പരിശീലന പറക്കൽ; ഇ​റ്റ​ലി​യി​ൽ വ്യോ​മ​സേ​നാ വി​മാ​നം കാ​റി​നു​മേ​ൽ വീ​ണു ബാ​ലി​ക​യ്ക്കു ദാ​രു​ണാ​ന്ത്യം

റോം: ​വ്യോ​മാ​ഭ്യാ​സ പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​റ്റാ​ലി​യ​ന്‍ മി​ലി​ട്ട​റി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മ​രി​ച്ച കു​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​മു​ക​ളി​ലേ​ക്ക് വി​മാ​നം വീ​ഴു​ക​യാ​യി​രു​ന്നു. ലോ​റ ഒ​റി​ഗ​ലി​യാ​സ്സോ ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഈ ​കു​ട്ടി​യു​ടെ ഒ​മ്പ​തു​വ​യ​സു​ള്ള സ​ഹോ​ദ​ര​നു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വി​മാ​നം ത​ക​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പൈ​ല​റ്റ് പാ​ര​ച്യൂ​ട്ടി​ല്‍ ര​ക്ഷ​പ്പെ​ട്ടു. ഇ​റ്റ​ലി​യി​ലെ ടു​റി​നി​ലെ കാ​സ​ല്ലെ എ​യ​ര്‍​പോ​ര്‍​ട്ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഇ​റ്റാ​ലി​യ​ന്‍ വ്യോ​മ​സേ​ന​യു​ടെ 100ാം വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന യു​ദ്ധ വി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക്ക് പു​റ​ത്ത് സ​മാ​ന്ത​ര​മാ​യു​ള്ള റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ലി​ടി​ച്ച​ശേ​ഷം വി​മാ​നം സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ൽ പ​തി​ച്ചു. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വി​മാ​നം തീ​ഗോ​ള​മാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ർ തെ​റി​ച്ചു​പോ​യി. കാ​റി​ലേ​ക്കും തീ​പ​ട​ര്‍​ന്നു. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ആ​കാ​ശ​ത്തു​വ​ച്ച് പ​ക്ഷി​കൂ​ട്ട​ങ്ങ​ള്‍ ഇ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് എ​ഞ്ചി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ച​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

സൈ​നി​ക ന​ട​പ​ടി ആ​റാം ദി​വ​സം; കാ​ഷ്മീ​രി​ൽ കൊ​ല്ല​പ്പെ​ട്ട​ത്കൊ​ടും​ഭീ​ക​ര​ൻ ഉ​സൈ​ർ?ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്ക് സേ​ന

