍ഷം, കോച്ചിംഗ് ഹബില്‍ കുറഞ്ഞത് പതിനഞ്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വര്‍ധിച്ചുവരുന്ന വിദ്യാര്‍ഥികളുടെ ആത്മഹത്യ സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്…
Read More