വ​യ​റ്റി​ല്‍ ക​ത്രി​ക; ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും എ​തി​രേ കേ​സി​നു സാ​ധ്യ​ത


കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ്ക്കിടെ ഹ​ര്‍​ഷി​ന​ എന്ന യുവതിയു​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജിലെ ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ര​ണ്ടു ന​ഴ്‌​സു​മാ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ക്കു​ന്ന കാ​ര്യം പോ​ലീ​സ് സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു.

ര​ണ്ട് പി​ജി ഡോ​ക്ട​ര്‍​മാ​ര്‍, ര​ണ്ടു ന​ഴ്‌​സു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​ണ് ആ​ലോ​ച​ന. എ​ച്ച്ഒ​ഡി​ക്കെ​തി​രേ​യും കേ​സി​നു സാ​ധ്യ​ത​യു​ണ്ട്.​

ചി​കി​ല്‍​സ​യി​ല്‍ പി​ഴ​വ് സം​ഭ​വി​ച്ച​ത് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള നീ​ക്കം.​ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി. ക​മ്മീഷ​ണ​ര്‍ കെ.​ സു​ദ​ര്‍​ശ​ന്‍ പ​റ​ഞ്ഞു.​

സ​മ​ര​ത്തി​ന് 90 ദി​വ​സം തി​ക​യു​ന്ന നാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​തീ​കാ​ത്മ​ക ക​ത്രി​ക സ​മ​ര്‍​പ്പ​ണം ന​ട​ത്താ​ന്‍ സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചിട്ടുണ്ട്.

ഹ​ര്‍​ഷി​ന​യു​ടെ മൂ​ന്നാ​മ​ത്തെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. നി​ല​വി​ല്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ കേ​സി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കും.

Related posts

Leave a Comment