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ടു പേ​രി​ലൊ​രാ​ൾ ല​ഷ്ക​ർ ഇ ​തൊ​യി​ബ കൊ​ടും​ഭീ​ക​ര​ൻ ഉ​സൈ​ർ ഖാ​നാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി സേ​നാ​വൃ​ത്ത​ങ്ങ​ൾ. ശ​നി​യാ​ഴ്ച അ​ന​ന്ത്‌​നാ​ഗി​ല്‍ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ഉ​സൈ​റി​ന്‍റേ​താ​ണെ​ന്നാ​ണ് സം​ശ​യം. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ന​ട​ത്താ​ൻ ഉ​സൈ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഡി​എ​ന്‍​എ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും.അ​തേ​സ​മ​യം, കൊ​ക്ക​ര്‍​നാ​ഗി​ല്‍ ഭീ​ക​ര​ര്‍​ക്കെ​തി​രാ​യ സു​ര​ക്ഷാ സേ​ന​യു​ടെ ഓ​പ്പ​റേ​ഷ​ന്‍ ഇ​ന്നും തു​ട​രും. ‘ സൈ​നി​ക ന​ട​പ​ടി​യു​ടെ ആ​റാം ദി​വ​സ​മാ​യ ഇ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റു​മു​ട്ട​ല്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും. ഗ​ഡോ​ൾ വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഭീ​ക​ര​രെ പു​റ​ത്തു​ചാ​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സു​ര​ക്ഷാ​സേ​ന. സ​മീ​പ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും സൈ​നി​ക​നീ​ക്കം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ബി​ഡ വ​ന​മേ​ഖ​ല​യി​ൽ ഡ്രോ​ണു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഭീ​ക​ർ​ക്കാ​യി തെ​ര​ച്ചി​ൽ. ക​ഴി​ഞ്ഞ 13നു ​ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ക​ര​സേ​നാ കേ​ണ​ലും മേ​ജ​റും ഒ​രു ജ​വാ​നും കാ​ഷ്മീ​ർ പോ​ലീ​സ് ഡി​വൈ​എ​സ്പി​യും വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്നു സം​ശ​യി​ക്കു​ന്ന…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ഐസിയു പീ​ഡ​നക്കേ​സ്; ഡോ​ക്ട​ർ​ക്കെ​തി​രാ​യ അ​​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡിജിപിക്ക്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഐസിയു പീ​ഡ​ന കേ​സി​ൽ ഡോ​ക്ട​ർ​ക്കെ​തി​രാ​യ അ​​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇന്ന് ഉച്ചയ്ക്കുശേഷം കൈമാറും. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മ്മീഷ​ണ​ർ കെ. സു​ദ​ർ​ശ​ൻ സി​റ്റി പോലീസ് മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ​ക്കാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക. സം​ഭ​വശേ​ഷം ത​ന്നെ പ​രി​ശോ​ധി​ച്ച ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​കെ.​വി. പ്രീ​ത പ്ര​തി​ക്ക​നു​കൂ​ല​മാ​യാ​ണ് മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. അ​തി​ജീ​വി​ത​യെ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡോ. ​കെ.​വി. പ്രീ​ത​യെ അ​ന്ന​ത്തെ ഐഎം​സിഎ​ച്ച് സൂ​പ്ര​ണ്ട് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ജീ​വി​ത​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ത്ത് പ​രി​ക്കോ ര​ക്ത​സ്രാ​വ​മോ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് പോലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. ബാ​ഹ്യ​മോ ആ​ന്ത​രി​ക​മോ ആ​യ അ​വ​യ​വ​ങ്ങ​ൾ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ലെ​ന്നും ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് പ്ര​തി​യെ സം​ര​ക്ഷി​ക്കാ​നാ​ണ് എ​ന്നാ​യി​രു​ന്നു അ​തി​ജീ​വി​ത​യു​ടെ ആ​രോ​പ​ണം. അ​തി​ജീ​വി​ത, ഡോ. ​പ്രീ​തി, പീ​ഡ​ന​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്​​പെ​ക്ട​ർ ബെ​ന്നി ലാ​ലു…

Read More

പാ​നൂ​രി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി വീ​ട്ടി​ൽ വെ​ടി​വയ്​പ്; അ​ച്ഛ​ൻ മ​ക​നെ വെ​ടി​വ​ച്ചു, മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്; തോക്ക് കളി കാര്യമായതിങ്ങനെ…

ത​ല​ശേ​രി: പൂ​ർ​ണ സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന പാ​നൂ​രി​ൽ ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന വെ​ടിവയ്പ് ആ​ശ​ങ്ക പ​ര​ത്തി.പോ​ലീ​സി​നെയും നാ​ട്ടു​കാ​രെ​യും മു​ൾമു​ന​യി​ൽ നി​ർ​ത്തി​യ വെ​ടി​വയ്പ് സം​ഭ​വം ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തുംനി​ന്ന് ഫോ​ൺകോ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി. നാ​ല് പ​തി​റ്റാ​ണ്ടാ​യി പാ​നൂ​രി​ലെ സ്വ​ർ​ണ വ്യാ​പാ​രി​യാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഗോ​പി​നാ​ഥ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന വെ​ടി വയ്പാ​ണ് ഇ​ന്ന​ലെ രാ​ത്രി പാ​നൂ​രി​നെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്. “അ​ച്ഛ​ൻ മ​ക​നെ വെ​ടി​വ​ച്ചു, മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്, അ​ച്ഛ​നാ​യ ഗോ​പി​നാ​ഥ​ൻ, മ​ക​ൻ സൂ​ര​ജി​നെ​യാ​ണ് വെ​ടി​വ​ച്ച​ത്” എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഓ​ൺ ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല ചാ​ന​ലു​ക​ളി​ലും ബ്രേ​ക്കിം​ഗ് ന്യൂ​സാ​യി വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് പ​റ​ന്നെ​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി തോ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ടി​ന് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​യി​ൽ തോ​ക്ക് ഉ​ത്സ​വ പ​റ​ന്പു​ക​ളി​ലും മ​റ്റും വി​നോ​ദ​ത്തി​നാ​യി ബ​ലൂ​ൺ പൊ​ട്ടി​ക്ക​ൽ ക​ളി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​യ എ​യ​ർ ഗ​ണ്ണാ​ണെ​ന്ന് ക​ണ്ടെ​ത്തി. വെ​ടി​യേ​റ്റ മ​ക​ന്‍റെ മൊ​ഴി​യും പോ​ലീ​സ്…

Read More

പാചകവാതക വിതരണത്തിൽ “യൂസർഫീ’ എന്ന പകൽക്കൊള്ള; ഒരാളിൽ നിന്ന് ഇടാക്കുന്നത് 50 രൂപയോളം

കോ​ട്ട​യം: പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ര്‍ യൂ​സ​ര്‍​ഫീ എ​ന്ന പേ​രി​ല്‍ പ​ക​ല്‍​ക്കൊ​ള്ള ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലും ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ എ​ത്തി​ക്കു​ന്ന​ത് സൗ​ജ​ന്യ​മാ​ണെ​ന്നി​രി​ക്കെ​യാ​ണ് ഈ ​പ​ക​ല്‍​ക്കൊ​ള്ള. ബി​ല്‍ തു​ക​യേ​ക്കാ​ള്‍ 20 മു​ത​ല്‍ 50 രൂ​പ​വ​രെ പ​ല​യി​ട​ത്തും വി​ത​ര​ണ​ക്കാ​ര്‍ അ​ധി​ക​മാ​യി വാ​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് പ​രാ​തി.ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ജ്ഞ​ത​യും പ​രി​ശോ​ധ​ന​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​ണു വി​ത​ര​ണ​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. പി​ക് അ​പ് വാ​നി​ല്‍ അ​മ്പ​തോ​ളം സി​ലി​ണ്ട​റു​ക​ളാ​ണ് ഒ​രു​സ​മ​യം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 50 സി​ലി​ണ്ട​റു​ക​ളി​ല്‍​നി​ന്ന് ഒ​റ്റ​ത്ത​വ​ണ ആ​യി​ര​വും അ​തി​നു മു​ക​ളി​ലേ​ക്കു​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പി​രി​ച്ചെ​ടു​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും ഏ​ജ​ന്‍​സി അ​റി​യാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രാ​ണു പ​ണം ത​ട്ടു​ന്ന​ത്.ഏ​ജ​ന്‍​സി അ​റി​ഞ്ഞു ന​ട​ത്തു​ന്ന കൊ​ള്ള​യു​മു​ണ്ട്. ഏ​ജ​ന്‍​സി​യി​ല്‍ പ​രാ​തി​പ്പെ​ട്ട​പ്പോ​ള്‍ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ തു​ക ജീ​വ​ന​ക്കാ​ര്‍ ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ സി​ലി​ണ്ട​ര്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ട്രാ​ന്‍​സ്പോ​ര്‍​ട്ടിം​ഗ് ചാ​ര്‍​ജു​ള്‍​പ്പെ​ടെ​യു​ള്ള തു​ക​യാ​ണ് ബി​ല്ലി​ലു​ള്ള​തെ​ന്ന് പ​ല​ര്‍​ക്കും അ​റി​യി​ല്ല. ഡെ​ലി​വ​റി ചാ​ര്‍​ജ് പ്ര​ത്യേ​കം…

Read More

കൊല്ലം പാരിപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ അ​ക്ഷ​യകേ​ന്ദ്ര​ത്തി​ൽ തീവച്ചുകൊന്നു; കൊലയ്ക്കുശേ​ഷം ഭ​ർ​ത്താ​വ് സ്വയം കഴുത്തറുത്ത് കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചു

പാ​രി​പ്പ​ള്ളി(കൊല്ലം): അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ക​യ​റി യു​വ​തി​യെ ഭ​ർ​ത്താ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു കൊ​ന്നു. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​നി​യും പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല കെ​ട്ടി​ടം മു​ക്കി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സ​ക്കാ​രി​യു​മാ​യ ന​ദീ​റ​യാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. കൊല നടത്തിയശേഷം ന​ദീ​റ​യു​ടെ ഭ​ർ​ത്താ​വ് റ​ഹീം സ്വയം കഴുത്തറുക്കുകയും തൊ​ട്ട​ടു​ത്തു​ള്ള ഒ​രു വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ ചാ​ടി മ​രി​ക്കു​ക​യുമായിരുന്നു. പാ​രി​പ്പ​ള്ളി-പ​ര​വൂ​ർ റോ​ഡി​ൽ പാ​രി​പ്പ​ള്ളി ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ഇന്നു രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ സ്ഥാ​പ​നം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു റ​ഹിം എ​ത്തി​യ​ത്. ന​ദീ​റ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. സംഭവ​സ​മ​യ​ത്ത് ന​ദീ​റ​യെ കൂ​ടാ​തെ മ​റ്റൊ​രു ജീ​വ​ന​ക്കാ​രി മാ​ത്ര​മേ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്ഥാ​പ​ന​ത്തി​ൽ ക​യ​റി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ ന​ദീ​റ​യു​ടെ ദേ​ഹ​ത്തേ​യ്ക്ക് ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​യും ബ​ഹ​ള​വും കേ​ട്ട് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ എ​ത്തി​യ​പ്പോ​ഴേ​യ്ക്കും റ​ഹീം കൈ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പിലെ അ​റു​പ​ത​ടി​യോ​ളം താ​ഴ്ച​യു​ള​ള കു​ഴി​യി​ല്‍ വീ​ണ് യുവാവ്; ര​ക്ഷകരായി ഫ​യ​ർ​ഫോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പു​തി​യ ഒപി യു​ടെ എ​തി​ര്‍ ഭാ​ഗ​ത്തു​ള​ള ഏ​ക​ദേ​ശം 60 അ​ടി​യോ​ളം താ​ഴ്ച​യു​ള​ള ച​പ്പു​ച​വ​റു​ക​ളും മാ​ലി​ന്യ​വും ത​ള​ളു​ന്ന കു​ഴി​യി​ല്‍ വീ​ണ് യു​വാ​വി​ന് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചു​ള​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി ഷം​നാ​ദ് (39) ആ​ണ് ഒ.​പി ക്കു ​സ​മീ​പ​ത്തു​ള​ള റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​മ്പോ​ള്‍ കാ​ല്‍ വ​ഴു​തി കു​ഴി​യി​ല്‍ വീ​ണ​ത്. ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വ​ന്ന ആ​ള്‍​ക്കാ​ര്‍ വി​വ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​സി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ജീ​ന്ദ്ര​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ര​തീ​ഷ് മോ​ഹ​ന്‍, ല​തീ​ഷ്, ദീ​പു, ജോ​സ്, ശ്യാ​മ​ള​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം എ​ത്തി റോ​പ്പി​ലൂ​ടെ താ​ഴെ​യി​റ​ങ്ങി ഷം​നാ​ദി​നെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൈ​കാ​ലു​ക​ള്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷം​നാ​ദി​നെ ഫ​യ​ര്‍ ഫോ​ഴ്‌​സ് ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത…

Read More

ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭം; മണിക്കൂറിന് 4000 രൂപ മുതൽ; ഡോർ ടു ഡോർ ക്രോ​സ് മ​സാ​ജ് വി​ത്ത് ഹാ​പ്പി എ​ന്‍​ഡിം​ഗും; കൊച്ചിയിൽ കൂണുപോലെ മുളച്ച് സ്പാ​ക​ളി​ലും മ​സാ​ജ് സെ​ന്‍റ​റുകളും

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ കൂ​ണ്‍​പോ​ലെ മു​ള​ച്ചു​പൊ​ന്തു​ന്ന സ്പാ​ക​ളി​ലും മ​സാ​ജ് സെ​ന്‍റ​റു​ക​ളി​ലും പി​ടി​മു​റു​ക്കി കൊ​ച്ചി സി​റ്റി പോ​ലീ​സ്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 400 ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന് വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് പ​ന​മ്പി​ള്ളി ന​ഗ​റി​ലെ അ​നാ​ബെ​ല്‍ എ​ന്ന മ​സാ​ജ് പാ​ര്‍​ല​ര്‍ ഉ​ട​മ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വ​ജ്ര ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ആ​ന്‍​ഡ് സ്പാ​യ്‌​ക്കെ​തി​രെ​യും രാ​സ​ല​ഹ​രി കൈ​വ​ശം വ​ച്ച​തി​ന് പാ​ലാ​രി​വ​ട്ടം എ​സ​ന്‍​ഷ്യ​ല്‍ ബോ​ഡി കെ​യ​ര്‍ ആ​ന്‍​ഡ് ബ്യൂ​ട്ടി സ്പാ ​ന​ട​ത്തി​പ്പു​കാ​ര​നെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത പ​ല സ്പാ​ക​ളും അ​ട​പ്പി​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ മ​സാ​ജിം​ഗ്, ക്രോ​സ് മ​സാ​ജിം​ഗ് ബോ​ര്‍​ഡു​ക​ളു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള​ള ചി​ല കേ​ന്ദ്ര​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ന​ട​ക്കു​ന്ന​ത് ഹൈ​ടെ​ക് പെ​ണ്‍​വാ​ണി​ഭം ത​ന്നെ​യാ​ണ്. ചെ​റി​യൊ​രു കെ​ട്ടി​ടം വാ​ട​ക​യ്‌​ക്കെ​ടു​ത്ത് അ​തി​ല്‍ ചെ​റി​യ മു​റി​ക​ളൊ​രു​ക്കി മ​സാ​ജിം​ഗ് സെ​ന്‍റ​റു​ക​ള്‍ എ​ന്ന ബോ​ര്‍​ഡും തൂ​ക്കി കൊ​യ്ത്തു ന​ട​ത്തു​ന്ന…

Read More

ലാലേട്ടന് മുന്നില്‍ നില്‍ക്കുമ്പോഴും കൂടെ അഭിനയിക്കുമ്പോഴും അന്നുണ്ടായ പേടി എനിക്ക് ഇപ്പോഴുമുണ്ട് ; മഞ്ജു വാര്യര്‍

ഇ​പ്പോ​ഴും ലാ​ലേ​ട്ട​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും ഒ​രു സീ​നി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ഴും എ​നി​ക്ക് അ​ന്നു​ണ്ടാ​യ അ​തേ വി​റ​യ​ലും പേ​ടി​യു​മൊ​ക്കെ​യു​ണ്ടെന്ന്‌ മ​ഞ്ജു വാ​ര്യ​ർ. വേ​റൊ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ആ​റാം ത​മ്പു​രാ​നി​ലേ​ക്ക് എ​നി​ക്ക് ക്ഷ​ണം വ​രു​ന്ന​ത്. അ​ന്ന് എ​ല്ലാ​വ​രും എ​ന്നെ അ​ഭി​ന​ന്ദി​ച്ചു. ഏ​റ്റ​വും വ​ലി​യ കാ​ര്യ​മ​ല്ലേ ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞു. അ​ന്നു​വ​രെ ഞാ​ന്‍ ലാ​ലേ​ട്ട​നെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല. സി​നി​മ ചെ​യ്യു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് കാ​ണാ​ന്‍ പ​റ്റു​മ​ല്ലോ എ​ന്ന എ​ക്‌​സൈ​റ്റ്‌​മെ​ന്‍റാ​യി​രു​ന്നു എ​നി​ക്ക്. സെ​റ്റി​ല്‍ വ​ന്ന​പ്പോ​ഴും ഞാ​ന്‍ ലാ​ലേ​ട്ട​നോ​ട് ഒ​രു​പാ​ട് സ്‌​നേ​ഹ​ത്തോ​ടെ സം​സാ​രി​ക്കും. അ​പ്പോ​ഴും ഞാ​ന്‍ ദൂ​രെ മാ​റി നി​ന്ന് പേ​ടി​യോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യു​മാ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​നി​ന്ന​ത്. എ​ന്നാ​ല്‍ സീ​ന്‍ ഷൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ ലാ​ലേ​ട്ട​ന്‍ വ​ള​രെ ലാ​ഘ​വ​ത്തോ​ടെ ഈ​സി​യാ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്. ഞാ​ന്‍ പു​തി​യ ആ​ളാ​യാ​തു​കൊ​ണ്ട് എ​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കാ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് തോ​ന്നി. വെ​റു​തെ തോ​ന്നി​യ​താ​ണ്. എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം അ​തേ സീ​ന്‍…

Read More

സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ യമരാജൻ കാത്തിരിക്കുന്നു; നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെന്ന് യോഗി

ല​ക്നൊ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ്ത്രീ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തു പോ​ലു​ള്ള കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​വ​രെ ‘യ​മ​രാ​ജ​ൻ’ കാ​ത്തി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ക്ര​മ​സ​മാ​ധാ​ന വ്യ​വ​സ്ഥ​യെ ത​ക​ര്‍​ക്കാ​ന്‍ നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും യോ​ഗി ആ​ദി​ത്യ നാ​ഥ് വ്യ​ക്ത​മാ​ക്കി. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ര്‍ ശ​ല്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ബൈ​ക്കി​ല്‍ നി​ന്ന് യു​വ​തി തെ​റി​ച്ചു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ​രാ​മ​ർ​ശം. അം​ബേ​ദ്ക​ര്‍​ന​ഗ​റി​ലാ​യി​രു​ന്നു യു​വ​തി​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ ഷാ​ളി​ല്‍ ഇ​വ​ര്‍ പി​ടി​ച്ച് വ​ലി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കേ​സി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പ്ര​തി​ക​ള്‍​ക്ക് വെ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ​താ​യും ഒ​രാ​ള്‍​ക്ക് കാ​ലി​ന് പൊ​ട്ട​ലു​ണ്ടാ​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More